Channel 17

live

channel17 live

chelakkara

ചേലക്കര അംബേദ്കർ ഗ്രാമം പദ്ധതി മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേർന്നു

പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന പാഞ്ഞാൾ ഗ്രാമ പഞ്ചായത്തിലെ കുറുപ്പം തൊടി നഗർ, കൊണ്ടാഴി ഗ്രാമ പഞ്ചായത്തിലെ മാളിയംകുന്ന് -ഡിസി നഗർ എന്നിവയുടെ വികസന പ്രവർത്തികൾ നടപ്പിലാക്കുന്നതിനുള്ള മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേലക്കര പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ചെയർമാൻ യു.ആർ പ്രദീപ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്നു. വീടുകളുടെ റിപ്പയറിങ്, റോഡുകളുടെ നിർമ്മാണം അടക്കമുള്ള പ്രവർത്തികളെക്കുറിച്ച് മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്തു. ഈ പ്രവർത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും യോഗത്തിൽ …

ചേലക്കര അംബേദ്കർ ഗ്രാമം പദ്ധതി മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേർന്നു Read More »

ചേലക്കര സബ് രജിസ്ട്രാര്‍ ഓഫീസ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു

മോണിറ്ററിംഗ് കമ്മിറ്റിയുടെ ആദ്യ യോഗം ചേലക്കര പൊതുമരാമത്ത് റസ്റ്റ്ഹൗസില്‍ യു.ആര്‍. പ്രദീപ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ചേലക്കര സബ് രജിസ്ട്രാര്‍ ഓഫീസില്‍ പൗരാവകാശ രേഖപ്രകാരമുള്ള സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിനായി ജനകീയ സമിതിയുടെ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. മോണിറ്ററിംഗ് കമ്മിറ്റിയുടെ ആദ്യ യോഗം ചേലക്കര പൊതുമരാമത്ത് റസ്റ്റ്ഹൗസില്‍ യു.ആര്‍. പ്രദീപ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. സബ് രജിസ്ട്രാര്‍ ഓഫീസുകളിലെ സേവനങ്ങള്‍ പൊതുജനത്തിന് സമയബന്ധിതമായി ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് കമ്മിറ്റി രൂപീകരിച്ചത്. കമ്മിറ്റി ഓരോ മാസവും മൂന്നാമത്തെ ശനിയാഴ്ച യോഗം ചേരും. …

ചേലക്കര സബ് രജിസ്ട്രാര്‍ ഓഫീസ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു Read More »

ചേലക്കര താലൂക്ക് ആശുപത്രിയിൽ മാമോഗ്രഫി യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ചേലക്കര താലൂക്ക് ആശുപത്രിയിൽ നിർമ്മിച്ച മാമോഗ്രഫി യൂണിറ്റിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം അഷറഫ് നിർവഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്തിൻ്റെ കാൻ തൃശൂർ 2022-23 പദ്ധതിയിൽ ഉൾപ്പെടുത്തി 37.45 ലക്ഷം രൂപ ചെലവിലാണ് ചേലക്കര താലൂക്ക് ആശുപത്രിയിൽ മാമോഗ്രഫി മെഷീൻ സ്ഥാപിച്ചത്. നിലവിൽ മാമോഗ്രാം ടെസ്റ്റിനായി മെഡിക്കൽ കോളേജിലും മറ്റു സ്വകാര്യ ആശുപത്രികളിലും പോകേണ്ടിവരുന്ന അവസ്ഥയുണ്ടെന്നും ഗ്രാമീണ മേഖലയിലുള്ളവരുടെ ദുരിതം കുറയ്ക്കാൻ സഹായകരമായ സംവിധാനമാണ് താലൂക്ക് ആശുപത്രിയിൽ സർക്കാർ നടപ്പിലാക്കിയതെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് …

ചേലക്കര താലൂക്ക് ആശുപത്രിയിൽ മാമോഗ്രഫി യൂണിറ്റ് ഉദ്ഘാടനം ചെയ്തു Read More »

