Channel 17

live

channel17 live

editor1

ചൂലിശ്ശേരി അങ്കണവാടി നാടിന് സമർപ്പിച്ചു

അവണൂർ ഗ്രാമപഞ്ചായത്ത് 113 ആം നമ്പർ ചൂലിശ്ശേരി അങ്കണവാടിയുടെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു. പുതിയ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി നിർവഹിച്ചു. അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി അധ്യക്ഷത വഹിച്ചു. എം എൽ എ യുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 18 ലക്ഷം രൂപയും അവണൂർ ഗ്രാമ പഞ്ചായത്ത് വിഹിതം 4 ലക്ഷം രൂപയും വിനിയോഗിച്ച് ആധുനിക സൗകര്യങ്ങളോടെയാണ് ചൂലിശ്ശേരി അങ്കണവാടി യുടെ പുതിയ കെട്ടിടം …

ചൂലിശ്ശേരി അങ്കണവാടി നാടിന് സമർപ്പിച്ചു Read More »

എല്‍.ഇ.ഡി വാളും സൗണ്ട് സിസ്റ്റവും കൈമാറി

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ എല്‍.ഇ.ഡി വാളിന്റെയും സൗണ്ട് സിസ്റ്റത്തിന്റെയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചു. ഇരിങ്ങാലക്കുട എം.എല്‍.എയുടെ 2023-24 വര്‍ഷത്തെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ വിനിയോഗിച്ചാണ് എല്‍.ഇ.ഡി വാളും സൗണ്ട് സിസ്റ്റവും കോളേജിന് മന്ത്രി ഡോ. ആര്‍. ബിന്ദു കൈമാറിയത്. സെന്റ് ജോസഫ്‌സ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ …

എല്‍.ഇ.ഡി വാളും സൗണ്ട് സിസ്റ്റവും കൈമാറി Read More »

സ്‌നേഹതീരം ബീച്ച് പാര്‍ക്കില്‍ ഫുഡ് സ്ട്രീറ്റ് പദ്ധതി ആരംഭിച്ചു

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള തളിക്കുളം ഗ്രാമ പഞ്ചായത്തിലെ സ്‌നേഹതീരം ബീച്ച് പാര്‍ക്കില്‍ ഫുഡ് സ്ട്രീറ്റ് പദ്ധതി ആരംഭിച്ചു. ചടങ്ങ് സി.സി മുകുന്ദന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സില്‍ തീരുമാനപ്രകാരം ആദ്യ ഘട്ടത്തില്‍ ടീ ആന്റ് സ്‌നാക്‌സ്, നാടന്‍ വിഭവങ്ങള്‍ തുടങ്ങിയ സ്റ്റാളുകളാണ് തുടങ്ങിയിരിക്കുന്നത്. കൂടുതല്‍ വ്യത്യസ്തമായ ഭക്ഷണ വിഭവങ്ങളുടെ സ്റ്റാളുകള്‍ക്കായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ അടുത്ത ഘട്ടത്തില്‍ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് എംഎല്‍എ പറഞ്ഞു. ചടങ്ങില്‍ മുന്‍ എം.പി ടി.എന്‍ …

സ്‌നേഹതീരം ബീച്ച് പാര്‍ക്കില്‍ ഫുഡ് സ്ട്രീറ്റ് പദ്ധതി ആരംഭിച്ചു Read More »

വടക്കാഞ്ചേരി ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു

വടക്കാഞ്ചേരി ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ ഒന്നാം നിലയില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 95.50 ലക്ഷം രൂപ വിനിയോഗിച്ച് അഞ്ച് ക്ലാസ് മുറികള്‍, വരാന്ത, ഗോവണി, ടോയ്ലറ്റ്, വിട്രിഫൈഡ് ടൈല്‍ ഫ്‌ളോറിങ്, പ്രെസ്സ്ഡ് സ്റ്റീല്‍ വിന്‍ഡോ, ഡോര്‍ ഉള്‍പ്പെടെ ആര്‍.സി.സി ഫ്രെയ്മ്ഡ് സ്ട്രക്ചറായി 366.19 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ വടക്കാഞ്ചേരി നഗരസഭ ചെയര്‍മാന്‍ പി.എന്‍ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് …

വടക്കാഞ്ചേരി ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു Read More »

