Channel 17

live

channel17 live

chalakkudy

മലയോര പട്ടയം ഉടൻ വിതരണം ചെയ്യുക

കേരള കർഷകസംഘം ജില്ലാ സെക്രട്ടറി എ.എസ്. കുട്ടി ഉദ്ഘാടനം ചെയ്തു. ചാലക്കുടി: മലയോര പട്ടയം ഉടൻ വിതരണം ചെയ്യണമെന്ന് കേരള കർഷക സംഘം ചാലക്കുടി ഏരിയ കൺവെൻഷൻ ആവിശ്യപ്പെട്ടു. കൊരട്ടി സഹകരണ ബാങ്ക് ഹാളിൽ വെച്ച് സംഘടിപ്പിച്ച കൺവെൻഷൻ കേരള കർഷകസംഘം ജില്ലാ സെക്രട്ടറി എ.എസ്. കുട്ടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് അഡ്വ. കെ.എ. ജോജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.പി. ജോണി, ജില്ലാ ട്രഷറർ ടി.എ. രാമകൃഷ്‌ണൻ, ടി.ജി. ശങ്കരനാരായണൻ, എ.എം. ഗോപി, സി.ഡി. …

മലയോര പട്ടയം ഉടൻ വിതരണം ചെയ്യുക Read More »

ചാലക്കുടി എംഎൽഎക്ക് ഓൺററി മെമ്പർഷിപ്പ് നൽകി

ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ഇന്ന് രാവിലെ 10 മണിക്ക് ഫാസ് ഓഡിറ്റോറിയത്തിൽ ചാലക്കുടി ഫൈൻ ആർട്സ് സ്സൊസൈറ്റിയുടെ പ്രസിഡന്റ് അഡ്വ ബിജു എസ് ചിറയത്തിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗം ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ചാലക്കുടി എംഎൽഎ ചാലക്കുടിക്കും പ്രത്യേകിച്ച് ഫാസ് സൊസൈറ്റിക്കും ആത്മാർത്ഥമായി നൽകുന്ന സേവനങ്ങളും സഹായങ്ങളും പരിഗണിച്ചുകൊണ്ട് ചാലക്കുടി ഫൈൻ ആർട്സ് സൊസൈറ്റിയുടെ ഓണററി മെമ്പർഷിപ്പ് അദ്ദേഹത്തിന് നൽകി. വർഷങ്ങളായി നിന്നു പോയ പ്രതിമാസ …

ചാലക്കുടി എംഎൽഎക്ക് ഓൺററി മെമ്പർഷിപ്പ് നൽകി Read More »

വയനാടിനായി തന്റെസമ്പാദ്യവുമായി ശ്രീലക്കുട്ടി

ചാലക്കുടി: വയനാട്ടിലെ ദു:ഖ ദുരിതങ്ങൾ കണ്ട് സങ്കടത്തോടെ, തന്റെ കൊച്ചു നാണയശേഖരവുമായിയാണ് വ്യാസവിദ്യാനികേതൻ സ്കൂളിലെ 5-ാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ശ്രീലക്കുട്ടി സ്കൂളിൽ വന്നത്.സ്കൂളിന്റെ നേതൃത്വത്തിൽ വയനാട്ടിലേക്ക് ഉൽപ്പന്ന ശേഖരണം നടക്കുന്നത് അറിഞ്ഞിട്ടാണ് ശ്രീല അമ്മയോടൊപ്പം എത്തിയത്. സ്കൂൾ പ്രിൻസിപ്പാൾ പി.ജി. ദിലീപ്, മാനേജർ യു.പ്രഭാകരൻ എന്നിവർചേർന്ന് ശ്രീലക്കുട്ടിയുടെ കൊച്ചുസമർപ്പണം ഏറ്റുവാങ്ങി. നല്ലകാര്യങ്ങൾ എന്തെങ്കിലും ചെയ്യാനായിരുന്നു താൻ നാണയങ്ങൾ കുടുക്കയിൽ കരുതി വയ്ക്കുന്നത് എന്നാണ് ശ്രീല പറഞ്ഞത്. ചാലക്കുടി കൂടപ്പുഴ ത്രിവിക്രമൻ നമ്പൂതിരിയുടേയും സിന്ധുവിന്റേയും മകളാണ് ശ്രീല. https://www.youtube.com/@channel17.online

