Channel 17

live

channel17 live

chalakkudy

ശിൽപശാല സംഘടിപ്പിച്ചു

ചാലക്കുടി സേവാഭാരതി കിഷോരി വികാസ് പ്രവർത്തനത്തിൻ്റെ ഭാഗമായി പെൺകുട്ടികൾക്കായി “മിടുക്കി കൂട്ടം” എന്ന പേരിൽ ശിൽപശാല സംഘടിപ്പിച്ചു. കരിയർ ഗൈഡൻസ് ക്ലാസ് തൃശ്ശൂർ എക്സ്പേട്സ് അക്കാദമിയിലെ ശ്രീ. Adv. അഭിഷേക് എസ് അറയ്ക്കലും കൗമാരക്കാരിലെ ഗൈനോക്കോളജി പ്രശ്നങ്ങൾ എന്ന വിഷയത്തിൽ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോക്ടർ മല്ലിക പ്രസാദ് (MD, DGO), കലയും വ്യക്തിവികസനവും എന്ന വിഷയത്തിൽ കുമാരി ശ്യാമ മുരളീധരനും ക്ലാസുകൾ നയിച്ചു. 60 കുട്ടികൾ പങ്കെടുത്തു. ചാലക്കുടി സേവാഭാരതി നടത്തുന്ന രണ്ടാമത്തെ കിഷോരി വികാസ് ശിൽപശാലയാണ് …

ശിൽപശാല സംഘടിപ്പിച്ചു Read More »

ജില്ലയിൽ പുതിയ അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റ കുമാരി സ്വാതി റാത്തോറിന് ആശംസകൾ

ജില്ലയിൽ പുതിയ അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റ കുമാരി സ്വാതി റാത്തോറിന് ആശംസകൾ. സോലാപൂർ വാൽചന്ദ് കോളേജിൽ നിന്ന് ഭൂമിശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ മഹാരാഷ്ട്ര സ്വദേശിനിയായ സ്വാതി 2023 സിവിൽ സർവീസ് ബാച്ചുകാരിയാണ്. സബ് കളക്ടർ ശ്രീ അഖിൽ വി മേനോൻ, എ ഡി എം ശ്രീ മുരളി ടി, ഡെപ്യൂട്ടി കലക്ടർമാർ, വിവിധ ഡിപ്പാർട്ട്മെൻറുകളിലെ ഉദ്യോഗസ്ഥർ എന്നിവർ അസിസ്റ്റന്റ് കളക്ടറേ സ്വീകരിക്കുന്ന ചടങ്ങിൽ സന്നിഹിതരായിരുന്നു. https://www.youtube.com/@channel17.online

മനോരമയുടെ ആദരം

സീനിയർ സർക്കുലേഷൻ മാനേജർ (പബ്ലിക്കേഷൻസ്) കോട്ടയം ശ്രീ.നിധിൻ സുരേഷ്, സർക്കുലേഷൻ ഡെപ്യൂട്ടി മാനേജർ (തൃശൂർ) ശ്രീ. മസൂദ് റഷീദ് ഒപ്പം. മലയാള മനോരമ സർക്കുലേഷൻ പ്രവർത്തനങ്ങളിൽ നൽകിയ പിന്തുണയ്ക്ക് മലയാള മനോരമ ചാലക്കുടി ലേഖകൻ ശ്രീ ലാലുമോൻ ചാലക്കുടിക്ക് മനോരമയുടെ ആദരം. മലയാള മനോരമ ചീഫ് ജനറൽ മാനേജർ (സർക്കുലേഷൻ) ശ്രീ. സിനു മാത്യൂസ് സർ പുരസ്കാരം സമ്മാനിക്കുന്നു. https://www.youtube.com/@channel17.online

