Channel 17

live

channel17 live

editor1

പ്രഥമ സംസ്ഥാന ആയുഷ് കായ്കല്‍പ് പുരസ്‌കാരം;അയ്യന്തോള്‍ സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്‌പെന്‍സറിക്ക് ജില്ലയില്‍ ഒന്നാം സ്ഥാനം

സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ ആയുഷ് കായ്കല്‍പ് പുരസ്‌കാരം കരസ്ഥമാക്കി തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള അയ്യന്തോള്‍ സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്‌പെന്‍സറി. 99.58 ശതമാനം മാര്‍ക്കോടെയാണ് ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടിയത്. ഒരു ലക്ഷം രൂപയാണ് പുരസ്‌കാര തുക. സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യസംസ്‌കരണം, അണുബാധനിയന്ത്രണം എന്നിവ വിലയിരുത്തി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നടന്ന പരിശോധനകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളുടെ വിഭാഗത്തിലാണ് അയ്യന്തോള്‍ സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്‌പെന്‍സറി നേട്ടം കരസ്ഥമാക്കിയത്. സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങളുടെ …

പ്രഥമ സംസ്ഥാന ആയുഷ് കായ്കല്‍പ് പുരസ്‌കാരം;അയ്യന്തോള്‍ സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്‌പെന്‍സറിക്ക് ജില്ലയില്‍ ഒന്നാം സ്ഥാനം Read More »

അവലോകന യോഗം ചേര്‍ന്നു

ചേലക്കര നിയോജകമണ്ഡലത്തിലെ ആരോഗ്യ മേഖലയിലെ സേവനങ്ങളും നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തുന്നതിനുമായി ചേര്‍ന്ന അവലോകന യോഗം യു.ആര്‍ പ്രദീപ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള ആരോഗ്യ സേവനങ്ങളും സൗകര്യങ്ങളും മെച്ചപ്പെടുത്തല്‍, ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും ഫാര്‍മസിസ്റ്റ് ജീവനക്കാരുടെയും രാത്രികാല സേവനം ഉറപ്പാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മരണത്തെ തുടര്‍ന്ന് യോഗം തീരുമാനം എടുക്കാതെ അനുശോചനം രേഖപ്പെടുത്തിയ ശേഷം പിരിച്ചുവിട്ടതായും തുടര്‍നടപടികള്‍ ഇനി വരുന്ന അവലോകന യോഗത്തില്‍ കൈക്കൊള്ളുമെന്നും യു.ആര്‍ …

അവലോകന യോഗം ചേര്‍ന്നു Read More »

പ്രകൃതിയെ അറിഞ്ഞ് കളക്ടറും സംഘവും ഇരുനിലംകോട് കൂട്ടയോട്ടം നടത്തി

എന്റുറൻസ് അത്‌ലറ്റ്സ് ഓഫ് തൃശ്ശൂരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ തൃശ്ശൂർ ജില്ലയിലെ വിവിധ മേഖലകളിലുള്ളവരുടെ കായികക്ഷമതയും ആരോഗ്യശീലങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരണത്തിനുമായി (എല്ലാമാസവും ഒരു ഞായറാഴ്ച) ജില്ലയിലെ ഉൾപ്രദേശങ്ങളിൽ കളക്ടറും സ്പോർട്ട്സ് മേഖലയിൽ പ്രാവീണ്യം തെളിയിച്ചവരും പങ്കെടുത്തുകൊണ്ട് നടത്തുന്ന കൂട്ടയോട്ടത്തിൻ്റെ രണ്ടാം അധ്യായം ഇരുന്നിലംകോട് സംഘടിപ്പിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു കൊണ്ട് 10 കിലോമീറ്റർ കൂട്ടയോട്ടത്തിൽ പങ്കെടുത്തു. കഴിഞ്ഞ മാസം വരന്തരപ്പള്ളി – പാലപ്പിള്ളിയിലും കൂട്ടയോട്ടം സംഘടിപ്പിച്ചിരുന്നു. മാസ് ക്ലബ്ബ് ഇരുനിലംകോടിന്റെ പങ്കാളിത്തത്തോടെ …

