Channel 17

live

channel17 live

chalakkudy

ചാലക്കുടി സെൻ്റ് മേരീസ് ഫൊറോന പള്ളി കന്യകാമറിയത്തിൻ്റെ തിരുനാളിനു കൊടികയറി

ചാലക്കുടി : സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുപ്പിറവിയുടെ തിരുനാളിനു വികാരി ഫാ.വർഗീസ് പാത്താടൻ കൊടി ഉയർത്തി. സഹ വികാരിമാരായ ഫാ. ജിബിൻ നായത്തോടൻ, ഫാ. ഡിക്‌സൻ എന്നിവർ സഹകാർമികത്വം വഹിച്ചു. കൈക്കാരൻ ജോൺ ആളുക്കാരൻ, ജനറൽ കൺവീനർ ദേവസിക്കുട്ടി പനേക്കാടൻ എന്നിവർ നേതൃത്വം നൽകി. കുർബാന, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം എന്നിവ നടത്തി. ഇന്നു മുതൽ 7 വരെ 5 നു കുർബാന, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം. തിരുനാൾ ദിനമായ 8 നു …

ചാലക്കുടി സെൻ്റ് മേരീസ് ഫൊറോന പള്ളി കന്യകാമറിയത്തിൻ്റെ തിരുനാളിനു കൊടികയറി Read More »

“ബാല്യകാലസഖി” അറുപതാം വാർഷികം-ചിത്രരചന മത്സരം

ചാലക്കുടി : വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാത നോവൽ ബാല്യകാലസഖിയുടെ അറുപതാം വാർഷികം പ്രമാണിച്ച് പൂലാനി നവമാറ്റൊലി കുട്ടിലൈബ്രറിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് – സെപ്തംബർ മാസങ്ങളിലായി വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്ന “ഇമ്മിണി ബല്യ ഒന്ന്” എന്ന കാമ്പയിന്റെ ഭാഗമായി മേലൂർ പഞ്ചായത്തിലെ യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി “ബഷീറിൻ്റെ കഥാപാത്രങ്ങൾ” എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ചിത്രരചന മത്സരം പ്രശസ്ത ചിത്രകാരൻ സുരേഷ് മുട്ടത്തി ഉദ്ഘാടനം ചെയ്തു.ലൈബ്രറി രക്ഷാധികാരി ടി.എസ്. മനോജ് അധ്യക്ഷത വഹിച്ചു. സന രഞ്ജിത് സ്വാഗതവും …

“ബാല്യകാലസഖി” അറുപതാം വാർഷികം-ചിത്രരചന മത്സരം Read More »

ബഹുജന കൂട്ടായ്മ

സിപിഐ(എം) ചാലക്കുടി നോർത്ത് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അലവി സെന്ററിൽ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ സിപിഐ (എം ) തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ.യു പി ജോസഫ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. https://www.youtube.com/@channel17.online

വിദ്യാര്‍ത്ഥികളിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ട ”സ്‌നേഹഭവനം”

ചാലക്കുടി: കാര്‍മ്മല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അനധ്യാപികയ്ക്ക് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സ്വന്തമായൊരു വീട് പണിതൊരുക്കി. ആഗസ്റ്റ് 26 ന് ”സ്‌നേഹഭവനം ഗൃഹപ്രവേശ”ത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ചാലക്കുടി എം.എല്‍.എ. ശ്രീ.സനീഷ്‌കുമാര്‍ ജോസഫ് നിര്‍വ്വഹിച്ചു. വിധവയും രണ്ടു കുട്ടികളുടെ മാതാവുമായ സരിത വാടക വീട്ടില്‍ കഴിയുമ്പോള്‍ സ്വന്തമായൊരു വീട് സ്വപ്നം മാത്രമായിരുന്നു. ഈ സാഹചര്യത്തില്‍ കാര്‍മ്മല്‍ നല്ല പാഠം അംഗങ്ങളും എന്‍ എസ്.എസ്. പ്രവര്‍ത്തകരും വീട് പണിതുകൊടുക്കുവാനുള്ള നേതൃത്വം ഏറ്റെടുത്തു. വി.ആര്‍ പുരത്ത് 3 സെന്റ് സ്ഥലം വാങ്ങി സ്‌നേഹഭവനം …

