Channel 17

live

channel17 live

chalakkudy

സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു കാര്‍മല്‍ സ്‌കൂള്‍ സ്റ്റേഡിയം, ചാലക്കുടി

തൃശ്ശൂര്‍ ജില്ല ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ടും മുനിസിപ്പല്‍ കൗണ്‍സിലറും ആയ അഡ്വ. ബിജു എസ്. ചിറയത്ത് ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചാലക്കുടി കാര്‍മല്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. ഫുട്‌ബോള്‍, അത്‌ലറ്റിക്‌സ് എന്നീ വിഭാഗങ്ങളിലായി 300ഓളം കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു. തൃശ്ശൂര്‍ ജില്ല ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ടും മുനിസിപ്പല്‍ കൗണ്‍സിലറും ആയ അഡ്വ. ബിജു എസ്. ചിറയത്ത് ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാര്‍മല്‍ സ്‌പോര്‍ട്്‌സ് അക്കാദമി ഡയറക്ടര്‍ …

സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു കാര്‍മല്‍ സ്‌കൂള്‍ സ്റ്റേഡിയം, ചാലക്കുടി Read More »

കേരള പ്രവാസി സംഘം ചാലക്കുടി ഏരിയ കൺവെൻഷനും ഇഫ്താർ സംഗമവും ചാലക്കുടി വ്യാപാര ഭവൻ ഹാളിൽ നടന്നു

എൽഡിഎഫ് തൃശ്ശൂർ ജില്ലാ കൺവീനറുമായ ശ്രീ കെ വി അബ്ദുൽ ഖാദർ ഉദ്ഘാടനം നിർവഹിച്ചു. ചാലക്കുടി ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി ശ്രീ പ്രൊഫസർ രവീന്ദ്രനാഥിനെ വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള കേരള പ്രവാസി സംഘം ചാലക്കുടി ഏരിയ കൺവെൻഷനും ഇഫ്താർ സംഗമവും ചാലക്കുടി വ്യാപാര ഭവൻ ഹാളിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറിയും , ക്ഷേമനിധി ബോർഡ് ചെയർമാനും , എൽഡിഎഫ് തൃശ്ശൂർ ജില്ലാ കൺവീനറുമായ ശ്രീ കെ വി അബ്ദുൽ ഖാദർ ഉദ്ഘാടനം നിർവഹിച്ചു.ഏരിയ പ്രസിഡന്റ് പി വി …

കേരള പ്രവാസി സംഘം ചാലക്കുടി ഏരിയ കൺവെൻഷനും ഇഫ്താർ സംഗമവും ചാലക്കുടി വ്യാപാര ഭവൻ ഹാളിൽ നടന്നു Read More »

ആനമല റോഡിന്റെ പുനർ നിർമ്മാണം വൈകുന്നുഎ.ഐ.വൈ.എഫ്. ധർണ്ണ നടത്തി

ആനമല റോഡിന്റെ പുനർ നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ്. ധർണ്ണ നടത്തുന്നു. മലക്കപ്പാറ: അന്തർ സംസ്ഥാന പാതയായ ആനമല റോഡിൽ മലക്കപ്പാറ ഭാഗത്തെ 15 കിലോമീറ്റർ പുനരുദ്ധാരണ പ്രവർത്തികൾ നടത്താത്തതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ്. മലക്കപ്പാറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി. റോഡ് പുനർനിർമാണവുമായി വീഴ്ചവരുത്തിയ ഡി.ആർ. കമ്പനിയെ പുനർനിർമ്മാണ പ്രവർത്തിയിൽ നിന്നും മാറ്റണമെന്നും നിർമ്മാണ ജോലികൾ പൂർത്തിയാകാത്തതിൽ എം.എൽ.എ.യുടെ അലംഭാവം അവസാനിപ്പിക്കണമെന്നും ധർണയിൽ ആവശ്യപ്പെട്ടു. എ.ഐ.വൈ.എഫ്. ചാലക്കുടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സജിത്ത് ഉദ്ഘാടനം …