ചാലക്കുടിയിൽ ജനാധിപത്യ മഹിളാ അസോസിയേഷന്റെ കാൽനട പ്രചാരണ ജാഥയ്ക്ക് തുടക്കമായി

ലഹരിക്കും, വർഗീയതയ്ക്കും, സാമൂഹ്യജീർണ്ണതക്കും എതിരെ മെയ് 15,16, 17 തീയതികളിൽ നടത്തുന്ന ജനാധിപത്യ മഹിളാ അസോസിയേഷന്റെ ചാലക്കുടി ഏരിയ ജാഥ അരൂർമുഴിയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ.വി. നഫീസ ഉദ്ഘാടനം ചെയ്തു. അതിരപ്പിള്ളി മേഖല പ്രസിഡണ്ട് നടാഷ വിജയൻ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയർമാൻ സൗമിനി മണിലാൽ സ്വാഗതവും, ജാഥാ ക്യാപ്റ്റൻ സി.ജി. സിനി നന്ദിയും പറഞ്ഞു. ജാഥ വൈസ് ക്യാപ്റ്റൻ സാവിത്രി വിജയൻ, ജാഥാ മാനേജർ എം.എസ്. സുനിത, അതിരപ്പിള്ളി മേഖലാ …

ചാലക്കുടിയിൽ ജനാധിപത്യ മഹിളാ അസോസിയേഷന്റെ കാൽനട പ്രചാരണ ജാഥയ്ക്ക് തുടക്കമായി Read More »

ചാലക്കുടി വേളൂക്കരയിലെ ബാറിൽ ജീവനക്കാരനെ ആക്രമിച്ച കേസിൽ ഒരാൾ കൂടി റിമാന്റിലേക്ക്

ചാലക്കുടി : ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിലെ വേളൂക്കരയിലെ വിക്ടോറിയ ബാറിൽ വച്ച് ബാർ ജീവനക്കാരനെ ആക്രമിക്കുകയും ബാറിൽ നാശ നഷ്ടങ്ങൾ വരുത്തുകയും ചെയ്ത സംഭവത്തിലെ പ്രതികളിൽ ഒരാളായ കുറ്റിക്കാട് സേവന ക്ലബ് സ്വദേശി നെല്ലിവളപ്പിൽ വീട്ടിൽ ലിബിൻ 27 വയസ്സ് എന്നയാളെയാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്. വിക്ടോറിയ ബാറിൽ 13–04-2025 വൈകീട്ട് 5.30 മണിക്ക് ബാറിലെ ബാർമാൻ ആയി ജോലി ചെയ്തുവരുന്ന കോട്ടയം സ്വദേശി വെള്ളാവൂർ വില്ലേജിൽ, കടയിരിക്കാട് ദേശത്ത്, കരിമ്പനിൽ വീട്ടിൽ, ജയകുമാർ …

ചാലക്കുടി വേളൂക്കരയിലെ ബാറിൽ ജീവനക്കാരനെ ആക്രമിച്ച കേസിൽ ഒരാൾ കൂടി റിമാന്റിലേക്ക് Read More »

ഓപ്പറേഷൻ ഡി ഹണ്ട് മൂന്നു കോടി രൂപയുടെ (3,62,750 പാക്കറ്റ്) നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി കേസിലെ പ്രതി റിമാന്റിൽ

പിടികൂടിയത് മധ്യകേരളത്തിലെ ഏറ്റവും വലിയ നിരോധിത പുകയില ഉത്പന്ന ശേഖരം ചാലക്കുടി നാടുകുന്നിൽ വൻ ലഹരിവേട്ട, “ഓപ്പറേഷൻ ഡി ഹണ്ടിന്റെ” ഭാഗമായ ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിൽ പരിശോധനകൾ നടന്ന് വരവെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B. കൃഷ്ണകുമാർ IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി ഡിവൈഎസ്പി ബിജു കുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിൽ അഞ്ഞൂറോളം ചാക്കുകളിലായി നിറച്ചിരുന്ന 3,62,750 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ലോറി ഡ്രൈവറായ മലപ്പുറം …