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും (ഓഗസ്റ്റ് 2) അവധി

തൃശൂര്‍ :തൃശ്ശൂർ ജില്ലയില്‍ മഴയും കാറ്റും വെള്ളക്കെട്ടും മഴ മുന്നറിയിപ്പ് തുടരുന്നതിനാലും സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ഓഗസ്റ്റ് 2) ജില്ലയിലെ അംഗണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍, വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. https://www.youtube.com/@channel17.online

യോഗം ചേർന്നു

ചാലക്കുടി:വെള്ളപ്പൊക്ക ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ചാലക്കുടി താലൂക്ക് ഓഫീസിൽ വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടേയും യോഗം ചേർന്നു.സനീഷ്കുമാർ ജോസഫ് എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ചാലക്കുടി താലൂക്ക് തഹസിൽദാർ സി എം അബ്ദുൽ മജീദ്, ചാലക്കുടി ഡിവൈഎസ്പി കെ സുമേഷ്, ചാലക്കുടി ഡി എഫ് ഒ വെങ്കിടേശ്വരൻ, വാഴച്ചാൽ ഡിഎഫ്ഒ ആർ ലക്ഷ്മി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് നടന്നത്.ചാലക്കുടി താലൂക്ക് പരിധിയിൽ ആകെ 27 ക്യാമ്പുകൾ പ്രവർത്തിക്കുന്നതായും 281 കുടുംബങ്ങളിലായി 1012 പേർ ഇവിടെ താമസിക്കുന്നതായും …

യോഗം ചേർന്നു Read More »

ചാലക്കുടി റിവർ പ്രൊട്ടക്ഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി – സാമൂഹ്യ – സന്നദ്ധ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും യോഗം കൂടുകയുണ്ടായി

ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്, ചാലക്കുടി ഫൊറോന പള്ളി വികാരി ഫാ. വർഗീസ് പാത്താടൻ, റിവർ പ്രൊട്ടക്ഷൻ ഫോറം സെക്രട്ടറി എസ് പി രവി മുതലായവർ പങ്കെടുത്തു. ചാലക്കുടി റിവർ പ്രൊട്ടക്ഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി – സാമൂഹ്യ – സന്നദ്ധ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും യോഗം കൂടുകയുണ്ടായി. ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്, ചാലക്കുടി ഫൊറോന പള്ളി വികാരി ഫാ. വർഗീസ് പാത്താടൻ, റിവർ പ്രൊട്ടക്ഷൻ ഫോറം സെക്രട്ടറി എസ് പി രവി മുതലായവർ …

ചാലക്കുടി റിവർ പ്രൊട്ടക്ഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി – സാമൂഹ്യ – സന്നദ്ധ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും യോഗം കൂടുകയുണ്ടായി Read More »

അച്യുത ഭാരതി സ്വാമിയാർക്ക് സ്വീകരണം

ചാലക്കുടി: നടുവിൽ മഠം അ ച്യുത ഭാരതി സ്വാമി (പുഷ്പാ ജ്ഞലി സ്വാമിയാർ) മുരിങ്ങൂർ നരസിംഹ മൂർത്തി ക്ഷേത്രത്തിലെത്തിയ സ്വാമിയെ പൂർണകുംഭം ന ൽകി സ്വീകരിച്ചു തുടർന്ന് അദ്ദേഹം ക്ഷേത്ര ത്തിൽ പുഷ്പാഞ്ജലി സമർപ്പിച്ചു. ശ്രീ ശങ്കരാ ചാര്യ ശിഷ്യൻ സുരേശ്വരാചാര്യരുടെ പരമ്പരയിൽ ശ്രീവില്ല മംഗലം സ്വാമിയാർ കൊള്ളുന്ന നടുവിൽ മഠം പരമ്പരയിലെ സ്വാമിമാർക്കാണ് ശ്രീ പത്മനാഭന്റെ ഉത്സവത്തിന് പ്രധാന ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കുന്നതിനുള്ള അധികാരമുള്ളത്. പുഷ്പാഞ്ജലി സ്വാമിയാർ എന്നറിയപ്പെടുന്ന അ ച്യുത ഭാരതി സ്വാമിയാർ വെ …

അച്യുത ഭാരതി സ്വാമിയാർക്ക് സ്വീകരണം Read More »

