Channel 17

live

channel17 live

editor1

അന്നമനട ഓട്ടിസം സെന്ററിൽ പ്രവേശനോത്സവം; വി ആർ സുനിൽകുമാർ എം.എൽ.എ നവാഗതരെ സ്വീകരിച്ചു

സമഗ്ര ശിക്ഷാ കേരളം ബി.ആർ.സി മാളയുടെ കീഴിൽ അന്നമനട ​ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിലെ പ്രവേശനോത്സവം അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നവാഗതരായ കുട്ടികളെ വർണപ്പൂക്കൾ നൽകി എം.എൽ.എ സ്വീകരിച്ചു. ഓട്ടിസം ഉൾപ്പെടെ ഭിന്നശേഷിയുള്ള കുട്ടികളെ സമൂഹം അവഗണിക്കരുതെന്ന് എം.എൽ.എ പറഞ്ഞു. ഭിന്നശേഷിയുള്ള കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കാൻ രക്ഷിതാക്കൾ മുൻപന്തിയിൽ നിൽക്കണം. സർക്കാർ എല്ലാ പിന്തുണയും ഒരുക്കിയിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു. അന്നമനട ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തം​ഗം രവി …

അന്നമനട ഓട്ടിസം സെന്ററിൽ പ്രവേശനോത്സവം; വി ആർ സുനിൽകുമാർ എം.എൽ.എ നവാഗതരെ സ്വീകരിച്ചു Read More »

കുഴൂർ കെ.എഫ്.ആർ.ഐയിൽ പരിസ്ഥിതി ദിനാഘോഷം; ഹരിതകർമസേനാംഗങ്ങളെ ആദരിച്ചു

ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി കേരള വന ഗവേഷണ സ്ഥാപനത്തിൻ്റെ ഉപകേന്ദ്രമായ കുഴൂർ (കെ. എഫ്. ആർ. ഐ.) സബ്സെന്ററിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. “പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പോരാടാം” എന്ന സന്ദേശവുമായി നടന്ന പരിപാടിയിൽ ടിഷ്യൂ കൾച്ചർ ലബോറട്ടറി സന്ദർശനം, വാഴത്തൈകളും അലങ്കാര ചെടികളും ഉൾപ്പെടെയുള്ള തൈ വിതരണം എന്നിവ സംഘടിപ്പിച്ചു. വി.ആർ സുനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിൽ ഓരോ പൗരനും പങ്കാളികളാകേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് എം.എൽ.എ വിശദീകരിച്ചു. തിരുത്തലുകൾ നടത്തി ഭാവി …

കുഴൂർ കെ.എഫ്.ആർ.ഐയിൽ പരിസ്ഥിതി ദിനാഘോഷം; ഹരിതകർമസേനാംഗങ്ങളെ ആദരിച്ചു Read More »

അബ്കാരിക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

ചാലക്കുടി : 2020 ഏപ്രിൽ മാസം 28-ാം തിയ്യതി പോട്ട പാറക്കോട്ടിക്കൽ അമ്പലത്തിനടുത്തുള്ള വീടിന്റെ കിടപ്പുമുറിയിൽ നിരോധിത ചാരായം നിർമിക്കുന്നതിനായി വാറ്റു ഉപകരണങ്ങളും വാഷും മറ്റും സൂക്ഷിച്ച സംഭവത്തിൽ അറസ്റ്റിലായി കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി മുങ്ങി നടന്നിരുന്ന ചാലക്കുടി പോട്ട സ്വദേശി ഒല്ലൂക്കാരൻ വീട്ടിൽ ഗിരീഷ് 45 വയസ് എന്നയാളെയാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ ഗിരീഷിനെ റിമാന്റ് ചെയ്തു. ചാലക്കുടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ഋഷി പ്രസാദ്, ഷാജഹാൻ, …

അബ്കാരിക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. Read More »

ബെന്നി ബഹനാൻ എംപിയുടെ സാമൂഹ്യ സേവന പദ്ധതികളുടെ ഭാഗമായി നടപ്പാക്കുന്ന ഡിജിറ്റൽ വിസ്ഡം രണ്ടാം ഘട്ടം ആരംഭിച്ചു