ചേലക്കരയിൽ കർഷകർക്ക് രക്ഷയൊരുക്കാൻ സോളാർ വേലി

ചേലക്കരയിലെ വന്യജീവി ആക്രമണം തടയുന്നതിൻ്റെ ഭാഗമായി സോളാർ വേലി സ്ഥാപിക്കുന്നതിൻ്റെ ഉദ്ഘാടനം ആലത്തൂർ ലോക്‌സഭാംഗം കെ. രാധാകൃഷ്ണൻ എം പി നിർവഹിച്ചു. രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി വഴി 70 ലക്ഷം രൂപ ചെലവിലാണ് സോളാർ വേലി നിർമിച്ചത്. വന്യജീവി ആക്രമണങ്ങളിൽ നിന്നും ജനങ്ങൾക്ക് സംരക്ഷണം ലഭിക്കാനും കാർഷിക മലയോര മേഖലയെ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള പരിഹാരമായാണ് സോളാർ വേലി നിർമ്മിക്കുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ട് എം പി പറഞ്ഞു. സംസ്ഥാന, കേന്ദ്ര സർക്കാരുകൾ സംയുക്തമായി …

ചേലക്കരയിൽ കർഷകർക്ക് രക്ഷയൊരുക്കാൻ സോളാർ വേലി Read More »

ലഹരി വ്യാപനത്തിനെതിരെ റണ്‍ എവേ ഫ്രം ഡ്രഗ്‌സ് കൂട്ടയോട്ടം

ജില്ലയിലെ ഐ എച്ച് ആർ ഡി സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും അധ്യാപകരും ജനപ്രതിനിധികളും കൂട്ടയോട്ടത്തിൽ പങ്കെടുത്തു. യുവജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമവാസനക്കെതിരെ സ്‌നേഹസന്ദേശം പ്രചരിപ്പിക്കുന്നതിനായി ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഐഎച്ച്ആര്‍ഡിയുടെ നേതൃത്വത്തില്‍ സ്‌നേഹത്തോണ്‍ സംഘടിപ്പിച്ചു. ജില്ലയിലെ ഐഎച്ച്ആർഡി കോളേജുകളിൽ ലഹരി വ്യാപനത്തിനെതിരെ റണ്‍ എവേ ഫ്രം ഡ്രഗ്‌സ് എന്ന പേരില്‍ കൂട്ടയോട്ടം നടത്തി.കല്ലേറ്റുംകര കെ കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്‌നിക് കോളേജ്,കോളേജ് ഓഫ് അപ്ലൈഡ് സയൻസ് നാട്ടിക,കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ചേലക്കര,കൊടുങ്ങല്ലൂർ ഐഎച്ച്ആർഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ്,ഐഎച്ച്ആർഡി …

ലഹരി വ്യാപനത്തിനെതിരെ റണ്‍ എവേ ഫ്രം ഡ്രഗ്‌സ് കൂട്ടയോട്ടം Read More »

ചേലക്കരയിൽ ഹരിത പ്രഖ്യാപനം; ഹരിത പദവി പ്രശസ്തിപത്രം വിതരണം ചെയ്തു

ചേലക്കര ഗ്രാമ പഞ്ചായത്ത് ഹരിത പ്രഖ്യാപനവും ഹരിത കർമ്മ സേന അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ചേലക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം കെ പത്മജ നിർവഹിച്ചു. ചടങ്ങിൽ ചേലക്കര ഗ്രാമപഞ്ചായത്തിലെ 356 അയൽക്കൂട്ടങ്ങൾ, 37 സർക്കാർ അർദ്ധ സർക്കാർ പൊതു മേഖലാ സ്ഥാപനങ്ങൾ, 18 വിദ്യാലയങ്ങൾ, 43 അങ്കണവാടികൾ, ഒരു കോളേജ് എന്നിവയ്ക്ക് മാലിന്യ നിർമ്മാർജ്ജനത്തിൽ ഹരിത പദവി നൽകി ആദരിച്ചു. മാലിന്യ നിർമാർജ്ജന പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഹരിത പദവി നൽകി ആദരിച്ചത്. പരിപാടിയുടെ ഭാഗമായി മേപ്പാടം …

ചേലക്കരയിൽ ഹരിത പ്രഖ്യാപനം; ഹരിത പദവി പ്രശസ്തിപത്രം വിതരണം ചെയ്തു Read More »

