Channel 17

live

channel17 live

chalakkudy

വയനാടിന് കൈത്താങ്ങുമായി വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്‍മാര്‍

വയനാടിന് കൈത്താങ്ങുമായി സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്‍മാര്‍. സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന തൃശ്ശൂര്‍ ജില്ലയിലെ കലാകാരന്‍മാരും പഠിതാക്കളും വായനാട്ടിലെ ദുരന്തഭാതിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 75,170 രൂപ നല്‍കി. തുക ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന് ജില്ലാ കോഡിനേറ്റര്‍ ഇ.എസ് സുബീഷ് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.ആര്‍ മായ, ജില്ലാ ആസൂത്രണ ഫെസിലിറ്റേറ്റര്‍ അനൂപ് കിഷോര്‍, …

വയനാടിന് കൈത്താങ്ങുമായി വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്‍മാര്‍ Read More »

നടൻ നിർമ്മൽ ബെന്നിഅന്തരിച്ചു

ഡാ തടിയാ ഉൾപ്പടെ വിവിധ സിനിമകളിലും യുട്യൂബ് വീഡിയോകളിലും പരസ്യ ചിത്രത്തിലും അഭിനയിച്ച നടൻ നിർമ്മൽ ബെന്നി(35) അന്തരിച്ചു.ചേർപ്പ് വല്ലച്ചിറക്കാരൻ ബെന്നിയുടെയും ഷാൻ്റിയുടെയും മകനാണ്. കൊമേഡിയനായിട്ടാണ് നിർമ്മൽ ബെന്നി സ്റ്റേജ് പരിപാടികളിലൂടെ അഭിനയ ലോകത്തേക്ക് പ്രവേശിക്കുന്നത്.2012ൽ ജയകൃഷ്ണ കാർണവർ സംവിധാനം ചെയ്ത “നവാഗതർക്ക് സ്വാഗതം” എന്ന സിനിമയിലൂടെയാണ് സിനിമയിലെത്തുന്നത്.തുടർന്ന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ “ആമേൻ”,സുന്ദർദാസിൻ്റെ “റബേക്ക ഉതുപ്പ് കിഴക്കേമല”, ചന്ദ്രഹാസൻ്റെ “ജോണ്‍പോൾ വാതിൽ തുറക്കുന്നു.” മനു കണ്ണന്താനത്തിൻെറ “,ദൂരം” എന്നീ അഞ്ച് ചിത്രങ്ങളിൽ അഭിനയിച്ചു.സിനിമയ്ക്ക് പുറമെ പിതാവിന് …

നടൻ നിർമ്മൽ ബെന്നിഅന്തരിച്ചു Read More »

അഭിനന്ദനങ്ങൾ

കുഴൂർ: ഇന്ത്യയിൽ എല്ലാ സ്റ്റേറ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 60 പേരിൽ കേരളത്തിലെ കുടുംബശ്രീയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ടുപേരിൽ ഒരാളായ കുഴൂർ ഗ്രാമപഞ്ചായത്തംഗം സുധാദേവദാസ് (കുഴൂർ കുടുംബശ്രീ, പ്രകൃതി കുടുംബശ്രീ അംഗം) പ്രധാനമന്ത്രിയുമായി നേരിട്ട് സംസാരിക്കുന്ന 6 പേരിൽ ഒരാളായി “value chain Development” (FPO) എന്ന വിഷയവുമായി നേരിട്ട് സംസാരിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടു. 25-ാംതീയതി മഹാരാഷ്ട്രയിൽ വെച്ച് നടക്കുന്ന മീറ്റിലാണ് അവസരം ലഭിക്കുന്നത്. ഈ വരുന്ന 23-ാം തിയതി മഹാരാഷ്ട്രയിലേക്ക് തിരിക്കുന്ന സഹപ്രവർത്തക കൂടിയായ ശ്രീമതി.സുധദേവദാസിന് യാത്രാമംഗളങ്ങളും ആശംസകളും …

അഭിനന്ദനങ്ങൾ Read More »

