Channel 17

live

channel17 live

chalakkudy

വ്യാജ ലഹരിക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ബാഗ്ലൂരിൽ നിന്ന് പിടികൂടി

കൊടുങ്ങല്ലൂർ : ചാലക്കുടി പോട്ട സ്വദേശി ബ്യൂട്ടിപാർലർ സംരംഭകയായ ഷീലാ സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ കേസിലെ മുഖ്യപ്രതി എറണാകുളം തൃപ്പൂണിത്തുറ സ്വദേശി നാരയണീയം വീട്ടിൽ നാരായണ ദാസ് 58 വയസ് എന്നയാളെയാണ് തൃശ്ശൂർ റേഞ്ച് DIG ഹരിശങ്കർ IPS രൂപികരിച്ച കൊടുങ്ങല്ലൂർ DySP V.K. Raju വിന്റെ നേതൃത്വത്തിലുള്ള നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ബാഗ്ലൂരിൽ നിന്ന് പിടികൂടിയത്. 2023 ഫെബ്രുവരി 27 നാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽ നിന്ന് എൽ എസ് ഡി …

വ്യാജ ലഹരിക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ബാഗ്ലൂരിൽ നിന്ന് പിടികൂടി Read More »

4 വയസുകാരിയെ ലൈംഗിക പീഡിപ്പിച്ചയാളെ 11 വർഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു

ചാലക്കുടി : മോതിരക്കണ്ണി പരിയാരം വില്ലേജ്, മണ്ണുപ്പുറം ദേശത്ത് കുഴിക്കാടൻ വീട്ടിൽ ശിവൻ (56 വയസ്) എന്നയാളെയാണ് ചാലക്കുടി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി 11 വർഷത്തെ കഠിന തടവിനും 100000 /-(ഒരുലക്ഷം രൂപ) പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. POCSO ACT, Sec 7, 8 പ്രകാരം 3 വർഷം കഠിന തടവും 25,000 രൂപ പിഴയും (പിഴ നൽകുന്നില്ലെങ്കിൽ അധികമായി 3 മാസം കഠിന തടവ് അനുഭവിക്കണം), POCSO ACT Sec 9(m), 10 പ്രകാരം …

4 വയസുകാരിയെ ലൈംഗിക പീഡിപ്പിച്ചയാളെ 11 വർഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു Read More »

ചാലക്കുടി വ്യാജ ലഹരി മരുന്ന് കേസിലെ മുഖ്യപ്രതി എം എൻ നാരായാണ ദാസ് പിടിയിൽ

ചാലക്കുടി വ്യാജ ലഹരി മരുന്ന് കേസിലെ മുഖ്യപ്രതി എം എൻ നാരായാണ ദാസ് പിടിയിൽ. ബാംഗ്ലൂരിലെ അമ്രഹള്ളിയിൽ ഒളിവിൽ കഴിഞ്ഞ് വന്നിരുന്ന പ്രതിയെ കേസന്വേഷിക്കുന്ന കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ ചോദ്യം ചെയ്യുന്നതിലൂടെ കേസിലെ നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്നും ഇപ്പോൾ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ വി കെ രാജു പറഞ്ഞു. പ്രതിയെ നാളെ പുലർച്ചെ തൃശൂരിലെത്തിക്കും. 2023 ഫേബ്രുവരി 27നാണ് ചാലക്കുടിയിലെ ബ്യൂട്ടിപാർലറിൽ റെയ്ഡ് നടത്തിയ …

ചാലക്കുടി വ്യാജ ലഹരി മരുന്ന് കേസിലെ മുഖ്യപ്രതി എം എൻ നാരായാണ ദാസ് പിടിയിൽ Read More »

മദ്യലഹരിയിൽ പോലീസിൻ്റെ കൃത്യനിർവ്വഹണം തടസപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ

ചാലക്കുടി : ചാലക്കുടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെയും സിവിൽ പോലീസ് ഓഫീസർ മാരയ അജിൻ, സുരേഷ് എന്നിവരുടെയും ഔദ്ദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തിയ സംഭവത്തിന് ചാലക്കുടി മേച്ചിറ സ്വദേശി കൊല്ലംപറമ്പിൽ വീട്ടിൽ രതീഷ് കുമാർ 48 വയസ് എന്നയാളെയാണ് ചാലക്കുടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്. 23-04-2025 തിയ്യതി വൈകീട്ട് 06.30 മണിക്ക് ചാലക്കുടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീവ് എം.കെ, സിവിൽ പോലീസ് ഓഫീസർ മാരയ അജിൻ, സുരേഷ് എന്നിവർ പോലീസ് ഡിപ്പാർട്ട്മെന്റ് വാഹനത്തിൽ …