ചരമവാർഷിക ദിനാചരണം സിപിഐ ചാലക്കുടി ലോക്കല്‍ കമ്മറ്റിയുടേയും ആറാട്ടുകടവ്,കൂടപ്പുഴ ബ്രാഞ്ചുകളുടേയും സംയുക്താഭിമുഖ്യത്തില്‍ ആചരിച്ചു

ചാലക്കുടി:കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചാലക്കുടി മണ്ഡലത്തിലെ ആദ്യ സെല്ലിൻ്റ കണ്‍വീനറായിരുന്ന എം കെ കാട്ടുപ്പറമ്പൻ്റെ അമ്പത്തിമൂന്നാം ചരമവാർഷിക ദിനാചരണം സിപിഐ ചാലക്കുടി ലോക്കല്‍ കമ്മറ്റിയുടേയും ആറാട്ടുകടവ്,കൂടപ്പുഴ ബ്രാഞ്ചുകളുടേയും സംയുക്താഭിമുഖ്യത്തില്‍ ആചരിച്ചു.രാവിലെ ആറാട്ടുകടവ് ജംഗ്ഷനില്‍ സിപിഐ മണ്ഡലം സെക്രട്ടറിയേറ്റംഗം ഉഷ പരമേശ്വരന്‍ പതാക ഉയര്‍ത്തി.എം.കെ.കാട്ടുപറമ്പന്‍റെ ഛായാ ചിത്രത്തിന് മുന്‍പില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി.വൈകീട്ട് 6 മണിക്ക് എം.കെ.കാട്ടുപറമ്പന്‍റെ തറവാട് വസതിയോട് ചേര്‍ന്ന് നടത്തിയ അനുസ്മരണ യോഗം ബി.കെ.എം.യു ദേശീയ കൗൺസിൽ അംഗവും മുന്‍ മാള എം.എല്‍.എയുമായ എ കെ ചന്ദ്രൻ …

ചരമവാർഷിക ദിനാചരണം സിപിഐ ചാലക്കുടി ലോക്കല്‍ കമ്മറ്റിയുടേയും ആറാട്ടുകടവ്,കൂടപ്പുഴ ബ്രാഞ്ചുകളുടേയും സംയുക്താഭിമുഖ്യത്തില്‍ ആചരിച്ചു Read More »

ശുചീകരണ തൊഴിലാളികൾക്കായി’നഗരത്തിൻറെ മുഖം മിനുക്കുന്നവർ’എന്ന പരിപാടി സംഘടിപ്പിച്ചു

കാർമൽ സ്കൂൾ ചാലക്കുടി എൻഎസ്എസ് വിദ്യാർത്ഥികൾ ശുചീകരണ തൊഴിലാളികൾക്കായി’നഗരത്തിൻറെ മുഖം മിനുക്കുന്നവർ’എന്ന പരിപാടി സംഘടിപ്പിച്ചു. ചാലക്കുടി മുനിസിപ്പാലിറ്റിയിലെ താൽക്കാലിക ശുചീകരണ തൊഴിലാളികൾക്കായാണ് വാർഡ് ഇരുപത്തിമൂന്നിൽ പരിപാടി സംഘടിപ്പിച്ചത്. വാർഡ് കൗൺസിലർ ശ്രീമതി ബിന്ദു ശശികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച്, കാർമൽ സ്കൂൾ പ്രിൻസിപ്പാൾ ഫാദർ ജോസ് താണിക്കൽ ഉദ്ഘാടനം നിർവഹിച്ചു. മുൻസിപ്പാലിറ്റിയിലെ 21 തൊഴിലാളികളെ യാണ് വർക്കിംഗ് ഡ്രെസ്സും കയ്യുറകളും നൽകി ആദരിച്ചത്. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ദീപു ദിനേശ് മുഖ്യപ്രഭാഷണം നടത്തി. …

ശുചീകരണ തൊഴിലാളികൾക്കായി’നഗരത്തിൻറെ മുഖം മിനുക്കുന്നവർ’എന്ന പരിപാടി സംഘടിപ്പിച്ചു Read More »