ഓപ്പറേഷൻ ഡി ഹണ്ട് മൂന്നു കോടി രൂപയുടെ (3,62,750 പാക്കറ്റ്) നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി കേസിലെ പ്രതി റിമാന്റിൽ Read More »

മോഷ്ടിച്ച സ്കൂട്ടറുമായി പിടികൂടിയ 2 യുവാക്കൾ റിമാന്റിലേക്ക്

ചാലക്കുടി : 09.05.2025 തിയ്യതി വെളുപ്പിന് 01.30 മണിക്ക് ചാലക്കുടി സൗത്ത് ഫ്ളൈ ഓവറിന് അടിയിലുള്ള സർവ്വീസ് റോഡിൽ വെച്ചാണ് മോഷ്ടിച്ച സ്കൂട്ടറുമായി കണ്ടശ്ശാംകടവ് സ്വദേശികളായ കറുപ്പം വീട്ടിൽ നഫീൽ 19 വയസ്സ്, കോരത്ത് വീട്ടിൽ അഭയ് 19 വയസ്സ്, 15 വയസുള്ള ഒരു കുട്ടി എന്നിവരെയാണ് ചാലക്കുടി പോലീസ് പിടികൂടിയത്. ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിൽ രാത്രികാല പെട്രോളിംങ്ങ് ഡ്യൂട്ടി ചെയ്ത് വരവെ 09.05.2025 തിയ്യതി വെളുപ്പിന് 01.30 മണിയോടെ ചാലക്കുടി സൗത്ത് ഫ്ളൈ ഓവറിന് …

മോഷ്ടിച്ച സ്കൂട്ടറുമായി പിടികൂടിയ 2 യുവാക്കൾ റിമാന്റിലേക്ക് Read More »

ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

ചാലക്കുടി ബി എഡ് കോളേജ് പ്രിൻസിപ്പാൾ ഡോ : സുരേഷ് മൂക്കന്നൂർ ഉദ്ഘാടനം ചെയ്തു. മേലൂർ ഗ്രാമീണ വായനശാല യുടെ നേതൃത്വത്തിൽ കളിമുറ്റം 2025 എന്ന പേരിൽ കുട്ടികളുടെ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു മേലൂർപഞ്ചായത്ത് ഹാളിൽ നടന്ന ക്യമ്പ് ചാലക്കുടി ബി എഡ് കോളേജ് പ്രിൻസിപ്പാൾ ഡോ : സുരേഷ് മൂക്കന്നൂർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് കെ.കെ. ശശിധരൻ അധ്യക്ഷനായി വായനശാല സെക്രട്ടറി വി ഡി തോമസ് സ്വാഗതവും.മുഖ്യാതിഥിയായി മിമിക്രി ആർട്ടിസ്റ്റ് മുരളി ചാലക്കുടിയും പങ്കെടുത്തു. …

ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു Read More »

കോടതിയിൽ ഹാജരാകാതെ ഒളിവിൽ നടന്നിരുന്ന പ്രതി റിമാന്റിൽ

ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിൽ കവർച്ചാ കേസ്സിൽ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ ഇറങ്ങി പിന്നീട് ബഹുമാനപ്പെട്ട കോടതിയിൽ ഹാജരാകാതെ ഒളിവിൽ നടന്നിരുന്ന പരിയാരം, കാഞ്ഞിരപ്പിള്ളി ദേശത്ത് ,തേമാലിപറമ്പിൽ വീട്ടിൽ ഷാജി 46 വയസ്സ് എന്നയാളെ ചാലക്കുടി KSRTC സ്റ്റാന്റിനടുത്തു നിന്നും ചാലക്കുടി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സജീവ് എം കെയുടെ നേതൃത്വത്തിൽ പിടികൂടി. ഷാജിക്ക് ബഹുമാനപ്പെട്ട കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ചാലക്കുടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം കെ സജീവ് , സബ്ബ് ഇൻസ്പെക്ടർ ഋഷിപ്രസാദ് …