മദ്യലഹരിയിൽ പോലീസിൻ്റെ കൃത്യനിർവ്വഹണം തടസപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ Read More »

തൊഴിൽ അന്വേഷകർക്ക് പരിശീലനം

ചാലക്കുടി: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി മേലൂർ പഞ്ചായത്തിലെ ഉദ്യോഗാർത്ഥികൾക്കുള്ള പരിശീലനം പ്രസിഡന്റ് എം.എസ്. സുനിത ഉദ്ഘാടനം ചെയ്തു. തൊഴിൽമേളയിൽ പങ്കെടുത്ത് തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള കെ-ഡിസ്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. എങ്ങനെ ഇന്റർവ്യൂ അഭിമുഖീകരിക്കാം, ഇംഗ്ലീഷ് ഭാഷ നൈപുണി, റെസ്യുമെ ബിൽഡിംഗ് മുതലായ മേഖലകളിലാണ് പരിശീലനം. കില ബ്ലോക്ക് കോർഡിനേറ്റർ വി.കെ ശ്രീധരൻ, സിഡിഎസ് ചെയർപേഴ്സൺ ഷിജി വികാസ്, സിഡിഎസ് വൈസ് ചെയർപേഴ്സൺ ഇന്ദിരാ മോഹൻ, റിസോഴ്സ് പേഴ്സൺമാരായ ടി.കെ ബാബു, സുജാ ജോയ്, തീമാറ്റിക് എക്സ്പർട്ട് രാധികാ രാജൻ, …

തൊഴിൽ അന്വേഷകർക്ക് പരിശീലനം Read More »

ദേശീയപാതയിലെ ഗതാഗതകുരുക്ക്- ജില്ലാകളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

ഒരാഴ്ചക്കുള്ളിൽ ഗതാഗതകുരുക്കിന് പരിഹാരം കാണുമെന്ന് എൻ.എച്ച്.എ.ഐ ചാലക്കുടി-അങ്കമാലി ദേശീയപാതയിൽ ഗതാഗതകുരുക്ക് അഴിക്കാൻ കർശന നിർദ്ദേശങ്ങളുമായി ജില്ലാ ഭരണകൂടം. ഗതാഗതകുരുക്കിന് ഒരാഴ്ചക്കുള്ളിൽ പരിഹാരം കാണുമെന്ന് ദേശീയപാതാ അതോറിറ്റി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ വിളിച്ച് ചേർത്ത യോഗത്തിൽ ഉറപ്പ് നൽകി. ഇത് സംബന്ധിച്ച് പരിശോധന നടത്തി ഏപ്രിൽ 28ന് റിപ്പോർട്ട് സമർപ്പിക്കുവാൻ പൊലീസ്, ആർ.ടി.ഒ., ചാലക്കുടി തഹസിൽദാർ എന്നിവർക്ക് കളക്ടർ നിർദ്ദേശം നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടോൾ പിരിവ് നിർത്തി വയ്ക്കുന്ന ഉത്തരവ് സംബന്ധിച്ച് അന്തിമതീരുമാനം എടുക്കുമെന്നും ജില്ലാ …

ദേശീയപാതയിലെ ഗതാഗതകുരുക്ക്- ജില്ലാകളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു Read More »

ചാലക്കുടി വേളൂക്കരയിലെ ബാറിൽ ജീവനക്കാരനെ ആക്രമിച്ച കേസിൽ ഒരാൾ കൂടി റിമാന്റിലേക്ക്

ചാലക്കുടി : ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിലെ വേളൂക്കരയിലെ വിക്ടോറിയ ബാറിൽ വച്ച് ബാർ ജീവനക്കാരനെ ആക്രമിക്കുകയും ബാറിൽ നാശ നഷ്ടങ്ങൾ വരുത്തുകയും ചെയ്ത സംഭവത്തിലെ പ്രതികളിൽ ഒരാളായ പരിയാരം സ്വദേശിയായ അറക്കൽ വീട്ടിൽ ജിജോ 34 വയസ്സ് എന്നയാളെയാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്. വിക്ടോറിയ ബാറിൽ 13–04-2025 വൈകീട്ട് 5.30 മണിക്ക് ബാറിലെ ബാർമാൻ ആയി ജോലി ചെയ്തുവരുന്ന കോട്ടയം സ്വദേശി വെള്ളാവൂർ വില്ലേജിൽ, കടയിരിക്കാട് ദേശത്ത്, കരിമ്പനിൽ വീട്ടിൽ, ജയകുമാർ (45വയസ്സ്) എന്നയാളെ …