‘മധുസ്മൃ‌തി’ സംഘടിപ്പിച്ചു

ചാലക്കുടി: അന്തരിച്ച യുവമാധ്യമ പ്രവർത്തകൻ മധു സമ്പാളൂർ ഓർമയായിട്ടു 4 വർഷം തികയുന്നതിൻ്റെ ഭാഗമായി ചാലക്കുടി ചാലക്കുടി പ്രസ് ഫോറവും, മർച്ചൻ്റ്സ് അസോസിയേഷനും ചേർന്ന് ‘മധുസ്മൃ‌തി’ സംഘടിപ്പിച്ചു. വ്യാപാരഭവൻ ഹാളിൽ നടന്ന അനുസ്‌മരണ സമ്മേളനവും സമാദരണ സദസ്സും എം.എൽ.എ.സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു.പ്രസ് ഫോറം പ്രസിഡൻ്റ് തോമാസ്കോമ്പാറ അദ്ധ്യക്ഷത വഹിച്ചു. ചാലക്കുടിയുടെ നിറസാന്നിധ്യങ്ങളായ തൃശ്ശൂർ ജില്ല പീഡറും, പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ.കെ.ബി. സുനിൽകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ട്രഷറർ .ജോയ് മൂത്തേടൻ, സംസ്‌ഥാന …

‘മധുസ്മൃ‌തി’ സംഘടിപ്പിച്ചു Read More »

പിക്ചർസ്ക് ഫോട്ടോഗ്രഫി ഫെസ്റ്റിവലിനു വിരാമം

തൃശ്ശൂർ : സെന്റ് തോമസ് കോളേജിൽ രണ്ടുദിവസം നീണ്ടുനിന്ന ഫോട്ടോഗ്രാഫി ഫെസ്റ്റിവൽ സമാപിച്ചു. ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് ഡിപ്പാർട്മെന്റ് ഓഫ് മീഡിയ സ്റ്റഡീസ് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി സംസ്ഥാനതല ഫോട്ടോഗ്രഫി മത്സരം, മാസ്റ്റർ ക്ലാസുകൾ, ഫോട്ടോ എക്സിബിഷൻ, ഫോട്ടോഗ്രഫി ക്യാമ്പ് എന്നിവ നടത്തി. രണ്ടായിരത്തിലധികം വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്ത ഫെസ്റ്റിവലിൽ റീൽസ് കോംപറ്റീഷൻ, ഫേസ് പെയിന്റിംഗ്, ട്രഷർ ഹണ്ട് തുടങ്ങിയവ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ സ്റ്റാർട്ടപ്പ് സ്റ്റോറീസ് മറ്റൊരു പ്രധാന ആകർഷണമായിരുന്നു. ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ …

പിക്ചർസ്ക് ഫോട്ടോഗ്രഫി ഫെസ്റ്റിവലിനു വിരാമം Read More »

പരിശോധന നടത്തി

ഹെൽത്തി കേരളയുടെ ഭാഗമായി മേലൂർ മുരിങ്ങൂർ ബർഗർ എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷ വകുപ്പിൽ വിവരം അറിയിക്കുകയും തുടർന്ന് ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാവകുപ്പും സംയുക്തമായി പരിശോധന നടത്തി പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തു നശിപ്പിക്കുകയും ചെയ്തു. ഹെൽത്ത്‌ ഇൻസ്‌പെക്ടർശ്രീമതി റീന ടി എം, ഭക്ഷ്യ സുരക്ഷ ഓഫീസർ ശ്രീമതി അനു, ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥയായ പ്രീത, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ വർഗീസ്ക്കുട്ടി, ജിനു, ശരണ്യ …

പരിശോധന നടത്തി Read More »

മനുഷ്യ സ്നേഹത്തിൻ്റെ ഉറവ വറ്റാത്ത മുഖങ്ങൾ ഇതാ മേലൂരിൽ നിന്നും

മേലൂർ കല്ലുത്തി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പ്രദീപേട്ടൻ്റെ കട ചെറിയ ഒരു ഹോട്ടൽ ,കാലത്ത് കഞ്ഞിയും ഉച്ചക്ക് ഭക്ഷണവും മിതമായ നിരക്കിൽ വിൽപ്പന നടത്തുന്ന ഒരു കുഞ്ഞുകട ഇത് നടത്തുന്നത് കുറുപ്പംദേശത്തുള്ള ഞാറ്റുവെട്ടി വീട്ടിൽ പ്രദീപ് ഇദ്ധേഹം ഈ കടയിലെ ഒരു ദിവസത്തെ വരുമാനവും ആ കടയിലെ 3 ജോലിക്കാരുടെ ഒരു ദിവസത്തെ വേതനവും ചേർത്ത് പതിനായിരത്തി ഒരുന്നൂറ്റിഇരുപത് രൂപ(10120) വയനാടിലെ ദുരന്ത ബാധിതർക്ക് സഹായം നൽകുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിധാ ശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. ഈ കടയിൽ നിന്നുള്ള …