പ്രകൃതിയെ അറിഞ്ഞ് കളക്ടറും സംഘവും ഇരുനിലംകോട് കൂട്ടയോട്ടം നടത്തി Read More »

തൃശൂർ ജില്ലാ പഞ്ചായത്ത് വാഴാനി ഡിവിഷൻ പ്രതിഭാ സംഗമം

തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വാഴാനി ഡിവിഷൻ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. പ്രതിഭാ സംഗമം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ് പ്രിൻസ് നിർവ്വഹിച്ചു. മാടക്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനൻ അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ രവി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി രവീന്ദ്രൻ, തെക്കുംകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുനിൽകുമാർ തുടങ്ങിയവർ മുഖ്യാതിഥികളായി. മാടക്കത്തറ – തെക്കുംകര ഗ്രാമപഞ്ചായത്തുകൾ പൂർണ്ണമായും മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ വാർഡ് …

തൃശൂർ ജില്ലാ പഞ്ചായത്ത് വാഴാനി ഡിവിഷൻ പ്രതിഭാ സംഗമം Read More »

എസ്.എൻ പുരം ഗ്രാമപഞ്ചായത്തിൽ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം ആരംഭിച്ചു

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിൽ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം ആരംഭിച്ചു. പരിശീലന ക്ലാസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനൻ ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ വിദ്യഭ്യാസം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ നൗഷാദ് അധ്യക്ഷത വഹിച്ചു. 2025-26 വാർഷിക പദ്ധതിയിൽ ഒന്നര ലക്ഷം രൂപ വകയിരുത്തി പോഴങ്കാവിൽ ഗ്രാമപഞ്ചായത്ത് കുളത്തിലാണ് പരിശീലനം നൽകുന്നത്. ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലേയും വിദ്യാലയങ്ങളിലേയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് പരിശീലനം നൽകിവരുന്നത്. 10 വർഷമായി തുടരുന്ന പദ്ധതിയിലൂടെ ആയിരത്തിലധികം വിദ്യാർത്ഥികളാണ് നീന്തൽ സ്വായത്തമാക്കിയത്. നീന്തലിൽ മികവ് …

എസ്.എൻ പുരം ഗ്രാമപഞ്ചായത്തിൽ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം ആരംഭിച്ചു Read More »

രണ്ട് കോടി രൂപയുടെ ഭരണാനുമതി

പുന്നയൂര്‍ക്കുളം അണ്ടത്തോട് ജി.എം.എല്‍.പി സ്ക്കൂള്‍ ഹൈടെക്കാകും വാടക കെട്ടിടത്തിൽ നിന്നും സ്വന്തമായ കെട്ടിടത്തിലേക്ക് മാറിയതിന് പിന്നാലെ പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ അണ്ടത്തോട് ജി.എം.എല്‍.പി സ്ക്കൂള്‍ ഹൈടെക്കാവുകയാണ്. സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി അണ്ടത്തോട് ജി.എം.എല്‍.പി സ്ക്കൂളിന് രണ്ട് കോടി രൂപയുടെ ഭരണാനുമതി കൂടി ലഭിച്ചതായി എൻ.കെ അക്ബർ എംഎൽഎ അറിയിച്ചു. മുകള്‍ നിലയിലെ ക്ലാസ്സ് റൂം, പാചകപ്പുര, ചുറ്റുമതില്‍, യാര്‍ഡ് ടൈലിംഗ്, കവാടം തുടങ്ങിയവക്കാണ് രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്. 165 വർഷം പഴക്കമുള്ള സ്കൂൾ ദേശീയപാത വികസനവുമായി …

രണ്ട് കോടി രൂപയുടെ ഭരണാനുമതി Read More »

