Channel 17

live

channel17 live

editor1

പാലിയേക്കര ടോൾ പ്ലാസയിലെ അതിഥി തൊഴിലാളിയെ ആക്രമിച്ച കേസിൽ കഴുകൻ അജി അറസ്റ്റിൽ

പുതുക്കാട് : 10-05-2025 തിയ്യതി രാത്രി 11.30 മണിക്ക് പാലിയേക്കര ടോൾ പ്ലാസയിലെ ഒന്നാം നമ്പർ ട്രാക്കിലൂടെ ടോറസ് ലോറി ടോൾ ബൂത്തിലെ ഫാസ്റ്റ് ടാഗ് റീഡ് ചെയ്യാൻ താമസിച്ചതിനാലും, വാഹനം മുന്നോട്ട് നീക്കി നിർത്തുവാൻ ആവശ്യപ്പെട്ടതിലുമുള്ള വൈരാഗ്യത്താലും ടോൾ ബൂത്തിലെ കളക്ഷൻ സ്റ്റാഫ് ആയ ഉത്തർപ്രദേശ് സ്വദേശി പപ്പുകുമാർ 30 വയസ് എന്നയാളെ ടോൾ പ്ലാസയിലെ ഒന്നാം നമ്പർ ബൂത്തിനകത്തേക്ക് ടോറസ് ലോറി ഡ്രൈവർ അതിക്രമിച്ചു കയറി, അസഭ്യം പറയുകയും ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത …

പാലിയേക്കര ടോൾ പ്ലാസയിലെ അതിഥി തൊഴിലാളിയെ ആക്രമിച്ച കേസിൽ കഴുകൻ അജി അറസ്റ്റിൽ Read More »

ശ്രീ കൂടൽമാണിക്യം ക്ഷേത്രവും ശ്രീരാമപട്ടാഭിഷേകം കഥകളിയും:പ്രൊഫ:വി.കെ. ലക്ഷ്മണൻ നായർ എഴുതിയ പുസ്തക പ്രകാശനം

ഇരിങ്ങാലക്കുട :പ്രൊഫ:വി.കെ. ലക്ഷ്മണൻ നായർ എഴുതിയ ശ്രീ കൂടൽമാണിക്യം ക്ഷേത്രവും ശ്രീരാമപട്ടാഭിഷേകം കഥകളിയും എന്ന പുതിയ പുസ്തകം പ്രകാശനം ചെയ്തു. ഡോ. രാജേന്ദ്രൻകുന്നത്താണ് അവതാരിക.ശ്രീ കൂടൽമാണിക്യം ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് പുറത്തെ വേദിയിലെ സ്പെഷ്യൽ പന്തലിൽ വച്ച് നടത്തുന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് മന്ത്രി ഡോ. ആർ. ബിന്ദുവും ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപിയും ചേർന്നാണ് പ്രകാശനം നിർവ്വഹിച്ചത്. https://www.youtube.com/@channel17.online

ഡി വൈ എഫ് ഐ ബ്ലോക്ക്‌ ശില്പശാല നടത്തി

ഇരിങ്ങാലക്കുട ഡി വൈ എഫ് ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കമ്മിറ്റിയുടെ സംഘടന ശില്പശാല നടത്തി. സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബു സംഘടന ക്ലാസ്സ്‌ എടുത്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ എൽ ശ്രീലാൽ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ് ശരത് ചന്ദ്രൻ അധ്യക്ഷൻ ആയിരുന്നു. ബ്ലോക്ക്‌ സെക്രട്ടറി ഐ വി സജിത്ത് സ്വാഗതം പറഞ്ഞു. ഡി വൈ എഫ് ഐ മുഖമാസികയായ യുവധാരയുടെ മികച്ച പ്രവർത്തനത്തിനും, റീബിൽഡ് വയനാട് ക്യാമ്പയിയിനിലും മികവ് പുലർത്തിയ …

ഡി വൈ എഫ് ഐ ബ്ലോക്ക്‌ ശില്പശാല നടത്തി Read More »

