Channel 17

live

channel17 live

editor1

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി റിമാന്റിൽ

കയ്പമംഗലം : മൂന്ന്പീടിക പള്ളിവളവിൽ പ്രവർത്തിക്കുന്ന ഗുരുപ്രഭ എന്ന പ്രൈവറ്റ് ഫിനാൻസ് സ്ഥാപനത്തിൽ 02-08-2023 തിയ്യതി 20 ഗ്രാം തൂക്കമുള്ള മുക്കുപണ്ടമായ കൈചെയിനും 21-10-2023 തിയ്യതി 8.30 ഗ്രാം തൂക്കം വരുന്ന മുക്ക് പണ്ടമായ വളയം അസ്സൽ സ്വർണ്ണമാണെന്ന് ജീവനക്കാരെ പറഞ്ഞ് വിശ്വസിപ്പിച്ച് മുക്കുപണ്ടങ്ങൾ സ്ഥാപനത്തിൽ പണയം വെച്ച് 1,10,000/- രൂപ കൈപറ്റി തട്ടിപ്പ് നടത്തിയതിന് സ്ഥാപനത്തിലെ മാനേജരായ പെരിഞ്ഞനം സ്വദേശിനിയുടെ പരാതിയിൽ കയ്പമംഗലം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ കയ്പമംഗലം ചളിങ്ങാട് സ്വദേശി …

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി റിമാന്റിൽ Read More »

ആധുനിക മുഖച്ഛായയോടെ ഇരിങ്ങാലക്കുട ഗേള്‍സ് ഹൈസ്‌കൂളിന് പുതിയ കെട്ടിടം

നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചു ഇരിങ്ങാലക്കുട ഗവ. മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളിന്റെയും വി.എച്ച്.എസ്.ഇ യുടെയും പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചു. എല്ലാ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം ഒരുക്കണമെന്ന് സര്‍ക്കാരിന്റെ ലക്ഷ്യത്തോടെ സൗന്ദര്യവും സൗകര്യവും ഒത്തിണങ്ങിയ വിദ്യാലയമായി മാറുകയാണ് ഇരിങ്ങാലക്കുട ഗേള്‍സ് സ്‌കൂളെന്ന് മന്ത്രി പറഞ്ഞു. അധ്യാപകരുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വം വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗവാസനയ്ക്കും കഴിവുകള്‍ക്കും പ്രചോദനം നല്‍കി കൂടെ നില്‍ക്കുക എന്നതാണ്. …

ആധുനിക മുഖച്ഛായയോടെ ഇരിങ്ങാലക്കുട ഗേള്‍സ് ഹൈസ്‌കൂളിന് പുതിയ കെട്ടിടം Read More »

വർണകൂടാരത്തിലേറി ജി എൽ പി എസ് പീച്ചിയിലെ പ്രീ പ്രൈമറി കുരുന്നുകൾ

പീച്ചി ഗവ. എൽ പി സ്കൂളിലെ വർണക്കൂടാരത്തിൻ്റെ ഉദ്ഘാടനം റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു. അതിമനോഹരമായി നമ്മുടെ കുഞ്ഞുങ്ങളെ ലോകവുമായി ബന്ധപ്പെടുത്താൻ കഴിയുന്ന വാതായനമാണ് വർണകൂടാരം എന്ന് മന്ത്രി പറഞ്ഞു. പീച്ചി പ്രദേശം പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ ഹബ് ആയി മാറുന്ന കാഴ്ചയാണ് കാണാനാകുന്നതെന്ന് മന്ത്രി പറഞ്ഞു. 2026 ജനുവരി ഏഴ് മുതൽ 11 വരെ തൃശ്ശൂരിൽ നടക്കാനിരിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം വിപുലമായി നടത്താനുള്ള മുന്നൊരുക്കങ്ങളെ കുറിച്ചും ഉദ്ഘാടന …

വർണകൂടാരത്തിലേറി ജി എൽ പി എസ് പീച്ചിയിലെ പ്രീ പ്രൈമറി കുരുന്നുകൾ Read More »