മനുഷ്യ സ്നേഹത്തിൻ്റെ ഉറവ വറ്റാത്ത മുഖങ്ങൾ ഇതാ മേലൂരിൽ നിന്നും Read More »

ജാതിയുടെയും മതത്തിന്റെയും തൊട്ടുകൂടായ്മയെ മറികടക്കാൻ ,അറിവ് ആയുധമാക്കാൻ ഉപദേശിച്ച ശ്രീനാരായണ ഗുരുവിൻറെ ജന്മദിനമാണ് ഇന്ന്

സമത്വസുന്ദരമായ ഒരു ലോകമാണ് ശ്രീനാരായണഗുരു വിഭാവനം ചെയ്തത്. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന, മാതൃകാസ്ഥാനമാണിതെന്ന് ഓരോ മനുഷ്യനെയും ,ഓർമിപ്പിക്കുന്ന എക്കാലത്തും എവിടെയും പ്രസക്തമായിട്ടുള്ള ഗുരുവചനം ഈ കാലത്തിൻറെ വഴിവിളക്കാണ്…..ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ……. https://www.youtube.com/@channel17.online

പൊതു ഗതാഗതത്തിൽ ക്രിയാത്മക നിർദ്ദേശങ്ങളുമായി ചാലക്കുടിയുടെ ജനകീയസദസ്സ്

ചാലക്കുടി : പൊതു ഗതാഗത സംവിധാനങ്ങൾ കാര്യക്ഷമമാക്കുവാനും, ജനങ്ങൾക്ക് അത്യാവശ്യമുള്ളതും ലാഭകരവുമായ പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നതിനും വേണ്ടി, ക്രിയാത്മക നിർദ്ദേശങ്ങൾ ഉയർത്തി, ചാലക്കുടിയുടെ ജനകീയ സദസ്സ്. പൊതുഗതാഗത സംവിധാനങ്ങളുടെ പ്രാധാന്യത്തെയും , ഈ മേഖല നേരിടുന്ന പ്രതിസന്ധികളെയും കുറിച്ച് ജനപ്രതിനിധികളും, കെഎസ്ആർടിസിയും സ്വകാര്യ ബസ് സംഘടനകളും തമ്മിൽ ആരോഗ്യപരമായ ചർച്ച നടന്നു. പൊതു ഗതാഗതം എത്തിപ്പെടാത്ത ഉൾനാടുകളെ പ്രധാന റൂട്ട്കളുമായി ബന്ധിപ്പിക്കുന്നതിനുള്ള നിരവധി നിർദ്ദേശങ്ങൾ സദസ്സിൽ ഉയർന്നുവന്നു. ആയതിന്റെ സാധ്യത പഠനങ്ങൾക്കായി, മോട്ടോർ വാഹന വകുപ്പിനെ …

പൊതു ഗതാഗതത്തിൽ ക്രിയാത്മക നിർദ്ദേശങ്ങളുമായി ചാലക്കുടിയുടെ ജനകീയസദസ്സ് Read More »

സ. വി എൻ രാജനെ അനുസ്മരിച്ചു

ഓഗസ്റ്റ് 18, CPIM ചാലക്കുടിയിലെ മൺറിഞ്ഞ മുതിർന്ന പാർട്ടി നേതാവായിരുന്ന സ.വി എൻ രാജന്റെ ഒന്നാം അനുസ്മരണ സമ്മേളനം മുൻ MLA യും. CPIM തൃശൂർ ജില്ലാ കമ്മിറ്റി അംഗവുമായ സ. B D ദേവസ്സി ഉദ്ഘാടനം ചെയ്തു. രാവിലെ 10 മണിക്ക് ഗാന്ധിനഗർ കമ്മ്യൂണിറ്റി ഹാളിൽ CPIM ചാലക്കുടി സൗത്ത് ലോക്കൽ കമ്മിറ്റിസംഘടിപ്പിച്ച സമ്മേളനത്തിൽ സൗത്ത് LC സെക്രട്ടറി സ അജിതൻ അധ്യക്ഷനായി.ഏരിയ സെക്രട്ടറി കെ എസ് അശോകൻഏരിയ കമ്മിറ്റി അംഗങ്ങൾ ആയ കെ പി …

സ. വി എൻ രാജനെ അനുസ്മരിച്ചു Read More »

