Channel 17

live

channel17 live

chalakkudy

രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾക്ക് തെരഞ്ഞെടുപ്പ് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി

ചാലക്കുടി: പൊതു തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വന്നതോടെ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും പാലിക്കേണ്ട പെരുമാറ്റ ചട്ടങ്ങൾ വിശദീകരിക്കാനായി ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ പ്രത്യേക യോഗം ചേർന്നു.യോഗത്തിൽ ചാലക്കുടി ഡി എഫ് ഓ- എം വെങ്കിടേശ്വരൻ ഐ എഫ് എസ് ( അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ), തഹസിൽദാർ അബ്ദുൽ മജീദ്( തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർ ),എം കെ സജീവ്- ഇൻസ്പെക്ടർ ഓഫ് പോലീസ് ചാലക്കുടി,വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.പ്രധാന നിർദ്ദേശങ്ങൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുസ്ഥലങ്ങളിൽ …

രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾക്ക് തെരഞ്ഞെടുപ്പ് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി Read More »

ചാലക്കുടി ലോക്സഭാ യു ഡി എഫ് ഇലക്ഷൻ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

അങ്കമാലി : ചാലക്കുടി യു ഡി എഫ് ലോക്സഭാ ഇലക്ഷൻ കമ്മറ്റി ഓഫീസ് അങ്കമാലിയിൽ മുൻ എം പി കെ പി ധനപാലൻ ഉദ്ഘാടനം ചെയ്തു. അങ്കമാലി ക്യാമ്പ് ഷെഡ് റോഡിൽ സി എഎസ് എ ഹാളിന് സമീപമാണ് ഇലക്ഷൻ കമ്മറ്റി ഓഫീസ് ഒരുക്കിയിരിക്കുന്നത്. സ്ഥാനാർഥി ബെന്നി ബഹനാൻ, എം എൽ എ മാരായ സനീഷ് കുമാർ ജോസഫ്, എൽദോസ് കുന്നപ്പിള്ളി, ഡി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുൻ എം എൽ എ പി ജെ …

ചാലക്കുടി ലോക്സഭാ യു ഡി എഫ് ഇലക്ഷൻ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു Read More »

ഇടതുപക്ഷ ജനാധിപത്യ മുന്നണി 83-ാം ബൂത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ വിജയരാഘവപുരം ഐടിഐ ജംഗ്ഷനിൽ വെച്ച് സംഘടിപ്പിച്ചു

എ.ഐ.വൈ.എഫ് ജില്ലാ ജോയിൻ്റ് സെക്രട്ടറി പി.വി. വിവേക് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ചാലക്കുടി: ഇടതുപക്ഷ ജനാധിപത്യ മുന്നണി 83-ാം ബൂത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ വിജയരാഘവപുരം ഐടിഐ ജംഗ്ഷനിൽ വെച്ച് സംഘടിപ്പിച്ചു. എ.ഐ.വൈ.എഫ് ജില്ലാ ജോയിൻ്റ് സെക്രട്ടറി പി.വി. വിവേക് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. അൽ അമീൻ നാലകത്ത് അധ്യക്ഷത വഹിച്ചു. എൽഡിഎഫ് ചാലക്കുടി വെസ്റ്റ് മേഖലാ കമ്മിറ്റി കൺവീനർ എ.എം. ഗോപി, സിപിഐ (എം) ലോക്കൽ കമ്മിറ്റി അംഗം പി.എം. ദാസൻ, ബൂത്ത് കൺവീനർ ഇ.കെ. മുരളി, …

ഇടതുപക്ഷ ജനാധിപത്യ മുന്നണി 83-ാം ബൂത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ വിജയരാഘവപുരം ഐടിഐ ജംഗ്ഷനിൽ വെച്ച് സംഘടിപ്പിച്ചു Read More »