66 വർഷത്തെ കാത്തിരിപ്പ്; എടത്തിപറമ്പിലെ രുഗ്മണിയമ്മയുടെ ഭൂമിക്ക് രേഖയായി

നീണ്ട 66 വർഷത്തെ കാത്തിരിപ്പിനൊടുവിൽ എടത്തിപറമ്പിൽ 76 കാരിയായ രുഗ്മണിയമ്മയ്ക്ക് സ്വന്തം ഭൂമിയിൽ തല ചായ്‌ക്കാം. തലമുറകളായി പറപ്പൂക്കര പഞ്ചായത്തിൽ കഴിയുന്ന രുഗ്മണിയമ്മക്ക് തനിക്കുള്ളതായ ഭൂമിയുടെ രേഖകൾ ഒടുവിൽ ലഭിച്ചു. പറപ്പൂക്കര പഞ്ചായത്തിലെ മൂന്ന് സെന്റ് മാത്രമുള്ള ഭൂമിയിലാണ് രുഗ്മണിയമ്മ കൊച്ചു വീട് നിർമ്മിച്ച് താമസിക്കുന്നത്. തനിക്കായി വീടോ ഭൂമിയോ ഇല്ലെന്ന് പരിഭവിച്ചിരുന്ന രുഗ്മണിയമ്മയ്ക്ക് ഈ ഉടമസ്ഥാവകാശം വലിയ ആശ്വാസമാണ്. https://www.youtube.com/@channel17.online

തിരുനെല്ലൂര്‍ സഖാവ്പടി റോഡ് നാടിന് സമര്‍പ്പിച്ചു

മുല്ലശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഒന്നാം വാര്‍ഡ് തിരുനെല്ലൂര്‍ സഖാവ്പടി റോഡിന്റെ ഉദ്ഘാടനം എം.എല്‍.എ മുരളി പെരുനെല്ലി നിര്‍വ്വഹിച്ചു. മുരളി പെരുനെല്ലി എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടില്‍നിന്നും 12 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിര്‍മ്മിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ദില്‍ന ധനേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് ലതി വേണുഗോപാല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ആലി, വാര്‍ഡ് മെമ്പര്‍ റഹീസ നാസര്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരായ ഷീബ വേലായുധന്‍, ശ്രീദേവി ടീച്ചര്‍, മിനി മോഹന്‍ദാസ്, ജനപ്രതിനിധികളായ …

തിരുനെല്ലൂര്‍ സഖാവ്പടി റോഡ് നാടിന് സമര്‍പ്പിച്ചു Read More »

മുന്നറിയിപ്പ് വകവെക്കാതെ അയലക്കുഞ്ഞുങ്ങളെ പിടിച്ച വള്ളം പിടിച്ചെടുത്ത് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് സംഘം

മുന്നറിയിപ്പ് വകവയ്ക്കാതെ അയലക്കുഞ്ഞുങ്ങളെ പിടിച്ച വള്ളം ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പിടിച്ചെടുത്തു. രജിസ്ട്രേഷനും ലൈസൻസും ഇല്ലാതെ അഴിക്കോട് തീരത്തോട് ചേര്‍ന്ന് ചെറുമീനുകളെ പിടിച്ച അഴീക്കോട് സ്വദേശി കുറ്റിക്കാട്ട് ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ത്വയ്ബ എന്ന വള്ളമാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വള്ളം ഉടമയിൽ നിന്ന് 23,000 രൂപ പിഴ ഈടാക്കി. മത്സ്യസമ്പത്ത് കുറയുന്നതിനെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് വള്ളം പിടികൂടിയത്. വള്ളത്തില്‍ നിന്നും 14 സെന്റീമീറ്ററില്‍ താഴെ വലിപ്പമുള്ള 500 കിലോ അയലക്കുഞ്ഞുങ്ങളെയും ഫിഷറീസ് അധികൃതര്‍ …

മുന്നറിയിപ്പ് വകവെക്കാതെ അയലക്കുഞ്ഞുങ്ങളെ പിടിച്ച വള്ളം പിടിച്ചെടുത്ത് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് സംഘം Read More »

ലോക യുവജന നൈപുണ്യ ദിനാചരണവും നൈപുണി സെന്ററുകളുടെ ഉദ്ഘാടനവും മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു

ലോക യുവജന നൈപുണ്യ ദിനാചരണവും നൈപുണി സെന്ററുകളുടെ ഉദ്ഘാടനവും ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു. സാങ്കേതിക വിദ്യാലയങ്ങളില്‍ ഇന്‍ഡസ്ട്രികള്‍ക്ക് ആവശ്യമായ വൈദഗ്ധ്യം ആര്‍ജ്ജിക്കാന്‍ കഴിയുന്ന വിധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിപുലമായ സാധ്യതകളാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്നതെന്ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിങ് കോളേജില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. അസാപ്പിന്റെ നേതൃത്വത്തില്‍ 150ല്‍പ്പരം കോഴ്‌സുകള്‍ പഠിക്കാന്‍ ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും, റോബോട്ടിക്‌സ് …

ലോക യുവജന നൈപുണ്യ ദിനാചരണവും നൈപുണി സെന്ററുകളുടെ ഉദ്ഘാടനവും മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു Read More »

കള്ള്ഷാപ്പിൽ വെച്ച് വയോധികനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി റിമാന്റിൽ

ഇരിങ്ങാലക്കുട : 28-05-2025 തിയ്യതി 04.30 മണിക്ക് പൂവത്തുംകടവിലുള്ള കള്ള് ഷാപ്പിൽ വെച്ച് പ്രതിയിൽ നിന്ന് വാങ്ങിയ ഞണ്ടിനെ പിടിക്കുന്ന റിംഗ് തിരികെ കൊടുക്കുന്നതുമായ ബന്ധപ്പെട്ട തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താൽ വള്ളിവട്ടം സ്വദേശിയ കുമ്പകുളങ്ങര വീട്ടിൽ ദിവാകരൻ 60 വയസ് എന്നയാളെ ആക്രമിച്ച് പരിക്കേൽപിച്ചതിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ എടുത്ത കേസിലെ പ്രതിയായ വള്ളിവട്ടം സ്വദേശി പുളിക്കപ്പറമ്പിൽ വീട്ടിൽ കണ്ണൻ 47 വയസ്സ്  എന്നയാളെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ …

കള്ള്ഷാപ്പിൽ വെച്ച് വയോധികനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി റിമാന്റിൽ Read More »

ബാറിൽ വെച്ച് യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി റിമാന്റിലേക്ക്

ചാലക്കുടി : 2025 ജൂലൈ 9-ാം തീയതി ഉച്ചയ്ക്ക് 2.30 മണിയോടെ നാടുക്കുന്ന് ഹർഷവർദ്ധന ബാറിൽ വെച്ച് പ്രതിയുടെ കൂടെ വന്നയാളോട് കൊടകര നാടുകുന്ന് സ്വദേശി ചേനത്ത്പറമ്പൻ വീട്ടിൽ ലാലു പോൾ (32 വയസ്) എന്നയാൾ സംസാരിച്ചതിലുള്ള വൈരാഗ്യത്താൽ സോഡാ കുപ്പി കൊണ്ട് തലക്കടിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് ചാലക്കുടി പോലീസ് സ്റ്റേഷനിൽ കേസെടുത്തിരുന്നു. ഈ കേസിലെ പ്രതിയായ ചാലക്കുടി പോട്ട് തെക്കേടത്ത് വീട്ടിൽ ജിനീഷ് കുമാർ (37 വയസ്) എന്നയാൾ കോടതിയൽ ഹാജരാവുകയും തുടർന്ന് …

ബാറിൽ വെച്ച് യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി റിമാന്റിലേക്ക് Read More »

നാലമ്പല ദര്‍ശനം; സ്‌പെഷ്യല്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസിന്റെ ഫ്‌ലാഗ് ഓഫ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു

നാലമ്പല ദര്‍ശനത്തിനായുള്ള കെ.എസ്.ആര്‍.ടി.സി സ്‌പെഷ്യല്‍ സര്‍വീസിന്റെ ഫ്‌ലാഗ് ഓഫ് ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വ്വഹിച്ചു. കെ.എസ്.ആര്‍.ടി.സി ഇരിങ്ങാലക്കുട യൂണിറ്റില്‍ നിന്നും രണ്ട് നാലമ്പല സര്‍വ്വീസുകള്‍ ജൂലായ് 17 മുതല്‍ ആരംഭിക്കും. രാവിലെ 6 മണിക്കും 6.30 നും ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. ചടങ്ങില്‍ ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ഗോപി, ചാലക്കുടി അസിസ്റ്റന്റ് …

നാലമ്പല ദര്‍ശനം; സ്‌പെഷ്യല്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസിന്റെ ഫ്‌ലാഗ് ഓഫ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു Read More »

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങൾക്ക് ബൾക്ക് വായ്പയായി 3 കോടി രൂപയുടെ വിതരണം

