Channel 17

live

channel17 live

chalakkudy

ആശിർവാദ കർമ്മം നിർവ്വഹിച്ചു

നിലപ്പന്തലിന്റെ സ്വിച്ച് ഓൺ കർമ്മം സനീഷ് കുമാർ ജോസഫ് എം.എൽ.എ നിർവ്വഹിച്ചു. പടിഞ്ഞാറെ ചാലക്കുടി നിത്യസഹായ മാതാ പള്ളിയിൽ വി. സെബാസ്ത്യനോസിന്റെ അമ്പു തിരുന്നാളിനോടനുബന്ധിച്ച് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവാസി അമ്പിന്റെ നിലപ്പന്തൽ ആശിർവാദ കർമ്മം ഫാ. പോൾ തരകൻ, ഇടവക വികാരി ഫാ.ജോൺ തെക്കേത്തല, അസിസ്റ്റന്റ് വികാരി ഫാ.ആന്റണി കോടങ്കണ്ടത്ത് എന്നിവർ ചേർന്നു നിർവ്വഹിച്ചു. നിലപ്പന്തലിന്റെ സ്വിച്ച് ഓൺ കർമ്മം സനീഷ് കുമാർ ജോസഫ് എം.എൽ.എ നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ എബി ജോർജ്, പ്രതിപക്ഷ …

ആശിർവാദ കർമ്മം നിർവ്വഹിച്ചു Read More »

നോർത്ത് ട്രാംവെ റോഡ് മാതൃകാപരമായി നവീകരിക്കണം: സുഭാഷ് നഗർ റസിഡൻസ് അസോസിയേഷൻ

സുഭാഷ് നഗർ റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷം നീന്തൽ താരം പി.ഡി.അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു. ചാലക്കുടി: നോർത്ത് ട്രാംവെ റോഡ് നവീകരിച്ച് ചാലക്കുടിയിലെ മാതൃകാ റോഡാക്കി മാറ്റണമെന്ന് സുഭാഷ് നഗർ റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു. ചാലക്കുടി ഏറ്റവും വീതി കൂടിയ റോഡുകളിലൊന്നായ ഇതിൻ്റെ അവസ്ഥ നിലവിൽ ശോചനീയമാണ്. കട്ടിപ്പൊക്കം മുതൽ ബ്രൈറ്റ് സ്റ്റാർ ക്ളബ് വരെ പകുതിയോളം ദൂരം കയ്യേറ്റങ്ങൾ ഇനിയും ഒഴിപ്പിക്കാനുണ്ട്. പുതിയ നോർത്ത് ബസ് സ്റ്റാൻഡ് എത്രയും വേഗം പൂർണ്ണമായി പ്രവർത്തിക്കണമെങ്കിൽ ഈ റോഡിൻ്റെ നവീകരണം …

നോർത്ത് ട്രാംവെ റോഡ് മാതൃകാപരമായി നവീകരിക്കണം: സുഭാഷ് നഗർ റസിഡൻസ് അസോസിയേഷൻ Read More »

സ്കൂൾ വാർഷികവും യാത്ര അയപ്പ് സമ്മേളനവും നടത്തി

അദ്ധ്യാപകരായ ടി.കെ. ബിന്ദു,എം.കെ. സുധ,സി.എം. നന്ദിനി എന്നിവർക്ക് ഉള്ള യാത്ര അയപ്പ് സമ്മേളനവും ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജ്ജ് അവർകൾ നിർവഹിച്ചു. വിജയരാഘവപുരം ഗവ.ഹയർ സെക്കൻ്ററി സ്കൂൾ വാർഷികവും സുത്യർഹ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പാൾ പി.കെ. സുമ . അദ്ധ്യാപകരായ ടി.കെ. ബിന്ദു,എം.കെ. സുധ,സി.എം. നന്ദിനി എന്നിവർക്ക് ഉള്ള യാത്ര അയപ്പ് സമ്മേളനവും ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജ്ജ് അവർകൾ നിർവഹിച്ചു.പി.ടി.എ. പ്രസിഡൻറ് ജോഫിൻ ജോസ് അദ്ധ്യക്ഷത വഹിച്ചു.മുഖ്യാതിഥികൾ ആയി …

സ്കൂൾ വാർഷികവും യാത്ര അയപ്പ് സമ്മേളനവും നടത്തി Read More »