കോടതിയിൽ ഹാജരാകാതെ ഒളിവിൽ നടന്നിരുന്ന പ്രതി റിമാന്റിൽ Read More »

ഒറീസയിൽ നിന്നും കടത്തിയ കഞ്ചാവുമായി യുവാവ് റിമാന്റിലേക്ക്പിടിച്ചെടുത്തത് 1.885 കിലോ ഗ്രാം കഞ്ചാവ്

ചാലക്കുടി: ഒറീസയിൽ നിന്നും വിൽപ്പനക്കായി രഹസ്യമായി കടത്തിക്കൊണ്ട് വന്ന 1.185 കിലോ ഗ്രാം കഞ്ചാവുമായി യുവാവിനെ പോലീസിൻ്റെ Operation D Hunt ന്റെ പ്രത്യേക വാഹന പരിശോധനയിൽ പിടികൂടി. മാള മടത്തുംപടി സ്വദേശി പയ്യപ്പിള്ളി വീട്ടിൽ ജസ്റ്റിൻ (25 വയസ് ) എന്ന യുവാവാണ് പിടിയിലായത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി ഡി.വൈ.എസ്.പി കെ. സുമേഷിന്റെ നേതൃത്വത്തിൽ ചാലക്കുടി കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് …

ഒറീസയിൽ നിന്നും കടത്തിയ കഞ്ചാവുമായി യുവാവ് റിമാന്റിലേക്ക്പിടിച്ചെടുത്തത് 1.885 കിലോ ഗ്രാം കഞ്ചാവ് Read More »

കലാ പ്രദർശനം ആരംഭിച്ചു

ചാലക്കുടി: ചോല ആർട്ട് ഗാലറിയിൽ പുതിയ കലാ പ്രദർശനം ആരംഭിച്ചു. “സയ്റ്റ്‌ ഗയ്സ്റ്റ് – യുഗചിന്ത” എന്ന പേരിൽ പതിനെട്ട് സൗത്തിന്റ്യൻ ആർട്ടിസ്റ്റുകളുട ചിത്ര ശില്പ പ്രദർശനം ചടങ്ങ് പ്രമുഖ വിദ്യാഭ്യാസ വിചക്ഷകനും കലാചരിത്രകാരനുമായ ഡോ.ശിവജി.കെ. പണിക്കർ ഉദ്ഘാടനം ചെയ്തു . ഗ്രാമീണ ഗാലറികൾ വളർന്ന് വരുന്നത് കേരളത്തിന്റെ കലാസാംസ്കാരിക വളർച്ചക്ക് അത്യാവശ്യമായ ഘടകമാണെന്ന് അദ്ദേഹം പറഞ്ഞു. വാർഡ് കൗൺസിലർ വി.ജെ.ജോജി അധ്യക്ഷനായി. ആർട്ട് ഹിസ്റ്റോറിയനും ക്യൂറേറ്ററുമായ ബിബിൻ ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. കവിത ബാലകൃഷ്ണൻ …

കലാ പ്രദർശനം ആരംഭിച്ചു Read More »

തൃശ്ശൂർ പൂരം എക്സ്ബിഷൻ: ഇലക്ഷൻ പവലിയൻ ഉദ്ഘാടനം ചെയ്തു

തൃശ്ശൂർ പൂരം എക്സ്ബിഷൻ 2025 ന്റെ ഭാഗമായി സജ്ജീകരിച്ച ഇലക്ഷൻ പവലിയൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ശ്രീ. അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഇലക്ഷൻ ഓഫീസും തൃശ്ശൂർ സ്വീപ് ( സിസ്റ്റമാറ്റിക് വോട്ടർ എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ഉം ചേർന്നാണ് ഇലക്ഷൻ പവലിയൻ തയ്യാറാക്കിയിട്ടുളളത്. ഇലക്ഷൻ ആർക്കൈവുകൾ, ഇന്ത്യൻ ഇലക്ഷനുമായി ബന്ധപ്പെട്ട സുപ്രധാന വ്യക്തിത്വങ്ങൾ എന്നിവ ഉൾപ്പെടുന്ന ഫോട്ടോ എക്സിബിഷൻ, ഇലക്ഷൻ ബോധവത്കരണ ഡെസ്ക്, ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഡെസ്ക്, …