ചാലക്കുടിയിലെ കലാ സാംസ്ക്കാരിക സംഘടനയായ നടുമുറ്റം സാംസ്ക്കാരിക വേദിയുടെ വാർഷിക പൊതുയോഗം ചാലക്കുടി അമ്പലനട നടുവം മന ഓഫീസിൽ വച്ച് നടന്നു

പ്രസിഡന്റ് ടി.പി. രാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉൽഘാടനം ചെയ്തു. ചാലക്കുടിയിലെ കലാ സാംസ്ക്കാരിക സംഘടനയായ നടുമുറ്റം സാംസ്ക്കാരിക വേദിയുടെ വാർഷിക പൊതുയോഗം ചാലക്കുടി അമ്പലനട നടുവം മന ഓഫീസിൽ വച്ച് നടന്നു. പ്രസിഡന്റ് ടി.പി. രാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉൽഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എബി ജോർജ് മുഖ്യ പ്രഭാഷണം നടത്തി. ചലച്ചിത്ര സംവിധായകൻ സുന്ദർദാസ് മുഖ്യാതിഥിയായിരുന്നു.വാർഡ് കൗൺസിലർ കെ.വി.പോൾ പുതിയ അംഗങ്ങൾക്ക് …

ചാലക്കുടിയിലെ കലാ സാംസ്ക്കാരിക സംഘടനയായ നടുമുറ്റം സാംസ്ക്കാരിക വേദിയുടെ വാർഷിക പൊതുയോഗം ചാലക്കുടി അമ്പലനട നടുവം മന ഓഫീസിൽ വച്ച് നടന്നു Read More »

കൊരട്ടി – ചിറങ്ങര മുരിങ്ങൂർ ദേശീയ പാതയെ ദുരത്ത പാതയാക്കരുത്: എൽ.ഡി.എഫ് ജനകീയ ധർണ്ണ സംഘടിപ്പിച്ചു

കൊരട്ടി: കൊരട്ടി – ചിറങ്ങര – മുരിങ്ങൂർ ദേശീയതയിൽ മേൽ പാല – അടിപാത നിർമ്മാ അത്തിലെ അശാസ്ത്രീയ മൂലം ഈ പാതയെ ദുരന്ത പാതയാക്കരുത് എന്ന് ആവിശ്യപ്പെട്ടുകൊണ്ട് എൽ.ഡി.എഫ് ൻ്റെ നേതൃത്വത്തിൽ ജനകീയശ്രദ്ധ ക്ഷണിക്കൽ സായാഹ്നം സംഘടിപ്പിച്ചു. നിലവിലെ നിർമ്മാണത്തിലെ എസ്റ്റിമേറ്റ് സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കുക, നിർമ്മാണത്തിലെ അപാകത പരിഹരിക്കുക, വ്യാപാരികൾക്ക് വ്യാപാരം നടത്താനുള്ള സൗകര്യം ഒരുക്കുക, തദ്ദേശീയരുടെ യാത്രാദുരിതം അവസാനിപ്പിക്കുക, നിർമ്മാണം സമയബന്ധിതവും സുതാര്യവും ആക്കുക, നഷ്ണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ തദ്ദേശസ്ഥാപനവും, പൊതു …

കൊരട്ടി – ചിറങ്ങര മുരിങ്ങൂർ ദേശീയ പാതയെ ദുരത്ത പാതയാക്കരുത്: എൽ.ഡി.എഫ് ജനകീയ ധർണ്ണ സംഘടിപ്പിച്ചു Read More »

കർഷകസംഗമവും കർഷക അവാർഡ് ദാനവും

ചാലക്കുടി എംഎൽഎ ശ്രീ സനീഷ് കുമാർ ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. ചാലക്കുടി പരിയാരം സെൻറ് ജോർജ് ദേവാലയത്തിൽ കർഷകസംഗമവും കർഷകാ അവാർഡ് ദാനവും നടത്തി. ഇരിഞ്ഞാലക്കുട രൂപത കത്തോലിക്കാ കോൺഗ്രസിൻറെ നേതൃത്വത്തിൽ പരിയാരം ഇടവക കത്തോലിക്ക കോൺഗ്രസിന്റെ ആദിഥേയത്വത്തിൽ ഈ മഹാകർഷക സംഗമവും അവാർഡ് ദാനവും നടത്തിയത്. ചാലക്കുടി എംഎൽഎ ശ്രീ സനീഷ് കുമാർ ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. ഇരിഞ്ഞാലക്കുട രൂപത കത്തോലിക്കാ കോൺഗ്രസ് പ്രസിഡണ്ട് ഡേവിസ് ഊക്കൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം …

കർഷകസംഗമവും കർഷക അവാർഡ് ദാനവും Read More »

പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കണംപട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി

പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കണമെന്ന് തൃശ്ശൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കെ. ശാന്തകുമാരി എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ സിറ്റിംഗില്‍ നിര്‍ദ്ദേശിച്ചു. പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് ചില ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ലഭിക്കാത്ത സാഹചര്യമുണ്ടാകുന്നുണ്ട് ഇത് വളരെ ഗൗരവമുള്ളതാണ്. പട്ടികജാതി പട്ടികവര്‍ഗ്ഗവിഭാഗം പൊതു സമൂഹത്തിന്റെകൂടി ശ്രദ്ധയും പരിഗണനയും ആവശ്യമുള്ള വിഭാഗം എന്ന നിലയില്‍ വകുപ്പുകളുടെ ഭാഗത്ത് നിന്നും കാലതാമസം ഉണ്ടാകാന്‍ പാടില്ല. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ പട്ടയ പ്രശ്‌നങ്ങളും വികസന …

പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കണംപട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി Read More »

ദുരന്തബാധിതർക്ക് സഹായ ഹസ്തവുമായി ബെന്നി ബഹനാൻ എം.പി.ചാലക്കുടി എം പി ബെന്നി ബഹനാൻ

എറണാകുളം കളക്ട്രേറ്റിൽ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ചെക്ക് ഏറ്റുവാങ്ങി. വയനാട്ടിലെ ദുരന്തബാധിതർക്ക് സഹായ ഹസ്തവുമായി ബെന്നി ബഹനാൻ എം.പി.ചാലക്കുടി എം പി ബെന്നി ബഹനാൻ, പാർലമെന്റ് അംഗമെന്ന നിലയിൽ ഒരു മാസത്തെ ശമ്പളമായ 1 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. എറണാകുളം കളക്ട്രേറ്റിൽ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ചെക്ക് ഏറ്റുവാങ്ങി. എ.ഡി.എം. ആശ സി. എബ്രഹാമിന്റെ സാനിദ്ധ്യത്തിലാണ് ചെക്ക് കൈമാറിയത്. https://www.youtube.com/@channel17.online

വയനാട്ടിലേയ്ക്ക് 3,94,107 രൂപ ധനസഹായം നല്‍കി കാര്‍മല്‍ സ്‌ക്കൂള്‍

ചാലക്കുടി : വയനാട്ടിലെ ദുരിതബാധിതര്‍ക്കായുള്ള ധനസഹായത്തിലേയ്ക്ക് ചാലക്കുടി കാര്‍മല്‍ വിദ്യാലയവും കൈകോര്‍ത്തു. സ്വരൂപിച്ച പണം റവന്യൂമന്ത്രി ശ്രീ. കെ.രാജന്‍ അവര്‍കള്‍ക്ക് കൈമാറി.കാര്‍മ്മലിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് ഒറ്റ ദിവസം കൊണ്ട് 3,94,107 രൂപ സമാഹരിച്ചു. ദുരിതബാധിതരുടെ അവസ്ഥ മാധ്യമങ്ങളിലുടെ തിരിച്ചറിഞ്ഞ വിദ്യാര്‍ത്ഥികളും അധ്യാപകരും ഈ ‘ഒരു ദിവസത്തെ ധനസമാഹരണ യജ്ഞത്തില്‍’ നിര്‍ലോഭമായി സഹകരിച്ചു. വിദ്യാര്‍ത്ഥികള്‍ മന്ത്രിക്ക് സമാഹരണ തുക കൈമാറി. പ്രിന്‍സിപ്പാള്‍ റവ. ഫാ. ജോസ് താണിക്കല്‍, അധ്യാപിക പ്രതിനിധി ശ്രീമതി വിജയം പി.എ., പി.ടി.എ പ്രസിഡണ്ട്, …

വയനാട്ടിലേയ്ക്ക് 3,94,107 രൂപ ധനസഹായം നല്‍കി കാര്‍മല്‍ സ്‌ക്കൂള്‍ Read More »

78 -മത് സ്വാതന്ത്രദിനാഘോഷം തേക്കിന്‍ക്കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ നടന്നു

ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. 78 മത് സ്വാതന്ത്രദിനാഘോഷം തേക്കിന്‍ക്കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ നടന്നു. ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. സമഭാവനയിൽ അധിഷ്ഠിതമായ നവഭാരത നിർമ്മിതിക്കായി ഓരോ ഇന്ത്യൻ പൗരനും ശ്രമിക്കണമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു. ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി പോലീസ് കമ്മീഷണർ ആർ. …

78 -മത് സ്വാതന്ത്രദിനാഘോഷം തേക്കിന്‍ക്കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ നടന്നു Read More »

സ്വാതന്ത്ര്യദിനാഘോഷം -കുരുന്നില പുസ്തകപ്പായ്ക്കറ്റും വിത്തുവിതരണവും നടത്തി

ചാലക്കുടി നഗരസഭയിലെ ഇരുപത്തിമൂന്നാം വാർഡ് ഗോൾഡൻ നഗർ കൈരളി അങ്കണവാടിയിൽ സ്വാതന്ത്ര്യദിനാഘോഷംനടത്തി.വാർഡ് കൗൺസിലർ ബിന്ദു ശശികുമാർ പതാക ഉയർത്തുകയും പച്ചക്കറി വിത്തുകൾ വിതരണം നടത്തുകയും ചെയ്തു.കുരുന്നില എന്ന പേരിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പുസ്തക പാക്കറ്റ് പി.ഡബ്ല്യു.ഡി. മെക്കാനിക്കൽ എൻജിനീയർ സി. നന്ദകുമാർ സമ്മാനിച്ചു. പരിഷത്ത് മേഖലാ സെക്രട്ടറി പി. രവീന്ദ്രൻ , ബുഷറ ടീച്ചർ ദിതീഷ്കുമാർ,ബിന്യാമിൻ തുടങ്ങിയവർ പങ്കെടുത്തു.1800 രൂപ വിലവരുന്ന കുരുന്നില – 35 ബാലസാഹിത്യ പുസ്തകങ്ങളും 20 പാട്ടുകളും ഉൾപ്പെടുന്നതാണ്. ചാലക്കുടി …

സ്വാതന്ത്ര്യദിനാഘോഷം -കുരുന്നില പുസ്തകപ്പായ്ക്കറ്റും വിത്തുവിതരണവും നടത്തി Read More »

വയനാടിന് ഒരു കൈസഹായം: മമ്മൂട്ടി ഫാൻസ്‌ ചാലക്കുടി

മമ്മൂട്ടി ഫാൻസ്‌ ചാലക്കുടി ഏരിയ കമ്മിറ്റി പ്രവർത്തകർ ശേഖരിച്ച 33,369 രൂപ ചാലക്കുടി MLA ശ്രീ സനീഷ്കുമാർ ജോസഫിനു കൈമാറി. ചാലക്കുടി ഫാൻസ്‌ സെക്രട്ടറി അൻസാർ പി എം, പ്രസിഡന്റ്‌ ശംഭു കെ.എസ്, മുനിസിപ്പൽ കൗൺസിലർ ശ്രീ. തോമസ് മാളിയേക്കൽ, ചാലക്കുടി തഹൽസിദാർ സി. എം അബ്ദുൾ മജീദ് തുടങ്ങിയവർ പ്രസംഗിച്ചു. https://www.youtube.com/@channel17.online

വയനാടിനൊരു കൈത്താങ്ങായി കുടുംബശ്രീയും

മേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.എസ് സുനിത പ്രതിനിധാനം ചെയ്യുന്ന വാർഡ് 7അടിച്ചില്ലി കുടുംബശ്രീ എ.ഡി.എസ് ൻ്റെ നേതൃത്വത്തിൽ അയൽക്കൂട്ട അംഗങ്ങളിൽ നിന്നും പിരിച്ച 70000(എഴുപതിനായിരം) രൂപ മേലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനൂപ് സി.എൻ. ന് കൈമാറി. കുടുംബശ്രീ ADടൻ്റെ വാർഷികം 7-ാം വാർഡിൽഎല്ലാ വർഷവും ഗംഭീരമായി ആഘോഷിക്കാറുണ്ട് വയനാട് ഉരുൾപ്പൊട്ടലിൻ്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ആഘോഷം ഒഴിവാക്കിക്കൊണ്ട് ആ തുക വയനാട് ദുരന്തബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ ADS തിരുമാനിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് …

വയനാടിനൊരു കൈത്താങ്ങായി കുടുംബശ്രീയും Read More »

error: Content is protected !!