സേക്രഡ് ഹാർട്ട് കോളേജിൽ വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും നടത്തി

കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. എം. കെ. ജയരാജ് ഉദ്ഘാടനം നിർവഹിക്കുകയും, വിരമിക്കുന്ന സ്റ്റാഫ് അംഗങ്ങളുടെ ഛായാചിത്രങ്ങൾ അനാച്ഛാദനം ചെയ്യുകയും ചെയ്തു. ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജ് 44-ാമത് വാർഷികാഘോഷവും, വിരമിക്കുന്ന സ്റ്റാഫ് അംഗങ്ങളായ ഇംഗ്ലീഷ് വിഭാഗം മേധാവി അസോസിയേറ്റ് പ്രൊഫ. ബിന്ദു ജോസ്, ഹെഡ് അക്കൗണ്ടൻറ് സിസ്റ്റർ റോസ്മൽ, ലാബ് അസിസ്റ്റൻ്റ് തോമസ് എ. ജി. എന്നിവർക്കുള്ള യാത്രയയപ്പു സമ്മേളനവും  സംഘടിപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. എം. കെ. ജയരാജ് ഉദ്ഘാടനം …

സേക്രഡ് ഹാർട്ട് കോളേജിൽ വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും നടത്തി Read More »

അതിരപ്പിളളി കുടി വെളളപദ്ധതിയുടെ ജലസംഭരണി നോക്കുകുത്തി

ചാലക്കുടി,കോടശേരി,പരിയാരം,കോടശേരി പഞ്ചായത്തിലെ ചെമ്പൻകുന്നിൽ 2021ൽ നിർമ്മാണം ആരംഭിച്ച അതിരപ്പിളളി സമഗ്ര കുടിവെളള പദ്ധതിയുടെ ജലസംഭരണി പണി പൂർത്തീകരിച്ചിട്ട് രണ്ട് വർഷം തികയുന്നു.20 ലക്ഷം ലിറ്റർ വെളളം ശേഖരിക്കുവാൻ കപ്പാസിറ്റിയുളള ടാങ്ക് ഇപ്പോൾ നോക്കുകുത്തിയായി തുടരുന്നു.അതിരപ്പിളളി,കോടശേരി,പരിയാരം പഞ്ചായത്തിലെ ജനങ്ങൾക്ക് ആശ്വാസം നൽകുന്ന പദ്ധതിയാണിത്.പദ്ധതി പ്രവർത്തനം ആരംഭിച്ചാൽ മൂന്ന് പഞ്ചായത്തിലെയും കുടിവെളള ക്ഷാമം പരിഹരിക്കപ്പെടും.ചാലക്കുടി പുഴയിൽ നിന്ന് വെളളം പംബ് ചെയ്ത് സമീപത്തുളള പിളളപ്പാറ ശുദ്ധീകരണ പ്ലാന്റിൽ എത്തിച്ച് ശുദ്ധികരിച്ചതിനുശേഷം ചെമ്പൻകുന്ന് ടാങ്കിൽ ഗഎത്തിച്ച് വീടുകളിലേക്ക് നേരിട്ട് വെളളം വിതരണം …

അതിരപ്പിളളി കുടി വെളളപദ്ധതിയുടെ ജലസംഭരണി നോക്കുകുത്തി Read More »

ചാലക്കുടിയിൽ ദുരന്തനിവാരണ മോക്ഡ്രിൽ നടത്തി

ദുരന്ത സാഹചര്യങ്ങളിൽ അടിയന്തര രക്ഷാ പ്രവർത്തനങ്ങൾ എങ്ങനെ നടത്താമെന്ന പ്രവർത്തന രീതികൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നത്തിൻ്റെ ഭാഗമായാണ് ചാലക്കുടി താലൂക്ക് ഓഫീസ് കെട്ടിടത്തിൽ മോക്ഡ്രിൽ നടത്തിയത്. ദുരന്ത നിവാരണ സംവിധാനങ്ങളും പ്രയോഗരീതികളും പരിചയപ്പെടുത്തി ചാലക്കുടിയിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി മോക്ഡ്രിൽ സംഘടിപ്പിച്ചു. ദുരന്ത സാഹചര്യങ്ങളിൽ അടിയന്തര രക്ഷാ പ്രവർത്തനങ്ങൾ എങ്ങനെ നടത്താമെന്ന പ്രവർത്തന രീതികൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നത്തിൻ്റെ ഭാഗമായാണ് ചാലക്കുടി താലൂക്ക് ഓഫീസ് കെട്ടിടത്തിൽ മോക്ഡ്രിൽ നടത്തിയത്. കെട്ടിടങ്ങൾ നിലംപൊത്തുമ്പോൾ …