ആനമല റോഡിന്റെ പുനർ നിർമ്മാണം വൈകുന്നുഎ.ഐ.വൈ.എഫ്. ധർണ്ണ നടത്തി Read More »

കുണ്ടുകുഴിപ്പാടം എസ്.എൻ.യു.പി സ്കൂളിൽ അവധിക്കാല ഫുട്‌ബോൾ പരിശീലനം ആരംഭിച്ചു

കോടശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. പി. ജെയിംസ് ഒരു സൂപ്പർ കിക്കോടെ ഉദ്ഘാടനം നിർവഹിച്ചു. ചാലക്കുടി:കുണ്ടുകുഴിപ്പാടം ശ്രീനാരായണ അപ്പർ പ്രൈമറി സ്കൂളിൽ 12വയസ്സിനു താഴെ ഉള്ള കുട്ടികൾക്കായി നടത്തുന്ന ഒരു മാസത്തെ ഫുട്‌ബോൾ പരിശീലന ക്യാമ്പ് കോടശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. പി. ജെയിംസ് ഒരു സൂപ്പർ കിക്കോടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ടി. കെ. മനോഹരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹെഡ്‌മിസ്ട്രസ് ഗീത. എൻ. ഗോപിനാഥ്,എസ്. ഡി. സി. ചെയർമാൻ പി. സി. മനോജ്‌, …

കുണ്ടുകുഴിപ്പാടം എസ്.എൻ.യു.പി സ്കൂളിൽ അവധിക്കാല ഫുട്‌ബോൾ പരിശീലനം ആരംഭിച്ചു Read More »

ചവളക്കാരൻ സമുദായത്തെ പൂർണ്ണ ഒ.ഇ.സി. പട്ടികയിൽ ഉൾപ്പെടുത്തണം

ശാഖ പ്രസിഡന്റ് പി.വി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടന സെക്രട്ടറി ബൈജു കെ. മാധവൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കൊരട്ടി: വിദ്യാഭ്യാസപരമായും സാമൂഹികമായും ഏറെ പിന്നോക്കം നിൽക്കുന്ന, എന്നാൽ യാതൊരു മേഖലകളിലും അർഹമായ പ്രാതിനിധ്യം ലഭിക്കാത്ത ചവളക്കാരൻ സമുദായത്തെ പൂർണ്ണമായ ഒ.ഇ.സി. പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ശ്രീരാമവിലാസം ചവളർ സൊസൈറ്റി പാറക്കൂട്ടം ശാഖ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ശാഖ പ്രസിഡന്റ് പി.വി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടന സെക്രട്ടറി ബൈജു കെ. മാധവൻ ഉദ്ഘാടന കർമ്മം …

ചവളക്കാരൻ സമുദായത്തെ പൂർണ്ണ ഒ.ഇ.സി. പട്ടികയിൽ ഉൾപ്പെടുത്തണം Read More »

ലോക്സഭാ തിരഞ്ഞെടുപ്പ്: നിരീക്ഷണം ശക്തമാക്കണമെന്ന് ചെലവ് നിരീക്ഷകൻ

ചാലക്കുടി മണ്ഡലത്തിലെ അവലോകന യോഗം ചേർന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിരീക്ഷണം ശക്തിപ്പെടുത്തണമെന്ന് ചാലക്കുടി ലോക് സഭാ മണ്ഡലം ചെലവ് വിഭാഗം നിരീക്ഷകൻ അരവിന്ദ് കുമാർ സിംഗ്. ചാലക്കുടി മണ്ഡലത്തിലെ ഉദ്യോഗസ്ഥതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നങ്ങൾ സൃഷ്ടിക്കാതെ സമാധാനപരമായി തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് കേരളം. ഉദ്യോഗസ്ഥർ ജാഗ്രതയോടെ പ്രവർത്തിക്കണം. എന്തെങ്കിലും ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഫോണിൽ വിളിച്ചോ നിരീക്ഷകനെ നേരിട്ടോ വിവരം അറിയിക്കണം. വിമാനത്താവളം, മണ്ഡലം അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം …

ലോക്സഭാ തിരഞ്ഞെടുപ്പ്: നിരീക്ഷണം ശക്തമാക്കണമെന്ന് ചെലവ് നിരീക്ഷകൻ Read More »

ജില്ലയില്‍ ആദ്യദിനം ലഭിച്ചത് ഒരു നാമനിര്‍ദേശപത്രിക

തൃശൂര്‍ ലോകസഭാ മണ്ഡലത്തിലേക്ക് സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി തമിഴ്‌നാട് സേലം സ്വദേശി ഡോ. കെ. പത്മരാജനാണ് ഇന്നലെ (മാര്‍ച്ച് 28) രാവിലെ ജില്ലാ വരണാധികാരിക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. ലോകസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്ന ആദ്യദിനത്തില്‍ ജില്ലയില്‍ ലഭിച്ചത് ഒരു പത്രിക. തൃശൂര്‍ ലോകസഭാ മണ്ഡലത്തിലേക്ക് സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി തമിഴ്‌നാട് സേലം സ്വദേശി ഡോ. കെ. പത്മരാജനാണ് ഇന്നലെ (മാര്‍ച്ച് 28) രാവിലെ ജില്ലാ വരണാധികാരിക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പണവേളയില്‍ പത്മരാജന്റെ കൈവശം 49000 രൂപയും ഇന്ത്യന്‍ ബാങ്കില്‍ …

ജില്ലയില്‍ ആദ്യദിനം ലഭിച്ചത് ഒരു നാമനിര്‍ദേശപത്രിക Read More »

UDF പുത്തൻചിറ മണ്ഡലം കൺവെൻഷൻ നടത്തി

യുഡിഎഫ് ജില്ലാ ചെയർമാൻ എം.പി. വിൻസെന്റ് ഉദ്ഘാടനം ചെയ്തു. ചാലക്കുടി പാർലമെൻറ് യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബഹനാന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളുടെ ഭാഗമായി നടന്ന പുത്തൻചിറ മണ്ഡലം യുഡിഎഫ് കൺവെൻഷൻ യുഡിഎഫ് ജില്ലാ ചെയർമാൻ എം.പി. വിൻസെന്റ് ഉദ്ഘാടനം ചെയ്തു.യുഡിഎഫ് മണ്ഡലം കമ്മിറ്റി ചെയർമാൻ കെ .എൻ .സജീവൻ അധ്യക്ഷനായി. യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം കെ .എം. ഷാനിർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ്. നിയോജകമണ്ഡലം …

UDF പുത്തൻചിറ മണ്ഡലം കൺവെൻഷൻ നടത്തി Read More »

ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ചിരുന്ന ജനപ്രതിനിധിയായിരുന്നു ഇന്നസെന്‍റ് കെ.കെ.അഷറഫ്

ഇന്നസെന്‍റിന്‍റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ ചാലക്കുടി നിയോജകമണ്ഡലം നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാലക്കുടി:ചാലക്കുടി പാര്‍ലമെന്‍റ് മണ്ഡലത്തിലെ ജനപ്രതിനിധിയായ അഞ്ച് വര്‍ഷം ജനോപകാരപ്രദമായ പദ്ധതികള്‍ വളരെ ദീര്‍ഘവീക്ഷണമുള്ള പ്രവര്‍ത്തികള്‍ നടപ്പിലാക്കിയ ആളായിരുന്നു ഇന്നസെന്‍റ് എന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ചാലക്കുടി പാര്‍ലമെന്‍റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാനുമായ കെ.കെ.അഷറഫ് പറഞ്ഞു.ഇന്നസെന്‍റിന്‍റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ ചാലക്കുടി നിയോജകമണ്ഡലം നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സിപിഎം ജില്ലാ കൗണ്‍സിലംഗം ബി.ഡി.ദേവസ്സി …

ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ചിരുന്ന ജനപ്രതിനിധിയായിരുന്നു ഇന്നസെന്‍റ് കെ.കെ.അഷറഫ് Read More »

കെ.ജി.ബാലൻ അനുസ്മരണ സമ്മേളനം നടത്തി

അനുസ്മരണ സമ്മേളനം എസ്.എൻ.ഡി.പി യോഗം ചാലക്കുടി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു . ചാലക്കുടി: ചാലക്കുടി എസ്.എൻ.ഡി.പി യൂണിയൻ്റേയും ശ്രീനാരായണ ഗുരുദേവ ട്രസ്റ്റിൻ്റേയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ കെ.ജി.ബാലൻ അനുസ്മരണ സമ്മേളനം എസ്.എൻ.ഡി.പി യോഗം ചാലക്കുടി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു .ട്രസ്റ്റ് പ്രസിഡൻറ് കെ.കെ.ബാലൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ വൈസ് പ്രസിഡൻറ് ചന്ദ്രൻ കൊളത്താപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ പി.ആർ.മോഹനൻ, സി.ജി.അനിൽകുമാർ, ടി.വി. ഭഗി, അനിൽ തോട്ടവീഥി, യൂത്ത്മൂവ്മെൻ്റ് യൂണിയൻ സെക്രട്ടറി …

കെ.ജി.ബാലൻ അനുസ്മരണ സമ്മേളനം നടത്തി Read More »

ഇടതുപക്ഷ സംയുകത ട്രേഡ് യൂണിയൻ ചാലക്കുടി നിയോജക മണ്ഡലം കൺവെൻഷൻ സിഐടിയു ജില്ലാ പ്രസിഡന്‍റ് കെ.കെ. രാമചന്ദ്രൻ എംഎല്‍എ ഉദ്ഘാടനം ചെയ്തു

എ ഐടിയുസി മണ്ഡലം സെക്രട്ടറി ടി.ആര്‍. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പ്രാെഫസര്‍.സി.രവീന്ദ്രനാഥിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇടതുപക്ഷ സംയുകത ട്രേഡ് യൂണിയൻ ചാലക്കുടി നിയോജക മണ്ഡലം കൺവെൻഷൻ സിഐടിയു ജില്ലാ പ്രസിഡന്‍റ് കെ.കെ. രാമചന്ദ്രൻ എംഎല്‍എ ഉദ്ഘാടനം ചെയ്തു.എഐടിയുസി മണ്ഡലം സെക്രട്ടറി ടി.ആര്‍. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.തോമസ് എം.എസ്.ജയചന്ദ്രന്‍,ഇ.എ. ജയതിലകൻ, സന്തോഷ് പാറളം,ഇ.പി റാഫേൽ,പി.എസ് സന്തോഷ്,എന്‍.ആര്‍.ശിവദാസന്‍ എന്നിവർ സംസാരിച്ചു. https://www.youtube.com/@channel17.online

ആരോഗ്യ സുരക്ഷാ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി

ലോക വനദിനത്തോടനുബന്ധിച്ച് ചാലക്കുടി ടൗൺ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വാഴച്ചാൽ ഫോറസ്റ്റ് സ്റ്റേഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ,വന വിഭവ ശേഖരണത്തിനായി ആദിവാസികൾക്ക് സഹായ ഉപകരണങ്ങളും, വനിതകൾക്ക് മെൻസ്ട്രൽ കപ്പുകളും, ആരോഗ്യ സുരക്ഷാ ബോധവൽക്കരണ ക്ലാസ്സും നടത്തി . കേൾവി പരിശോധനയും കറുകുറ്റി അപ്പോളോ അഡ്ലക്സ് ആശുപത്രിയുടെയും , അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെയും ആറോളം വിവിധ ഡിപ്പാർട്ട്മെന്റുകളുടെ സഹായ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും, നിറ്റ ജലാറ്റിൻ കമ്പനിയുടെ സഹകരണത്തോടെ വനിതകൾക്ക് മെൻസ്ട്രൽ കപ്പ് വിതരണവും …