പുരസ്ക്കാര ജേതാകളെ ആദരിച്ചു

മേലൂർ ഗ്രാമീണ വായനശാല വായന പക്ഷാചരണത്തിൻ്റെ ഭാഗമായി ജൂൺ 19 മുതൽ ജൂലൈ 7 വരെ മേലൂർ ഗ്രാമ പഞ്ചായത ത്തിലെ വിവിധ സ്കൂളുകളിൽ വായനാമത്സരങ്ങളും ചിത്രരചനയടക്കമുള്ള വിവിധ പരിപാടികൾ നടത്തിവന്നിരുന്ന വായനോത്സം 2025 സമാപിച്ചു. മേലൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വായനശാല പ്രസിഡണ്ട് കെ കെ ശശിധരന്റെ അധ്യക്ഷതയിൽ നടന്ന വായനോത്സവം 2025 സമാപന സമ്മേളനം കേരള ലളിതകല അക്കാദമി ചെയർപേഴ്സൺ മുരളി ചീരോത്ത് ഉദ്ഘാടനം ചെയ്ത് ജോസ് പല്ലിശ്ശേരി അവാർഡ് ജേതാവ് സുരേഷ് മുട്ടത്തി,മലയാള …

പുരസ്ക്കാര ജേതാകളെ ആദരിച്ചു Read More »

മാർ അപ്രേം മെത്രാപോലീത്തയുടെ വിയോഗം വേദനാജനകം: ഡോ. ആർ. ബിന്ദു

പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ സൗമ്യദീപ്തമായ നേതൃത്വമായിരുന്ന അഭിവന്ദ്യ മാർ അപ്രേം മെത്രാപോലീത്ത കാലം ചെയ്ത വാർത്ത വേദനാജനകമാണെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു പറഞ്ഞു. സാംസ്കാരിക തലസ്ഥാന നഗരിയുടെ മതസൗഹാർദ്ദ അന്തരീക്ഷം ഹൃദ്യമായ നിലയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിൽ അദ്ദേഹം വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും മന്ത്രി അനുസ്മരിച്ചു. നർമ്മമധുരമായ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ഏവരും ഏറെ ഇഷ്ടപ്പെട്ടിരുന്നു.പ്രസരിപ്പും ഊർജ്ജസ്വലതയും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകങ്ങൾ ആയിരുന്നുവെന്നും മന്ത്രി ആർ.ബിന്ദു പറഞ്ഞു. തൃശൂരിന്റെ സ്വന്തം അപ്രേം പിതാവിന് മന്ത്രി …

മാർ അപ്രേം മെത്രാപോലീത്തയുടെ വിയോഗം വേദനാജനകം: ഡോ. ആർ. ബിന്ദു Read More »

ബസ് തടഞ്ഞ് നിർത്തി വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതി റിമാന്റിലേക്ക്

വലപ്പാട് : 05-07-2025 തീയ്യതി പകൽ 11.30 മണിക്ക് കഴിമ്പ്രം വലിയ നെടിയിരിപ്പിൽ അമ്പലത്തിനടുത്തത്തുള്ള റോഡിൽ വെച്ച് നിന്ന് മത്സ്യബന്ധന തൊഴിലാളിയായ ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി അല്ലപ്പുഴ വീട്ടിൽ, ബാബു 58 വയസ്സ് എന്നയാളും മറ്റ് തൊഴിലാളികളും യാത്ര ചെയ്ത് വന്നിരുന്ന ബസ്സിന് മുന്നിലേക്ക് വാളുമായി വന്ന് ബസ്സ് തടഞ്ഞ് നിറുത്തി ബസ്സിനുള്ളിലേക്ക് വാളുമായി കയറി പരാതിക്കാരൻ ജോലി ചെയ്യുന്ന വള്ളത്തിന്റെ മുതലാളിയെ അന്വേഷിച്ചപ്പോൾ അറിയില്ല എന്ന് പറഞ്ഞതിനെ തുടർന്ന് ബാബുവിനെ കൊന്ന്കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ബാബുവിന്റെ കഴുത്തിന് …

ബസ് തടഞ്ഞ് നിർത്തി വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതി റിമാന്റിലേക്ക് Read More »