വിദ്യാര്‍ത്ഥികളിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ട ”സ്‌നേഹഭവനം” Read More »

എം.സി. ആഗസ്തി സ്മാരക പുരസ്‌ക്കാരം സമ്മാനിച്ചു

സോഷ്യലിസ്റ്റ് നേതാവും മികച്ച കര്‍ഷകനുമായിരുന്ന എം.സി. ആഗസ്തിയുടെ അഞ്ചാമത് ചരമ വാര്‍ഷിക ദിനത്തില്‍ ചാലക്കുടിയില്‍ നടന്ന അനുസ്മരണ സമ്മേളനം റവന്യു മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യുന്നു. ചാലക്കുടി: പൊതു പ്രവര്‍ത്തകര്‍ പരിസ്ഥിതി സംരക്ഷകര്‍ കൂടിയാകണമെന്ന് റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞു. സോഷ്യലിസ്റ്റ് നേതാവും മികച്ച കര്‍ഷകനുമായിരുന്ന എം.സി. ആഗസ്തിയുടെ അഞ്ചാമത് ചരമ വാര്‍ഷിക ദിനത്തില്‍ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. വയനാട്ദുരന്തം തരുന്ന പാഠങ്ങള്‍ വളരെ വലുതാണ്. അപകടം നടന്ന …

എം.സി. ആഗസ്തി സ്മാരക പുരസ്‌ക്കാരം സമ്മാനിച്ചു Read More »

താക്കോൽ ദാനം

കൊരട്ടി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിലുള്ള മോളി ബാബു പാലമ്പിള്ളിക്ക് ലൈഫ് മിഷൻ പദ്ധതി പ്രകാരമുള്ള വീടിന്റെ താക്കോൽ ദാനം കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി ബിജു നിർവഹിക്കുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു രവി,വാർഡ് മെമ്പർ ലിജോ ജോസ്, VEO അമ്പിളി , ബൈജു വെളിയത്തുപറമ്പിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. https://www.youtube.com/@channel17.online

ചാലക്കുടി ആശുപത്രിയിലെ ജീവനക്കാർക്ക് വിജിലൻസ് അവബോധനത്തെക്കുറിച്ചും സേഫ്റ്റി ആൻഡ് സെക്യൂരിറ്റി മെഷേഴ്സിനെ കുറിച്ചും ക്ലാസ്സ് എടുത്തു

ചാലക്കുടി താലൂക്ക് ആസ്ഥാന ആശുപത്രിയുടെ നേതൃത്വത്തിൽ ചാലക്കുടി ആശുപത്രിയിലെ ജീവനക്കാർക്ക് വിജിലൻസ് അവബോധനത്തെക്കുറിച്ചും സേഫ്റ്റി ആൻഡ് സെക്യൂരിറ്റി മെഷേഴ്സിനെ കുറിച്ചും ക്ലാസ്സ് എടുത്തു. ക്ലാസുകൾ നൽകിയത് ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ.സജീവൻ . എം. കെ. , ഇൻസ്പെക്ടർ ഓഫ് പോലീസ് വിജിലൻസ് ശ്രീ ജയേഷ് ബാലൻ എന്നിവരായിരുന്നു . പ്രസ്തുത പ്രോഗ്രാമിന് ചാലക്കുടി താലൂക്ക് ആശുപത്രി പിആർഒ സോണിയ ജെയിംസ് സ്വാഗതം പറഞ്ഞു ചാലക്കുടി ആസ്ഥാന ആശുപത്രി സൂപ്രണ്ട് Dr. മിനിമോൾ AA …

