KTDC യിൽ അസിസ്റ്റൻറ് മാനേജരായി ജോലി നല്കാമെന്ന് വാഗ്ഗാനം നല്കി തട്ടിപ്പ് നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ
ശാന്തിപുരം പള്ളിനട സ്വദേശിയായ നിഹാൻ(25 വയസ്സ് ) എന്നയാൾക്ക് KTDC യിൽ അസിസ്റ്റൻറ് മാനേജരായി ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് 19 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ ഷാനി എന്നു വിളിക്കുന്ന ഷാനീർ (50 വയസ്സ്). കാട്ടുപറമ്പിൽ വീട് ,പൂതോട്ടപറമ്പ് ദേശം , പൊരിബസാർ പടിഞ്ഞാറ്, ആല വില്ലേജ് എന്നയാളെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. ജോലി വാഗ്ദാനം നല്കി വാങ്ങിയ തുക തിരികെ കൊടുക്കാതിരിക്കാനായി ചിലരുമായി ഗൂഡാലോചന നടത്തിയ ശേഷം നിഹാനെ ലഹരിമരുന്ന് കേസിൽ പെടുത്തി …