ചാലക്കുടി റോട്ടറി ക്ലബ് സ്ഥാനാരോഹണം നടത്തി

ചാലക്കുടി റോട്ടറി ക്ലബ്ബിൻ്റെ ഭാരവാഹികളുടെ സ്ഥാനാരോഹണവും ,നൂറു കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനവും റോട്ടറി ഗവർണർ നോമിനി ജോഷി ചാക്കോ നിർവഹിച്ചു.പ്രസിഡണ്ട് ജോൺ തെക്കേക്കരയുടെ അധ്യക്ഷത വഹിച്ചു.ലെനിൻ ചന്ദ്രൻ പ്രസിഡൻറ്,അനീഷ് പറമ്പിക്കാട്ടിൽ വൈസ് പ്രസിഡണ്ട്,പ്രസീത മേനോൻ സെക്രട്ടറി, ജോസ് പാറക്ക ട്രഷറർ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി സ്ഥാനമേറ്റു.രമേഷ് കുമാർ കുഴിക്കാട്ടിൽ,മേരി ബാബു,വർഷ മേനോൻ,തെരേസ ലാസർ ,അവനിന്ദ്ര ലെനിൻ എന്നിവരെ ആദരിച്ചു.റോട്ടറി അസിസ്റ്റൻറ് ഗവർണർ സാബു ചക്കാലക്കൽ,ജി ജി ആർ ജോൺ തെക്കേക്കര,ഇന്നർ വീൽ പ്രസിഡൻറ് പേൾ ജിജോ,പ്രോഗ്രാം …

ചാലക്കുടി റോട്ടറി ക്ലബ് സ്ഥാനാരോഹണം നടത്തി Read More »

പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ കേരളത്തെ തീർത്തും പരിഗണിക്കാതിരുന്നത്തിനെതിരെ സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ചാലക്കുടി പട്ടണത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.പ്രതിഷേധ പരിപാടി സിപിഐഎം ചാലക്കുടി ഏരിയ കമ്മിറ്റി സെക്രട്ടറി കെ എസ് അശോകൻ ഉദ്ഘാടനം ചെയ്തു.ജിൽ ആന്റണി , കെ ഐ അജിതൻ, കെ ടി വാസു, പി പി പോൾ, കെ ഓ തോമസ് എന്നിവർ സംസാരിച്ചു. https://www.youtube.com/@channel17.online

ചാലക്കുടി മണ്ഡലത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ തീവണ്ടികൾക്ക് സ്റ്റോപ്പുകൾ – അങ്ങാടിക്കടവ് അടിപ്പാതയിൽ സംരക്ഷണഭിത്തി:-മന്ത്രിയെ കണ്ടും പാർലമെന്റിൽ ഉന്നയിച്ചും ബെന്നി ബഹനാൻ

ന്യൂഡൽഹി: ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളായ അങ്കമാലി, ചാലക്കുടി, ആലുവ റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ തീവണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് നൽകിയ നിവേദനത്തിൽ ബെന്നി ബഹനാൻ എംപി ആവശ്യപ്പെട്ടു. ഇതേ വിഷയം പാർലമെന്റിൽ ചട്ടം 377 പ്രകാരവും അദ്ദേഹം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഏറ്റവും അടുത്തുള്ള അങ്കമാലി, ചാലക്കുടി, ആലുവ റെയിൽവേ സ്റ്റേഷനുകളുടെ സേവനം പ്രതിവർഷം 1 കോടിയിലധികം യാത്രക്കാർക്കാണ് ഗുണം ചെയ്യുന്നത്. …

ചാലക്കുടി മണ്ഡലത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ തീവണ്ടികൾക്ക് സ്റ്റോപ്പുകൾ – അങ്ങാടിക്കടവ് അടിപ്പാതയിൽ സംരക്ഷണഭിത്തി:-മന്ത്രിയെ കണ്ടും പാർലമെന്റിൽ ഉന്നയിച്ചും ബെന്നി ബഹനാൻ Read More »

പെൻഷനേഴ്സ് യൂണിയൻ യൂണിറ്റ് കൺവെൻഷൻ

വി ആർ പുരം യൂണിറ്റ് കൺവെൻഷൻ ജില്ലാ പ്രസിഡണ്ട് ശ്രീ കെ കെ കാർത്തികേയൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ചാലക്കുടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പോട്ട -വി ആർ പുരം യൂണിറ്റ് കൺവെൻഷൻ ജില്ലാ പ്രസിഡണ്ട് ശ്രീ കെ കെ കാർത്തികേയൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.യൂണിറ്റ് പ്രസിഡണ്ട് ശ്രീ.പി സുകുമാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അംഗത്വ വിതരണവും നവാഗതരെ സ്വീകരിക്കലും ബ്ലോക്ക് പ്രസിഡണ്ട് ശ്രീ കെ എസ് വിജയകുമാർ നിർവഹിച്ചു.ദീർഘ കാലം യൂണിറ്റിന്റെ ട്രഷറർ …

