കലാ പ്രദർശനം ആരംഭിച്ചു
ചാലക്കുടി: ചോല ആർട്ട് ഗാലറിയിൽ പുതിയ കലാ പ്രദർശനം ആരംഭിച്ചു. “സയ്റ്റ് ഗയ്സ്റ്റ് – യുഗചിന്ത” എന്ന പേരിൽ പതിനെട്ട് സൗത്തിന്റ്യൻ ആർട്ടിസ്റ്റുകളുട ചിത്ര ശില്പ പ്രദർശനം ചടങ്ങ് പ്രമുഖ വിദ്യാഭ്യാസ വിചക്ഷകനും കലാചരിത്രകാരനുമായ ഡോ.ശിവജി.കെ. പണിക്കർ ഉദ്ഘാടനം ചെയ്തു . ഗ്രാമീണ ഗാലറികൾ വളർന്ന് വരുന്നത് കേരളത്തിന്റെ കലാസാംസ്കാരിക വളർച്ചക്ക് അത്യാവശ്യമായ ഘടകമാണെന്ന് അദ്ദേഹം പറഞ്ഞു. വാർഡ് കൗൺസിലർ വി.ജെ.ജോജി അധ്യക്ഷനായി. ആർട്ട് ഹിസ്റ്റോറിയനും ക്യൂറേറ്ററുമായ ബിബിൻ ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. കവിത ബാലകൃഷ്ണൻ …