നന്മ കണ്ണികുളങ്ങര ഹൃദ്യം’ 2025പുരസ്കാര സമർപ്പണ പരിപാടി നടത്തി

പുത്തൻചിറ: പതിമൂന്ന് വർഷമായി നടത്തി വരുന്ന നന്മ കണ്ണികുളങ്ങരയുടെ ഈ വർഷത്തെ ഹൃദ്യം 2025 കണ്ണികുളങ്ങര എൻ.എസ് വി.വി. എൽ പി .സ്കൂളിൽ വെച്ച് നടന്നു. ബെന്നി ബെഹനാൻ. എം.പി. ഉദ്ഘാടനം നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ വി.എ.നദീർ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ അഡ്വ.വി.എസ്. അരുൺരാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റോമിബേബി, സംസ്ഥാന കാർഷിക വികസന ബാങ്ക് ഡയറക്ടർ ടി.എം.നാസർ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൻ വാസന്തി സുബ്രഹ്മണ്യൻ, …

നന്മ കണ്ണികുളങ്ങര ഹൃദ്യം’ 2025പുരസ്കാര സമർപ്പണ പരിപാടി നടത്തി Read More »

ഇരിങ്ങാലക്കുട ഞാറ്റുവേല സമാപിച്ചു

സമാപന സമ്മേളനം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഞാറ്റുവേല മഹോത്സവം 2025 ന്റെ സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. കാർഷിക തനിമയുള്ള ഇരിങ്ങാലക്കുടയുടെ സംസ്കാരങ്ങൾ പുതുതലമുറയ്ക്ക് കൈമാറ്റം ചെയ്യുക എന്നത് ഈ കാലഘട്ടത്തിൽ വളരെ വലിയ ചുമതലയാണെന്ന് സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. കാർഷിക ജനതയുടെ അധ്വാനവുമായി ബന്ധപ്പെട്ടാണ് നമ്മുടെ കലാരൂപങ്ങളെല്ലാം രൂപപ്പെട്ട് …

ഇരിങ്ങാലക്കുട ഞാറ്റുവേല സമാപിച്ചു Read More »

മാള റോട്ടറി ക്ലബ്ബിന്റെ ഇൻസ്റ്റലേഷൻ സെറിമണി നടന്നു

മാള റോട്ടറി ക്ലബ്ബിന്റെ ഇൻസ്റ്റലേഷൻ സെറിമണി നടന്നു. ഗവർണർ ഇലക്ട് ജോഷി ചാക്കോ മുഖ്യ അഥിതി ആയിരുന്നു.പ്രസിഡന്റ്‌ പോൾ പാറയിൽ അധ്യക്ഷൻ ആയി. അസിസ്റ്റന്റ് ഗവർണ്ണർ കോന്നുപറമ്പിൽ, ഡെപൂട്ടി ഡിസ്ട്രിക്റ്റ് ഡയറക്ടർ ജോജു പതിയാപറമ്പിൽ, ഡേവിസ് കോന്നു പറമ്പിൽ,തമ്പി വർഗീസ്, അലോഷ്യസ് സ്റ്റീഫൻ, ബാബു സി. സി. എന്നിവർ ആശംസകൾ നേർന്നു. ക്ലബ്‌ സെക്രട്ടറി സെബാസ്റ്റ്യൻ ഊകൻ നന്ദി പറഞ്ഞു.2025-26 വർഷത്തെ മാള റോട്ടറി ക്ലബ്ബിന്റെ പ്രസിഡന്റ്‌ ആയി അലോഷ്യസ് സ്റ്റീഫനെയും സെക്രട്ടറി ആയി സെബാസ്റ്റ്യൻ ഊകനെയും …

മാള റോട്ടറി ക്ലബ്ബിന്റെ ഇൻസ്റ്റലേഷൻ സെറിമണി നടന്നു Read More »

ബഷീര്‍ദിന പ്രച്ഛന്നവേഷമത്സരം സംഘടിപ്പിച്ചു

കുന്നംകുളം നഗരസഭ ഏകലവ്യന്‍ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ചരമദിനത്തോടനുബന്ധിച്ച് ബഷീര്‍ കഥകളിലെ കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് കുട്ടികള്‍ക്കായി പ്രച്ഛന്നവേഷ മത്സരം സംഘടിപ്പിച്ചു. സി.വി സ്മാരക ഹാളില്‍ നടന്ന പരിപാടി ചെയര്‍പേഴ്സണ്‍ സീതാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമന്‍, ടി. സോമശേഖരന്‍, പി.കെ ഷെബീര്‍, ലൈബ്രേറിയന്‍ സില്‍വിയ, ചിത്രകാരന്‍ സണ്ണി തുടങ്ങിയവര്‍ സംസാരിച്ചു. പ്രച്ഛന്നവേഷമത്സരത്തിലെ വിജയികളായ റബേക്ക മറിയം …