പെൻഷനേഴ്സ് യൂണിയൻ യൂണിറ്റ് കൺവെൻഷൻ Read More »

പ്രധിഷേധ കൂട്ടായ്മ നടത്തി

ജനവിരുദ്ധ കേന്ദ്ര ബഡ്ജറ്റിന് എതിരെ കേരളത്തിലെ സർക്കാർ ജീവനക്കാരും അദ്ധ്യാപകരുടെയൂ നേതൃത്വത്തിൽ എഫ്. എസ്. ഇ. ടി. ഒ ചാലക്കുടി മേഖലയിൽ ചാലക്കുടി മുൻസിപ്പാലിറ്റിക്ക്‌ മുൻപിൽ പ്രധിഷേധ കൂട്ടായ്മ നടത്തി. കേരള എൻ ജി ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്‌ സഖാവ്.ആർ എൽ. സിന്ധു. ഉൽഘാടനം ചെയ്തു സംസാരിച്ചു. കെ എസ്. ടി. എ ജില്ലാ കമ്മിറ്റി അംഗം സ. മുരളീധരൻ ആദ്യക്ഷത വഹിച്ചു. PSC എംപ്ലോയീസ് യൂണിയൻ സംസ്ഥാനകൌൺസിൽ അംഗം സ. ലിജോ. പി. …

പ്രധിഷേധ കൂട്ടായ്മ നടത്തി Read More »

ആദ്യ സന്ദർശനം ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ

ചാലക്കുടി ഗവ. എം. ആർ. എസിലെ ഗ്രൗണ്ട് ലഭ്യമാക്കാൻ നടപടി ഊർജിതമാക്കും; സ്കൂൾ സന്ദർശിച്ച് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ചാലക്കുടി ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ സന്ദർശിച്ച് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ. പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ ചാലക്കുടി നായരങ്ങാടിയിൽ പ്രവർത്തിക്കുന്ന സ്കൂളിൽ അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെ 320 ഓളം കുട്ടികൾ താമസിച്ചു പഠിച്ചു വരുന്നു. തൃശൂർ ജില്ലാ കലക്ടറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ഫീൽഡ് വിസിറ്റ് ആയിരുന്നു എംആർഎസിലേത്. …

ആദ്യ സന്ദർശനം ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ Read More »

വിജയോത്സവം

കോടശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. ജെയിംസ് ഉദ്ഘാടനം ചെയ്തു. ചായ്പൻകുഴി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ വിജയോത്സവം കോടശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. ജെയിംസ് ഉദ്ഘാടനം ചെയ്തു. അതോടൊപ്പം ലാപ്ടോപ്പുകളുടെ ഉദ്ഘാടനവും നിർവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. വാർഡ് അംഗം ജിനി ബെന്നി അധ്യക്ഷത വഹിച്ചു. കോടശ്ശേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോർജജ് കല്ലേലി , ചാലക്കുടി ബ്ലോക്ക് അംഗം സി.വി. ആൻ്റണി, ചാലക്കുടി എ.ഇ.ഒ: പി.ബി. …

വിജയോത്സവം Read More »

അംഗത്വ വിതരണ ക്യാമ്പയിൻ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗത്വ വിതരണവും, കുടിശ്ശിക നിവാരണയവും, ആന്റണി കൊടകരയുടെ അധ്യക്ഷതയിൽ ക്ഷമ ബോർഡ് ഉപദേശക സമിതി അംഗം ശ്രീ ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

അംഗത്വ വിതരണ ക്യാമ്പയിൻ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗത്വ വിതരണവും, കുടിശ്ശിക നിവാരണയവും, ആന്റണി കൊടകരയുടെ അധ്യക്ഷതയിൽ ക്ഷമ ബോർഡ് ഉപദേശക സമിതി അംഗം ശ്രീ ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .ചാലക്കുടി പ്രൈവറ്റ് സ്റ്റാൻഡിന്റെ ഉള്ളിൽ നടന്ന വാഹനങ്ങളുടെ ക്ഷേമനിധി കുടിശ്ശിക നിവാരണവും, തൊഴിലാളികളുടെ കുടിച്ചികയും, ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് ഒന്നാം ക്ലാസ് മുതൽ ഏഴാംക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണത്തിന്റെ അപേക്ഷ വിതരണവും ഫോറം സ്വീകരണവും ബോർഡ് ഉദ്യോഗസ്ഥരായ വൈശാഖ് കെ …