പാലം പണി ഇഴഞ്ഞ് നീങ്ങുന്നു : കൊടകരയിൽ ട്വന്റി20 ശക്തമായ പ്രതിഷേധം

കൊടകര ജൂലൈ 19, 2025 : തേശ്ശേരി-ചീക്കാ മുണ്ടി പാലത്തിന്റെ നിർമ്മാണത്തിൽ ഉണ്ടായ കാലതാമസത്തെ ചോദ്യം ചെയ്തുകൊണ്ട്, കൊടകര പഞ്ചായത്തിൽ ട്വന്റി20 പാർട്ടി ഇന്ന് വൈകിട്ട് 5 മണിക്ക് ശക്തമായ പ്രക്ഷോഭം നടത്തി. 8, 9, 10 വാർഡുകളിലെ നിവാസികൾ രണ്ട് മാസമായി സഞ്ചാരക്കുരുക്കിലാണ്. അധികാരികളുടെ അനാസ്ഥ മൂലം പാലത്തിന്റെയും റോഡിന്റെയും പണി ഇഴഞ്ഞുനീങ്ങുന്നതായി പ്രതിഷേധക്കാർ ആരോപിച്ചു. ഇത് ജനങ്ങൾക്ക് ഗുരുതരമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയാണെന്നും അവർ ഊന്നിപ്പറഞ്ഞു. കൊടകര പഞ്ചായത്ത് ട്വന്റി20 കോഡിനേറ്റർ സെബി മാത്യുവിന്റെ അധ്യക്ഷതയിൽ …

പാലം പണി ഇഴഞ്ഞ് നീങ്ങുന്നു : കൊടകരയിൽ ട്വന്റി20 ശക്തമായ പ്രതിഷേധം Read More »

ഭിന്നശേഷി സഹായ ഉപകരണ നിർണ്ണയ ക്യാമ്പ്

മടക്കത്തറ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി സഹായ ഉപകരണ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാവിത്രി രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ശാരീരിക വെല്ലുവിളികൾ നേരിടുന്ന 40 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ളവരുടെ പരിശോധനകൾക്ക് കല്ലേറ്റുംകര നിപ്മറിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം നേതൃത്വം നൽകി. പരിശോധനങ്ങളിലെ നിർണ്ണയപ്രകാരം ആവശ്യമായ സർജ്ജിക്കൽ ഷൂസ്, ആങ്കിൾ ബൂട്ട്, മോൾഡ് ഷൂസ്, ഉയരവും അളവും …

ഭിന്നശേഷി സഹായ ഉപകരണ നിർണ്ണയ ക്യാമ്പ് Read More »

പാഞ്ഞാള്‍ ഓട്ടിസം സെന്റര്‍ നവീകരിച്ചു

സമഗ്ര ശിക്ഷ കേരളം പഴയന്നൂര്‍ ബി.ആര്‍.സിയുടെ കീഴിലുള്ള പാഞ്ഞാള്‍ ഓട്ടിസം സെന്റര്‍ നവീകരിച്ചു. നവീകരിച്ച സെന്ററിന്റെ ഉദ്ഘാടനം യു.ആര്‍ പ്രദീപ് എം.എല്‍.എ നിര്‍വ്വഹിച്ചു. സമഗ്ര ശിക്ഷ കേരളം പഴയന്നൂര്‍ ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ കീഴിലുള്ള പാഞ്ഞാള്‍ ഓട്ടിസം സെന്റര്‍ ഭിന്നശേഷി സൗഹൃദമാക്കി മാറ്റുന്നതിനുള്ള പദ്ധതികള്‍ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പൂര്‍ത്തിയാക്കിയത്. കെട്ടിട നവീകരണം, ചുറ്റുമതില്‍, ഗേറ്റ് എന്നിവക്കായി പത്ത് ലക്ഷം രൂപ ചിലവഴിച്ചാണ് സെന്റര്‍ നവീകരിച്ചത്. ഇതോടൊപ്പം കുട്ടികള്‍ക്ക് കളിക്കാനുള്ള കളിയിടം പദ്ധതിയുടെ ഭാഗമായി പൈങ്കുളം …