ആരോഗ്യ സുരക്ഷാ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി Read More »

RLV രാമകൃഷ്ണനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു മുരിങ്ങൂർ DIMS മീഡിയ കോളേജ്

DIMS മീഡിയ കോളേജിന്റെ കോളേജ് ദിനത്തിൽ പ്രശസ്ത കലാകാരൻ RLV രാമകൃഷ്ണനു Dims കോളേജ് അദ്ധ്യാപകരും വിദ്യാർഥികളും ഐക്യദാർഢ്യം പ്രഖ്യാപിച്ചു.ഹിലരിസ് എന്ന പേരിൽ നടത്തപ്പെട്ട കോളേജ് ദിനത്തിൽ ഉൽഘാടന പ്രസംഗത്തിനിടെ വിദ്യാർഥികൾ മാധ്യമത്തെ നന്മക്കായി ഉപയോഗിക്കണമെന്നും ഉച്ചനീചതങ്ങൾക്കെതിരെ വെല്ലുവിളിക്കാൻ വിദ്യാർത്ഥികൾ ഇപ്പോഴേ ശീലിക്കണമെന്നുമുള്ള സന്ദേശം പ്രിൻസിപ്പൽ FR. Robin ചിറ്റൂപറമ്പിൽ പങ്കുവച്ചതിനെ തുടർന്ന് ഉടൻ മറുപടിയുമായി ഒരു കൂട്ടം വിദ്യാർഥികൾ മുദ്രാവാക്യങ്ങൾ എഴുതിക്കൊണ്ട് വേദിക്ക് മുന്നിൽ ഒത്തുകൂടി. തുടർന്ന് ” വർണവെറി തുലയട്ടെ, വർഗീയത തുലയട്ടെ ” …

RLV രാമകൃഷ്ണനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു മുരിങ്ങൂർ DIMS മീഡിയ കോളേജ് Read More »

കോലം കത്തിച്ച് പ്രതിഷേധിച്ചു

യൂത്ത് കോൺഗ്രസ്‌ ചാലക്കുടി നിയോജകമണ്ഡലം പ്രസിഡന്റ്‌ ലിൻസൻ നടവരമ്പൻ പ്രധിഷേധയോഗം ഉത്ഘാടനം ചെയ്തു. ആർ എൽ വി രാമകൃഷ്ണനെതിരെ വിവാദ പരാമർശം നടത്തിയ കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവനക്കെതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ ചാലക്കുടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതീകാൽമകമായി കോലം കത്തിച്ച് പ്രതിഷേധിച്ചു.യൂത്ത് കോൺഗ്രസ്‌ ചാലക്കുടി നിയോജകമണ്ഡലം പ്രസിഡന്റ്‌ ലിൻസൻ നടവരമ്പൻ പ്രധിഷേധയോഗം ഉത്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്‌ ചാലക്കുടി മണ്ഡലം പ്രസിഡന്റ്‌ ജെയ്ഫൻ മാനാടൻ അധ്യക്ഷത വഹിച്ചു..നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ കെ കെ അനിൽ ലാൽ,യൂത്ത് കോൺഗ്രസ്‌ …

കോലം കത്തിച്ച് പ്രതിഷേധിച്ചു Read More »