ബഷീര്‍ദിന പ്രച്ഛന്നവേഷമത്സരം സംഘടിപ്പിച്ചു Read More »

സ്നേഹവിരുന്ന് ഒരുക്കി

സ്നേഹവിരുന്ന് ഒരുക്കി എ ഐ വൈ എഫ് മാള മണ്ഡലം കമ്മിറ്റി. ഇരിങ്ങാലകുടയിൽ നടക്കുന്ന CPI തൃശൂർ ജില്ലാ സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി AlYF, മാള ഗവൺമെന്റ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിക്കുന്നവർക്കും സ്നേഹവിരുന്ന് ഒരുക്കി. കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായ സ്നേഹവിരുന്ന് AlYF മണ്ഡലം സെക്രട്ടറി വി.എസ്.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.AlYF മാള മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് രമ്യശ്രീജേഷ് അദ്ധ്യഷത വഹിച്ചു. അഭിലാഷ് പി.എസ്., അഫ്സൽ കെ കെ , ലിബിൻ , അപ്പു ഉരുണ്ടോളി , അഡ്വ: സച്ചിൻ …

സ്നേഹവിരുന്ന് ഒരുക്കി Read More »

കോണത്തുകുന്ന് ഗവൺമെന്റ് യു.പി സ്കൂളിൽ ആധുനിക സൗകര്യങ്ങളോടുകൂടി ഒരുക്കിയ പുതിയ കെട്ടിടത്തിന്റെയും വർണ്ണ കൂടാരംത്തിന്റെയും ക്രിയേറ്റീവ് കോർണറിന്റെയും ഉദ്ഘാടനം വി.ആർ സുനിൽകുമാർ എം.എൽ.എ നിർവ്വഹിച്ചു

കോണത്തുകുന്ന് ഗവൺമെന്റ് യു.പി സ്കൂളിൽ ആധുനിക സൗകര്യങ്ങളോടുകൂടി ഒരുക്കിയ പുതിയ കെട്ടിടത്തിന്റെയും വർണ്ണ കൂടാരംത്തിന്റെയും ക്രിയേറ്റീവ് കോർണറിന്റെയും ഉദ്ഘാടനം വി.ആർ സുനിൽകുമാർ എം.എൽ.എ നിർവ്വഹിച്ചു.സമഗ്ര ശിക്ഷാ കേരളത്തിന്റെ ആഭിമുഖ്യത്തിൽ 76 ലക്ഷം രൂപ ചെലവഴിച്ച് അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികളും സ്റ്റേജും ഉൾപ്പെടുന്ന പുതിയ കെട്ടിടവും പ്രീ പ്രൈമറി കുട്ടികൾക്കായി സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവിൽ നിർമിച്ച വർണ്ണകൂടാരവും, സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവിൽ നിർമിച്ച വിദ്യാർത്ഥികളുടെ നൈപുണ്യ …

കോണത്തുകുന്ന് ഗവൺമെന്റ് യു.പി സ്കൂളിൽ ആധുനിക സൗകര്യങ്ങളോടുകൂടി ഒരുക്കിയ പുതിയ കെട്ടിടത്തിന്റെയും വർണ്ണ കൂടാരംത്തിന്റെയും ക്രിയേറ്റീവ് കോർണറിന്റെയും ഉദ്ഘാടനം വി.ആർ സുനിൽകുമാർ എം.എൽ.എ നിർവ്വഹിച്ചു Read More »

ധർണ നടത്തി

യൂത്തുകോൺഗ്രെസ് കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാള ഗവണ്മെന്റ് ആശുപത്രിയുടെ മുന്നിൽ കേരളത്തിലെ ആരോഗ്യമേഖലയിലെ അനാസ്ഥക്കെതിരെ ധർണ നടത്തി യോഗം യൂത്തുകോൺഗ്രെസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ ഓ ജെ ജെനീഷ് ഉൽഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഹകീം ഇക്ബാൽ അധ്യക്ഷത വഹിച്ചു.മുൻ ബ്ലോക്ക് കോൺഗ്രസ്പ്രെസിഡന്റ് പി ഡി ജോസ് , യൂത്ത് കോൺഗ്രസ് ജില്ലാ സെക്രെട്ടറി ഔസേപ്പച്ചൻ, സന്തോഷ്‌ ആത്തപ്പിള്ളി , സോയ്കോലഞ്ചേരി , സാനി ചക്കാലക്കൽ , എം എ …