ആംബുലൻസ് ഫ്ളാഗ് ഓഫ് ചെയ്തു

ചേലക്കര മുൻ എം.എൽ.എ കെ. രാധാകൃഷ്ണൻ്റെ 2023 – 24 വർഷത്തെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ വിനിയോഗിച്ച് ചേലക്കര താലൂക്ക് ആശുപത്രിയിലേക്ക് വാങ്ങിയ ആംബുലൻസിൻ്റെ ഫ്ളാഗ് ഓഫ് കർമ്മം കെ. രാധാകൃഷ്ണൻ എം.പി നിർവ്വഹിച്ചു. ചേലക്കര ആശുപത്രിയിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി ഇതുവരെ 29 സെൻ്റ് സ്ഥലം ഏറ്റെടുത്തിട്ടുണ്ടെന്നും 15 സെൻ്റ് കൂട്ടിച്ചേർത്ത് മൊത്തം 44 സെൻ്റ് സ്ഥലം എടുക്കുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. ആശുപത്രി കേന്ദ്രീകരിച്ച് 6 കോടി രൂപയുടെ …

ആംബുലൻസ് ഫ്ളാഗ് ഓഫ് ചെയ്തു Read More »

പ്രശസ്ത സാഹിത്യ നിരൂപകൻ ഇരിങ്ങാലക്കുട സ്വദേശി മാമ്പൂഴ കുമാരൻ അന്തരിച്ചു

കൊടകര ശാന്തി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ജനനം: 1933 ൽ എറണാകുളം ജില്ലയിൽ മാമ്പുഴ എന്ന ഗ്രാമത്തിൽ. കിഴക്കെത്തയ്യിൽ വീട്. അമ്മ: കിഴക്കെത്തയ്യിൽ ലക്ഷ്‌മിക്കുട്ടി അമ്മ, അച്ഛൻ: പെരുമ്പളം ചിറയിൽ എസ്. കുഞ്ഞിക്കൃഷ്ണൻനായർ. വിദ്യാഭ്യാസം: കീച്ചേരി പ്രൈമറി സ്‌കൂൾ, കാഞ്ഞിരമറ്റം സെൻ്റ് ഇഗ്‌നേഷ്യസ് യു.പി. സ്‌കൂൾ, മുളന്തുരുത്തി ഹൈസ്‌കൂൾ, എറണാ കുളം മഹാരാജാസ് കോളേജ്. 1960-ൽ എം.എ. പാസ്സായി. ഉദ്യോഗം: പാലക്കാട് വിക്ടോറിയ കോളേജ്, കൊച്ചി സാന്റാക്രൂസ് ഹൈസ്കൂൾ, കാഞ്ഞിരമറ്റം സെൻ്റ് ഇ‌ഗ്നേഷ്യസ് ഹൈസ്‌കൂൾ. 1961 മുതൽ 1988 വരെ …

പ്രശസ്ത സാഹിത്യ നിരൂപകൻ ഇരിങ്ങാലക്കുട സ്വദേശി മാമ്പൂഴ കുമാരൻ അന്തരിച്ചു Read More »

കുടിവെള്ള പദ്ധതികൾ ഉയർന്ന മുൻഗണന നൽകി പൂർത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി

കുുടിവെള്ള പദ്ധതികൾ ഉയർന്ന മുൻഗണന നൽകി സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ലാ വികസന സമിതിയിൽ ജനപ്രതിനിധികൾ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. റോഡുകൾ സഞ്ചാര യോഗ്യമാക്കുുന്നതിനും തൊട്ടടുത്ത പരിഗണന നൽകണം. ദേശീയപാത നിർമ്മാണം, സ്കൂൾ കെട്ടിട നിർമ്മാണം, സുനാമി കോളനികളിലെ അനധികൃത താമസക്കാരെ ഒഴിപ്പിക്കൽ, സർക്കാർ മന്ദിരങ്ങളിലെ ഒഴിഞ്ഞുകുടക്കുന്ന സ്ഥലങ്ങൾ സ്വന്തമായി സ്ഥലമില്ലാത്ത ഓഫീസുകൾക്ക് അനുവദിക്കൽ, കുന്നംകുളത്ത് എക്സൈസ് വകുപ്പിന് റവന്യു വകുപ്പിൻറെ സ്ഥലം അനുവദിക്കുന്നതുൾപ്പെടെ 76 വിഷയങ്ങൾ ജില്ലാ വികസന സമിതിയിൽ ചർച്ച ചെയ്തു. എംഎൽഎ, ഫണ്ട്, എം …