ചാലക്കുടി പാർലമെൻറ് മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ആധുനിക ഉപകരണങ്ങൾ ലഭ്യമാക്കുകയും ഡിജിറ്റൽ ലൈബ്രറി, സ്മാർട്ട് ക്ലാസ്സ് റൂം ആധുനിക നിലവാരത്തിലുള്ള കമ്പ്യൂട്ടറുകള്‍ തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ വിദ്യാലയങ്ങളിൽ ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ബെന്നി ബഹനാൻ എം പിയുടെ “ഒപ്പമുണ്ട് എംപി” എന്ന സാമൂഹ്യ സേവന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഡിജിറ്റിൽ വിസ്ഡം പദ്ധതിയുടെ രണ്ടാം ഘട്ടമായി CIAL-ന്‍റെ CSR ഫണ്ടിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചാണ് ലാപ്ടോപ്പുകൾ …

ബെന്നി ബഹനാൻ എംപിയുടെ സാമൂഹ്യ സേവന പദ്ധതികളുടെ ഭാഗമായി നടപ്പാക്കുന്ന ഡിജിറ്റൽ വിസ്ഡം രണ്ടാം ഘട്ടം ആരംഭിച്ചു Read More »

കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു

മതിലകം : മതിലകം പൊരിബസാറിലുള്ള വാടക വീട്ടിൽ വെച്ച് 05.10.2020 തിയ്യതി 21.00 മണിക്കും 06.10.2020 തിയ്യതി 01.30 മണിക്കും ഇടക്കുള്ള സമയം അഴീക്കോട് സ്വദേശി നടുമുറി വീട്ടിൽ രാജേഷ് 48 വയസ്സ് എന്നയാളെ ഒരുമിച്ചിരുന്ന് മദ്യപിക്കുകയും മദ്യലഹരിയിൽ ഉണ്ടായ കലഹത്തിനിടയിൽ പ്രതി രാജേഷിനെ കാലുകൊണ്ട് നെഞ്ചത്ത് ചവിട്ടിയതിൽ വാരിയെല്ല് തകർന്ന് ആന്തരിക രക്തസ്രാവം ഉണ്ടായി രാജേഷ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയും കോടതിയിൽ നിന്ന് ജാമ്യത്തിലറങ്ങി വീട്ടിൽ വരാതെ പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞ് വരികയായിരുന്ന കൂളിമുട്ടം …

കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു Read More »

വിസ തട്ടിപ്പ് കേസിലെ പ്രതി റിമാന്റിലേക്ക്

കൊരട്ടി : മേലൂർ പൂലാനി സ്വദേശി പെരുക്കുടി വീട്ടിൽ അഭിഷേക് 28 വയസ് എന്നയാൾക്ക് സിംഗപ്പൂരിൽ ഡ്രൈവർ ജോലിക്കായി പോകുന്നതിന് വിസ ശരിയാക്കിക്കൊടുക്കാം എന്നു പറഞ്ഞ് വിശ്വസിപ്പിച്ച് അഭിഷേകിന്റെ കയ്യിൽ നിന്നും 11/03/2024 തിയതി മുതൽ 19/07/2024 തിയതി വരെയുള്ള കാലയളവിലായി മൊത്തം 80000/- (എൺപതിനായിരം) രൂപ ഓൺലൈൻ ട്രാൻസാക്ഷനിലൂടെ ഗൂഗിൾ പേ വഴി അയച്ച് വാങ്ങിയതിന് ശേഷം വിസ ശരിയാക്കി നൽകുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാതെ തട്ടിപ്പ് നടത്തിയ സംഭവത്തിന് അഭിഷേകിന്റെ പരാതിയിൽ …

വിസ തട്ടിപ്പ് കേസിലെ പ്രതി റിമാന്റിലേക്ക് Read More »

വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി റിമാന്റിൽ

മതിലകം : പരാതിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഢിപ്പിക്കുകയും പരാതിക്കാരിയിൽ നിന്ന് 3,58,000/-രൂപ വാങ്ങി തിരികെ നൽകാതെ തട്ടിപ്പ് നടത്തുകയും മറ്റൊരു സ്ത്രീയുമായി പ്രതിക്കുള്ള ബന്ധത്തെപ്പറ്റി ചോദിച്ച പരാതിക്കാരിയെ മുഖത്ത് അടിച്ചുും മറ്റും പരിക്കേൽപ്പിക്കുയും ചെയ്ത സംഭവത്തിന് മതിലകം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ കൂളിമുട്ടം ആൽ സ്വദേശി മണലിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് സിദ്ദിഖ് 30 വയസ് എന്നയാളെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ …

വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി റിമാന്റിൽ Read More »

പോക്സോ കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു

ഇരിഞ്ഞാലക്കുട:- പ്രായ പൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 10 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ് വിവിജ സേതുമോഹൻ വിധി പ്രസ്‌താവിച്ചു. 2016 നവംബർ മാസം 3 അതിജീവിതയ്ക്കെതിരെ ലൈംഗീകാതിക്രമം നടത്തി പീഢിപ്പിച്ചു എന്നതാണ് കേസിന് ആസ്പദമായ സംഭവം. വരന്തരപ്പിള്ളി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസ്സിൽ പ്രതിയായ വരന്തരപ്പിള്ളി സ്വദേശി കൈതവളപ്പിൽ വീട്ടിൽ ശിവാനന്ദൻ (54 വയസ്സ്) …

പോക്സോ കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു Read More »

പോക്സോ കേസ്സിൽ പ്രതിയെ 7 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു

ഇരിഞ്ഞാലക്കുട: പതിനൊന്ന് വയസ്സുക്കാരിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 7 വർഷം കഠിന തടവും അറുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് വിവിജ സേതുമോഹൻ വിധി പ്രസ്‌താവിച്ചു.2020 ഡിസംബർ മാസത്തിൽ ബന്ധു വീട്ടിൽ ടിവി കണ്ടു കൊണ്ടിരുന്ന അതിജീവിതയെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ചെന്ന് ലൈംഗികാതിക്രമം നടത്തി പീഢിപ്പിച്ചുവെന്നതാണ് കേസിന് ആസ്പദമായ സംഭവം. കൊടകര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതിയായ കൊടകര …

പോക്സോ കേസ്സിൽ പ്രതിയെ 7 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു Read More »

ലോക പരിസ്ഥിതി ദിനം പെരുന്തോട് കരയിൽ ഫലവൃക്ഷ കൈകൾ നട്ടു

എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ വാർഡ് 11ൽ കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്ന തളിർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പെരുന്തോടിന്റെ ഇരുകരകളിലും ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ തീരുമാനിച്ചു ആദ്യ തൈ നടൽ ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ നിർവഹിച്ചു വൃക്ഷ തൈകൾ നട്ടുപോനാൽ മാത്രം പോരാ കാലാവസ്ഥക്കനുസരിച്ച് അതിനെ സംരക്ഷിച്ചു പോരേണ്ടതും സംഘത്തിന്റെ ഉത്തരവാദിത്വമാണ് എന്ന് എം എൽ എ സംഘാംഗങ്ങളെ ഓർമ്മപ്പെടുത്തി ഇതിന്റെ ഭാഗമായി ദുഷന്തള ജയനെ വൃക്ഷങ്ങളുടെ സംരക്ഷണ ചുമതല ഏൽപ്പിച്ചു.വാർഡ് …

ലോക പരിസ്ഥിതി ദിനം പെരുന്തോട് കരയിൽ ഫലവൃക്ഷ കൈകൾ നട്ടു Read More »

മൂര്‍ത്തിക്ക് ഇനി മുതല്‍ സാമൂഹ്യനീതി വകുപ്പിന്റെ സുരക്ഷയില്‍ കഴിയാം

എടത്തിരുത്തി ഗ്രാമപഞ്ചായത്തിന്റെ പരിസര പ്രദേശങ്ങളില്‍ നിര്‍ധനനായി കഴിഞ്ഞിരുന്ന തമിഴ്‌നാട് സ്വദേശി മൂര്‍ത്തിക്ക് സുരക്ഷ ഒരുക്കി സാമൂഹ്യനീതി വകുപ്പ്. സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗുരുവായൂര്‍ കോട്ടപ്പടി അഭയ ഭവനിലാണ് 64 വയസ്സുള്ള മൂര്‍ത്തിക്ക് അഭയം ഒരുക്കിയിട്ടുള്ളത്. എടത്തിരുത്തി ചുലൂര്‍ ഭാഗത്ത് വാട്ടര്‍ടാങ്കിനു താഴെ കഴിഞ്ഞിരുന്ന മൂര്‍ത്തിയെ ഗ്രാമപഞ്ചായത്ത് അധികൃതര്‍ അറിയിച്ചതിനെതുടര്‍ന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.ആര്‍ പ്രദീപന്റെ നിര്‍ദ്ദേശപ്രകാരമാണ് അഭയ കേന്ദ്രത്തിലേക്ക് മാറ്റിയത്. വര്‍ഷങ്ങള്‍ക്കു മുമ്പ് തമിഴ്‌നാട്ടില്‍ നിന്ന് കയ്പ്പമംഗലം ഭാഗത്തേക്ക് എത്തി തന്നാലാകുന്ന ചെറിയ ജോലികള്‍ …