ധർണ നടത്തി Read More »

ശിലാസ്ഥാപനം നടത്തി

മുതിർന്ന പൗരന്മാർക്കും വിരമിച്ച വൈദീകർക്കും വേണ്ടിയുള്ള കോട്ടപ്പുറം രൂപത സംരംഭമായ ഗോൾഡൻ മെഡോസിന് കോട്ടപ്പുറം ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ മണലിക്കാട് സെൻ്റ് ഫ്രാൻസിസ് അസീസി മൈനർ സെമിനാരി അങ്കണത്തിൽ ശിലാസ്ഥാപനം നടത്തി.കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ, എപ്പിസ്കോപ്പൽ വികാരി റവ.ഡോ. ഫ്രാൻസിസ്കോ പടമാടൻ, ചാൻസലർ ഫാ.ഷാബു കുന്നത്തൂർ, പ്രൊക്കുറേറ്റർ ഫാ. ജോബി കാട്ടാശ്ശേരി, ഫൊറോന വികാരി ഫാ. ജോസഫ് ഒള്ളാട്ടുപുറം എന്നിവർ പ്രസംഗിച്ചു. വയോജന പരിപാലന ശുശ്രൂഷയുടെ ഭാഗമായ ഗോൾഡൻ മെഡോസിൽ …

ശിലാസ്ഥാപനം നടത്തി Read More »

ആരോഗ്യ മന്ത്രിയുടെ കോലം കത്തിച്ചു

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് വീട്ടമ്മ (ബിന്ദു) മരിച്ചതിൽ പ്രതിഷേധിച്ച് ബി ജെ പി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് പരിസരത്ത് , ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ കോലം കത്തിച്ചു. മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട് സ്വാഗതവും വി.സി. രമേഷ് നന്ദിയും പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് സുരേഷ്.കെ.എ സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് …

ആരോഗ്യ മന്ത്രിയുടെ കോലം കത്തിച്ചു Read More »

മത്സരങ്ങള്‍ സംഘടിപ്പിച്ചു

മാള ഗ്രാമപഞ്ചായത്ത് കെ. എ തോമസ് മാസ്റ്റര്‍ സ്മാരക ഗ്രന്ഥശാലയുടെയും സി കെ കൃഷ്ണന്‍ മാസ്റ്റ൪ സ്മാരക റീഡിംഗ് റൂമിന്റെയും ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റഭാഗമായി മാള പഞ്ചായത്തിലെ സ്കൂള്‍ – കോളേജ് വിദ്യാർത്ഥികൾക്കായി കവിത പാരായണം, കഥാസ്വാദനം, പെയിന്റിംഗ്, ക്വിസ്സ്, കഥ രചന മത്സരങ്ങള്‍ സംഘടിപ്പിച്ചു. വാർഡ് മെമ്പ൪ കെ.വി.രഘു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.പി രവീന്ദ്രന്‍, മെമ്പര്‍ മാരായ ഉഷ ബാലന്‍, സാബു പോൾ എടാട്ടുകാരന്‍ എന്നിവര്‍ സംസാരിച്ചു.തുടർന്ന് നടന്ന മാളവി സാഹിത്യ കൂട്ടായ്മയുടെ …

മത്സരങ്ങള്‍ സംഘടിപ്പിച്ചു Read More »

പ്രതിക്ഷേധപ്രകടനം നടത്തി

ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കണ മെന്നാവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുത്തൻചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാണിയംകാവ് ജംഗ്ഷനിൽ പ്രതിക്ഷേധപ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് വി.എ.നദീർ , ആൻറണി പയ്യപ്പള്ളി, ടി എസ് ഷാജി,അഡ്വ: പി.എസ് അരുൺരാജ് , സി.കെ യുധി , ഷൈല പ്രകാശൻ, പി.എസ് സുഭാഷ് ,പി.സി. ബാബു, ജെറോം കരിമാലിക്കൽ, കെ. എ ജോസ് എന്നിവർ നേതൃത്വം കൊടുത്തു. https://www.youtube.com/@Channel17news.in