പാഞ്ഞാള്‍ ഓട്ടിസം സെന്റര്‍ നവീകരിച്ചു Read More »

കയ്പമംഗലം മണ്ഡലത്തിൽ ലഹരി വിമുക്തിക്കായി പുതിയ തുടക്കം

” ദ്യുതി “കൗൺസലിങ് സെന്ററിന് ആരംഭം കയ്പമംഗലം മണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ലഹരി വിരുദ്ധ ബോധവത്കരണത്തിനും ലഹരിക്ക് കീഴ്പ്പെട്ട കുട്ടികൾക്ക് ആവശ്യമായ കൗൺസലിംഗ് നൽകുന്നത്തിനുമായി ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ നേതൃത്വത്തിൽ ദ്യുതി കൗൺസലിംഗ് സെന്റർ ആരംഭിച്ചു. പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച കേന്ദ്രത്തിൽ ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂർ സെന്റർ പ്രവർത്തിക്കും. കൂടാതെ ഹെൽപ് ലൈൻ കോർഡിനേഷൻ ഉണ്ടാകും. എല്ലാ ദിവസവും പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന കേസ് റഫറൻസ് അലോട്മെന്റ് ചെയ്ത് …

കയ്പമംഗലം മണ്ഡലത്തിൽ ലഹരി വിമുക്തിക്കായി പുതിയ തുടക്കം Read More »

തങ്ങാലൂര്‍ അങ്കണവാടി നാടിന് സമര്‍പ്പിച്ചു

അവണൂര്‍ ഗ്രാമപഞ്ചായത്ത് തങ്ങാലൂര്‍ ഒന്നാം വാര്‍ഡില്‍ 108-ാം നമ്പര്‍ അങ്കണവാടിയുടെ ഉദ്ഘാടനം സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ നിര്‍വ്വഹിച്ചു. അവണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി അധ്യക്ഷത വഹിച്ചു. എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 18 ലക്ഷം രൂപയും അവണൂര്‍ ഗ്രാമപഞ്ചായത്ത് വിഹിതം നാല് ലക്ഷം രൂപയും വിനിയോയോഗിച്ചാണ് അങ്കണവാടി കെട്ടിടം നിര്‍മ്മിച്ചത്. പുഴയ്ക്കല്‍ ബ്ലോക്ക് എ.എക്‌സ്.ഇ ചാന്തിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അവണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഹരിദാസ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ …

തങ്ങാലൂര്‍ അങ്കണവാടി നാടിന് സമര്‍പ്പിച്ചു Read More »

എസ് എൻ പുരം പഞ്ചായത്തിൽ ജനകീയ ശുചീകരണ യജ്ഞം

മാലിന്യമുക്ത നവകേരളം പദ്ധക്തിയുടെ ഭാഗമായി പൊതു ഇടങ്ങളിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡായ പത്താഴക്കാടിൽ ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനൻ നിർവഹിച്ചു. വികസന കാര്യം ചെയർമാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിൻ്റെ തീരുമാനപ്രകാരമാണ് മാസത്തിലെ മൂന്നാം ശനിയാഴ്ച പൊതുസ്ഥലങ്ങളിലും ഒഴിഞ്ഞ പ്രദേശങ്ങളിലും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തിവരുന്നത്. അലസമായി മാലിന്യം തള്ളുന്ന വ്യക്തികൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ച് കനത്തപിഴ …

എസ് എൻ പുരം പഞ്ചായത്തിൽ ജനകീയ ശുചീകരണ യജ്ഞം Read More »

മതിലകം ഒ.എൽ. എഫ്. ജി. എച്ച്. എസ്. സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ‘സ്വരക്ഷ’ സംഘടിപ്പിച്ചു

