ആരോഗ്യ സുരക്ഷാ ബോധവൽക്കരണ ക്ലാസ്സ് നടത്തി
ലോക വനദിനത്തോടനുബന്ധിച്ച് ചാലക്കുടി ടൗൺ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വാഴച്ചാൽ ഫോറസ്റ്റ് സ്റ്റേഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ,വന വിഭവ ശേഖരണത്തിനായി ആദിവാസികൾക്ക് സഹായ ഉപകരണങ്ങളും, വനിതകൾക്ക് മെൻസ്ട്രൽ കപ്പുകളും, ആരോഗ്യ സുരക്ഷാ ബോധവൽക്കരണ ക്ലാസ്സും നടത്തി . കേൾവി പരിശോധനയും കറുകുറ്റി അപ്പോളോ അഡ്ലക്സ് ആശുപത്രിയുടെയും , അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെയും ആറോളം വിവിധ ഡിപ്പാർട്ട്മെന്റുകളുടെ സഹായ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും, നിറ്റ ജലാറ്റിൻ കമ്പനിയുടെ സഹകരണത്തോടെ വനിതകൾക്ക് മെൻസ്ട്രൽ കപ്പ് വിതരണവും …