ചാലക്കുടിയിൽ ദുരന്തനിവാരണ മോക്ഡ്രിൽ നടത്തി Read More »

മാതൃഭാഷാ സെമിനാർ നടന്നു

നഗരസഭ വൈസ് ചെയർപേഴ്സൺ ആലിസ് ഷിബുവിന്റെ അധ്യക്ഷതയിൽ ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. മലയാള ഐക്യവേദി പതിമൂന്നാം സംസ്ഥാന സമ്മേളനം കറുകുറ്റി അസ്സീസിയിൽ ജനുവരി 20, 21 തിയതികളിൽ നടക്കുന്നതിന്റെ അനുബന്ധ പരിപാടിയായി മാതൃഭാഷാ സെമിനാർ സംഘടിപ്പിച്ചു. മലയാള ഐക്യവേദിയും നടുമുറ്റം സാംസ്കാരിക വേദിയും ചാലക്കുടി മുനിസിപ്പൽ ലൈബ്രറിയുമായി സഹകരിച്ച് നടത്തിയ പരിപാടി നഗരസഭ വൈസ് ചെയർപേഴ്സൺ ആലിസ് ഷിബുവിന്റെ അധ്യക്ഷതയിൽ ചാലക്കുടി എം എൽ എ സനീഷ് കുമാർ …

മാതൃഭാഷാ സെമിനാർ നടന്നു Read More »

അക്ഷരദീപം’ – മൊബൈല്‍ ലൈബ്രറി

ചാലക്കുടി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി ആലീസ് ഷിബു അക്ഷരദീപം ഉദ്ഘാടനം ചെയ്തു. ചാലക്കുടി: ഒരു നല്ല പുസ്തകം മികച്ച സുഹൃത്തിനു സമമാണ്. വാക്കുകള്‍ ഇഴ ചേര്‍ത്തു വച്ച പുസ്തകങ്ങളുടെ വായനയാണ് മനുഷ്യന്റെ മാനസീക വളര്‍ച്ചയ്ക്ക് ഏറ്റവും അനിവാര്യം. ഇന്നത്തെ സമൂഹത്തില്‍ വായനയുടെ തിളക്കം മങ്ങിക്കൊണ്ടിരിക്കുന്നു. മാധ്യമ ലോകത്ത് വിഹരിക്കുന്ന പുതുതലമുറയെ വായനയുടെ ലോകത്തേയ്ക്ക് എത്തിക്കുവാനുള്ള പരിശ്രമമാണ് അക്ഷരദീപം മൊബൈല്‍ ലൈബ്രറി. കാര്‍മ്മല്‍ വിദ്യാലയത്തിന്റെ നേതൃത്വത്തില്‍ ചാലക്കുടി ഗവണ്‍മെന്റ് ആശുപത്രിയിലേയ്ക്കാണ് മൊബൈല്‍ ലൈബ്രറി സജ്ജമാക്കിയത്. പുസ്തകങ്ങള്‍ വയ്ക്കാനുള്ള ഷെല്‍ഫ് …

അക്ഷരദീപം’ – മൊബൈല്‍ ലൈബ്രറി Read More »

മുകുന്ദപുരം താലൂക്ക് NSS യൂണിയൻ ചാലക്കുടി മേഖല സംഘടിപ്പിച്ച തിരുവാതിരകളി മത്സരം പടിഞ്ഞാറെ ചാലക്കുടി NSS കരയോഗം ഹാളിൽ വച്ച് നടന്നു

താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ അജിത്കുമാർ ഉത്ഘാടനം ചെയ്യ്തു. മുകുന്ദപുരം താലൂക്ക് NSS യൂണിയൻ ചാലക്കുടി മേഖല സംഘടിപ്പിച്ച തിരുവാതിരകളി മത്സരം പടിഞ്ഞാറെ ചാലക്കുടി NSS കരയോഗം ഹാളിൽ വച്ച് നടന്നു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ അജിത്കുമാർ ഉത്ഘാടനം ചെയ്യ്തു. ചാലക്കുടി മേഖല കൺവീനർ രമേഷ്കുമാർ കുഴിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനം താലൂക്ക് യൂണിയൻ സെക്രട്ടറി രവീന്ദ്രൻ നിർവഹിച്ചു. താലൂക്ക് കമിറ്റി അംഗം രമ കൃഷ്ണമൂർത്തി, വാർഡ് കൗൺസിലർ സുധ ഭാസ്കരൻ …

മുകുന്ദപുരം താലൂക്ക് NSS യൂണിയൻ ചാലക്കുടി മേഖല സംഘടിപ്പിച്ച തിരുവാതിരകളി മത്സരം പടിഞ്ഞാറെ ചാലക്കുടി NSS കരയോഗം ഹാളിൽ വച്ച് നടന്നു Read More »

ക്വിസീറ്റ – സഗീസ 2024 – ഫാ.ജോസ് സെയില്‍സ് മെമ്മോറിയല്‍ ഓള്‍ കേരള ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം

സഫയര്‍ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററും, ഹെഡ്‌വേര്‍ഡ് പബ്ലിഷിംഗ് കമ്പനിയുടെയും പങ്കാളിത്തത്തോടെ കാര്‍മ്മല്‍ ഹയര്‍സെക്കന്ററി സ്‌ക്കൂളും സീറ്റ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ‘ക്വിസീറ്റ സഗീസ 2024’ ക്വിസിന് കാര്‍മ്മല്‍ വിദ്യാലയം വേദിയായി. ചാലക്കുടി: സഫയര്‍ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററും, ഹെഡ്‌വേര്‍ഡ് പബ്ലിഷിംഗ് കമ്പനിയുടെയും പങ്കാളിത്തത്തോടെ കാര്‍മ്മല്‍ ഹയര്‍സെക്കന്ററി സ്‌ക്കൂളും സീറ്റ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ‘ക്വിസീറ്റ സഗീസ 2024’ ക്വിസിന് കാര്‍മ്മല്‍ വിദ്യാലയം വേദിയായി. കാര്‍മ്മല്‍ വിദ്യാലയത്തിലെ മുന്‍ പ്രിന്‍സിപ്പാളായിരുന്ന റവ. ഫാ ജോസ് സെയില്‍സിന്റെ സ്മരണയില്‍ വര്‍ഷം …

ക്വിസീറ്റ – സഗീസ 2024 – ഫാ.ജോസ് സെയില്‍സ് മെമ്മോറിയല്‍ ഓള്‍ കേരള ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം Read More »

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ വാർഷിക പൊതുയോഗം

ജില്ലാ വൈസ് പ്രസിഡണ്ട്എം തുളസി ഉദ്ഘാടനം ചെയ്തു. ചാലക്കുടി:കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ ചാലക്കുടി ടൗൺ ഈസ്റ്റ് യൂണിറ്റിൻ്റെ മുപ്പത്തിരണ്ടാ മത് വാർഷിക പൊതുയോഗം നടന്നു. ജില്ലാ വൈസ് പ്രസിഡണ്ട്എം തുളസി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എ കെ ജോണി അധ്യക്ഷനായിരുന്നു. യൂണിറ്റ് സെക്രട്ടറി എം വി ജോൺ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എം പി ജോണി,സി ഡി ജോസ്, കെ കാർത്തികേയമേനോൻ, കെ എസ് വിജയകുമാർ, എം എ നാരായണൻ മാസ്റ്റർ, പി …

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ വാർഷിക പൊതുയോഗം Read More »

എന്‍ആര്‍ഇജി വര്‍ക്കേഴ്സ് ഫെഡറേഷന്‍ ചാലക്കുടി മണ്ഡലം സമ്മേളനം കാനം രാജേന്ദ്രന്‍ നഗറില്‍ ഉദ്ഘാടനം ചെയ്തു