തൃശ്ശൂർ പൂരം എക്സ്ബിഷൻ: ഇലക്ഷൻ പവലിയൻ ഉദ്ഘാടനം ചെയ്തു Read More »

വ്യാജ ലഹരിക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ബാഗ്ലൂരിൽ നിന്ന് പിടികൂടി

കൊടുങ്ങല്ലൂർ : ചാലക്കുടി പോട്ട സ്വദേശി ബ്യൂട്ടിപാർലർ സംരംഭകയായ ഷീലാ സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ കേസിലെ മുഖ്യപ്രതി എറണാകുളം തൃപ്പൂണിത്തുറ സ്വദേശി നാരയണീയം വീട്ടിൽ നാരായണ ദാസ് 58 വയസ് എന്നയാളെയാണ് തൃശ്ശൂർ റേഞ്ച് DIG ഹരിശങ്കർ IPS രൂപികരിച്ച കൊടുങ്ങല്ലൂർ DySP V.K. Raju വിന്റെ നേതൃത്വത്തിലുള്ള നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ബാഗ്ലൂരിൽ നിന്ന് പിടികൂടിയത്. 2023 ഫെബ്രുവരി 27 നാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽ നിന്ന് എൽ എസ് ഡി …

വ്യാജ ലഹരിക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ബാഗ്ലൂരിൽ നിന്ന് പിടികൂടി Read More »

4 വയസുകാരിയെ ലൈംഗിക പീഡിപ്പിച്ചയാളെ 11 വർഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു

ചാലക്കുടി : മോതിരക്കണ്ണി പരിയാരം വില്ലേജ്, മണ്ണുപ്പുറം ദേശത്ത് കുഴിക്കാടൻ വീട്ടിൽ ശിവൻ (56 വയസ്) എന്നയാളെയാണ് ചാലക്കുടി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി 11 വർഷത്തെ കഠിന തടവിനും 100000 /-(ഒരുലക്ഷം രൂപ) പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. POCSO ACT, Sec 7, 8 പ്രകാരം 3 വർഷം കഠിന തടവും 25,000 രൂപ പിഴയും (പിഴ നൽകുന്നില്ലെങ്കിൽ അധികമായി 3 മാസം കഠിന തടവ് അനുഭവിക്കണം), POCSO ACT Sec 9(m), 10 പ്രകാരം …

4 വയസുകാരിയെ ലൈംഗിക പീഡിപ്പിച്ചയാളെ 11 വർഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു Read More »

ചാലക്കുടി വ്യാജ ലഹരി മരുന്ന് കേസിലെ മുഖ്യപ്രതി എം എൻ നാരായാണ ദാസ് പിടിയിൽ

ചാലക്കുടി വ്യാജ ലഹരി മരുന്ന് കേസിലെ മുഖ്യപ്രതി എം എൻ നാരായാണ ദാസ് പിടിയിൽ. ബാംഗ്ലൂരിലെ അമ്രഹള്ളിയിൽ ഒളിവിൽ കഴിഞ്ഞ് വന്നിരുന്ന പ്രതിയെ കേസന്വേഷിക്കുന്ന കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ ചോദ്യം ചെയ്യുന്നതിലൂടെ കേസിലെ നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്നും ഇപ്പോൾ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ വി കെ രാജു പറഞ്ഞു. പ്രതിയെ നാളെ പുലർച്ചെ തൃശൂരിലെത്തിക്കും. 2023 ഫേബ്രുവരി 27നാണ് ചാലക്കുടിയിലെ ബ്യൂട്ടിപാർലറിൽ റെയ്ഡ് നടത്തിയ …