കുടിവെള്ള പദ്ധതികൾ ഉയർന്ന മുൻഗണന നൽകി പൂർത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി Read More »

നാഷണൽ ഡോക്യൂമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ (NDSF) സമാപിച്ചു

തൃശൂർ സെന്റ് തോമസ് കോളേജിലെ മീഡിയ വിഭാഗവും നാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് തൃശ്ശൂരും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയതല ഡോക്യുമെൻററി – ഹ്രസ്വചലച്ചിത്രമേളയ്ക്ക് സമാപനം കുറിച്ചു. മീഡിയ സ്റ്റഡീസ് ഡയറക്ടർ റവ. ഫാ. ഫിജോ ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പൽ ഫാ. ഡോ. മാർട്ടിൻ കെ എ അധ്യക്ഷനായി. സിനിമ നിരൂപകനും നാഷണൽ അവാർഡ് ജേതാവുമായ ഐ ഷൺമുഖദാസ് മുഖ്യ അതിഥിയായിരുന്നു.ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ ചെറിയാൻ ജോസഫ്, ഡിപ്പാർട്ട്മെൻറ് ഹെഡ് ജോസഫ് ജേക്കബ്, …

നാഷണൽ ഡോക്യൂമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ (NDSF) സമാപിച്ചു Read More »

കൂടൽമാണിക്യത്തിന് മുന്നിൽ മെഗാ പൂക്കളം ഒരുക്കി സായാഹ്ന കൂട്ടായ്മ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിന് മുന്നിൽ പൂരാടം നാളിൽ 50 അടി വലിപ്പത്തിൽ മെഗാ പൂക്കളം ഒരുക്കി കൂടൽമാണിക്യം സായഹ്ന കൂട്ടായ്മ. രണ്ട് ദശാബ്ദത്തിലധികമായി ഓണക്കാലത്ത് കൂടൽമാണിക്യം ക്ഷേത്രത്തിനു മുന്നിൽ പൂക്കളമൊരുക്കുന്ന സായാഹ്ന കൂട്ടായ്മയുടെ പൂരാടം നാളിലെ പൂക്കളം ക്ഷേത്രദർശനത്തിന് എത്തിയവരുടെ ശ്രദ്ധയാകർഷിക്കും വിധം മനോഹരമായിരുന്നു. ഏകദേശം 300 കിലോ പൂ പൂവ് ഉപയോഗിച്ച് ഒരുക്കിയ പൂക്കളത്തിന്റെ പ്രധാന ആകർഷണം നടുവിലായുള്ള അയോധ്യയിലെ രാംലല്ലയുടെ ചിത്രമാണ്.അമ്പതോളം പേരുടെ പ്രയത്നത്തിൽ വ്യാഴാഴ്ച രാത്രി 8 മണിക്ക് ആരംഭിച്ച പൂക്കളമൊരുക്കൽ …

കൂടൽമാണിക്യത്തിന് മുന്നിൽ മെഗാ പൂക്കളം ഒരുക്കി സായാഹ്ന കൂട്ടായ്മ Read More »

സപ്ലൈകോ ഓണം ഫെയര്‍ തുടങ്ങിമന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു

വിപണിയിലെ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തി സാധാരണക്കാരുടെ ഓണ ബജറ്റിനെ താങ്ങി നിര്‍ത്തുന്ന സപ്ലൈകോ ഓണം ഫെയര്‍ തുടങ്ങി. തൃശ്ശൂര്‍ ജില്ലാതല ഓണം ഫെയറിന്റെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. വയനാട്ടിലെ പ്രകൃതി ദുരന്തം നമ്മുടെയെല്ലാം മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ടെങ്കിലും സിവില്‍ സപ്ലൈസ്, കണ്‍സ്യൂമര്‍ ഫെഡ്, കൃഷിവകുപ്പ് എന്നിവരുടെ ഓണച്ചന്തകള്‍ ഒരു തരത്തിലുള്ള പ്രയാസങ്ങളുമില്ലാതെ പ്രവര്‍ത്തിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ തെക്കേഗോപുര നടയില്‍ നടന്ന ചടങ്ങില്‍ പി. ബാലചന്ദ്രന്‍ എം.എല്‍.എ …