എന്‍ആര്‍ഇജി വര്‍ക്കേഴ്സ് ഫെഡറേഷന്‍ (എഐടിയുസി)ചാലക്കുടി മണ്ഡലം സമ്മേളനം കാനം രാജേന്ദ്രന്‍ നഗറില്‍ (എല്‍ഐസി ഹാള്‍)വെച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.അനിമോന്‍ ഉദ്ഘാടനം ചെയ്തു. എന്‍ആര്‍ഇജി വര്‍ക്കേഴ്സ് ഫെഡറേഷന്‍ (എഐടിയുസി)ചാലക്കുടി മണ്ഡലം സമ്മേളനം കാനം രാജേന്ദ്രന്‍ നഗറില്‍ (എല്‍ഐസി ഹാള്‍)വെച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.അനിമോന്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്‍റ് പി.എം.വിജയന്‍ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.എസ്.ജയചന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍.ആര്‍.ഇ.ജി.വര്‍ക്കേഴ്സ് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്‍റ് പി.കെ.കൃഷ്ണന്‍,സിപിഐ മണ്ഡലം സെക്രട്ടറി സി.വി.ജോഫി, ലോക്കല്‍ സെക്രട്ടറി അനില്‍ കദളിക്കാടന്‍, എഐടിയുസി …

എന്‍ആര്‍ഇജി വര്‍ക്കേഴ്സ് ഫെഡറേഷന്‍ ചാലക്കുടി മണ്ഡലം സമ്മേളനം കാനം രാജേന്ദ്രന്‍ നഗറില്‍ ഉദ്ഘാടനം ചെയ്തു Read More »

കാര്‍മല്‍ വിദ്യാലയത്തിലെ മെഗാ കരോള്‍ ആലാപനംബെസ്റ്റ് ഓഫ് ഇന്ത്യ (ലോക) റെക്കോര്‍ഡ് കരസ്ഥമാക്കി

ചാലക്കുടി കാര്‍മല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മെഗാകരോള്‍ ആലാപനം ബെസ്റ്റ് ഓഫ് ഇന്ത്യ (ലോക) റെക്കോഡിന്റെ ഭാഗമായി. ചാലക്കുടി കാര്‍മല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മെഗാകരോള്‍ ആലാപനം ബെസ്റ്റ് ഓഫ് ഇന്ത്യ (ലോക) റെക്കോഡിന്റെ ഭാഗമായി. ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ കാര്‍മ്മല്‍ സ്റ്റേഡിയത്തില്‍ ആണ് കരോള്‍ ഗാനം അവതരിപ്പിച്ചത്. 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ പരിപാടിയില്‍ ചുവപ്പ്, വെള്ള നിറത്തിലുള്ള വസ്ത്രമണിഞ്ഞ് ചുവന്ന തൊപ്പി ധരിച്ച് റജിസ്‌ട്രേഷന്‍ …

കാര്‍മല്‍ വിദ്യാലയത്തിലെ മെഗാ കരോള്‍ ആലാപനംബെസ്റ്റ് ഓഫ് ഇന്ത്യ (ലോക) റെക്കോര്‍ഡ് കരസ്ഥമാക്കി Read More »

കാര്‍മല്‍ സ്‌കൂള്‍ ചാലക്കുടി എന്‍എസ്എസ് യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പ്’ സമന്വയം 2023′ പി എസ് എച്ച് എസ് എസ് തിരുമുടി കുന്നില്‍ വച്ച് നടന്നു

ക്യാമ്പിന്റെ സമാപന സമ്മേളനം ചാലക്കുടി എം.എല്‍.എ. ശ്രീ സനീഷ്‌കുമാര്‍ ജോസഫ് നിര്‍വഹിച്ചു. കാര്‍മല്‍ സ്‌കൂള്‍ ചാലക്കുടി എന്‍എസ്എസ് യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പ്’ സമന്വയം 2023′ പി എസ് എച്ച് എസ് എസ് തിരുമുടി കുന്നില്‍ വച്ച് നടന്നു. ക്യാമ്പിന്റെ സമാപന സമ്മേളനം ചാലക്കുടി എം.എല്‍.എ. ശ്രീ സനീഷ്‌കുമാര്‍ ജോസഫ് നിര്‍വഹിച്ചു. ക്യാമ്പിനോടനുബന്ധിച്ച് ‘മാലിന്യ മുക്ത നവകേരളം’ എന്ന ആശയവുമായി എട്ടാം വാര്‍ഡില്‍ തീര്‍ത്ത ‘സ്‌നേഹാരാമങ്ങള്‍’ എം.എല്‍.എ. രാജ്യത്തിന് സമര്‍പ്പിച്ചു. എന്‍.എസ്.എസ.് ചാലക്കുടി ക്ലസ്റ്റര്‍ പി.എ.സി. ശ്രീ …