ചാലക്കുടി വ്യാജ ലഹരി മരുന്ന് കേസിലെ മുഖ്യപ്രതി എം എൻ നാരായാണ ദാസ് പിടിയിൽ Read More »

മദ്യലഹരിയിൽ പോലീസിൻ്റെ കൃത്യനിർവ്വഹണം തടസപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ

ചാലക്കുടി : ചാലക്കുടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെയും സിവിൽ പോലീസ് ഓഫീസർ മാരയ അജിൻ, സുരേഷ് എന്നിവരുടെയും ഔദ്ദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തിയ സംഭവത്തിന് ചാലക്കുടി മേച്ചിറ സ്വദേശി കൊല്ലംപറമ്പിൽ വീട്ടിൽ രതീഷ് കുമാർ 48 വയസ് എന്നയാളെയാണ് ചാലക്കുടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്. 23-04-2025 തിയ്യതി വൈകീട്ട് 06.30 മണിക്ക് ചാലക്കുടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീവ് എം.കെ, സിവിൽ പോലീസ് ഓഫീസർ മാരയ അജിൻ, സുരേഷ് എന്നിവർ പോലീസ് ഡിപ്പാർട്ട്മെന്റ് വാഹനത്തിൽ …

മദ്യലഹരിയിൽ പോലീസിൻ്റെ കൃത്യനിർവ്വഹണം തടസപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ Read More »

തൊഴിൽ അന്വേഷകർക്ക് പരിശീലനം

ചാലക്കുടി: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി മേലൂർ പഞ്ചായത്തിലെ ഉദ്യോഗാർത്ഥികൾക്കുള്ള പരിശീലനം പ്രസിഡന്റ് എം.എസ്. സുനിത ഉദ്ഘാടനം ചെയ്തു. തൊഴിൽമേളയിൽ പങ്കെടുത്ത് തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള കെ-ഡിസ്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. എങ്ങനെ ഇന്റർവ്യൂ അഭിമുഖീകരിക്കാം, ഇംഗ്ലീഷ് ഭാഷ നൈപുണി, റെസ്യുമെ ബിൽഡിംഗ് മുതലായ മേഖലകളിലാണ് പരിശീലനം. കില ബ്ലോക്ക് കോർഡിനേറ്റർ വി.കെ ശ്രീധരൻ, സിഡിഎസ് ചെയർപേഴ്സൺ ഷിജി വികാസ്, സിഡിഎസ് വൈസ് ചെയർപേഴ്സൺ ഇന്ദിരാ മോഹൻ, റിസോഴ്സ് പേഴ്സൺമാരായ ടി.കെ ബാബു, സുജാ ജോയ്, തീമാറ്റിക് എക്സ്പർട്ട് രാധികാ രാജൻ, …

തൊഴിൽ അന്വേഷകർക്ക് പരിശീലനം Read More »

ദേശീയപാതയിലെ ഗതാഗതകുരുക്ക്- ജില്ലാകളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

ഒരാഴ്ചക്കുള്ളിൽ ഗതാഗതകുരുക്കിന് പരിഹാരം കാണുമെന്ന് എൻ.എച്ച്.എ.ഐ ചാലക്കുടി-അങ്കമാലി ദേശീയപാതയിൽ ഗതാഗതകുരുക്ക് അഴിക്കാൻ കർശന നിർദ്ദേശങ്ങളുമായി ജില്ലാ ഭരണകൂടം. ഗതാഗതകുരുക്കിന് ഒരാഴ്ചക്കുള്ളിൽ പരിഹാരം കാണുമെന്ന് ദേശീയപാതാ അതോറിറ്റി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ വിളിച്ച് ചേർത്ത യോഗത്തിൽ ഉറപ്പ് നൽകി. ഇത് സംബന്ധിച്ച് പരിശോധന നടത്തി ഏപ്രിൽ 28ന് റിപ്പോർട്ട് സമർപ്പിക്കുവാൻ പൊലീസ്, ആർ.ടി.ഒ., ചാലക്കുടി തഹസിൽദാർ എന്നിവർക്ക് കളക്ടർ നിർദ്ദേശം നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടോൾ പിരിവ് നിർത്തി വയ്ക്കുന്ന ഉത്തരവ് സംബന്ധിച്ച് അന്തിമതീരുമാനം എടുക്കുമെന്നും ജില്ലാ …