ചാലക്കുടി വേളൂക്കരയിലെ ബാറിൽ ജീവനക്കാരനെ ആക്രമിച്ച കേസിൽ ഒരാൾ കൂടി റിമാന്റിലേക്ക് Read More »

ചാലക്കുടി വേളൂക്കരയിലെ ബാറിൽ ജീവനക്കാരനെ ആക്രമിച്ച കേസിൽ പ്രതികളായ രണ്ട് സഹോദരങ്ങൾ റിമാന്റിൽ

ചാലക്കുടി വേളൂക്കരയിലെ വിക്ടോറിയ ബാറിൽ വച്ച് ബാർ ജീവനക്കാരനെ ആക്രമിക്കുകയും ബാറിൽ നാശ നഷ്ടങ്ങൾ വരുത്തുകയും ചെയ്ത രണ്ട് സഹോദരങ്ങളെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു. പരിയാരം വില്ലേജിലെ കുറ്റിക്കാട് ദേശവാസികളായ കോട്ടക്ക വീട്ടിൽ ലിജോ (30 വയസ്സ്), സഹോദരൻ ലിൻ്റോ (28 വയസ്സ്) എന്നിവരെയാണ് ചാലക്കുടി പോലീസ് പിടികൂടിയത്. ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിൽ വേളൂക്കരയിൽ പ്രവർത്തിക്കുന്ന വിക്ടോറിയ ബാറിൽ 13 – 4-2024 വൈകീട്ട് 5.30 മണിക്ക് ബാറിലെ ബാർമാർ ആയി ജോലി ചെയ്തുവരുന്ന …

ചാലക്കുടി വേളൂക്കരയിലെ ബാറിൽ ജീവനക്കാരനെ ആക്രമിച്ച കേസിൽ പ്രതികളായ രണ്ട് സഹോദരങ്ങൾ റിമാന്റിൽ Read More »

തൃശ്ശൂർ മാളയിൽ മദ്യലഹരിയിൽ കാറുമായി പാഞ്ഞ് അപകടമുണ്ടാക്കി പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

തൃശ്ശൂർ മാളയിൽ മദ്യലഹരിയിൽ കാറുമായി പാഞ്ഞ് അപകടമുണ്ടാക്കി പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവർ അനുരാജ് പി പി യെയാണ് റൂറൽ എസ്പി ബി കൃഷ്ണകുമാർ ഐപിഎസ് സസ്പെൻറ് ചെയ്തത്. ഇന്നലെ രാത്രി 8.15ഓടെയായിരുന്നു അനുരാജ് മദ്യലഹരിയിൽ ഓടിച്ച കാർ രണ്ടു വണ്ടികളിൽ ഇടിച്ചിട്ടും നിർത്താതെ പോയതിനെ തുടർന്ന് മാള പോലീസ് സ്റ്റേഷൻ പരിധിയിലെ മാള -അന്നമനട റോഡിൽ മേലഡൂർ സ്കൂൾ ജംഗ്ഷനിൽ വച്ച് പോസ്റ്റിൽ ഇടിച്ചു കാർ കീഴ്മേൽ മറിയുകയായിരുന്നു. അപകടത്തിൽ പൊലീസുകാരനും …

തൃശ്ശൂർ മാളയിൽ മദ്യലഹരിയിൽ കാറുമായി പാഞ്ഞ് അപകടമുണ്ടാക്കി പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ Read More »

മഴക്കാല മുന്നൊരുക്കം: കളക്ടറുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു

മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ 30 നകം പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍ദ്ദേശിച്ചു. ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജലസേചന വകുപ്പ്, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയവര്‍ക്കാണ് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. നഗര മേഖലകളില്‍ ഉള്‍പ്പെടെ വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഡ്രെയ്നേജ്, തോടുകള്‍, ഓടകള്‍, കള്‍വര്‍ട്ടുകള്‍, കനാലുകള്‍, പുഴകള്‍, മറ്റ് ജലസേചന സംവിധാനങ്ങള്‍ എന്നിവയിലെ തടസ്സങ്ങള്‍ നീക്കി നീരൊഴുക്ക് സുഗമമാക്കാനുള്ള …