ചാലക്കുടി ആശുപത്രിയിലെ ജീവനക്കാർക്ക് വിജിലൻസ് അവബോധനത്തെക്കുറിച്ചും സേഫ്റ്റി ആൻഡ് സെക്യൂരിറ്റി മെഷേഴ്സിനെ കുറിച്ചും ക്ലാസ്സ് എടുത്തു Read More »

വയനാടിനൊരു കൈതാങ്ങ്

വയനാടിനൊരു കൈതാങ്ങ് മേലൂർ സെൻ്റ്.ജോസഫസ് ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് വയനാടിന് ഒരു സഹായഹസ്തം എന്ന ലക്ഷ്യത്തോടെ മേലൂർ എൻ.എസ് എസ്. യൂണിറ്റ് ഒരുക്കിയ ഫുഡ് ഫെസ്റ്റ് തണൽ രുചി മേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി എം.എസ് സുനിത ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാദർ ടോമി കണ്ടത്തിൽ ആദ്യവില്പന നിർവഹിച്ചു. പ്രിൻസിപ്പാൾ ഡോ. മേഴ്സി തോമസ്,സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സോണി തോമസ് , പി ടി എ പ്രസിഡന്റ്‌ ശ്രീ ബെന്നി ടി ഒ ,എൻ.എസ്.എസ് …

വയനാടിനൊരു കൈതാങ്ങ് Read More »

ജില്ലയെ ലഹരി മുക്തമാക്കാന്‍ ജാഗ്രത സമിതി

ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ ലഹരിമുക്ത പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി രൂപീകരിക്കപ്പെട്ട ജില്ലാതല ജന ജാഗ്രത സമിതിയുടെ യോഗം കളക്ട്രേറ്റ് എക്‌സിക്യുട്ടീവ് ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് അധ്യക്ഷനായി. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി മേയര്‍ എം.എല്‍ റോസി ജന ജാഗ്രത സമിതി കൂടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി.കെ സതീഷ് വിമുക്തി പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമിതി അംഗങ്ങളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും വിശദീകരിച്ചു. യോഗത്തില്‍ എക്‌സൈസ് …

ജില്ലയെ ലഹരി മുക്തമാക്കാന്‍ ജാഗ്രത സമിതി Read More »

ഗർഭിണികൾക്കും, മുലയൂട്ടുന്ന അമ്മമാർക്കും”അമ്മക്കൂട്ടം” പദ്ധതിക്ക് കൊരട്ടിയിൽ തുടക്കം

കൊരട്ടി : ഗർഭിണികൾക്കും മുലയൂട്ടന്ന അമ്മമാരുടെയും മനസികാരോഗ്യം മെച്ചപ്പെടുത്തുക, അമ്മ കൂട്ടായ്മയുടെ ഭാഗമായി കുടുംബാഗങ്ങളുടെ ഒത്തുചേരൽ, പങ്കാളികൾക്കും, വീട്ടുകാർക്കും ഒത്തു ചേരൽ, അവർക്കായി സമൂഹമാധ്യമ കൂട്ടായ്മ തുടങ്ങിയവ ലക്ഷ്യമിട്ട് കൊരട്ടി പഞ്ചായത്തിൽ അമ്മക്കൂട്ടം പദ്ധതിക്ക് തുടക്കമായി. സംസ്ഥാനത്ത് തന്നെ ആരോഗ്യ മേഖലയിൽ മാതൃകയാക്കാവുന്ന നിലയിൽ ആണ് ഈ പൂതന പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. അമ്മക്കൂട്ടം പദ്ധതിയുടെ ഉദ്ഘാടനവും, കൈപ്പുസ്തക വിതരണോദ്ഘാടനവും, ബോധവൽക്കരണ പരി പാടിയുടെയും ഉദ്ഘടനം കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.സി. നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് …

ഗർഭിണികൾക്കും, മുലയൂട്ടുന്ന അമ്മമാർക്കും”അമ്മക്കൂട്ടം” പദ്ധതിക്ക് കൊരട്ടിയിൽ തുടക്കം Read More »