ജന്മനാടിൻ്റെ സ്നേഹാദരമേറ്റുവാങ്ങി ബെന്നി ബഹനാൻ

ജന്മനാട്ടിൽ ചുവരെഴുതിയും വിശേഷങ്ങൾ പങ്കിട്ടും വോട്ടഭ്യർഥിക്കാനിറങ്ങിയ ബെന്നി ബെഹനാനെ ആവേശത്തോടെയാണ് പ്രവർത്തകരും വോട്ടർമാരും സ്വീകരിച്ചത്. ചാലക്കുടി മണ്ഡലം യുഡിഎഫ് സ്‌ഥാനാർഥി ബെന്നി ബഹനാൻ ജന്മനാട്ടിലെ ജനങ്ങൾക്കൊപ്പവും വിശ്വാസി സമൂഹത്തിനൊപ്പവുമാണ് അവധിദിനം ചെലവഴിച്ചത്. ജന്മനാട്ടിൽ ചുവരെഴുതിയും വിശേഷങ്ങൾ പങ്കിട്ടും വോട്ടഭ്യർഥിക്കാനിറങ്ങിയ ബെന്നി ബെഹനാനെ ആവേശത്തോടെയാണ് പ്രവർത്തകരും വോട്ടർമാരും സ്വീകരിച്ചത്. വെങ്ങോല മണ്ഡലം കൺവൻഷനിൽ പങ്കെടുത്ത ശേഷമാണ് ബെന്നി ബഹനാൻ വോട്ടഭ്യർഥിച്ചിറങ്ങിയത്.രാവിലെ കയ്പമംഗലം, എറിയാട് ഭാഗത്താണ് പ്രചാരണത്തിന് തുടക്കമിട്ടത്. റംസാൻ റിലീഫ് വിതരണത്തിൽ പങ്കെടുത്ത ശേഷം കീഴ്മാട്, സൗത്ത് വാഴക്കുളം, …

ജന്മനാടിൻ്റെ സ്നേഹാദരമേറ്റുവാങ്ങി ബെന്നി ബഹനാൻ Read More »

ലാലു പ്രസാദ് വർഗീയ വാദികളോടുള്ള പോരാട്ടം ജീവിത തപസ്യയാക്കിയ സോഷ്യലിസ്റ്റ്: ആർ.ജെ.ഡി.

നി. മണ്ഡലം പ്രസിഡണ്ട് ജോർജ് വി.ഐനിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യയിലെ മതേതരത്വത്തിന് ക്ഷതം മേൽക്കുമെന്ന് മനസ്സിലാക്കിയപ്പോൾ അദ്വാനിയുടെ രഥയാത്ര തടയുവാൻ ആർജ്ജവം കാണിക്കുകയും ഇന്ന് വരെ വർഗീയ വാദികളോട് സന്ധിയില്ലാ സമരം ചെയ്ത സോഷ്യലിസ്റ്റ് നേതാവാണ് ലാലു പ്രസാദ് യാദവെന്ന് ആർ.ജെ.ഡി.സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി പറഞ്ഞു.രാഷ്ട്രീയ ജനതാദൾ ചാലക്കുടി നി. മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബി.ജെ.പി.യോട് സമരസപ്പെട്ടുവെങ്കിൽ ലാലുവിന് ജയിലിൽ കഴിയേണ്ടി വരില്ലായെന്ന് മാത്രമല്ല ബീഹാറിലെ ഭരണം തുടർന്ന് കൊണ്ട് പോകുവാൻ ഒരു …

ലാലു പ്രസാദ് വർഗീയ വാദികളോടുള്ള പോരാട്ടം ജീവിത തപസ്യയാക്കിയ സോഷ്യലിസ്റ്റ്: ആർ.ജെ.ഡി. Read More »

മോദിയും പിണറായിയും ഒന്നാണെന്ന് എം എം ഹസ്സൻ

ചാലക്കുടി ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി ബെന്നി ബെഹ്നാൻ്റെ ആലുവാ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എം.എം.ഹസൻ. ആലുവ: മോദിയും പിണറായിയും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്ന് മാത്രമല്ല അവർ ഒന്നാണെന്ന് കെ.പി.സി.സി. ആക്ടിങ്ങ് പ്രസിഡണ്ടും യു.ഡി.എഫ് കൺവീനറുമായ എം.എം. ഹസൻ അഭിപ്രായപ്പെട്ടു. ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനുള്ള പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രമങ്ങളെ ജനം തിരിച്ചറിയും. മുസ്ലിംകളെ രണ്ടാം തരം പൗരൻമാരായി കാണുന്ന ബി.ജെ.പി. മണിപ്പൂരിൽ വംശഹത്യക്ക് നേതൃത്വം നല്കി. പൗരത്വപ്രശ്നത്തിൽ രാഹുൽ ഗാന്ധി …