യുവാവിനെ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ സഹോദരങ്ങളടക്കം 3 പ്രതികൾ റിമാന്റിലേക്ക്

വലപ്പാട് : 03-07-2025 തിയ്യതി രാത്രി 07.30 മണിയോടെ വലപ്പാട് ബീച്ച് പാണാട്ട് അമ്പലം സ്വദേശി തൃപ്രയാറ്റ് വീട്ടിൽ ഷൈലേഷ് 34 വയസ്സ് എന്നയാൾ തൃപ്രയാർ കള്ള് ഷാപ്പിൽ വെച്ച് കൊഴുവ വറുത്തത് കഴിക്കുന്ന പ്ലെയിറ്റിൽ നിന്നും പ്രതികൾ അനുവാദം കൂടാതെ മീൻ വറുത്തത് എടുത്ത് കഴിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യത്താൽ 07.45 മണിയോടെ കള്ള് ഷാപ്പിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ ഷൈലേഷിന്റെ കഴുത്തിലൂടെ ബലമായി കയ്യിട്ട് പിടിച്ച് തൊട്ടടുത്തുള്ള ഹൈവേ മേൽപാലത്തിനടിയിലേക്ക് കൂട്ടിക്കൊണ്ട്പോയി ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിന് …

യുവാവിനെ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ സഹോദരങ്ങളടക്കം 3 പ്രതികൾ റിമാന്റിലേക്ക് Read More »

വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതി റിമാന്റിൽ

ചാലക്കുടി : 02.07.2025 തിയ്യതി രാത്രി 10:45 മണിക്ക് വെസ്റ്റ് ചാലക്കുടി സ്വദേശി തൊട്ടിപറമ്പിൽ വീട്ടിൽ സുമീഷ് 42 വയസ്, സഹോദരൻ സുരേഷ് 40 വയസ് എന്നിവരെ ഇവർ കുടുബമായി താമസിക്കുന്ന വെസ്റ്റ് ചാലക്കുടിയിലുള്ള വീട്ടിലെ ഹാളിലേക്ക് അതിക്രമിച്ച് കയറി ആക്രമിച്ച് പരിക്കേൽപിച്ചതിന് ചാലക്കുടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ വെസ്റ്റ് ചാലക്കുടി സ്വദേശി ചുള്ളിപ്പറമ്പിൽ വീട്ടിൽ അമൽ കൃഷ്ണൻ 25 വയസ് എന്നയാളെയാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയൽ ഹാജരാക്കിയ പ്രതിയെ …

വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതി റിമാന്റിൽ Read More »

കാർ തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ കാർ യാത്രക്കാരനെ ആക്രമിച്ച കേസിൽ ആളൂർ പോലീസ് സ്റ്റേഷൻ റൌഡി റിമാന്റിലേക്ക്

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ 02.07.2025 തിയ്യതി രാത്രി 08.30 മണിക്ക് കോണത്തുകുന്ന് വെച്ച് പുത്തൻചിറ സ്വദേശി കൊട്ടിക്കൽ വീട്ടിൽ മുഹമ്മദ് സിദ്ദിഖിന്റെ ബന്ധുവിൻ്റെ കാറിൽ മിൽജോയുടെ കാർ തട്ടിയത് ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ സിദ്ധിഖിനേയും കൂട്ടുകാരെയും ഭീഷണിപ്പെടുത്തി കൈകൊണ്ടിടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിന് ആളൂർ മുരിയാട് ഉള്ളാട്ടിക്കുളം വീട്ടിൽ മിൽജോ(29 വയസ്സ്)യെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. ആളൂർ പോലീസ് സ്റ്റേഷൻ റൌഡിയായ മിൽജോക്ക് മയക്കു മരുന്ന് വിൽപ്പന നടത്തിയതിന് തൃശ്ശൂർ മെഡിക്കൽ കോളേജ് പോലീസ് …

കാർ തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ കാർ യാത്രക്കാരനെ ആക്രമിച്ച കേസിൽ ആളൂർ പോലീസ് സ്റ്റേഷൻ റൌഡി റിമാന്റിലേക്ക് Read More »

error: Content is protected !!