പോലീസ് സ്റ്റേഷനിൽപരാതി കൊടുത്തതിലുള്ള വൈരാഗ്യത്താൽ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ സ്റ്റേഷൻ റൗഡി റിമാന്റിലേക്ക്
വലപ്പാട് : പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതിലുള്ള വിരോധത്താൽ 10.06.2025 തീയതി രാത്രി 07.30 മണിയോടെ ബിവറേജസ് ഷോപ്പിൽ നിൽക്കുകയായിരുന്ന ചെന്ത്രാപ്പിന്നി വില്ലേജ് കണ്ണനാംകുളം കിഴക്ക് ദേശത്ത് കാര്യേടത്ത് വീട്ടിൽ ഗിരീഷ് 48 വയസ് എന്നയാളെ ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിന് കയ്പമംഗലം പോലീസ് സ്റ്റേഷൻ റൗഡിയായ ചെന്ത്രാപ്പിന്നി കണ്ണനാംകുളം സ്വദേശി ഏറാക്കൽ വീട്ടിൽ കുഞ്ഞൻ എന്നു വിളിക്കുന്ന സായൂജ് 39 വയസ്സ് എന്നയാളെ വലപ്പാട് പോലിസ് അറസ്റ്റ് ചെയ്തത്. സായൂജിനെ നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും. കയ്പമംഗലം …