വാർഷികo ആഘോഷിച്ചു

മാള : ‘സ്നേഹമാണ് ലഹരി ‘ എന്ന മുദ്രാവാക്യമുയർത്തി തെറ്റയിൽ എടാട്ടുകാരൻ ഫാമിലി അസോസിയേഷന്റെ വാർഷികo ആഘോഷിച്ചു. അഞ്ഞൂറിൽ അധികം കുടുംബങ്ങൾ ഉള്ള മാളയിലെ തെറ്റയിൽ എടാട്ടുകാരൻ ഫാമിലി അസോസിയേഷന്റെ വാർഷിക ആഘോഷത്തോടൊപ്പം പൊതുസമ്മേളനത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും, ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ നടത്തുകയും ചെയ്തു. ഫാദർ സെബി എടാട്ടുകാരൻ സി എം ഐ ഉദ്ഘാടനം ചെയ്തു.ഇഞ്ചക്കുണ്ട് ഇടവക വികാരി ആക്ടിങ് ചെയർമാൻ ഫാദർ സെബിൻ എടാട്ടുകാരൻ അധ്യക്ഷത വഹിച്ചു.മാള ഫൊറോന വികാരി ഫാദർ …

വാർഷികo ആഘോഷിച്ചു Read More »

Operation D Hunt ന്റെ ഭാഗമായുള്ള പ്രത്യേക പരിശോധനയിൽ കൊടകരയിൽ നിന്നും 184.420 ഗ്രാം മുന്തിയ ഇനം രാസലഹരി പിടികൂടിയ കേസിൽ ഒരാൾ കൂടി റിമാന്റിലേക്ക്

കൊടകര : ഓപ്പറേഷൻ ” ഡി ഹണ്ടിന്റെ” ഭാഗമായി മയക്കു മരുന്നിനെതിരെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശ പ്രകാരം തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൊടകര പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ കോട്ടയം ചങ്ങനാശ്ശേരി ഫാത്തിമപുരം പെരുന്ന സ്വദേശി പുതുപറമ്പിൽ വീട്ടിൽ സൽമാൻ 28 വയസ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. 03-05-2025 തിയ്യതിയിൽ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ …

Operation D Hunt ന്റെ ഭാഗമായുള്ള പ്രത്യേക പരിശോധനയിൽ കൊടകരയിൽ നിന്നും 184.420 ഗ്രാം മുന്തിയ ഇനം രാസലഹരി പിടികൂടിയ കേസിൽ ഒരാൾ കൂടി റിമാന്റിലേക്ക് Read More »

സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തിയ കേസിൽ ഒടിയൻ പ്രദീപ് റിമാന്റിൽ

പുതുക്കാട് : പ്രതിക്കെതിരെ 20-04-2025 തിയ്യതി കല്ലൂർ മാവിൻചുവട് സ്വദേശിനിയുടെ അമ്മ കൊടുത്ത കേസിൽ പ്രതി ജയിലിലായതിന്റെ വൈരാഗ്യത്താൽ കല്ലൂർ മാവിൻചുവടുള്ള പരാതിക്കാരിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ജീവിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ആക്രമിച്ച് മാനഹാനി വരുത്തുകയും തടയാൻ ചെന്ന പരാതിക്കാരിയുടെ ഭർത്താവിന്റെ മുഖത്ത് കൈ കൊണ്ടടിക്കുകയും ചെയ്ത സംഭവത്തിന് പുതുക്കാട് പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലെ പ്രതിയായ ആമ്പല്ലൂർ പച്ചളിപ്പുറം സ്വദേശിയായ കിഴക്കൂട്ട് വീട്ടിൽ ഒടിയൻ പ്രദീപ് എന്നറിയപ്പെടുന്ന പ്രദീപ് 47 …

സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തിയ കേസിൽ ഒടിയൻ പ്രദീപ് റിമാന്റിൽ Read More »

മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു

മാള കുരുവിലശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ കോൺഗ്രസ് നേതാവ് എ.ആർ. രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യുക എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ.എം മാള ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാള ടൗണിൽ ബഹുജന മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗം സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. CPIM മാള ഏരിയ സെക്രട്ടറി ടി.കെ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ എം രാജേഷ് ടി ശശിധരൻ ഏരിയാ കമ്മിറ്റി അംഗങ്ങളായ …

മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു Read More »

2 .278 കോടി രൂപ വിനിയോഗിച്ച് നവീകരിക്കുന്ന ഇരിങ്ങാലക്കുട നഗരസഭയിലെ റോഡുകളുടെ നിർമ്മാണോദ്ഘാടനം മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 7 ഗ്രാമ പഞ്ചായത്തുകളിലും നഗരസഭയിലുമായി വിവിധ കാരണങ്ങളാൽ തകർന്ന 30 റോഡുകൾക്കായി 8.39 കോടി രൂപയാണ് പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ളത്. ഇരിങ്ങാലക്കുട നഗരസഭയിലെ പാർക്ക് വ്യൂ റോഡ് 45 ലക്ഷം, ഇരിങ്ങാലക്കുട ബ്ലോക്ക് സാന്ത്വന സദൻ ലിങ്ക് റോഡ് 31.3 ലക്ഷം, പേഷ്ക്കാർ റോഡ് 45 ലക്ഷം, തളിയക്കോണം സ്റ്റേഡിയം കിണർ റോഡ് 36.4 ലക്ഷം, വായനശാല കലി റോഡ് പൊറത്തൂർ അമ്പലം വരെ 42.1 ലക്ഷം, …

2 .278 കോടി രൂപ വിനിയോഗിച്ച് നവീകരിക്കുന്ന ഇരിങ്ങാലക്കുട നഗരസഭയിലെ റോഡുകളുടെ നിർമ്മാണോദ്ഘാടനം മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു Read More »

ചാലക്കുടി വേളൂക്കരയിലെ ബാറിൽ ജീവനക്കാരനെ ആക്രമിച്ച കേസിൽ ഒരാൾ കൂടി റിമാന്റിലേക്ക്

ചാലക്കുടി : ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിലെ വേളൂക്കരയിലെ വിക്ടോറിയ ബാറിൽ വച്ച് ബാർ ജീവനക്കാരനെ ആക്രമിക്കുകയും ബാറിൽ നാശ നഷ്ടങ്ങൾ വരുത്തുകയും ചെയ്ത സംഭവത്തിലെ പ്രതികളിൽ ഒരാളായ കുറ്റിക്കാട് സേവന ക്ലബ് സ്വദേശി നെല്ലിവളപ്പിൽ വീട്ടിൽ ലിബിൻ 27 വയസ്സ് എന്നയാളെയാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്. വിക്ടോറിയ ബാറിൽ 13–04-2025 വൈകീട്ട് 5.30 മണിക്ക് ബാറിലെ ബാർമാൻ ആയി ജോലി ചെയ്തുവരുന്ന കോട്ടയം സ്വദേശി വെള്ളാവൂർ വില്ലേജിൽ, കടയിരിക്കാട് ദേശത്ത്, കരിമ്പനിൽ വീട്ടിൽ, ജയകുമാർ …

ചാലക്കുടി വേളൂക്കരയിലെ ബാറിൽ ജീവനക്കാരനെ ആക്രമിച്ച കേസിൽ ഒരാൾ കൂടി റിമാന്റിലേക്ക് Read More »

