Channel 17

live

channel17 live

മുന്നൂറോളം പേര്‍ ചേര്‍ന്ന് വലിക്കുന്ന ക്രിസമസ് കൂടും, വിസ്മയദൃശ്യങ്ങളുമായി ബൊൻ നത്താലെ 27ന്,

തൃശൂര്‍: തൃശൂര്‍ അതിരൂപതയും പൗരാവലിയും ചേര്‍ന്ന് നടത്തുന്ന ബൊൻ നത്താലെ 27ന്. വൈകീട്ട് അഞ്ചിന് സെന്റ് തോമസ് കോളേജില്‍ നിന്ന് ഘോഷയാത്ര തുടങ്ങും. ഘോഷയാത്രയില്‍ പതിനായിരത്തില്‍പ്പരം ക്രിസ്തുമസ്സ് പാപ്പാമാര്‍ സംഗീതത്തിനൊപ്പം നൃത്തം ചെയ്യും. ആയിരത്തോളം മാലാഖമാര്‍, സ്‌കേറ്റിംഗ് പാപ്പാമാര്‍, ഹോണ്ട ബൈക്ക് പാപ്പാമാര്‍, വീല്‍ചെയര്‍ പാപ്പാമാര്‍ എന്നിവരും ഘോഷയാത്രയില്‍ പങ്കെടുക്കും.

മുന്നോറോളം യുവാക്കള്‍ ചേര്‍ന്ന് പിടിക്കുന്ന ചലിക്കുന്ന ക്രിസ്തുമസ്സ് കൂടാണ് ഈ വര്‍ഷത്തെ  പ്രത്യേകത. കേരളത്തിന്റെയും തൃശ്ശൂരിന്റെയും തനിമ വിളിച്ചോതുന്ന ടാബ്ലോകള്‍ അടക്കം 12 നിശ്ചലദൃശ്യങ്ങള്‍ ഘോഷയാത്രയില്‍ ഉണ്ടാകും.

ഘോഷയാത്ര  റൗണ്ട് ചുറ്റി രാത്രി 9ന് സെന്റ് തോമസ് കോളേജില്‍ തിരിച്ചെത്തി സമാപിക്കും. കേന്ദ്ര ന്യൂനപക്ഷവകുപ്പ് മന്ത്രി ജോണ്‍ ബെര്‍ള മുഖ്യാതിഥിയായിരിക്കും. മന്ത്രി മാര്‍, എം. പി.മാര്‍, എം. എല്‍. എ.മാര്‍, വിവിധ മതമേലധ്യക്ഷന്മാര്‍, രാഷ്ട്രീയ-സാ മൂഹിക-വ്യാവസായിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ മുന്‍നിരയില്‍ അണിചേരും. ഈ വര്‍ഷത്തെ ബൊന്‍ നത്താലെയോടനുബന്ധിച്ച് 10 ഭവനങ്ങള്‍ പണിത് നല്‍കും. ആദ്യത്തെ ഭവനത്തിന്റെ കല്ലിടല്‍ കര്‍മ്മം ഡിസംബര്‍ 13ന് വരാക്കര വച്ച് നടന്നു. പത്രസമ്മേളനത്തില്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ഫാദര്‍ ജിയോ ചെറഡായ്, ജോജു മഞ്ഞില, ഷിന്റോ മാത്യു എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!