സപ്ലൈകോ ഓണം ഫെയര്‍ തുടങ്ങിമന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു Read More »

ജില്ലയെ ലഹരി മുക്തമാക്കാന്‍ ജാഗ്രത സമിതി

ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ ലഹരിമുക്ത പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി രൂപീകരിക്കപ്പെട്ട ജില്ലാതല ജന ജാഗ്രത സമിതിയുടെ യോഗം കളക്ട്രേറ്റ് എക്‌സിക്യുട്ടീവ് ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് അധ്യക്ഷനായി. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി മേയര്‍ എം.എല്‍ റോസി ജന ജാഗ്രത സമിതി കൂടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി.കെ സതീഷ് വിമുക്തി പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമിതി അംഗങ്ങളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും വിശദീകരിച്ചു. യോഗത്തില്‍ എക്‌സൈസ് …

ജില്ലയെ ലഹരി മുക്തമാക്കാന്‍ ജാഗ്രത സമിതി Read More »

വയനാടിന് കൈത്താങ്ങുമായി വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്‍മാര്‍

വയനാടിന് കൈത്താങ്ങുമായി സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്‍മാര്‍. സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന തൃശ്ശൂര്‍ ജില്ലയിലെ കലാകാരന്‍മാരും പഠിതാക്കളും വായനാട്ടിലെ ദുരന്തഭാതിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 75,170 രൂപ നല്‍കി. തുക ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന് ജില്ലാ കോഡിനേറ്റര്‍ ഇ.എസ് സുബീഷ് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.ആര്‍ മായ, ജില്ലാ ആസൂത്രണ ഫെസിലിറ്റേറ്റര്‍ അനൂപ് കിഷോര്‍, …

വയനാടിന് കൈത്താങ്ങുമായി വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്‍മാര്‍ Read More »

നടൻ നിർമ്മൽ ബെന്നിഅന്തരിച്ചു

ഡാ തടിയാ ഉൾപ്പടെ വിവിധ സിനിമകളിലും യുട്യൂബ് വീഡിയോകളിലും പരസ്യ ചിത്രത്തിലും അഭിനയിച്ച നടൻ നിർമ്മൽ ബെന്നി(35) അന്തരിച്ചു.ചേർപ്പ് വല്ലച്ചിറക്കാരൻ ബെന്നിയുടെയും ഷാൻ്റിയുടെയും മകനാണ്. കൊമേഡിയനായിട്ടാണ് നിർമ്മൽ ബെന്നി സ്റ്റേജ് പരിപാടികളിലൂടെ അഭിനയ ലോകത്തേക്ക് പ്രവേശിക്കുന്നത്.2012ൽ ജയകൃഷ്ണ കാർണവർ സംവിധാനം ചെയ്ത “നവാഗതർക്ക് സ്വാഗതം” എന്ന സിനിമയിലൂടെയാണ് സിനിമയിലെത്തുന്നത്.തുടർന്ന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ “ആമേൻ”,സുന്ദർദാസിൻ്റെ “റബേക്ക ഉതുപ്പ് കിഴക്കേമല”, ചന്ദ്രഹാസൻ്റെ “ജോണ്‍പോൾ വാതിൽ തുറക്കുന്നു.” മനു കണ്ണന്താനത്തിൻെറ “,ദൂരം” എന്നീ അഞ്ച് ചിത്രങ്ങളിൽ അഭിനയിച്ചു.സിനിമയ്ക്ക് പുറമെ പിതാവിന് …

നടൻ നിർമ്മൽ ബെന്നിഅന്തരിച്ചു Read More »