കാര്‍മല്‍ സ്‌കൂള്‍ ചാലക്കുടി എന്‍എസ്എസ് യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പ്’ സമന്വയം 2023′ പി എസ് എച്ച് എസ് എസ് തിരുമുടി കുന്നില്‍ വച്ച് നടന്നു Read More »

അനുശോചനയോഗം നടത്തി

പി.എം.ശ്രീധരന്‍റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചനയോഗം നടത്തി. ചാലക്കുടി:ചാലക്കുടിയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്‍റെ ജനകീയ നേതാവായിരുന്ന സിപിഎം മുന്‍ ഏരിയ സെക്രട്ടറി,എല്‍ഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍,ചാലക്കുടി നഗരസഭ കൗണ്‍സിലര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച പി.എം.ശ്രീധരന്‍റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചനയോഗം നടത്തി.സിപിഎം ജില്ലാ കൗണ്‍സിലംഗം മുന്‍ എംഎല്‍എ ബി.ഡി.ദേവസ്സി അധ്യക്ഷത വഹിച്ചു.സിപിഎം ജില്ലാ സെക്രട്ടറി എം.എം.വര്‍ഗ്ഗീസ്,സനീഷ്കുമാര്‍ ജോസഫ് എംഎല്‍എ,എല്‍ഡിഎഫ് ജില്ല കണ്‍വീനര്‍ കെ.വി.അബ്ദുള്‍ ഖാദര്‍, സിപിഐ ജില്ലാ എക്സിക്യൂട്ടീവംഗം ടി.പ്രദീപ്കുമാര്‍,മണ്ഡലം സെക്രട്ടറി സി.വി.ജോഫി,മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ പരമേശ്വരന്‍,കോണ്‍ഗ്രസ്സ് ഐ ബ്ലോക്ക് പ്രസിഡന്‍റ് …

അനുശോചനയോഗം നടത്തി Read More »

മുൻകാല പ്രവർത്തക സഖാവ് ക്ലാര ലാസറിനെ അനുസ്മരിച്ചു ജനാധിപത്യ മഹിള അസോസിയേഷൻ ചാലക്കുടി ഏരിയ കമ്മിറ്റി

ഡിസംബർ 30 സഖാവ് ക്ലാര ലാസർ അനുസ്മരണം സമുചിതമായി ചാലക്കുടിയിൽ ആചരിച്ചു. ഡിസംബർ 30 സഖാവ് ക്ലാര ലാസർ അനുസ്മരണം സമുചിതമായി ചാലക്കുടിയിൽ ആചരിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് Ad. K R വിജയ അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയ പ്രസിഡണ്ട് സാവിത്രി വിജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എംഎൽഎ യും പാർട്ടി ജില്ലാ കമ്മിറ്റി അംഗവുമായ ബി. ഡി.ദേവസി, പാർട്ടി ഏരിയ സെക്രട്ടറി കെ എസ് അശോകൻ തുടങ്ങിയവർ സംസാരിച്ചു. …

മുൻകാല പ്രവർത്തക സഖാവ് ക്ലാര ലാസറിനെ അനുസ്മരിച്ചു ജനാധിപത്യ മഹിള അസോസിയേഷൻ ചാലക്കുടി ഏരിയ കമ്മിറ്റി Read More »

സൗരോർജ്ജ വേലിയുടെ ബാറ്ററി മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

അതിരപ്പിള്ളി: കാട്ടുമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങാതിരിക്കാൻ വനം വകുപ്പ് ചാട്ട്കല്ലുംതറ മേഖലയിൽ നിർമിച്ച സൗരോർജ്ജ വേലിയുടെ ബാറ്ററി മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മതിലകം പള്ളിനട പത്തേഴക്കാട് ഊളയ്ക്കൽ വീട്ടിൽ സിദ്ദിഖ് എന്ന സിദ്ധി (26) യെയാണ് അതിരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ബാറ്ററി മോഷണം പോയതിനാൽ സൗരോർജ്ജ വേലി പ്രവർത്തിക്കാത്തതിനാൽ കൊന്നക്കുഴി,ചാട്ട്കല്ലുംതറ മേഖലയിൽ പതിവായി വന്യ മൃഗങ്ങൾ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ നാലിന് പുലർച്ചെയാണ് മോഷ്ടിച്ചത്. സിദ്ദിക്കിന്റെ കൂട്ടുപ്രതി …