മതിലകം: കയ്പ്പമംഗലം MLA ശ്രീ ഇ.ടി. ടൈസൺ മാസ്റ്ററുടെ നേതൃത്വത്തിൽ മതിലകം ഒ.എൽ.എഫ്. ജി. എച്ച്.എസിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ‘സ്വരക്ഷ ‘സംഘടിപ്പിച്ചു. പരിശീലനം ലഭിച്ച 21 വ്യക്തികൾ ഒരേ സമയം കുട്ടികൾക്ക് ക്ലാസ് എടുത്തു. തുടർന്ന് സുംബ , മോണോ ആക്റ്റ്, മൈം ,ഏകാങ്ക നാടകംഎന്നിവ സംഘടിപ്പിച്ചു . വിദ്യാഭ്യാസസ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതിസുമതി സുന്ദരൻ വാർഡ് മെമ്പർ ശ്രീ ഒ. എ ജെൻറിൻ , ഹെഡ്മിസ്ട്രസ് സി. റെനാറ്റ csst, പി ടി എ …

മതിലകം ഒ.എൽ. എഫ്. ജി. എച്ച്. എസ്. സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ‘സ്വരക്ഷ’ സംഘടിപ്പിച്ചു Read More »

ബിരുദ സമർപ്പണം നടത്തി

മാള : കോട്ടയ്ക്കൽ സെൻ്റ് തെരേസാസ് ആർട്ട്സ് & സയൻസ് കോളേജിൽ ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾക്കുള്ള ബിരുദ സമർപ്പണം കുന്ദംകുളം മെത്രാപ്പോലിത്ത ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ് നിർവ്വഹിച്ചു. കോളേജ് മാനേജർ റവ.ഫാദർ ജേക്കബ് ഞെരിഞ്ഞാമ്പിള്ളി അധ്യക്ഷനായിരുന്നു. ക്രൈസ്റ്റ് കോളേജ് മാനേജർ .ഫാദർ ഡോ ജോയ് പിണിക്കപ്പറമ്പിൽ CMI ,ക്രൈസ്റ്റ് വിദ്യാനികേതൻ പ്രിൻസിപ്പാൾ ഫാദർ ജോയ് ആലപ്പാട്ട്, ക്രൈസ്റ്റ് കോളേജ് മുൻ മാനേജർ .ഫാദർ ജോൺ തോട്ടാപ്പിള്ളി, കോളേജ് മുൻ സുപ്രണ്ട് കെ.പി. ആൻ്റണി , വിദ്യാർത്ഥി …

ബിരുദ സമർപ്പണം നടത്തി Read More »

തേലപ്പിള്ളിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവം, ആത്മഹത്യാ പ്രേരണ കുറ്റത്തിന് അറസ്റ്റ് ചെയ്ത 3 പ്രതികൾ റിമാന്റിൽ

ഇരിങ്ങാലക്കുട : 22-01-2025 തിയ്യതി രാത്രി 10.00 മണിക്കും 23-01-2025 തിയ്യതി 09.00 മണിക്കും ഇടയിലുള്ള സമയം തേലപ്പിള്ളിയിൽ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ സ്വയം കെട്ടിതൂങ്ങി യുവാവ് ആത്മഹത്യ ചെയ്യാൻ ഇടയായ കേസിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലംപറമ്പിൽ വീട്ടിൽ അഖില 31 വയസ്, ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലംപറമ്പിൽ വീട്ടിൽ ജീവൻ 31 വയസ്, വല്ലച്ചിറ ചെറുശ്ശേരി സ്വദേശി ആട്ടേരി വീട്ടിൽ അനൂപ് 38 വയസ് എന്നീ …

തേലപ്പിള്ളിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവം, ആത്മഹത്യാ പ്രേരണ കുറ്റത്തിന് അറസ്റ്റ് ചെയ്ത 3 പ്രതികൾ റിമാന്റിൽ Read More »

ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവിനെ ആക്രമിക്കുകയും ഫോൺ കവർച്ച ചെയ്ത കേസിൽ പ്രതി റിമാന്റിലേക്ക്