തലോർ ജംഗ്ഷനിലെ മൊബൈൽ ഷോപ്പിലെ മോഷണം, ഒരാൾ കൂടി റിമാന്റിലേക്ക്

പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ തലോർ ജംഗ്ഷന് സമീപമുള്ള തലോർ സ്വദേശിയായ പുളിയിനത്ത് പറമ്പിൽ വീട്ടിൽ ഏണസ്റ്റ് 40 വയസ്സ് എന്നയാളുടെ ഉടമസ്ഥതയിലുള്ള മൊബൈൽ ഷോപ്പിൽ 31-03-2025 തിയ്യതി പുലർച്ചെ 02.30 മണിക്കും 03.00 മണിക്കും ഇടയിലുള്ള സമയം കടയുടെ ഷട്ടറിൻെറ ലോക്ക് ഗ്യാസ് കട്ടർ ഉപയോഗിച്ച് പൊളിച്ച് 2 പേർ അകത്ത് കടന്ന് വിവിധ കമ്പനികളുടെ മൊബൈൽ ഫോണുകളും Accessories ഉം 50,000/-രൂപയും അടക്കം ഏകദേശം 25,00,000/- രൂപയുടെ വസ്തുക്കളും പണവും മോഷണം ചെയ്തു കൊണ്ടു …

തലോർ ജംഗ്ഷനിലെ മൊബൈൽ ഷോപ്പിലെ മോഷണം, ഒരാൾ കൂടി റിമാന്റിലേക്ക് Read More »

മോഡൽ പോളിടെക്നിക് കോളേജിൽ ഇൻഡസ്ട്രി ഓൺ കാമ്പസ് പ്രവർത്തനോദ്ഘാടനം

കല്ലേറ്റുംകര കെ. കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളേജിൽ ഇൻഡസ്ട്രി ഓൺ കാമ്പസിന്റെ പ്രവർത്തനോദ്ഘാടനം ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യഥാർത്ഥ വ്യവസായിക അന്തരീക്ഷം സൃഷ്ടിച്ച് വിദ്യാർത്ഥികളിൽ പ്രായോഗിക പരിജ്ഞാനം വളർത്തുവാനും, സംരംഭകത്വം ഉളവാക്കുവാനും വേണ്ടി രൂപകല്പന ചെയ്ത പ്രോഗ്രാമാണ് ഇൻഡസ്ട്രി ഓൺ ക്യാമ്പസ്‌. വിദ്യാർത്ഥികളിൽ വ്യാവസായിക സംസ്കാരം രൂപപ്പെടുത്തുകയാണ് ഇൻഡസ്ട്രി ഓൺ കാമ്പസിന്റെ ലക്ഷ്യം. ഐ.എച്ച്.ആർ.ഡി. യുടെ കല്ലേറ്റുംകരയിലുള്ള കെ.കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക്ക് കോളേജിൽ …

മോഡൽ പോളിടെക്നിക് കോളേജിൽ ഇൻഡസ്ട്രി ഓൺ കാമ്പസ് പ്രവർത്തനോദ്ഘാടനം Read More »

അങ്കമാലി നഗരസഭ ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങളും വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങളും വിതരണം ചെയ്തു

വിതരണോദ്ഘാടനം നഗരസഭ അധ്യക്ഷൻ അഡ്വക്കേറ്റ് ഷിയോ പോൾ നിർവഹിച്ചു. നഗരസഭ ഉപാധ്യക്ഷ സിനി മനോജ് അധ്യക്ഷയായിരന്നു സ്ഥിരം സമിതി അധ്യക്ഷരായ ജാൻസി അരീക്കൽ , പോൾ ജോവർ , ലക്സി ജോയ് , മുൻ ചെയർമാൻ മാത്യു തോമസ് , കൗൺസിലർമാരായ റീത്ത പോൾ , എ. വി രഘു , സന്ദീപ് ശങ്കർ , സാജു നെടുങ്ങാടൻ , ലേഖ മധു , ബാസ്റ്റിൻ ഡി പാറയ്ക്കൽ , ലിസി പോളി ടീച്ചർ , പി. …

അങ്കമാലി നഗരസഭ ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങളും വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങളും വിതരണം ചെയ്തു Read More »