അങ്കമാലി നഗരസഭയിലെ അഗതി രഹിത കേരളം പദ്ധതി ഗുണഭോക്താക്കൾക്ക് ഭവന നിർമ്മാണ ധനസഹായത്തിന്‍റെ ആദ്യ ഗഡു വിതരണവും മികച്ച കുടുംബശ്രീ സംരംഭകരെ ആദരിക്കലും കുടുംബശ്രീ സംസ്ഥാന എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ ഐ എ എസ് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങൾക്ക് ബൾക്ക് വായ്പയായി 3 കോടി രൂപയുടെ വിതരണം സംസ്ഥാന വനിത വികസന കോർപ്പറേഷൻ ഡയറക്ടർ ടി വി അനിതയും നിർവ്വഹിച്ചു. യോഗത്തില്‍ നഗരസഭാ ചെയർമാൻ അഡ്വ.ഷിയോപോൾ അധ്യക്ഷത വഹിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സനും മെട്രോപൊളിറ്റൻ ആസൂത്രണ സമിതി …

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങൾക്ക് ബൾക്ക് വായ്പയായി 3 കോടി രൂപയുടെ വിതരണം Read More »

എയർ ടിക്കറ്റ് ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2,80,000/ രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ കോടതിയുടെ അനുമതിയോടെ അറസ്റ്റ് ചെയ്തു

കൊരട്ടി : കൊരട്ടി ചിറങ്ങര സുഗതി സ്വദേശി പയ്യപ്പിള്ളി വീട്ടിൽ പ്രിൻസൺ 42 വയസ് എന്നയാൾക്കും കുടുബത്തിനുമായി കാനഡയിൽ നിന്നും കൊച്ചിയിലേക്ക് നാലു പേർക്കുള്ള എയർ ടിക്കറ്റ്’ എടുത്ത് കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 11.04.2024 തിയ്യതി ₹.50,000/- രൂപയും, 12.04.2024 തിയ്യതി ₹.2,30,000/- രൂപയും അടക്കം ആകെ ₹.2,80,000/- (രണ്ട് ലക്ഷത്തി എൺപതിനായിരം രൂപ) ബാങ്ക് അക്കൗണ്ട് മുഖേന അയച്ച് വാങ്ങിയ ശേഷം എയ‍ർ ടിക്കറ്റ് ശരിയാക്കി നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ തട്ടിപ്പ് നടത്തിയ …

എയർ ടിക്കറ്റ് ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2,80,000/ രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ കോടതിയുടെ അനുമതിയോടെ അറസ്റ്റ് ചെയ്തു Read More »

ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ 1 കോടി 8 ലക്ഷം രൂപയുടെ സൈബർ തട്ടിപ്പ്, കമ്മീഷൻ വ്യവസ്ഥയിൽ അക്കൌണ്ട് വിറ്റ യുവാവ് റിമാന്റിൽ

ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ പണം നേടാമെന്ന് വിശ്വസിപ്പിച്ച് തൃശൂർ ചാലക്കുടി പരിയാരം സ്വദേശിയിൽ നിന്ന് 1 കോടി 8 ലക്ഷം രൂപ തട്ടിപ്പു നടത്തിയ കേസ്സിൽ പത്തനംതിട്ട പന്തളം പൂഴിക്കോട് സ്വദേശിയായ കിഴക്കേവീട്ടിൽ അക്ഷയ് രാജിനെയാണ് ( 22 വയസ്സ്) തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ സൈബർ പോലീസ് പന്തളത്തു നിന്നും പിടികൂടിയത്. ചാലക്കുടി പരിയാരം സ്വദേശിയായ പരാതിക്കാരനെ ഓൺലൈൻ ട്രേഡിംഗ് ചെയ്യുന്ന BGC (Barrick Gold …

ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ 1 കോടി 8 ലക്ഷം രൂപയുടെ സൈബർ തട്ടിപ്പ്, കമ്മീഷൻ വ്യവസ്ഥയിൽ അക്കൌണ്ട് വിറ്റ യുവാവ് റിമാന്റിൽ Read More »