മൂര്‍ത്തിക്ക് ഇനി മുതല്‍ സാമൂഹ്യനീതി വകുപ്പിന്റെ സുരക്ഷയില്‍ കഴിയാം Read More »

ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കേസിലെ പ്രതി റിമാന്റിൽ

വലപ്പാട് : 31.05.2025 തിയ്യതി 13.00 മണിക്കും 14.00 മണിക്കും ഇടയിലുള്ള സമയത്ത് തൃപ്രയാർ ഇസ്ലാമിക് സെന്റർ ജുമാ മസ്ജിദിലേക്ക് പ്രതി അതിക്രമിച്ച് കയറി 5,000 – രൂപക്കും 10,000 രൂപക്കും ഇടയിലുള്ള തുക മോഷണം ചെയ്ത് കൊണ്ട് പോയ സംഭവത്തിന് വലപ്പാട് ബീച്ച് സ്വദേശി പള്ളിപ്പറമ്പിൽ വീട്ടിൽ വാഹിദ് 60 വയസ്സ് എന്നയാളുടെ പരാതിയിൽ 02-06-2025 തിയ്യതി വലപ്പാട് പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലെ പ്രതിയായ മുറ്റിച്ചുർ കോക്കമുക്ക് സ്വദേശി കരിക്കപ്പീടിക …

ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കേസിലെ പ്രതി റിമാന്റിൽ Read More »

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒരാൾ കൂടി റിമാന്റിൽ

വലപ്പാട് : 01.06.2025 തീയ്യതി രാത്രി 08.30 മണിയോടെ മുറ്റിച്ചൂർ പാലത്തിന് സമീപത്തുള്ള യാർഡിന് സമീപത്ത് വെച്ച് നാട്ടിക ചേർക്കര സ്വദേശി പീഴി വീട്ടിൽ ദേശം ബിബാഷ് 29 വയസ്സ് എന്നയാൾ ഇയാളുടെ ജേഷ്ഠൻമാരോടൊപ്പം നടക്കുന്നതിലുള്ള വൈരാഗ്യത്താൽ 2 പേർ ചേർന്ന് ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിന് ബിബാഷിന്റെ പരാതിയിൽ വലപ്പാട് പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിലെ 2-ാം പ്രതി നാട്ടിക ചേർക്കര സ്വദേശി വെണ്ണയിൽ വീട്ടിൽ അമൽ കൃഷ്ണ 19 വയസ് എന്നയാളെയാണ് …

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒരാൾ കൂടി റിമാന്റിൽ Read More »

മൈക്രോ ഫിനാൻസ് യൂണിറ്റുകൾക്ക് സർക്കാർ വായ്പ അനുവദിക്കണം -ചവളർ സൊസൈറ്റി

ചാലക്കുടി: സ്ത്രീ ശാക്തീകരണവും സ്വയം പര്യാപ്തതയും ലക്ഷ്യമിട്ട് ശ്രീരാമ വിലാസം ചവളർ സൊസൈറ്റി സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മൈക്രോ ഫിനാൻസ് യൂണിറ്റുകൾക്ക് കേന്ദ്രസർക്കാരിൽ നിന്നും പിന്നോക്ക വിഭാഗങ്ങൾക്ക് പിന്നോക്ക വികസന കോർപ്പ റേഷൻ വഴി 3% പലിശയ്ക്ക് വായ്പ അനുവദിക്കണമെന്ന് ശ്രീരാമ വിലാസം ചവളർ സൊസൈറ്റി സംസ്ഥാന വനിത – മൈക്രോ സംയുക്ത വാർഷിക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. വനിതാ സമ്മേളനം ചവളർ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.അശോകൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനിത …

മൈക്രോ ഫിനാൻസ് യൂണിറ്റുകൾക്ക് സർക്കാർ വായ്പ അനുവദിക്കണം -ചവളർ സൊസൈറ്റി Read More »