ദേശീയപാതയിലെ ഗതാഗതകുരുക്ക്- ജില്ലാകളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു Read More »

ചാലക്കുടി വേളൂക്കരയിലെ ബാറിൽ ജീവനക്കാരനെ ആക്രമിച്ച കേസിൽ ഒരാൾ കൂടി റിമാന്റിലേക്ക്

ചാലക്കുടി : ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിലെ വേളൂക്കരയിലെ വിക്ടോറിയ ബാറിൽ വച്ച് ബാർ ജീവനക്കാരനെ ആക്രമിക്കുകയും ബാറിൽ നാശ നഷ്ടങ്ങൾ വരുത്തുകയും ചെയ്ത സംഭവത്തിലെ പ്രതികളിൽ ഒരാളായ പരിയാരം സ്വദേശിയായ അറക്കൽ വീട്ടിൽ ജിജോ 34 വയസ്സ് എന്നയാളെയാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്. വിക്ടോറിയ ബാറിൽ 13–04-2025 വൈകീട്ട് 5.30 മണിക്ക് ബാറിലെ ബാർമാൻ ആയി ജോലി ചെയ്തുവരുന്ന കോട്ടയം സ്വദേശി വെള്ളാവൂർ വില്ലേജിൽ, കടയിരിക്കാട് ദേശത്ത്, കരിമ്പനിൽ വീട്ടിൽ, ജയകുമാർ (45വയസ്സ്) എന്നയാളെ …

ചാലക്കുടി വേളൂക്കരയിലെ ബാറിൽ ജീവനക്കാരനെ ആക്രമിച്ച കേസിൽ ഒരാൾ കൂടി റിമാന്റിലേക്ക് Read More »

ചാലക്കുടി വേളൂക്കരയിലെ ബാറിൽ ജീവനക്കാരനെ ആക്രമിച്ച കേസിൽ പ്രതികളായ രണ്ട് സഹോദരങ്ങൾ റിമാന്റിൽ

ചാലക്കുടി വേളൂക്കരയിലെ വിക്ടോറിയ ബാറിൽ വച്ച് ബാർ ജീവനക്കാരനെ ആക്രമിക്കുകയും ബാറിൽ നാശ നഷ്ടങ്ങൾ വരുത്തുകയും ചെയ്ത രണ്ട് സഹോദരങ്ങളെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു. പരിയാരം വില്ലേജിലെ കുറ്റിക്കാട് ദേശവാസികളായ കോട്ടക്ക വീട്ടിൽ ലിജോ (30 വയസ്സ്), സഹോദരൻ ലിൻ്റോ (28 വയസ്സ്) എന്നിവരെയാണ് ചാലക്കുടി പോലീസ് പിടികൂടിയത്. ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിൽ വേളൂക്കരയിൽ പ്രവർത്തിക്കുന്ന വിക്ടോറിയ ബാറിൽ 13 – 4-2024 വൈകീട്ട് 5.30 മണിക്ക് ബാറിലെ ബാർമാർ ആയി ജോലി ചെയ്തുവരുന്ന …

ചാലക്കുടി വേളൂക്കരയിലെ ബാറിൽ ജീവനക്കാരനെ ആക്രമിച്ച കേസിൽ പ്രതികളായ രണ്ട് സഹോദരങ്ങൾ റിമാന്റിൽ Read More »

error: Content is protected !!