മഴക്കാല മുന്നൊരുക്കം: കളക്ടറുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു Read More »

വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് സനീഷ്‌കുമാർ ജോസഫ് എം എൽ എ കത്ത് നൽകി

ചാലക്കുടയിലെ ജനവാസമേഖലകളിലിറങ്ങിയ പുലിയെ ലൊക്കേറ്റ് ചെയ്ത് മയക്കുവെടി വച്ച് പിടികൂടി ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് സനീഷ്‌കുമാർ ജോസഫ് എം എൽ എ കത്ത് നൽകി. മൂന്നാഴ്ചയിലേറെയായി പുലി ജനവാസ മേഖലയിൽ കറങ്ങിനടക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാണെന്നും തിരച്ചിലിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമായി നിയോഗിച്ചിട്ടുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കണമെന്നും എം എൽ എ കത്തിൽ ചൂണ്ടികാണിച്ചു. കൊരട്ടി പഞ്ചായത്ത് ചാലക്കുടി നഗരസഭ, കാടുകുറ്റി പഞ്ചായത്ത് …

വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് സനീഷ്‌കുമാർ ജോസഫ് എം എൽ എ കത്ത് നൽകി Read More »

വ്യാജ വാറ്റു കേന്ദ്രം തകർത്തു

ചാലക്കുടി: ചാലക്കുടി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സീ യു ഹാരിഷ് ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി താലൂക്കിൽ അടിച്ചിലി വില്ലേജിൽ മധുരമറ്റം ദേശത്ത് പഞ്ചായത്ത് ഗ്രൗണ്ടിന് പടിഞ്ഞാറ് വശം എറണാകുളം സ്വദേശിയുടെ കാടുപിടിച്ചു കിടക്കുന്ന പുരയിടത്തിൽ നിന്നും ചാരായം മാറ്റാൻ പാകപ്പെടുത്തിയ 400 ലിറ്റർ വാഷ് ചാലക്കുടി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ൻ്റെ നേതൃത്വത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ ഷാജി പി പി, കെ. കെ രാജു …

വ്യാജ വാറ്റു കേന്ദ്രം തകർത്തു Read More »

ചാലക്കുടിയില്‍ പുലിയെ കണ്ട സംഭവം; അടിയന്തര യോഗം ചേര്‍ന്നു

വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും ചാലക്കുടി ജനവാസമേഖലയില്‍ പുലിയെ കണ്ട സാഹചര്യത്തില്‍ സനീഷ് കുമാര്‍ ജോസഫ് എംഎല്‍എയുടെയും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെയും നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ പുലിയെ എത്രയും പെട്ടെന്ന് പിടിക്കണമെന്ന് സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ പറഞ്ഞു. പുലിയെ കണ്ടാല്‍ ഉടന്‍തന്നെ മയക്കുവെടി വെക്കാന്‍ ഉത്തരവ് നല്‍കിയതായി ജില്ലാ കളക്ടര്‍ പറഞ്ഞു. പുലിയെപിടിക്കുന്നതിനായി നിലവിലുള്ള 4 കൂടുകളോടൊപ്പം ഒരു കൂടുകൂടി സ്ഥാപിക്കും. കൂടുതലായി വനം വകുപ്പ് …

ചാലക്കുടിയില്‍ പുലിയെ കണ്ട സംഭവം; അടിയന്തര യോഗം ചേര്‍ന്നു Read More »

ലഹരി ക്കെതിരെ പ്രതിഷേധ ജാഥയും ലഹരിവിരുദ്ധ പ്രതിജ്ഞയും

ട്വൻ്റി 20 പാർട്ടി ചാലക്കുടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രതിഷേധ ജാഥയിൽ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ ചാർളി പോൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു. നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ. സണ്ണി ഡേവീസ് , അഡ്വ. സജീവൻ കുറുക്കുട്ടിയുള്ള തൽ ,പി. ഡി വർഗ്ഗീസ്, ആൻ്റണി പുളിക്കൻ,നാരായണൻ ആറങ്ങാട്ടി തുടങ്ങിയവർ സമീപം. ചാലക്കുടി : കേരളത്തിൽ വർധിച്ചു വരുന്ന ലഹരി വ്യാപനത്തിന് എതിരെ ട്വൻ്റി20 പാർട്ടി ചാലക്കുടി നിയോജക മണ്ഡലം …