പരിസ്ഥിതി സംരക്ഷണത്തിലെ ഗുരുവായൂർ മോഡൽ തുടരും

സംസ്ഥാന പരിസ്ഥിതിമിത്രം പുരസ്‌കാരം ഗുരുവായൂർ നഗ‌രസഭയ്ക്ക് സംസ്ഥാന പരിസ്ഥിതി – കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയറക്ടറേറ്റ് ഏർപ്പെടുത്തിയ 2025ലെ സംസ്ഥാന പരിസ്ഥിതിമിത്രം പുരസ്‌കാരം ഗുരുവായൂർ നഗ‌രസഭയക്ക്. പരിസ്ഥിതി സംരക്ഷണ രംഗത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഗ്രാമപഞ്ചായത്തുകൾ, നഗരസഭകൾ, കോർപ്പറേഷനുകൾ എന്നിവയിൽ നിന്നുമാണ് ഗുരുവായൂർ നഗരസഭ തെരഞ്ഞെടുക്കപ്പെട്ടത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മാലിന്യ സംസ്കരണം, ജൈവവൈവിധ്യ സംരക്ഷണം, ജലസംരക്ഷണം, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ നേരിടുന്നതിനുള്ള പദ്ധതികൾ തുടങ്ങിയവയെ മാനദണ്ഡമാക്കിയാണ് പുരസ്കാരം നിർണയിച്ചിരുന്നത്. മാലിന്യ സംസ്കരണ …

പരിസ്ഥിതി സംരക്ഷണത്തിലെ ഗുരുവായൂർ മോഡൽ തുടരും Read More »

അലങ്കാരമത്സ്യകൃഷി ഉദ്ഘാടനം ചെയ്തു

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്കായി നടപ്പിലാക്കുന്ന അലങ്കാരമത്സ്യകൃഷിയുടെ ഉദ്ഘാടനം. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ് നിർവഹിച്ചു. ഓരോ യൂണിറ്റിനും 20,000 രൂപ വീതമാണ് പഞ്ചായത്തിൻ്റെ ധനസഹായം. ഗുണഭോക്താവായ രാപ്പാളിലെ നല്ലനാട്ട് അമ്പിളി ആനന്ദിന്റെ വസതിയിൽ നടന്ന ഉദ്ഘാടനത്തിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സി.പ്രദീപ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ. വി. സുഭാഷ്, പഞ്ചായത്ത്‌ സെക്രട്ടറി ജി. സബിത, അക്വാകൾച്ചർ എക്സ്റ്റൻഷൻ ഓഫീസർ എം.എം. ജിബിന, അക്വാകൾച്ചർ പ്രൊമോട്ടർ …

അലങ്കാരമത്സ്യകൃഷി ഉദ്ഘാടനം ചെയ്തു Read More »

മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ ഒരു കുടുബത്തിലെ 3 പേരെ ആക്രമിച്ച കേസിൽ 3 യുവാക്കൾ റിമാന്റിൽ

വലപ്പാട് : 01.06.2025 തിയ്യതി രാത്രി 09:00 മണിക്ക് കഴിമ്പ്രം തവളക്കുളം സ്വദേശിയുടെ വീടിന് സമീപം പ്രതികൾ മദ്യപിച്ച് ഇയാളെയും ഭാര്യയെയും മകളെയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത സംഭവത്തിന് വലപ്പാട് പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിലെ പ്രതികളായ വലപ്പാട് കഴിമ്പ്രം സ്വദേശികളായ കോലാട്ടു പുരക്കൽ വിട്ടിൽ അനന്തു 24 വയസ്സ്, ചളിങ്കാട്ടിൽ വീട്ടിൽ ശൈഷ്ണവ് 25 വയസ്സ്, വലപ്പാട് തിരുപഴഞ്ചേരി വീട്ടിൽ, വെള്ളാനി വീട്ടിൽ ശ്രീരാം 20 വയസ്സ് എന്നിവരെയാണ് …

മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ ഒരു കുടുബത്തിലെ 3 പേരെ ആക്രമിച്ച കേസിൽ 3 യുവാക്കൾ റിമാന്റിൽ Read More »