വിവിധ പദ്ധതികളിൽ മികച്ച നേട്ടം കൈവരിച്ച് തൃശൂർ ജില്ല

സര്‍ക്കാര്‍ പദ്ധതികളുടെ പുരോഗതിയിൽ ജില്ല മികച്ച നേട്ടമാണ് കൈവരിച്ചത് പാലക്കാട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ നടന്ന മേഖലാതല അവലോകന യോഗം വിലയിരുത്തി. അതിദാരിദ്ര്യ നിർമാർജനത്തിലും ലൈഫ് ഭവന പദ്ധതി യിലും ആർദ്രം പദ്ധതിയുടെ ഭാഗമായ ആരോഗ്യ സ്ഥാപനങ്ങളുടെ പരിവർത്തനത്തിലും ജില്ല നല്ല രീതിയിലുള്ള പുരോഗതി കൈവരിച്ചിട്ടുണ്ട്. ജില്ലയിൽ 5013 അതിദരിദ്ര കുടുംബങ്ങൾ കണ്ടെത്തിയതിൽ 4158 കുടുംബങ്ങൾ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരായി. 83 ശതമാനം പുരോഗതിയാണ് ഈ കാര്യത്തിൽ കൈവരിച്ചത്. മൂന്നു മാസത്തിനുള്ളിൽ 92 ശതമാനം പുരോഗതി …

വിവിധ പദ്ധതികളിൽ മികച്ച നേട്ടം കൈവരിച്ച് തൃശൂർ ജില്ല Read More »

മുന്നൂറോളം മാമ്പഴങ്ങളെ പരിചയപ്പെടുത്തി എസ്.എന്‍ പുരം മാമ്പഴ മഹോത്സവം

തത്തമ്മചുണ്ടന്‍, കല്‍ക്കണ്ട വെള്ളരി, മല്‍പ്പീലിയന്‍, ഹിമസാഗര്‍, ഞെട്ടുളിയന്‍, അല്‍ഫോന്‍സോ, മല്‍ഗോവാ, തോത്താപൂരി, സിന്ദൂര്‍, കൊളമ്പ് തുടങ്ങിയ മുന്നൂറോളം മാമ്പഴങ്ങളെ പരിചയപ്പെടുത്തി ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് മാമ്പഴ മഹോത്സവം. കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റേയും ഹരിതകേരള മിഷന്റേയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാമ്പഴമഹോത്സവം ഇ.ടി ടൈസണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എന്‍. അനില്‍കുമാര്‍ പ്രദേശിക ജൈവ വൈവിധ്യപരിപാലന കര്‍മ്മ പദ്ധതിയുടെ പ്രകാശനം നിര്‍വ്വഹിച്ചു. പ്രാദേശിക മാങ്ങകള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുന്ന മാമ്പഴസ്റ്റാളിന്റെ ഉദ്ഘാടനം ജൈവവൈവിധ്യ ബോര്‍ഡ് …

മുന്നൂറോളം മാമ്പഴങ്ങളെ പരിചയപ്പെടുത്തി എസ്.എന്‍ പുരം മാമ്പഴ മഹോത്സവം Read More »

ഓപ്പറേഷൻ ഡി ഹണ്ട് മൂന്നു കോടി രൂപയുടെ (3,62,750 പാക്കറ്റ്) നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി കേസിലെ പ്രതി റിമാന്റിൽ

പിടികൂടിയത് മധ്യകേരളത്തിലെ ഏറ്റവും വലിയ നിരോധിത പുകയില ഉത്പന്ന ശേഖരം ചാലക്കുടി നാടുകുന്നിൽ വൻ ലഹരിവേട്ട, “ഓപ്പറേഷൻ ഡി ഹണ്ടിന്റെ” ഭാഗമായ ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിൽ പരിശോധനകൾ നടന്ന് വരവെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B. കൃഷ്ണകുമാർ IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി ഡിവൈഎസ്പി ബിജു കുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിൽ അഞ്ഞൂറോളം ചാക്കുകളിലായി നിറച്ചിരുന്ന 3,62,750 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ലോറി ഡ്രൈവറായ മലപ്പുറം …