വയനാടിന് കൈത്താങ്ങുമായി വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്‍മാര്‍

വയനാടിന് കൈത്താങ്ങുമായി സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്‍മാര്‍. സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന തൃശ്ശൂര്‍ ജില്ലയിലെ കലാകാരന്‍മാരും പഠിതാക്കളും വായനാട്ടിലെ ദുരന്തഭാതിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 75,170 രൂപ നല്‍കി. തുക ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന് ജില്ലാ കോഡിനേറ്റര്‍ ഇ.എസ് സുബീഷ് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.ആര്‍ മായ, ജില്ലാ ആസൂത്രണ ഫെസിലിറ്റേറ്റര്‍ അനൂപ് കിഷോര്‍, …

വയനാടിന് കൈത്താങ്ങുമായി വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്‍മാര്‍ Read More »

നടൻ നിർമ്മൽ ബെന്നിഅന്തരിച്ചു

ഡാ തടിയാ ഉൾപ്പടെ വിവിധ സിനിമകളിലും യുട്യൂബ് വീഡിയോകളിലും പരസ്യ ചിത്രത്തിലും അഭിനയിച്ച നടൻ നിർമ്മൽ ബെന്നി(35) അന്തരിച്ചു.ചേർപ്പ് വല്ലച്ചിറക്കാരൻ ബെന്നിയുടെയും ഷാൻ്റിയുടെയും മകനാണ്. കൊമേഡിയനായിട്ടാണ് നിർമ്മൽ ബെന്നി സ്റ്റേജ് പരിപാടികളിലൂടെ അഭിനയ ലോകത്തേക്ക് പ്രവേശിക്കുന്നത്.2012ൽ ജയകൃഷ്ണ കാർണവർ സംവിധാനം ചെയ്ത “നവാഗതർക്ക് സ്വാഗതം” എന്ന സിനിമയിലൂടെയാണ് സിനിമയിലെത്തുന്നത്.തുടർന്ന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ “ആമേൻ”,സുന്ദർദാസിൻ്റെ “റബേക്ക ഉതുപ്പ് കിഴക്കേമല”, ചന്ദ്രഹാസൻ്റെ “ജോണ്‍പോൾ വാതിൽ തുറക്കുന്നു.” മനു കണ്ണന്താനത്തിൻെറ “,ദൂരം” എന്നീ അഞ്ച് ചിത്രങ്ങളിൽ അഭിനയിച്ചു.സിനിമയ്ക്ക് പുറമെ പിതാവിന് …

നടൻ നിർമ്മൽ ബെന്നിഅന്തരിച്ചു Read More »

അഭിനന്ദനങ്ങൾ

കുഴൂർ: ഇന്ത്യയിൽ എല്ലാ സ്റ്റേറ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 60 പേരിൽ കേരളത്തിലെ കുടുംബശ്രീയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ടുപേരിൽ ഒരാളായ കുഴൂർ ഗ്രാമപഞ്ചായത്തംഗം സുധാദേവദാസ് (കുഴൂർ കുടുംബശ്രീ, പ്രകൃതി കുടുംബശ്രീ അംഗം) പ്രധാനമന്ത്രിയുമായി നേരിട്ട് സംസാരിക്കുന്ന 6 പേരിൽ ഒരാളായി “value chain Development” (FPO) എന്ന വിഷയവുമായി നേരിട്ട് സംസാരിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടു. 25-ാംതീയതി മഹാരാഷ്ട്രയിൽ വെച്ച് നടക്കുന്ന മീറ്റിലാണ് അവസരം ലഭിക്കുന്നത്. ഈ വരുന്ന 23-ാം തിയതി മഹാരാഷ്ട്രയിലേക്ക് തിരിക്കുന്ന സഹപ്രവർത്തക കൂടിയായ ശ്രീമതി.സുധദേവദാസിന് യാത്രാമംഗളങ്ങളും ആശംസകളും …

അഭിനന്ദനങ്ങൾ Read More »