മോദിയും പിണറായിയും ഒന്നാണെന്ന് എം എം ഹസ്സൻ Read More »

അരപ്പതിറ്റാണ്ട് മുമ്പ് താൻ പഠിച്ച ക്ലാസ് മുറിയിലിരുന്ന് പ്രൊഫ. സി. രവീന്ദ്രനാഥ്; പ്രചാരണത്തിനിടെ ഒരിക്കൽ കൂടി വിദ്യാർത്ഥിയായി

ശനിയാഴ്ച്ച തെരഞ്ഞെടുപ്പ് പ്രചാരണനത്തിനിടെയായിരുന്നു അദ്ദേഹം ഇവിടെയെത്തിയത്. ചാലക്കുടി: അരപ്പതിറ്റാണ്ട് മുൻപ് താൻ പഠിച്ച ക്ലാസ് മുറിയിലിരുന്ന് കുട്ടിക്കാലം ഓർത്തെടുത്ത് പ്രൊഫ. സി. രവീന്ദ്രനാഥ്. കൊടകര ഗവ. ബോയ്സ് ഹൈസ്കൂളിലായിരുന്നു അദ്ദേഹത്തിൻ്റെ ഹൈസ്കൂൾ വിദ്യഭ്യാസം. ശനിയാഴ്ച്ച തെരഞ്ഞെടുപ്പ് പ്രചാരണനത്തിനിടെയായിരുന്നു അദ്ദേഹം ഇവിടെയെത്തിയത്. ഒപ്പമുണ്ടായിരുന്ന കൊടകര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അമ്പിളി സോമനും പാർട്ടി പ്രവർത്തകർക്കും അന്നത്തെ കാര്യങ്ങൾ വിവരിച്ച് നൽകുമ്പോൾ ഒരു സ്കൂൾ കുട്ടിയുടെ കൗതുകമായിരുന്നു അദ്ദേഹത്തിൻ്റെ മുഖത്ത്. ശനിയാഴ്‌ച രാവിലെ സ്കൂളിലെത്തിയ രവീന്ദ്രനാഥിനെ അധ്യാപകരും വിദ്യാർത്ഥികളും പാർട്ടി …

അരപ്പതിറ്റാണ്ട് മുമ്പ് താൻ പഠിച്ച ക്ലാസ് മുറിയിലിരുന്ന് പ്രൊഫ. സി. രവീന്ദ്രനാഥ്; പ്രചാരണത്തിനിടെ ഒരിക്കൽ കൂടി വിദ്യാർത്ഥിയായി Read More »

പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ ക്ലാസ് നടത്തി

ഹെഡ്മിസ്ട്രസ് ശ്രീജ എൻ. ഐ.അധ്യക്ഷത വഹിച്ചു. സാമൂഹൃ വനവൽക്കരണ വിഭാഗം ചാലക്കുടി റെയ്ഞ്ചിന്റെ നേതൃത്വത്തിൽ ചാലക്കുടി ഈസ്റ്റ് ഗവൺമെൻറ് എൽ. പി. സ്കൂളിൽ പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ ക്ലാസ് നടത്തി. ഹെഡ്മിസ്ട്രസ് ശ്രീജ എൻ. ഐ.അധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ (ഗ്രേഡ് ) പി. രവീന്ദ്രൻ ക്ലാസ് നയിച്ചു. ഫോറസ്റ്റ് ഓഫീസർമാരായ കെ.ബി. ശോഭൻബാബു ,എം. എസ്. ഷാജി, സോഫി സി. ആൻ്റണി എന്നിവർ സംസാരിച്ചു. https://www.youtube.com/@channel17.online

ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

വെള്ളിക്കുളങ്ങര ശാസ്താംപൂവ്വം റോഡിൽ കൈപ്പുള്ളിപറമ്പിൽ വീട്ടിൽ സൂര്യ (19 വയസ് ) എന്നയാളെയാണ് വെള്ളിക്കുളങ്ങര എസ് ഐ അഫ്സൽ എം. അറസ്റ്റ് ചെയ്തത്. ചാലക്കുടി: വെള്ളിക്കുളങ്ങര മേഖലയിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും യഥേഷ്ടം മയക്കു മരുന്ന് ലഭിക്കുന്നുവെന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രസ്തുത മേഖലയിൽ ചാലക്കുടി ഡിവൈഎസ്പി ആർ. അശോകൻ്റെയും, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എൻ. മുരളീധരൻ്റെയും നേതൃത്വത്തിൽ ആഴ്ചകളോളം രഹസ്യ നിരീക്ഷണംനടത്തി കഞ്ചാവ് …

ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ Read More »

മേലൂർ പാലപ്പിള്ളി താങ്ങച്ചിറയുടെ പുനരുദ്ധീകരണത്തിൻ്റെ ഭാഗമായുള്ള താങ്ങുച്ചിറ നവീകരണത്തിൻ്റെ ഉദ്ഘാടനം എം.എൽ എ സനീഷ് കുമാർ ജോസഫ് നിർവ്വഹിച്ചു

താങ്ങുച്ചിറ നവീകരണത്തിൻ്റെ ഉദ്ഘാടനം എം.എൽ എ സനീഷ് കുമാർ ജോസഫ് നിർവ്വഹിച്ചു. മേലൂർ പാലപ്പിള്ളി താങ്ങച്ചിറയുടെ പുനരുദ്ധീകരണത്തിൻ്റെ ഭാഗമായുള്ള താങ്ങുച്ചിറ നവീകരണത്തിൻ്റെ ഉദ്ഘാടനം എം.എൽ എ സനീഷ് കുമാർ ജോസഫ് നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് എം.എസ് .സുനിത അദ്ധ്യക്ഷയായി. വാർഡ് മെമ്പർ വാസന്തി ചന്ദ്രൻ സ്വാഗതം പറഞ്ഞു.പൊതു ,സാമൂഹ്യ ,കൃഷി, പരിസ്ഥിതി ,ഗൃന്ഥശാലാ പ്രവർത്തകരും ,നാട്ടുകാരും യോഗത്തിൽ സംബന്ധിച്ചു. കൃഷിക്കും കുടിവെള്ളത്തിനും പരിസ്ഥിതി Adult സംരക്ഷണത്തിനും, ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും വേണ്ടി 40 ലക്ഷം രൂപ ചിലവിട്ടാണ് നിർമ്മാണം …

മേലൂർ പാലപ്പിള്ളി താങ്ങച്ചിറയുടെ പുനരുദ്ധീകരണത്തിൻ്റെ ഭാഗമായുള്ള താങ്ങുച്ചിറ നവീകരണത്തിൻ്റെ ഉദ്ഘാടനം എം.എൽ എ സനീഷ് കുമാർ ജോസഫ് നിർവ്വഹിച്ചു Read More »

ഇടതുപക്ഷ ജനാധിപത്യ മുന്നണി കാടുകുറ്റി നേർത്ത്മേഖല തെരഞ്ഞെടുപ്പ് കൺവെൻഷൻ കാടുകുറ്റി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് സംഘടിപ്പിച്ചു

NCP സംസ്ഥാന ജനറൽ സെക്രട്ടറി വേണു വെണ്ണറ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ചാലക്കുടി: ഇടതുപക്ഷ ജനാധിപത്യ മുന്നണി കാടുകുറ്റി നേർത്ത്മേഖല തെരഞ്ഞെടുപ്പ് കൺവെൻഷൻ കാടുകുറ്റി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് സംഘടിപ്പിച്ചു. NCP സംസ്ഥാന ജനറൽ സെക്രട്ടറി വേണു വെണ്ണറ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കൽ കമ്മിറ്റി അംഗം മനോജ് KS അധ്യക്ഷത വഹിച്ചു. എൽഡിഎഫ് കാടുകുറ്റിമേഖലാ കമ്മിറ്റി കൺവീനർ പി വി ഷാജൻ മാസ്റ്റർ , Al Y F ജില്ലാ കമ്മറ്റി അംഗം …