ഓപ്പറേഷൻ ഡി ഹണ്ട് മൂന്നു കോടി രൂപയുടെ (3,62,750 പാക്കറ്റ്) നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി കേസിലെ പ്രതി റിമാന്റിൽ Read More »

മൊബൈൽ ഷോപ്പിൻ്റെ ഷട്ടർ തകർത്ത് മോഷണം: സഹോദരങ്ങളായ രണ്ട് യുവാക്കൾ റിമാന്റിൽ

പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ തലോർ ജംഗ്ഷന് സമീപമുള്ള തലോർ സ്വദേശിയായ പുളിയിനത്ത് പറമ്പിൽ വീട്ടിൽ ഏണസ്റ്റ് 40 വയസ്സ് എന്നയാളുടെയും ഇയാളുടെ ഭാര്യയുടെയും ഉടമസ്ഥതയിലുള്ള മൊബൈൽ ഷോപ്പിൽ 31-03-2025 തിയ്യതി പുലർച്ചെ 02.30 മണിക്കും 03.00 മണിക്കും ഇടയിലുള്ള സമയം കടയുടെ ഷട്ടറിൻെറ ലോക്ക് ഗ്യാസ് കട്ടർ ഉപയോഗിച്ച് പൊളിച്ച് രണ്ട് പേർ അകത്ത് കടന്ന് വിവിധ കമ്പനികളുടെ മൊബൈൽ ഫോണുകളും Accessories ഉം 50,000/-രൂപയും അടക്കം ഏകദേശം 25,00,000/- രൂപയുടെ വസ്തുക്കളും പണവും മോഷണം …

മൊബൈൽ ഷോപ്പിൻ്റെ ഷട്ടർ തകർത്ത് മോഷണം: സഹോദരങ്ങളായ രണ്ട് യുവാക്കൾ റിമാന്റിൽ Read More »

ഓപ്പറേഷൻ കാപ്പ വേട്ട തുടരുന്നു ; കുപ്രസിദ്ധ ഗുണ്ട ഗോപകുമാറിനെ കാപ്പ ചുമത്തി തടങ്കലിലാക്കി

2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 34 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 78 ഗുണ്ടകളെ കാപ്പ ചുമത്തി. 44 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു. പുതുക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ നായരങ്ങാടി സ്വദേശിയായ താഴേക്കാട് വീട്ടിൽ ഗോപു എന്ന് വിളിക്കുന്ന ഗോപകുമാർ (43 വയസ്സ് ) എന്നയാളെയാണ് ഒരു വർഷത്തേക്ക് കാപ്പ ചുമത്തി തടങ്കലിലാക്കിയത്.ഗോപകുമാറിന്റെ പേരിൽ പുതുക്കാട്, വരന്തരപ്പിള്ളി …

ഓപ്പറേഷൻ കാപ്പ വേട്ട തുടരുന്നു ; കുപ്രസിദ്ധ ഗുണ്ട ഗോപകുമാറിനെ കാപ്പ ചുമത്തി തടങ്കലിലാക്കി Read More »

മാക്കാൻ രാജേഷിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് പണവും സ്വർണ്ണമാലയും കവർച്ച ചെയ്ത കേസിലെ 5 പ്രതികളും റിമാന്റിൽ

മാക്കാൻ രാജേഷിനെ കാപ്പ നിയമപ്രകാരമുള്ള ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് റിമാന്റ് ചെയ്തു. കൊടുങ്ങല്ലൂർ : മേത്തല കയർ സൊസൈറ്റി സ്വദേശി വാലത്തറ വീട്ടിൽ മാക്കാൻ രാജേഷ് എന്നറിയപ്പെടുന്ന രാജേഷ് (47) എന്നയാളും സുഹൃത്തും 05/05/2025 തിയ്യതി കാറിൽ സഞ്ചരിക്കവെ രാത്രി 07.15 മണിക്ക് പടാക്കുളം സിഗ്നൽ ജംഗ്ഷന് സമീപം വെച്ച് കാറിൽ വന്ന് വട്ടം വെച്ച് തടഞ്ഞ് നിർത്തി രാജേഷിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും 14 ഗ്രാം തൂക്കമുള്ള സ്വർണ്ണമാലയും 21000/- (ഇരുപത്തിയൊന്നായിരം) രൂപയും കവർച്ച …