ലഹരി ക്കെതിരെ പ്രതിഷേധ ജാഥയും ലഹരിവിരുദ്ധ പ്രതിജ്ഞയും Read More »

മോഷ്ടിച്ച സൈക്കിളുമായി കുടുംബക്ഷേത്രത്തിൽ മോഷണം നടത്താൻ ശ്രമിച്ച മോഷ്ടാവ് റിമാന്റിൽ

ചാലക്കുടി : 31-03-2025 തിയ്യതി പുലർച്ചെ 05.00 മണിക്ക് പോട്ട കുടുബ ക്ഷേത്രത്തിൽ കയറി മോഷണം നടത്താൻ ശ്രമിച്ച സംഭവത്തിന് പേരാമ്പ്ര ഉറുംമ്പൻകുന്ന് സ്വദേശിയായ ബിബിൻ 26 വയസ് എന്നയാളെയാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്. പോട്ട സ്വദേശിയായ തേശ്ശേരി വീട്ടിൽ കൃഷ്ണൻകുട്ടി 76 വയസ് എന്നയാൾ ഇന്ന് 31-03-2025 തിയ്യതി പുലർച്ചെ വിളക്ക് വയ്ക്കുന്നതായി ക്ഷേത്രത്തിൽ ചെന്ന സമയം ഒരാൾ ക്ഷേത്രത്തിൽ നിന്ന് പുറത്തേക്കിറങ്ങുന്നത് കാണുകയും അയളെ തടഞ്ഞ് നിർത്തിയ സമയം കുതറി മാറി ഒരു …

മോഷ്ടിച്ച സൈക്കിളുമായി കുടുംബക്ഷേത്രത്തിൽ മോഷണം നടത്താൻ ശ്രമിച്ച മോഷ്ടാവ് റിമാന്റിൽ Read More »

കമ്മിറ്റി രൂപീകരിച്ചു

ചാലക്കുടി : കെ പി സി സി വിചാർ വിഭാഗ് ചാലക്കുടിബ്ലോക്ക്, ബ്ലോക്ക്‌ കമ്മിറ്റി രൂപീകരിച്ചു, ബ്ലോക്ക്‌ ചെയർമാൻ വർഗീസ്‌ മേച്ചേരി അധ്യക്ഷത വഹിച്ചു, ചാലക്കുടി മുനിസിപ്പൽ കൗൺസിലർ തോമസ് മാളിയക്കൽ യോഗം ഉത്ഘാടനം ചെയ്തു,ജില്ലാ ചെയർമാൻ Dr ജെയിംസ് ചിറ്റിനപ്പിള്ളി മുഖ്യ പ്രഭാഷണം നടത്തി. ഗാന്ധിയൻ ആദർശങ്ങളിൽനിന്ന് സമൂഹം വ്യതിചലിക്കുന്നതാണ് യുവതലമുറയുടെ അപജയത്തിന് കാരണമെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ഗാന്ധിയൻ ആദർശങ്ങളിൽ ഊന്നിയുള്ള പ്രവർത്തന ശൈലി നടപ്പിലാക്കാൻ വിചാർ വിഭാഗ് മുൻകയ്യെടുത്തു പ്രവർത്തിക്കണമെന്ന് യോഗം വിലയിരുത്തി.ജില്ലാ വൈസ് …

കമ്മിറ്റി രൂപീകരിച്ചു Read More »

മാലിന്യമുക്തം നവകേരളം മാലിന്യ മുക്ത പഞ്ചായത്ത് നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ക്ലീൻ കോടശ്ശേരി ഗ്രീൻ കോടശ്ശേരിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു

ഉദ്ഘാടനം ബഹുമാനപ്പെട്ട ചാലക്കുടി MLA സനീഷ് കുമാർ ജോസഫ് നിർവഹിച്ചു. മാലിന്യമുക്തം നവകേരളം മാലിന്യ മുക്ത പഞ്ചായത്ത് നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ക്ലീൻ കോടശ്ശേരി ഗ്രീൻ കോടശ്ശേരിയുടെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപ്പെട്ട ചാലക്കുടി MLA സനീഷ് കുമാർ ജോസഫ് നിർവഹിച്ചു കോടശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് KP ജെയിംസ് അധ്യക്ഷത വഹിച്ചു ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ KT ജോർജ് സ്വാഗതം ആശംസിച്ചു ബ്ലോക്ക് മെമ്പർമാരായ സി വി ആൻ്റണി; എം ഡി ബാഹുലേയൻ മെമ്പർമാരായ ജയതിലകൻ EA …

