ബെന്നി ബഹനാൻ എംപിയുടെ സാമൂഹ്യ സേവന പദ്ധതികളുടെ ഭാഗമായി നടപ്പാക്കുന്ന ഡിജിറ്റൽ വിസ്ഡം രണ്ടാം ഘട്ടം ആരംഭിച്ചു
ചാലക്കുടി പാർലമെൻറ് മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ആധുനിക ഉപകരണങ്ങൾ ലഭ്യമാക്കുകയും ഡിജിറ്റൽ ലൈബ്രറി, സ്മാർട്ട് ക്ലാസ്സ് റൂം ആധുനിക നിലവാരത്തിലുള്ള കമ്പ്യൂട്ടറുകള്‍ തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ വിദ്യാലയങ്ങളിൽ ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ബെന്നി ബഹനാൻ എം പിയുടെ “ഒപ്പമുണ്ട് എംപി” എന്ന സാമൂഹ്യ സേവന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഡിജിറ്റിൽ വിസ്ഡം പദ്ധതിയുടെ രണ്ടാം ഘട്ടമായി CIAL-ന്‍റെ CSR ഫണ്ടിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചാണ് ലാപ്ടോപ്പുകൾ …