‘മധുസ്മൃ‌തി’ സംഘടിപ്പിച്ചു

ചാലക്കുടി: അന്തരിച്ച യുവമാധ്യമ പ്രവർത്തകൻ മധു സമ്പാളൂർ ഓർമയായിട്ടു 4 വർഷം തികയുന്നതിൻ്റെ ഭാഗമായി ചാലക്കുടി ചാലക്കുടി പ്രസ് ഫോറവും, മർച്ചൻ്റ്സ് അസോസിയേഷനും ചേർന്ന് ‘മധുസ്മൃ‌തി’ സംഘടിപ്പിച്ചു. വ്യാപാരഭവൻ ഹാളിൽ നടന്ന അനുസ്‌മരണ സമ്മേളനവും സമാദരണ സദസ്സും എം.എൽ.എ.സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു.പ്രസ് ഫോറം പ്രസിഡൻ്റ് തോമാസ്കോമ്പാറ അദ്ധ്യക്ഷത വഹിച്ചു. ചാലക്കുടിയുടെ നിറസാന്നിധ്യങ്ങളായ തൃശ്ശൂർ ജില്ല പീഡറും, പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ.കെ.ബി. സുനിൽകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ട്രഷറർ .ജോയ് മൂത്തേടൻ, സംസ്‌ഥാന …

‘മധുസ്മൃ‌തി’ സംഘടിപ്പിച്ചു Read More »

പിക്ചർസ്ക് ഫോട്ടോഗ്രഫി ഫെസ്റ്റിവലിനു വിരാമം

തൃശ്ശൂർ : സെന്റ് തോമസ് കോളേജിൽ രണ്ടുദിവസം നീണ്ടുനിന്ന ഫോട്ടോഗ്രാഫി ഫെസ്റ്റിവൽ സമാപിച്ചു. ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് ഡിപ്പാർട്മെന്റ് ഓഫ് മീഡിയ സ്റ്റഡീസ് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി സംസ്ഥാനതല ഫോട്ടോഗ്രഫി മത്സരം, മാസ്റ്റർ ക്ലാസുകൾ, ഫോട്ടോ എക്സിബിഷൻ, ഫോട്ടോഗ്രഫി ക്യാമ്പ് എന്നിവ നടത്തി. രണ്ടായിരത്തിലധികം വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്ത ഫെസ്റ്റിവലിൽ റീൽസ് കോംപറ്റീഷൻ, ഫേസ് പെയിന്റിംഗ്, ട്രഷർ ഹണ്ട് തുടങ്ങിയവ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ സ്റ്റാർട്ടപ്പ് സ്റ്റോറീസ് മറ്റൊരു പ്രധാന ആകർഷണമായിരുന്നു. ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ …

പിക്ചർസ്ക് ഫോട്ടോഗ്രഫി ഫെസ്റ്റിവലിനു വിരാമം Read More »

പരിശോധന നടത്തി

ഹെൽത്തി കേരളയുടെ ഭാഗമായി മേലൂർ മുരിങ്ങൂർ ബർഗർ എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷ വകുപ്പിൽ വിവരം അറിയിക്കുകയും തുടർന്ന് ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാവകുപ്പും സംയുക്തമായി പരിശോധന നടത്തി പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തു നശിപ്പിക്കുകയും ചെയ്തു. ഹെൽത്ത്‌ ഇൻസ്‌പെക്ടർശ്രീമതി റീന ടി എം, ഭക്ഷ്യ സുരക്ഷ ഓഫീസർ ശ്രീമതി അനു, ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥയായ പ്രീത, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ വർഗീസ്ക്കുട്ടി, ജിനു, ശരണ്യ …

പരിശോധന നടത്തി Read More »