ഗുരുസ്മരണ മഹോത്സവത്തിൽ വിക്രമോർവ്വശീയം

പതിനേഴാമത് ഗുരുസ്മരണ മഹോത്സവത്തിന്റെ നാലാം ദിനം സുഭദ്ര ധനഞ്ജയം കൂടിയാട്ടം അരങ്ങേറി കൂടിയാട്ടത്തിന് മുൻപ് വാചിക – ആഹാര്യാഭിനയങ്ങൾ കൂടിയാട്ടത്തിലും നാട്യശാസ്ത്രത്തിലും എന്ന വിഷയത്തിൽ ഡോ.സി.കെ.ജയന്തി പ്രഭാഷണം നടത്തി. കൂടിയാട്ടത്തിൽ അർജ്ജുനനായി മാർഗി മധുച്ചാക്യാരും സുഭദ്രയായി സരിത കൃഷ്ണകുമാറും രംഗത്തെത്തി മിഴാവിൽ കലാമണ്ഡലം മണികണ്ഠൻ, നേപത്ഥ്യ ജിനേഷ്, കലാമണ്ഡലം രാഹുൽ ടി.എസ് ഇടക്കയിൽ ഡോ.മൂർക്കനാട് ദിനേശ് വാര്യർ, കലാനിലയം രാജൻ താളത്തിൽ ഗുരുകുലം ശ്രുതി, ഗുരുകുലം അക്ഷര, ഗുരുകുലം ഗോപിക, ഗുരുകുലം വിഷ്ണു പ്രിയ ചമയം കലാനിലയം …

ഗുരുസ്മരണ മഹോത്സവത്തിൽ വിക്രമോർവ്വശീയം Read More »

വാഗ്ദാനം നിറവേറ്റി മന്ത്രി കെ. രാജന്‍;67 പേര്‍കൂടി ഭൂമിയുടെ അവകാശികളായി

പാണഞ്ചേരി വില്ലേജിലെ ചുവന്നമണ്ണ്, കുതിരാന്‍ – ഇരുമ്പുപാലം സെന്ററുകളില്‍ നടന്ന ചടങ്ങുകളില്‍ 67 പേര്‍ക്ക് റവന്യുവകുപ്പ് മന്ത്രി കെ. രാജന്‍ പട്ടയം വിതരണം ചെയ്തു. തൃശ്ശൂര്‍ താലൂക്കിലെ പാണഞ്ചേരി വില്ലേജില്‍ രാജീവ് ദശലക്ഷം നഗറിലെ 42 പേര്‍ക്കും ഇരുമ്പ് പാലം നിവാസികളായ 21 പേര്‍ക്കും അതിദരിദ്രര്‍ക്കുള്ള 4 പട്ടയങ്ങളുമാണ് മന്ത്രി വിതരണം ചെയ്തത്. അഞ്ച് വര്‍ഷം മുമ്പ് എംഎല്‍എയും ചീഫ് വിപ്പും ആയി പ്രവര്‍ത്തിച്ചിരുന്ന സമയത്ത് ഒരു കുടുംബ യോഗത്തില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ ഇരുപത്തിയഞ്ച് വര്‍ഷമായി പട്ടയം …

വാഗ്ദാനം നിറവേറ്റി മന്ത്രി കെ. രാജന്‍;67 പേര്‍കൂടി ഭൂമിയുടെ അവകാശികളായി Read More »

ബാറിൽ വെച്ച് നോക്കി ചിരിച്ചതിലുള്ള വൈരാഗ്യത്താൽ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ സ്റ്റേഷൻ റൗഡി അജീഷ് റിമാന്റിൽ

വലപ്പാട് : 07-07-2025 തിയ്യതി രാത്രി 08.00 മണിയോടെ തൃപ്രയാറുള്ള ബാറിലിരുന്ന് പെരിങ്ങോട്ടുകര വടക്കുംമുറി സ്വദേശി ഇരിക്കലിൽ വീട്ടിൽ സുരേഷ് കുമാർ 55 വയസ് എന്നയാളും സുഹൃത്തായ ജയാനന്ദനും കൂടി മദ്യപിച്ചു കൊണ്ടിരിക്കെ സുരേഷ് കുമാറിന് കണ്ട് പരിചയമുള്ള പ്രതിയെ നോക്കി ചിരിച്ചപ്പോൾ പ്രതി സുരേഷ് കുമാറിനെ അസഭ്യം പറയുകയും കൈയ്യിലിരുന്ന ഗ്ലാസ് കൊണ്ട് മുഖത്തടിച്ചും മറ്റും പരിക്കേൽപ്പിച്ച സംഭവത്തിന് വലപ്പാട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലെ പ്രതിയായ താന്ന്യം ചെമ്മാപ്പിള്ളി സ്വദേശി …