വംശീയ അധിക്ഷേപത്തിനെതിരെ നിയമ നടപടി സ്വീകരിക്കണം

ജില്ലാ ട്രഷറർ PC ബാബു ഉദ്ഘാടനം ചെയ്തു. വംശീയ അധിക്ഷേപത്തിനെതിരെ നിയമ നടപടി സ്വീകരിക്കണം – കെ പി എം എസ് മാള- എം എ മോഹിനിയാട്ടത്തിൽ ഫസ്റ്റ് റാങ്കും പ്രസ്തുത വിഷയത്തിൽ പി എച്ച് ഡി യും 15 വർഷത്തോളമായി ഗസ്റ്റ് ലക്ചററായി ജോലിയിലും തുടരുന്ന കലാമണ്ഡലം ആർ എൽ വി ഡോ: രാമ കൃഷ്ണനെ നിറത്തിൻ്റെ പേരിൽ ആക്ഷേപിച്ച കലാമണ്ഡലം സത്യഭാമയുടെ നിലപാട് കേരളീയ സമൂഹത്തിന് അത്യന്തം അപമാനകരമാണ്. കലാരംഗങ്ങളിലും വർണ്ണത്തിൻ്റെ പുറ്റുപിടിച്ച മനസുകൾ …

വംശീയ അധിക്ഷേപത്തിനെതിരെ നിയമ നടപടി സ്വീകരിക്കണം Read More »

കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവിന് പരിക്ക്

ആനമല റോഡിൽ ചിക്ക്ളായി പെട്രോൾ പമ്പിനു സമീപം കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് തകർന്ന് യുവാവിന് പരിക്കേറ്റു. കാട്ടുപറമ്പിൽ പ്രസാദിനാണ് (40) പരിക്കേറ്റത്. ചൊവ്വാഴ്ച നാല് മണിയോടെയാണ് അപകടം. സംഭവം ചാലക്കുടിയിൽ നിന്നും വെറ്റിലപ്പാറയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. പ്രസാദിനെ പരിക്കുകളോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. https://www.youtube.com/@channel17.online

കുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ചും,നേർച്ച സദ്യയിൽ പങ്ക് കൊണ്ടും ബെന്നി ബഹനാൻ

മുൻനിരയിൽ ഹെഡ്ഡർ ആകാനും ആവശ്യമെങ്കിൽ ഗോൾ വല കാക്കാനും ഒരുപോലെ കഴിയുമെന്ന് തെളിയിച്ചാണ് ചാലക്കുടി മണ്ഡലത്തിൽ വീണ്ടും ഗോളടിക്കാൻ ബെന്നി ബെഹനാൻ ഇന്നലെ പ്രചാരണത്തിനിറങ്ങിയത്. മുൻനിരയിൽ ഹെഡ്ഡർ ആകാനും ആവശ്യമെങ്കിൽ ഗോൾ വല കാക്കാനും ഒരുപോലെ കഴിയുമെന്ന് തെളിയിച്ചാണ് ചാലക്കുടി മണ്ഡലത്തിൽ വീണ്ടും ഗോളടിക്കാൻ ബെന്നി ബെഹനാൻ ഇന്നലെ പ്രചാരണത്തിനിറങ്ങിയത്. കാലടി കൈപ്പട്ടൂരിലെ പള്ളിമുറ്റത്ത് കുട്ടികളുമൊത്ത് ഫുട്‍ബോൾ കളിച്ചാണ് ഇന്നലത്തെ പ്രചാരണത്തിന് യുഡിഎഫ് സ്‌ഥാനാർഥി ബെന്നി ബഹനാൻ തുടക്കം കുറിച്ചത്. ചാലക്കുടി, കൊടകര, കൊരട്ടി, കാടുകുറ്റി പ്രദേശങ്ങളിൽ …

കുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ചും,നേർച്ച സദ്യയിൽ പങ്ക് കൊണ്ടും ബെന്നി ബഹനാൻ Read More »

യു.ഡി. എഫ് ചാലക്കുടി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ എം.പി. ഉൽഘാടനം ചെയ്തു