സൗരോർജ്ജ വേലിയുടെ ബാറ്ററി മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ Read More »

ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവണ്മെന്റ് കോളേജിലെ സാമ്പത്തിക ശാസ്ത്ര ഗവേഷണ വിദ്യാർത്ഥിനിയായിരുന്നു

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ച ധനുശ്രീ ഉല്ലാസ് കെ. ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവണ്മെന്റ് കോളേജിലെ സാമ്പത്തിക ശാസ്ത്ര ഗവേഷണ വിദ്യാർത്ഥിനിയായിരുന്നു. കൊളയാട്ടിൽ ഉല്ലാസിന്റെയും പ്രസീതയുടെയും മകളും ചലച്ചിത്ര സംവിധായകൻ സുന്ദർ ദാസിന്റെ മകൻ അർജുൻ ദാസിന്റെ ഭാര്യയുമാണ്. https://www.youtube.com/@channel17.online

ക്രിസ്തുമസ് – പുതുവത്സരാഘോഷവും ജീവിതശൈലീ രോഗ നിർണ്ണയവും

എം.എൽ.എ സനീഷ് കുമാർ ജോസഫ് ഉൽഘാടനം ചെയ്തു. ചാലക്കുടി: എലിഞ്ഞിപ്ര കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ എലിഞ്ഞി പ്ര ആൽഫാ ക്ലബിന്റെ സഹകരണത്തോടെ സൗജന്യ ജീവിത ശൈലീ രോഗ നിർണ്ണയവും ആൽഫാ ക്ലബ്ബ് ക്രിസ്തുമസ് – പുതുവത്സരാഘോഷവും നടന്നു. എം.എൽ.എ സനീഷ് കുമാർ ജോസഫ് ഉൽഘാടനം ചെയ്തു. എം.എൽ.എ യുടെ ഷുഗർ ടെസ്റ്റ് ചെയ്ത് സൗജന്യ രോഗ നിർണ്ണയം ആരംഭിച്ചു. വാർഡ് മെമ്പർ കെ.കെ. സരസ്വതി, ആശാ വർക്കർ എം.കെ.രാധാമണി,വിൽസൻ വടക്കൻ, വിൽസൻ മേച്ചേരി ആരോഗ്യ പ്രവർത്തകരായ …

ക്രിസ്തുമസ് – പുതുവത്സരാഘോഷവും ജീവിതശൈലീ രോഗ നിർണ്ണയവും Read More »

തൃശൂര്‍ ജില്ല സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ ചാലക്കുടിയില്‍ പ്രചരണജാഥ

സമാപന സ്വീകര ണ പൊതുയോഗം കേരള കര്‍ഷകസംഘം സംസ്ഥാന ജോയിന്‍റ് സെക്രട്ടറി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. വന്‍കിട ടയര്‍ കമ്പനികള്‍ കൊള്ളയടിച്ചുണ്ടാക്കിയ 1788 കോടി രൂപ സി.സി.ഐ.വിധിയുടെ അടിസ്ഥാനത്തില്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് നല്‍കുക. മുന്നൂറ് രൂപയെങ്കിലും ഒരുകിലോ റബ്ബറിന് തറവില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍ സംഭരിക്കുക. കേരള സര്‍ക് 300 രൂപ നല്‍കാത്ത പക്ഷം വിലസ്ഥിരത ഫണ്ട് വര്‍ദ്ധിപ്പിക്കുക. ആവര്‍ത്തനകൃഷിക്ക് കേന്ദ്രസഹായം പുനസ്ഥാപിക്കുക.കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകദ്രോഹനയങ്ങള്‍ തിരുത്തുക തുടങ്ങിയ മുദ്രാദ്രാവാക്യങ്ങളുയര്‍ത്തി തൃശൂര്‍ ജില്ല സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ …

തൃശൂര്‍ ജില്ല സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ ചാലക്കുടിയില്‍ പ്രചരണജാഥ Read More »

error: Content is protected !!