ബാറിൽ വെച്ച് നോക്കി ചിരിച്ചതിലുള്ള വൈരാഗ്യത്താൽ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ സ്റ്റേഷൻ റൗഡി അജീഷ് റിമാന്റിൽ Read More »

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത്

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ ആളൂർ യുവജന സമാജം വായനശാലയിൽ മഴക്കാല പകർച്ച വ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജയൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ് ധനൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിം​ഗ് കമ്മിറ്റി അധ്യക്ഷരായ എൻ.എ ബാലചന്ദ്രൻ, നിവ്യ റെനീഷ്, പഞ്ചായത്തം​ഗങ്ങളായ അസിസ് പി.കെ, ശരത്ത് രാമനുണ്ണി, രമ ബാബു തുടങ്ങിയവർ പങ്കെടുത്തു. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ ജിജിയുടെ നേതൃത്വത്തിൽ പരിശോധനയിൽ മരുന്നു …

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് Read More »

ഗ്രാമികയിൽ ജയിൽ അനുഭവങ്ങൾ പങ്കുവച്ച് അടിയന്തിരാവസ്ഥ തടവുകാർ

അടിയന്തിരാവസ്ഥകാലത്തെ ജയിൽവാസ അനുഭവങ്ങളും കോൺസൻട്രേഷൻ ക്യാമ്പിലെ പീഡനങ്ങളും ശ്രോതാക്കൾക്ക് അമ്പരപ്പിക്കുന്ന അറിവുകളായി. അടിയന്തിരാവസ്ഥക്ക് അമ്പതാണ്ട് പൂർത്തിയാകുന്ന സാഹചര്യത്തിൽ കുഴിക്കാട്ടുശ്ശേരി ഗ്രാമിക ചർച്ചാവേദി സംഘടിപ്പിച്ച പരിപാടിയിൽ മുൻ നക്സലൈറ്റ് തടവുകാരനും അടിയന്തിരാവസ്ഥ തടവുകാരുടെ ഏകോപന സമിതി ജില്ലാ കൺവീനറും ഗ്രാമിക പ്രസിഡന്റുമായ പി.കെ.കിട്ടനും അടിയന്തിരാവസ്ഥ തടവുകാരനും സി.പി.ഐ. (എം.എൽ) റെഡ്ഫ്ലാഗ് സംസ്ഥാന സെക്രട്ടറിയുമായ പി.സി. ഉണ്ണിച്ചെക്കനുമാണ് അടിയന്തിരാവസ്ഥയുടെ അനുഭവങ്ങൾ പങ്കുവച്ചത്. 17 മാസത്തെ ജയിൽ വാസത്തിന്റെയും ഒരു മാസത്തിലേറെ നീണ്ട തൃശൂരിലെ കോൺസൻട്രേഷൻ ക്യാമ്പിലെയും അനുഭവങ്ങൾ പങ്കുവച്ച കിട്ടൻ മാഷ് ഒരിക്കലും …

ഗ്രാമികയിൽ ജയിൽ അനുഭവങ്ങൾ പങ്കുവച്ച് അടിയന്തിരാവസ്ഥ തടവുകാർ Read More »

കായിക പരിശിലകരെ നൽകി

സ്പോർട്ട്സ് അക്കാദമി സ്കൂളുകളിലേക്ക്ബാലസൗഹാർദ്ദ പഞ്ചായത്തായ അന്നമനടയിൽ കായിക അധ്യാപകരില്ലാത്ത LP UP സ്കൂളുകളിലേക്ക് കായിക പരിശിലകരെ നൽകി. കുട്ടികളുടെ കായിക ക്ഷമത വർധിപ്പിക്കാൻ സ്പോർട്സ് അക്കാദമിയിലൂടെ ഫുട്ബോൾ വോളിബോൾ മേഖലയിൽ പഞ്ചായത്ത് സ്റ്റേഡിയത്തിൽ വാരാന്ത്യത്തിലും അവധിക്കാലത്തും പരിശീലനം നൽകി വരുന്നു Gups അന്നമനടയിലും GLP മേലഡൂരും KIDS GIM ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് ഏഴ് LP, up i സ്കൂളുകളിലെ കുട്ടികൾക്കായി ആഴ്ചയിലൊരിക്കലാണ് പരിശിലനം നൽകുന്നത് പരിശിലനത്തിനാവശ്യമായ കളിയുപകരണങ്ങളും പഞ്ചായത്ത് നൽകുന്നു സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ നടത്തുന്ന കായിക …

കായിക പരിശിലകരെ നൽകി Read More »

error: Content is protected !!