യു.ഡി. എഫ് ചാലക്കുടി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ എം.പി. ഉൽഘാടനം ചെയ്തു.സ്ഥാനാർത്ഥി ബെന്നി ബഹനാൻ എം പി, സനീഷ് കുമാർ ജോസഫ് എം. എൽ.എ,നഗരസഭാ ചെയർമാൻ എബി ജോർജ്, ബ്ലോക്ക് പ്രസിഡന്റുമാരായ വി.ഒ. പൈലപ്പൻ, എം.ടി. ഡേവീസ്, അഡ്വ. സിജി ബാലചന്ദ്രൻ, ഒ. എസ്.ചന്ദ്രൻ, കെ.പി. സി സി സെക്രട്ടറി പ്രസാദ്, എ.ഐ.അബ്ദുൾ മജീദ്,ജോൺ മുണ്ടൻ മാണി, വിൽസൻ മേച്ചേരി, സിബി വട്ടലായി, അനിയൻ കൊടകര, വർഗ്ഗീസ് കണ്ടംകുളത്തി, പി.കെ. …

യു.ഡി. എഫ് ചാലക്കുടി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ എം.പി. ഉൽഘാടനം ചെയ്തു Read More »

വ്യാസവിദ്യനികേതൻ സെൻട്രൽസ്കൂളിൽ സുഹൃദ് സംഗമം നടത്തി

ഭാരതീയ വിദ്യാനികേതൻ സംസ്ഥാനസമിതി അംഗം ടി.എൻ രാമൻ അധ്യക്ഷനായ പരിപാടി ഭാരതീയ വിദ്യാനികേതൻ സംസ്ഥാന അധ്യക്ഷൻ പി.ഗോപാലൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചാലക്കുടി:വ്യാസവിദ്യാനികേതൻ സെൻ്ട്രൽ സ്കൂളിൽ സുഹൃദ് സംഗമം സംഘടിപ്പിച്ചു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാനസമിതി അംഗം ടി.എൻ രാമൻ അധ്യക്ഷനായ പരിപാടി ഭാരതീയ വിദ്യാനികേതൻ സംസ്ഥാന അധ്യക്ഷൻ പി.ഗോപാലൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ യു. പ്രഭാകരൻ വിദ്യാലയ വികാസ വൃത്തം അവതരിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ എം.കെ. ശ്രീനിവാസൻ , ജഗദ്ഗുരു ട്രസ്റ്റ് ചെയർമാൻ ജി. …

വ്യാസവിദ്യനികേതൻ സെൻട്രൽസ്കൂളിൽ സുഹൃദ് സംഗമം നടത്തി Read More »

ആദിശങ്കര ജന്മഭൂമിയിൽ അനുഗ്രഹം തേടി ബെന്നി ബഹനാൻ

കാലടി സ്നേഹ സദൻ സ്‌പെഷ്യൽ സ്‌കൂളിലെത്തിയ ബെന്നി ബെഹനാന് സ്‌നേഹനിർഭരമായ വരവേൽപാണ്‌ കുട്ടികളും ജീവനക്കാരും നൽകിയത്. കാലടി ആദിശങ്കര ജന്മഭൂയിൽ അനുഗ്രഹം തേടി യുഡിഎഫ് സ്‌ഥാനാർഥി ബെന്നി ബഹനാൻ എത്തി. വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി പിന്തുണയും അനുഗ്രഹവും തേടിയ ബെന്നി ബെഹനാന് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ക്ഷേത്ര ഭാരവാഹികളും മഠം അധികൃതരും അറിയിച്ചു. കാലടിയിലെ വിവിധ സ്‌കൂളുകൾ, മത സ്‌ഥാപനങ്ങൾ, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ എന്നിവ സന്ദർശിച്ച് പിന്തുണ തേടി. കാലടി സ്നേഹ സദൻ സ്‌പെഷ്യൽ സ്‌കൂളിലെത്തിയ ബെന്നി …

ആദിശങ്കര ജന്മഭൂമിയിൽ അനുഗ്രഹം തേടി ബെന്നി ബഹനാൻ Read More »

error: Content is protected !!