15.07.2025 തിയ്യതി വൈകീട്ട് 07.30 മണിയോടെ ചാലക്കുടി അപ്സര ബാറിൻെറ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച് ചാലക്കുടി പോട്ട വില്ലേജിൽ സിത്താര നഗർ ദേശത്ത് കളപ്പാട്ടിൽ വീട്ടിൽ വിനിൽ 27 വയസ്സ് എന്നയാളും അക്ഷയ് 34 വയസ്സ്, ചിറയത്ത് വീട്, ചൗക്ക, കോടശ്ശേരി. എന്നയാളും തമ്മിൽ മദ്യപാനത്തിനിടെ തർക്കമുണ്ടാവുകയും അക്ഷയ് വിനിലിനെ കൈ കൊണ്ട് ചെകിടത്തും തലയിലും അടിച്ച് പരിക്കേൽപ്പിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും കൈ വശം ഉണ്ടായിരുന്ന Nokia മൊബൈൽ ഫോൺ ബലമായി പാൻെറിൻെറ പോക്കറ്റിൽ നിന്ന് എടുത്ത് …

ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവിനെ ആക്രമിക്കുകയും ഫോൺ കവർച്ച ചെയ്ത കേസിൽ പ്രതി റിമാന്റിലേക്ക് Read More »

ഓൺലൈൻ ട്രേഡിങ്ങിലൂടെ 73 ലക്ഷത്തോളം രൂപയുടെ സൈബർ തട്ടിപ്പ് കേസ്സിലെ കമ്മീഷൻ ഏജൻറ് റിമാന്റിലേക്ക്

ഓൺലൈൻ ട്രേഡിങ്ങിലൂടെ പണം നേടാമെന്ന് വിശ്വസിപ്പിച്ച് തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിയിൽ നിന്ന് 73 ലക്ഷത്തോളം രൂപ തട്ടിപ്പു് നടത്തിയ കേസ്സിലാണ് ബാംഗ്ളൂർ ബിദരഹള്ളി ഹൊബ്ളി സ്വദേശിയായ Doddappa Gouda യെയാണ് ( 28 വയസ്സ്) തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ സൈബർ പോലീസ് ബാംഗ്ളൂരിൽ നിന്നും പിടികൂടിയത്. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിയായ പരാതിക്കാരനെ Motilal Oswal എന്ന ട്രേഡിങ്ങ് അക്കാദമിയുടെ ആളുകളാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഈ കമ്പനി മുഖാന്തിരം …

ഓൺലൈൻ ട്രേഡിങ്ങിലൂടെ 73 ലക്ഷത്തോളം രൂപയുടെ സൈബർ തട്ടിപ്പ് കേസ്സിലെ കമ്മീഷൻ ഏജൻറ് റിമാന്റിലേക്ക് Read More »

കാളിയമ്മയുടെ ഉറച്ച ശബ്ദത്തിന് ഇനി ആത്മവിശ്വാസത്തിന്റെ കരുത്ത്

പട്ടയം വാങ്ങി മകളുടെ കയ്യും പിടിച്ചു തിരിഞ്ഞു നടക്കുമ്പോള്‍ കാളിയമ്മയുടെ ഉറച്ച ശബ്ദത്തിന് ആത്മവിശ്വാസത്തിന്റെ കരുത്തുണ്ട്. ചേലക്കര മണ്ഡലത്തിലെ പട്ടയമേളയിലെത്തി ദേവസ്വം പട്ടയം ഏറ്റുവാങ്ങി മടങ്ങുമ്പോള്‍ 100 വയസ് പിന്നിട്ട കാളിയമ്മ സന്തോഷത്തിലാണ്. ഉറക്കെ സംസാരിക്കുന്ന കാളിയമ്മ നിറപുഞ്ചിരിയോടെ പരിചയക്കാരോട് തന്റെ പോരാട്ട വിജയത്തിന്റെ സന്തോഷം പങ്കുവെക്കുകയാണ്. പട്ടയത്തിനായി മുന്‍പും അപേക്ഷകള്‍ നല്‍കിയിരുന്നെങ്കിലും ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണവും മറ്റും ഹിയറിംഗുകള്‍ക്ക് പോകാന്‍ സാധിച്ചിരുന്നില്ല. ആവശ്യമായ രേഖകളുടെ കുറവും പട്ടയം ലഭിക്കുന്നത് തടസ്സമായി. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ എല്ലാവര്‍ക്കും …