ഇടതുപക്ഷ ജനാധിപത്യ മുന്നണി കാടുകുറ്റി നേർത്ത്മേഖല തെരഞ്ഞെടുപ്പ് കൺവെൻഷൻ കാടുകുറ്റി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് സംഘടിപ്പിച്ചു Read More »

ഐക്യ ജനാധിപത്യമുന്നണി കൊടുങ്ങല്ലൂർ നിയോജകമണ്ഡലം കൺവെൻഷൻ

കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കൺവെൻഷൻ മാള മാളിയേക്കൽ ഗാർഡൻസിൽ DCC പ്രസിഡണ്ട് ജോസ് വെള്ളൂർ ഉത്ഘാടനം ചെയ്തു. ചാലക്കുടി പാർലിമെൻ് യു ഡി എഫ് സ്ഥാനാർത്ഥി ബെന്നി ബെഹ്നാൻ്റെ തെരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കൺവെൻഷൻ മാള മാളിയേക്കൽ ഗാർഡൻസിൽ DCC പ്രസിഡണ്ട് ജോസ് വെള്ളൂർ ഉത്ഘാടനം ചെയ്തു.UDF ചെയർമാൻ VA അബ്ദുൾ കരീം അദ്ധ്യക്ഷനായ ചടങ്ങിൽ UDF നേതാക്കളായ തോമസ് ഉണ്ണിയാടൻ, അൻവർ സാദത്ത് MLA, CA റഷീദ്, CO ജേക്കബ്, TM നാസർ, …

ഐക്യ ജനാധിപത്യമുന്നണി കൊടുങ്ങല്ലൂർ നിയോജകമണ്ഡലം കൺവെൻഷൻ Read More »

ഇടതുപക്ഷ ജനാധിപത്യ മുന്നണി മേലൂര്‍ നോര്‍ത്ത് മേഖല തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനറുമായ യു.പി.ജോസഫ് ഉദ്ഘാടനം ചെയ്തു. മേലൂര്‍: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പ്രൊഫസര്‍.സി.രവീന്ദ്രനാഥിന്‍റെ വിജയത്തിനായി സംഘടിപ്പിച്ച മേലൂര്‍ നോര്‍ത്ത് മേഖല തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനറുമായ യു.പി.ജോസഫ് ഉദ്ഘാടനം ചെയ്തു.സിപിഐ ലോക്കല്‍ സെക്രട്ടറി മധു തൂപ്രത്ത് അധ്യക്ഷത വഹിച്ചു.സിപിഐ മണ്ഡലം കമ്മറ്റി അംഗം സി.മധുസൂധനന്‍,കേരളകോണ്‍ഗ്രസ്സ് (എം)ജില്ലാ സെക്രട്ടറിയേറ്റംഗം പോളി റാഫേല്‍,ആര്‍ജെഡി നിയോജകമണ്ഡലം പ്രസിഡന്‍റ് ജോര്‍ജ്ജ് വി ഐനിക്കല്‍, ജനതാദള്‍ നേതാവ് പ്രകാശ്കുമാര്‍,എന്‍.സി.പി.നേതാവ് …

ഇടതുപക്ഷ ജനാധിപത്യ മുന്നണി മേലൂര്‍ നോര്‍ത്ത് മേഖല തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ Read More »

സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്ഥിച്ചു

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പ്രൊഫസര്‍.സി.രവീന്ദ്രനാഥ് ചാലക്കുടി നഗരസഭ പ്രദേശത്ത് വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്ഥിച്ചു. പ്രൊഫസര്‍.സി.രവീന്ദ്രനാഥ് ചാലക്കുടി നഗരസഭ പ്രദേശത്ത് വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്ഥിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പ്രൊഫസര്‍.സി.രവീന്ദ്രനാഥ് ചാലക്കുടി നഗരസഭ പ്രദേശത്ത് വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്ഥിച്ചു.ധന്യ ഹോസ്പിറ്റല്‍,പെരിയച്ചിറ കോണ്‍വെന്‍റ്, പോട്ട പള്ളി,മഡോണ കോണ്‍വെന്‍റ്,പോട്ട സ്കൂള്‍, കൂടപ്പുഴ അനുഗ്രസദന്‍,വെയര്‍ഹൗസ് ചാലക്കുടി,ചാലക്കുടി ഐടിഐ,വനിത ഐടിഐ,സേക്രട്ട് ഹാര്‍ട്ട് കോളേജ്,കാര്‍മ്മല്‍ സ്കൂള്‍,സെന്‍റ് ജെയിംസ് അക്കാദമി തുടങ്ങിയ സ്ഥലങ്ങള്‍ വളരെ ആവേശകരമായ സ്വീകരണങ്ങളായിരുന്നു പ്രസ്തുത സ്ഥാപനങ്ങളില്‍ …

സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്ഥിച്ചു Read More »

ചാലക്കുടി അഗ്നിരക്ഷാ നിലയത്തിൽ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു

സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ സി രമേഷ്കുമാറിനെയും, പെരിയാർ പുഴ ക്രോസ്സ് ചെയ്ത് 780 ഓളം മീറ്റർ നീന്തി കയറിയ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനിൽ മോഹനന്റെ മക്കളായ മണികർണിക അനിൽ, ഭഗത് അനിൽ എന്നിവരെയാണ് ചാലക്കുടി അഗ്നിരക്ഷാ നിലയത്തിൽ നടന്ന ചടങ്ങിൽ ആദരിച്ചത്. 2024ലെ ബ്രേവസ്റ്റ് ഫയർമാൻ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട ചാലക്കുടി അഗ്നി രക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ സി രമേഷ്കുമാറിനെയും, പെരിയാർ പുഴ …

ചാലക്കുടി അഗ്നിരക്ഷാ നിലയത്തിൽ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു Read More »

വൈന്തല പ്രോജക്ട് കടവ് – ഞറളക്കടവ് വലത്കര സംരക്ഷണ പ്രവൃത്തികള്‍ തുടങ്ങി

മന്ത്രി റോഷി അഗസ്റ്റിന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചാലക്കുടി പുഴയുടെ വൈന്തല പ്രോജക്ട് കടവ് – ഞറളക്കടവ് ഭാഗത്തെ 1.58 കോടി രൂപയുടെ വലത്കര സംരക്ഷണ പ്രവൃത്തിയുടെ നിര്‍മ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. സംരക്ഷണ ബിത്തിയുടെ നിര്‍മ്മാണത്തോട് കൂടി ഈ പ്രദേശവാസികളുടെ ആശങ്കയ്ക്ക് പരിഹാരമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. ജലസംരക്ഷണവുമായി ബന്ധപ്പെട്ട് പുഴകളെ സജ്ജമാക്കുന്നതിനും കുടിവെള്ള ലഭ്യതയ്ക്ക് പ്രാധാന്യം നല്‍കിയും വിവിധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കാടുകുറ്റി വില്ലേജില്‍ …

വൈന്തല പ്രോജക്ട് കടവ് – ഞറളക്കടവ് വലത്കര സംരക്ഷണ പ്രവൃത്തികള്‍ തുടങ്ങി Read More »

യു ഡി എഫ് സ്ഥാനാർഥി ബെന്നി ബെഹനാന് അമ്പലമുകളിൽ വൻ സ്വീകരണം

ബി പി സി എൽ കൊച്ചിൻ റിഫൈനറിയിലെയും,ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലെയും തൊഴിലാളി സംഘടനകളാണ് സ്വീകരണം ഒരുക്കിയത്. കിഴക്കമ്പലം: ചാലക്കുടി ലോകസഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാന് അമ്പലമുകളിൽ വിവിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ വൻ സ്വീകരണം നൽകി. ബി പി സി എൽ കൊച്ചിൻ റിഫൈനറിയിലെയും,ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലെയും തൊഴിലാളി സംഘടനകളാണ് സ്വീകരണം ഒരുക്കിയത്. മുൻ എം എൽ എ വി.പി. സജീന്ദ്രൻ, കെ പി സി സി സെക്രട്ടറി ഐ കെ …