വാഹനം മോഷണം, 4 അംഗ അന്തർ ജില്ലാ വാഹന മോഷണ സംഘം പിടിയിൽ, മോഷ്ടിച്ച, ബുള്ളററ് മോട്ടോർ സൈക്കിളും പിടിച്ചെടുത്തു, പ്രതികൾ റിമാന്റിലേക്ക്

കൊടുങ്ങല്ലൂർ : 24-05-2025 തിയ്യതി രാത്രി 08.30 മണിക്ക് മുവാറ്റുപുഴ പുളിഞ്ചോട് സ്വദേശി പൈനായിൽ വീട്ടിൽ ആഷിക് 27 വയസ്സ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ബുള്ളറ്റ് മോട്ടോർസൈക്കിൾ ഇയാൾ ജോലി ചെയ്യുന്ന കൊടുങ്ങല്ലൂർ ബൈപ്പാസിലുള്ള സ്ഥാപനത്തിന് സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്നത് അവിടെ നിന്ന് മോഷണം ചെയ്ത് കൊണ്ട് പോയ സംഭവത്തിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസ്സിലെ പ്രതികളായ ചേരനെല്ലൂർ ജയ കേരളം സ്വദേശി തൃകൂക്കാരാൻ വീട്ടിൽ റോഷൻ 27 വയസ്, ചേർപ്പ് …

വാഹനം മോഷണം, 4 അംഗ അന്തർ ജില്ലാ വാഹന മോഷണ സംഘം പിടിയിൽ, മോഷ്ടിച്ച, ബുള്ളററ് മോട്ടോർ സൈക്കിളും പിടിച്ചെടുത്തു, പ്രതികൾ റിമാന്റിലേക്ക് Read More »

ഗുരുവായൂർ കെഎസ്ആർടിസിക്ക് ഇനി ഇ-ഓഫീസ്

ഗുരുവായൂർ കെഎസ്ആർടിസി ഡിപ്പോയുടെ ഓഫീസ് ഇ-ഓഫീസ് ആയതിന്റെ ഉദ്ഘാടനം എൻ.കെ അക്ബർ എംഎൽഎ നിർവഹിച്ചു. എംഎൽഎ ഫണ്ടിൽ നിന്നും 7.24 ലക്ഷം രൂപ ചെലവഴിച്ചാണ് ഓഫീസിൽ സമ്പൂർണ കമ്പ്യൂട്ടർവത്കരണം നടത്തിയത്. കൂടാതെ ഗുരുവായൂർ കെഎസ്ആർടിസിയിൽ ഡ്രൈവിംഗ് സ്കൂളും ഷോപ്പിംഗ് കോംപ്ലക്സും ആരംഭിക്കുമെന്ന് എംഎൽഎ പറഞ്ഞു. ഇന്ത്യക്ക് മാതൃകയാകുന്ന തരത്തിൽ എല്ലാ പൊതുമേഖല സ്ഥാപനങ്ങളേയും ലാഭകരമാക്കി മാറ്റുകയും തൊഴിലാളികളുടെ സ്ഥാപനമാക്കി സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് സർക്കാറിനുള്ളതെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ചടങ്ങിൽ നഗരസഭ കൗൺസിലർ ശോഭാ നാരായണൻ അധ്യക്ഷത …

ഗുരുവായൂർ കെഎസ്ആർടിസിക്ക് ഇനി ഇ-ഓഫീസ് Read More »

ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ ജൂലൈ 31 വരെ

ജില്ലയിൽ ജൂൺ ഒമ്പത് അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ ട്രോളിംഗ് നിരോധനം നടപ്പിലാക്കും. നിരോധനം ആരംഭിക്കുന്നതിന് മുന്നോടിയായി നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ സി എസ്‌ സ്മിതാ റാണിയുടെ അധ്യക്ഷതയിൽ ജില്ലാതല യോഗം ചേർന്നു. ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതിന് മുൻപായി ജില്ലയുടെ തീരപ്രദേശത്ത് പ്രവർത്തിക്കുന്ന എല്ലാ അന്യസംസ്ഥാന യന്ത്രവത്കൃത ബോട്ടുകളും തീരം വിട്ടു പോകണം. മറ്റു ബോട്ടുകൾ അതത് പ്രദേശങ്ങളിൽ ആങ്കർ ചെയ്യണം. വള്ളങ്ങൾ ഉപയോഗിച്ചുള്ള ട്രോളിംഗ്, ഡബിൾ …

ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ ജൂലൈ 31 വരെ Read More »

error: Content is protected !!