കാളിയമ്മയുടെ ഉറച്ച ശബ്ദത്തിന് ഇനി ആത്മവിശ്വാസത്തിന്റെ കരുത്ത് Read More »

ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പ്, കമ്മീഷൻ വാങ്ങി തട്ടിപ്പ് പണം അയച്ച് വാങ്ങിയ പ്രതി റിമാന്റിൽ

കൊടുങ്ങല്ലൂർ : എടവിലങ്ങ് സ്വദേശിയായ പരാതിക്കാരൻ 3 വർഷം മുമ്പ് കൊടുങ്ങല്ലൂരിലെ IIFL എന്ന സ്ഥാപനം വഴി ഷെയർ ട്രേഡിംഗ് നടത്തിയിരുന്നു. അന്ന് കൃത്യമായി ലാഭവും മുടക്കിയ പണവും തിരികെ ലഭിച്ചിരുന്നു. തുടർന്ന് 2024 ജൂൺ മാസത്തിൽ വാട്സാപ്പ് വഴി IIFL STRATEGY എന്ന സ്ഥാപനത്തിൽ നിന്നും ഷെയർ ട്രേഡിങ്ങ് സംബന്ധമായ മെസേജ് വരികയും പ്രതി ഓൺ ലൈൻ ഷെയർ ട്രേഡിംഗ് നടത്തിത്തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് IIFL STRATEGY എന്ന പേരിലുള്ള ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിച്ച് …

ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പ്, കമ്മീഷൻ വാങ്ങി തട്ടിപ്പ് പണം അയച്ച് വാങ്ങിയ പ്രതി റിമാന്റിൽ Read More »

കനോലി കനാലിൽ നിന്ന് കൂടു മത്സ്യകൃഷി ചെയ്യുന്നവരുടെ മൂന്ന് ലക്ഷം രൂപ വിലപിടിപ്പുള്ള മത്സ്യം മോഷ്ടിച്ച പ്രതികളിൽ ഒരാൾ റിമാന്റിൽ

മതിലകം : മതിലകം ശാന്തിപുരം ദേശത്ത്, ചരുവിൽ വീട്ടിൽ, വിഷ്ണു,30 വയസ്സ് എന്നയാളും സുഹൃത്തും ചേർന്ന് ശാന്തിപുരത്ത് കനോലി കനാലിൽ മത്സ്യ കൃഷി നടത്തുന്ന കൂടുകളിൽ നിന്നും 3,00,000/- (മൂന്ന് ലക്ഷം ) രൂപ വില വരുന്ന മത്സ്യങ്ങൾ മോഷണം ചെയ്ത് കൊണ്ട് പോയ കാര്യത്തിന് എസ് എൻ പുരം ശാന്തിപുരം സ്കൂളിന് സമീപത്ത് താമസിക്കുന്ന കരിനാട്ട് വീട്ടിൽ മോനുട്ടൻ എന്നു വിളിക്കുന്ന നിവേദ് 18 വയസ്സ് എന്നയാളെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. മതിലകം പോലീസ് …

കനോലി കനാലിൽ നിന്ന് കൂടു മത്സ്യകൃഷി ചെയ്യുന്നവരുടെ മൂന്ന് ലക്ഷം രൂപ വിലപിടിപ്പുള്ള മത്സ്യം മോഷ്ടിച്ച പ്രതികളിൽ ഒരാൾ റിമാന്റിൽ Read More »

error: Content is protected !!