മാക്കാൻ രാജേഷിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് പണവും സ്വർണ്ണമാലയും കവർച്ച ചെയ്ത കേസിലെ 5 പ്രതികളും റിമാന്റിൽ Read More »

മോഷ്ടിച്ച സ്കൂട്ടറുമായി പിടികൂടിയ 2 യുവാക്കൾ റിമാന്റിലേക്ക്

ചാലക്കുടി : 09.05.2025 തിയ്യതി വെളുപ്പിന് 01.30 മണിക്ക് ചാലക്കുടി സൗത്ത് ഫ്ളൈ ഓവറിന് അടിയിലുള്ള സർവ്വീസ് റോഡിൽ വെച്ചാണ് മോഷ്ടിച്ച സ്കൂട്ടറുമായി കണ്ടശ്ശാംകടവ് സ്വദേശികളായ കറുപ്പം വീട്ടിൽ നഫീൽ 19 വയസ്സ്, കോരത്ത് വീട്ടിൽ അഭയ് 19 വയസ്സ്, 15 വയസുള്ള ഒരു കുട്ടി എന്നിവരെയാണ് ചാലക്കുടി പോലീസ് പിടികൂടിയത്. ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിൽ രാത്രികാല പെട്രോളിംങ്ങ് ഡ്യൂട്ടി ചെയ്ത് വരവെ 09.05.2025 തിയ്യതി വെളുപ്പിന് 01.30 മണിയോടെ ചാലക്കുടി സൗത്ത് ഫ്ളൈ ഓവറിന് …

മോഷ്ടിച്ച സ്കൂട്ടറുമായി പിടികൂടിയ 2 യുവാക്കൾ റിമാന്റിലേക്ക് Read More »

ഫോണിൽ സംസാരിച്ചതിന് വൈരാഗ്യം: ബൈക്ക് തടഞ്ഞു ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികളിൽ ഓരാൾ കൂടി റിമാന്റിലേക്ക്

വെള്ളിക്കുളങ്ങര: ജോലി കഴിഞ്ഞ് വീടിലേക്ക് മടങ്ങിയ വ്യക്തിയെ ബൈക്കിൽ ഫോൺ വിളിച്ച് സംസാരിച്ച് നിന്നതുകൊണ്ടുള്ള വൈരാഗ്യത്താൽ തടഞ്ഞുനിർത്തി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികളിൽ ഒരാളായ മറ്റത്തൂർ വില്ലേജിലെ ഒമ്പതുങ്ങൽ ദേശത്ത് കാക്കനാടൻ വീട്ടിൽ തേമാലി വിഷ്ണു എന്നു വിളിക്കുന്ന വിഷ്ണുവിനെ (33 വയസ്സ് ) വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. മറ്റത്തൂർ വില്ലേജിൽ ഒമ്പതുങ്ങൽ ദേശത്ത് അമ്പലപ്പാടൻ വീട്ടിൽ നിഖിൽ (29 വയസ്സ്) എന്നയാളെ നേരത്തെ റിമാന്റ് ചെയ്തിരുന്നു. മറ്റത്തൂർ വില്ലേജിലെ ഒമ്പതുങ്ങൽ ദേശത്ത് പുതിയവളപ്പിൽ വീട്ടിൽ …

ഫോണിൽ സംസാരിച്ചതിന് വൈരാഗ്യം: ബൈക്ക് തടഞ്ഞു ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികളിൽ ഓരാൾ കൂടി റിമാന്റിലേക്ക് Read More »

error: Content is protected !!