മാലിന്യമുക്തം നവകേരളം മാലിന്യ മുക്ത പഞ്ചായത്ത് നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ക്ലീൻ കോടശ്ശേരി ഗ്രീൻ കോടശ്ശേരിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു Read More »

പോട്ട പാമ്പാമ്പോട്ട് ശിവക്ഷേത്രം റോഡ് ഉൽഘാടനം ചെയ്തു

ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിൻ്റെ ഉൽഘാടനവും MLA നിർവ്വഹിച്ചു. സനീഷ് കുമാർ എം എൽ എ യുടെ 20 ലക്ഷം രൂപയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ച പോട്ട പാമ്പാമ്പോട്ട് ശിവക്ഷേത്രം റോഡ് ഉൽഘാടനം ചെയ്തു. ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിൻ്റെ ഉൽഘാടനവും MLA നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ വത്സൻചമ്പക്കര സ്വാഗതം പറഞ്ഞു.കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി. കെ. ഗോപി, …

പോട്ട പാമ്പാമ്പോട്ട് ശിവക്ഷേത്രം റോഡ് ഉൽഘാടനം ചെയ്തു Read More »

മാലിന്യ മുക്ത കേരളം : സി.പി.ഐ (എം) ൻ്റെ നേതൃത്തിൽ ചാലക്കുടിയിൽമെഗാ ശുചീകരണ യജ്ഞം ആരംഭിച്ചു

ശുചീകരണ യജ്ഞത്തിൻ്റെ ഉദ്ഘാടനം സി.പി.ഐ (എം) ചാലക്കുടി എരിയ സെക്രട്ടറി കെ.എസ്. അശോകൻ നിർവ്വഹിച്ചു. ചാലക്കുടി : 2025 മാർച്ച് 30 ന് കേരളം മാലിന്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി സി.പി ഐ (എം) ചാലക്കുടി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചാലകുടി ഏരിയയിൽ നടക്കുന്ന മെഗാ ശുചിത്വ യജ്ഞത്തിന് തുടക്കമായി. ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻ്റ് പരിസരത്ത് വച്ച് നടന്ന ചാലക്കുടി ഏരിയ തല ഉദ്ഘാടനം ശുചീകരണ യജ്ഞത്തിൻ്റെ ഉദ്ഘാടനം സി.പി.ഐ (എം) ചാലക്കുടി എരിയ …

മാലിന്യ മുക്ത കേരളം : സി.പി.ഐ (എം) ൻ്റെ നേതൃത്തിൽ ചാലക്കുടിയിൽമെഗാ ശുചീകരണ യജ്ഞം ആരംഭിച്ചു Read More »

എസ്.എഫ്.ഐ. ചാലക്കുടി ഏരിയ സമ്മേളനം : പ്രകടനവും, പൊതുയോഗവും സംഘടിപ്പിച്ചു

എസ്.എഫ്.ഐ. ചാലക്കുടി ഏരിയ സമ്മേളനം : പ്രകടനവും, പൊതുയോഗവും സംഘടിപ്പിച്ചു. ചാലക്കുടി :എസ് എഫ് ഐ ചാലക്കുടി ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി ചാലക്കുടിയിൽ വിദ്യാർത്ഥി റാലിയും, പൊതുസമ്മേള്ളനവും സംഘടിപ്പിച്ചു. നൂറുകണക്കിന് വിദ്യാർത്ഥികൾ അണിനിരന്ന വിദ്യാർത്ഥി റാലിയും, പൊതുസമ്മേള്ളനവും എസ് എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം വി. വിചിത്ര ഉദ്ഘാടനം ചെയ്തു. ചാലക്കുടി ഏരിയ പ്രസിഡൻ്റ സാംസൻ ആൻ്റണി അധ്യക്ഷത വഹിച്ചു. സി.പി.ഐ (എം ) ചാലക്കുടി ഏരിയ സെക്രട്ടറി കെ.എസ് അശോകൻ, എസ്.എഫ് ഐ ജില്ല പ്രസിഡൻ്റ് …

എസ്.എഫ്.ഐ. ചാലക്കുടി ഏരിയ സമ്മേളനം : പ്രകടനവും, പൊതുയോഗവും സംഘടിപ്പിച്ചു Read More »

error: Content is protected !!