തിരുനാളിന് വ്യത്യസ്തമായി ജപമാല കേക്ക്
പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുന്നാളിനോടനുബന്ധിച്ച് ചാലക്കുടി സെന്റ് മേരീസ് പള്ളിയിൽ 50 അടി നീളവും 200 കിലോ ഭാരമുള്ള കേക്ക് നിർമല ഇൻസ്റ്റിട്യൂഷൻസ് സമർപ്പിച്ചു. നിർമല കോളജ് ആർട്സ് ആൻഡ് സയൻസ് ലെ ഹോട്ടൽ മാനേജ്‌മന്റ് വിഭാഗമാണ് 59 മണികൾ അടങ്ങിയ കൊന്തയുടെ ആകൃതിയിൽ ഉള്ള ഈ കേക്ക് നിർമിക്കുന്നതിനുള്ള ആശയത്തിന് നേതൃത്വം കൊടുത്തത്.ഫെറോന പള്ളി വികാരി റെവ. ഫാദർ വർഗീസ് പാത്താടൻ കേക്ക് ആശീർവദിച്ച് മുറിച്ച് ആയിരങ്ങൾക്ക് പങ്കുവച്ചു. കോളജിലെ വിദ്യാർത്ഥികൾ ആണ് കേക്ക് വിതരണവും …