മനുഷ്യ സ്നേഹത്തിൻ്റെ ഉറവ വറ്റാത്ത മുഖങ്ങൾ ഇതാ മേലൂരിൽ നിന്നും

മേലൂർ കല്ലുത്തി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പ്രദീപേട്ടൻ്റെ കട ചെറിയ ഒരു ഹോട്ടൽ ,കാലത്ത് കഞ്ഞിയും ഉച്ചക്ക് ഭക്ഷണവും മിതമായ നിരക്കിൽ വിൽപ്പന നടത്തുന്ന ഒരു കുഞ്ഞുകട ഇത് നടത്തുന്നത് കുറുപ്പംദേശത്തുള്ള ഞാറ്റുവെട്ടി വീട്ടിൽ പ്രദീപ് ഇദ്ധേഹം ഈ കടയിലെ ഒരു ദിവസത്തെ വരുമാനവും ആ കടയിലെ 3 ജോലിക്കാരുടെ ഒരു ദിവസത്തെ വേതനവും ചേർത്ത് പതിനായിരത്തി ഒരുന്നൂറ്റിഇരുപത് രൂപ(10120) വയനാടിലെ ദുരന്ത ബാധിതർക്ക് സഹായം നൽകുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിധാ ശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. ഈ കടയിൽ നിന്നുള്ള …

മനുഷ്യ സ്നേഹത്തിൻ്റെ ഉറവ വറ്റാത്ത മുഖങ്ങൾ ഇതാ മേലൂരിൽ നിന്നും Read More »

ജാതിയുടെയും മതത്തിന്റെയും തൊട്ടുകൂടായ്മയെ മറികടക്കാൻ ,അറിവ് ആയുധമാക്കാൻ ഉപദേശിച്ച ശ്രീനാരായണ ഗുരുവിൻറെ ജന്മദിനമാണ് ഇന്ന്

സമത്വസുന്ദരമായ ഒരു ലോകമാണ് ശ്രീനാരായണഗുരു വിഭാവനം ചെയ്തത്. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന, മാതൃകാസ്ഥാനമാണിതെന്ന് ഓരോ മനുഷ്യനെയും ,ഓർമിപ്പിക്കുന്ന എക്കാലത്തും എവിടെയും പ്രസക്തമായിട്ടുള്ള ഗുരുവചനം ഈ കാലത്തിൻറെ വഴിവിളക്കാണ്…..ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ……. https://www.youtube.com/@channel17.online

പൊതു ഗതാഗതത്തിൽ ക്രിയാത്മക നിർദ്ദേശങ്ങളുമായി ചാലക്കുടിയുടെ ജനകീയസദസ്സ്

ചാലക്കുടി : പൊതു ഗതാഗത സംവിധാനങ്ങൾ കാര്യക്ഷമമാക്കുവാനും, ജനങ്ങൾക്ക് അത്യാവശ്യമുള്ളതും ലാഭകരവുമായ പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നതിനും വേണ്ടി, ക്രിയാത്മക നിർദ്ദേശങ്ങൾ ഉയർത്തി, ചാലക്കുടിയുടെ ജനകീയ സദസ്സ്. പൊതുഗതാഗത സംവിധാനങ്ങളുടെ പ്രാധാന്യത്തെയും , ഈ മേഖല നേരിടുന്ന പ്രതിസന്ധികളെയും കുറിച്ച് ജനപ്രതിനിധികളും, കെഎസ്ആർടിസിയും സ്വകാര്യ ബസ് സംഘടനകളും തമ്മിൽ ആരോഗ്യപരമായ ചർച്ച നടന്നു. പൊതു ഗതാഗതം എത്തിപ്പെടാത്ത ഉൾനാടുകളെ പ്രധാന റൂട്ട്കളുമായി ബന്ധിപ്പിക്കുന്നതിനുള്ള നിരവധി നിർദ്ദേശങ്ങൾ സദസ്സിൽ ഉയർന്നുവന്നു. ആയതിന്റെ സാധ്യത പഠനങ്ങൾക്കായി, മോട്ടോർ വാഹന വകുപ്പിനെ …

പൊതു ഗതാഗതത്തിൽ ക്രിയാത്മക നിർദ്ദേശങ്ങളുമായി ചാലക്കുടിയുടെ ജനകീയസദസ്സ് Read More »

error: Content is protected !!