അംഗത്വ വിതരണ ക്യാമ്പയിൻ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗത്വ വിതരണവും, കുടിശ്ശിക നിവാരണയവും, ആന്റണി കൊടകരയുടെ അധ്യക്ഷതയിൽ ക്ഷമ ബോർഡ് ഉപദേശക സമിതി അംഗം ശ്രീ ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു Read More »

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

കാലവര്‍ഷം: ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ. രാജന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദവും വടക്കന്‍ കേരളത്തിന്റെ തീരങ്ങളിലും ന്യൂനമര്‍ദ പാത്തിയും രൂപപ്പെട്ടതിനാല്‍ കനത്ത മഴ തുടരുകയാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. കാലവര്‍ഷക്കെടുതി, നാഷണല്‍ ഹൈവേ ഗതാഗത കുരുക്ക് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി. തൃശൂരില്‍ നിന്ന് വടക്കോട്ടും, ഇടുക്കിയിലും തീവ്രമായ മഴ ഇടവിട്ട് പെയ്യുമെന്നാണ് വിവരം. കൂടാതെ മണിക്കൂറില്‍ …

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം Read More »

പ്രതിഷേധം സംഘടിപ്പിച്ചു

തൊഴിലുറപ്പ് പദ്ധതിയിലെ പ്രായോഗികമല്ലാത്ത 100 % പരിശോധന എന്ന സർക്കുലർ പിൻവലിക്കുക, മനുഷ്യത്വരഹിതവും നീതി രഹിതവും ആയ നടപടികൾ പിൻവലിക്കുക, ജോലികൾ ക്രമപ്പെടുത്തി ജോലിഭാരം കുറക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് RDOA ചാലക്കുടി യൂണിറ്റ് കമ്മിറ്റി ബ്ലോക്ക്‌ പഞ്ചായത്തിന് മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു. യൂണിറ്റ് കൺവീനർ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല സെക്രട്ടറി ബിന്ദു കെ. ബി, സംസ്ഥാന കമ്മിറ്റി അംഗം സൂനജ് കുമാർ എന്നിവർ പ്രസംഗിച്ചു. അതിരപ്പിള്ളി, പരിയാരം, കോടശ്ശേരി, മേലൂർ, കൊരട്ടി, കാടുകുറ്റി …

പ്രതിഷേധം സംഘടിപ്പിച്ചു Read More »

സ്കൂളുകളിൽ കവിതക്കളരി ഒരുക്കും: നടുമുറ്റം സംസ്കാരിക വേദി

ചാലക്കുടി: ചാലക്കുടിയിലെ കലാ-സാംസ്ക്കാരിക കൂട്ടായ്മയായ നടുമുറ്റം സാംസ്കാരിക വേദി വിദ്യാർത്ഥികളിൽ കവിതയോടും വായനയോടും കൂടുതൽ ആഭിമുഖ്യം വളർത്തുന്നതിന് വേണ്ടി ‘കവിത – അകവും പുറവും’ എന്ന പേരിൽ കവിതക്കളരി ഒരുക്കുന്നു.മാസം തോറും ഓരോ സ്കൂളുകൾ തെരഞ്ഞെടുത്ത് നടത്തുന്ന ചടങ്ങിൽ മലയാള ഭാഷയേക്കുറിച്ചും വായനയേക്കുറിച്ചും കവിതകളെക്കുറിച്ചും പ്രഗൽഭർ ക്ലാസുകൾ നയിക്കും.ഇതിന് വേണ്ടി വിൽസൻ മേച്ചേരി,പനമ്പിള്ളി വാസുദേവൻ എന്നിവർ കൺവീനർമാരായി കമ്മിറ്റിക്ക് രൂപം നൽകുകയുണ്ടായി. എല്ലാ വർഷവും ലോഹിതദാസ് അനുസ്മരണം നഗര സഭയുമായി സഹകരിച്ച് ആചരിക്കുന്നതിനും നടുമുറ്റം സാംസ്ക്കാരിക വേദിയുടെ …

സ്കൂളുകളിൽ കവിതക്കളരി ഒരുക്കും: നടുമുറ്റം സംസ്കാരിക വേദി Read More »

error: Content is protected !!