യു ഡി എഫ് സ്ഥാനാർഥി ബെന്നി ബെഹനാന് അമ്പലമുകളിൽ വൻ സ്വീകരണം Read More »

ചാലക്കുടി അസംബ്ലി മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സിപിഎം സംസ്ഥാന കൗണ്‍സിംഗം എ.സി.മൊയ്തീന്‍ എം.എല്‍എ.ഉദ്ഘാടനം ചെയ്തു

സിപിഐ നേതാവ് മുന്‍ എംഎല്‍എ എ.കെ.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ചാലക്കുടി അസംബ്ലി മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സിപിഎം സംസ്ഥാന കൗണ്‍സിംഗം എ.സി.മൊയ്തീന്‍ എം.എല്‍എ.ഉദ്ഘാടനം ചെയ്തു.സിപിഐ നേതാവ് മുന്‍ എംഎല്‍എ എ.കെ.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി പ്രൊഫസര്‍.സി.രവീന്ദ്രനാഥ്, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവംഗവും പാര്‍ലമെന്‍റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡന്‍റുമായ കെ.കെ.അഷറഫ്,സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയുമായ യു.പി.ജോസഫ്,സിപിഐ ജില്ലാ എക്സിക്യൂട്ടീവംഗം കെ.വി.വസന്തകുമാര്‍,എന്‍.സി.പി.സംസ്ഥാന കൗണ്‍സിലംഗം എ.വി.വല്ലഭന്‍,കോണ്‍ഗ്രസ്സ് എസ് ജില്ലാ പ്രസിഡന്‍റ് സി.ആര്‍.വത്സന്‍,ആര്‍.ജെ.ഡി.സംസ്ഥാന ജനറല്‍ സെക്രട്ടറി …

ചാലക്കുടി അസംബ്ലി മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സിപിഎം സംസ്ഥാന കൗണ്‍സിംഗം എ.സി.മൊയ്തീന്‍ എം.എല്‍എ.ഉദ്ഘാടനം ചെയ്തു Read More »

ലോക വനിതാ ദിനാചരണം -സെമിനാർ നടത്തി

പ്രിൻസിപ്പൽ പി. കെ. സുധയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പരിഷത്ത് ജില്ലാ പ്രസിഡണ്ട് സി. വിമല ബോഡിമാറ്റേഴ്സ് എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. ചാലക്കുടി ഗവ.വനിതാ ഐ.ടി.ഐ. നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെയും ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക വനിതാദിനത്തിന്റെ ഭാഗമായി സെമിനാർ നടത്തി. പ്രിൻസിപ്പൽ പി. കെ. സുധയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പരിഷത്ത് ജില്ലാ പ്രസിഡണ്ട് സി. വിമല ബോഡിമാറ്റേഴ്സ് എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. പി . രവീന്ദ്രൻ ആമുഖപ്രഭാഷണം നടത്തി.ഗ്രൂപ്പ് …

ലോക വനിതാ ദിനാചരണം -സെമിനാർ നടത്തി Read More »

പീഡനക്കേസ്സിൽ യുവാവ് അറസ്റ്റിൽ

അങ്കമാലി സ്വദേശി തെക്കേകളത്തിങ്കൽ വീട്ടിൽ സിറിളിനെ (25 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. എം.സി.കുഞ്ഞിമോയിൻകുട്ടി അറസ്റ്റു ചെയ്തു. ഇരിങ്ങാലക്കുട : വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് യുവതിയെ പീഡനത്തിന് ഇരയാക്കിയ കേസ്സിൽ അങ്കമാലി സ്വദേശി തെക്കേകളത്തിങ്കൽ വീട്ടിൽ സിറിളിനെ (25 വയസ്സ്) തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. എം.സി.കുഞ്ഞിമോയിൻകുട്ടി അറസ്റ്റു ചെയ്തു. കഴിഞ്ഞ വർഷം ജനുവരി മുതലുള്ള കാലത്ത് പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. ഒന്നര വർഷം മുൻപ് ജോലിസ്ഥലത്തു വച്ചാണ് …

പീഡനക്കേസ്സിൽ യുവാവ് അറസ്റ്റിൽ Read More »

error: Content is protected !!