അഭിനന്ദനങ്ങൾ

കുഴൂർ: ഇന്ത്യയിൽ എല്ലാ സ്റ്റേറ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 60 പേരിൽ കേരളത്തിലെ കുടുംബശ്രീയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ടുപേരിൽ ഒരാളായ കുഴൂർ ഗ്രാമപഞ്ചായത്തംഗം സുധാദേവദാസ് (കുഴൂർ കുടുംബശ്രീ, പ്രകൃതി കുടുംബശ്രീ അംഗം) പ്രധാനമന്ത്രിയുമായി നേരിട്ട് സംസാരിക്കുന്ന 6 പേരിൽ ഒരാളായി “value chain Development” (FPO) എന്ന വിഷയവുമായി നേരിട്ട് സംസാരിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടു. 25-ാംതീയതി മഹാരാഷ്ട്രയിൽ വെച്ച് നടക്കുന്ന മീറ്റിലാണ് അവസരം ലഭിക്കുന്നത്. ഈ വരുന്ന 23-ാം തിയതി മഹാരാഷ്ട്രയിലേക്ക് തിരിക്കുന്ന സഹപ്രവർത്തക കൂടിയായ ശ്രീമതി.സുധദേവദാസിന് യാത്രാമംഗളങ്ങളും ആശംസകളും …

അഭിനന്ദനങ്ങൾ Read More »

‘മധുസ്മൃ‌തി’ സംഘടിപ്പിച്ചു

ചാലക്കുടി: അന്തരിച്ച യുവമാധ്യമ പ്രവർത്തകൻ മധു സമ്പാളൂർ ഓർമയായിട്ടു 4 വർഷം തികയുന്നതിൻ്റെ ഭാഗമായി ചാലക്കുടി ചാലക്കുടി പ്രസ് ഫോറവും, മർച്ചൻ്റ്സ് അസോസിയേഷനും ചേർന്ന് ‘മധുസ്മൃ‌തി’ സംഘടിപ്പിച്ചു. വ്യാപാരഭവൻ ഹാളിൽ നടന്ന അനുസ്‌മരണ സമ്മേളനവും സമാദരണ സദസ്സും എം.എൽ.എ.സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു.പ്രസ് ഫോറം പ്രസിഡൻ്റ് തോമാസ്കോമ്പാറ അദ്ധ്യക്ഷത വഹിച്ചു. ചാലക്കുടിയുടെ നിറസാന്നിധ്യങ്ങളായ തൃശ്ശൂർ ജില്ല പീഡറും, പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ.കെ.ബി. സുനിൽകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ട്രഷറർ .ജോയ് മൂത്തേടൻ, സംസ്‌ഥാന …

‘മധുസ്മൃ‌തി’ സംഘടിപ്പിച്ചു Read More »

ജാതിയുടെയും മതത്തിന്റെയും തൊട്ടുകൂടായ്മയെ മറികടക്കാൻ ,അറിവ് ആയുധമാക്കാൻ ഉപദേശിച്ച ശ്രീനാരായണ ഗുരുവിൻറെ ജന്മദിനമാണ് ഇന്ന്

സമത്വസുന്ദരമായ ഒരു ലോകമാണ് ശ്രീനാരായണഗുരു വിഭാവനം ചെയ്തത്. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന, മാതൃകാസ്ഥാനമാണിതെന്ന് ഓരോ മനുഷ്യനെയും ,ഓർമിപ്പിക്കുന്ന എക്കാലത്തും എവിടെയും പ്രസക്തമായിട്ടുള്ള ഗുരുവചനം ഈ കാലത്തിൻറെ വഴിവിളക്കാണ്…..ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ……. https://www.youtube.com/@channel17.online

ദുരന്തബാധിതർക്ക് സഹായ ഹസ്തവുമായി ബെന്നി ബഹനാൻ എം.പി.ചാലക്കുടി എം പി ബെന്നി ബഹനാൻ

എറണാകുളം കളക്ട്രേറ്റിൽ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ചെക്ക് ഏറ്റുവാങ്ങി. വയനാട്ടിലെ ദുരന്തബാധിതർക്ക് സഹായ ഹസ്തവുമായി ബെന്നി ബഹനാൻ എം.പി.ചാലക്കുടി എം പി ബെന്നി ബഹനാൻ, പാർലമെന്റ് അംഗമെന്ന നിലയിൽ ഒരു മാസത്തെ ശമ്പളമായ 1 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. എറണാകുളം കളക്ട്രേറ്റിൽ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ചെക്ക് ഏറ്റുവാങ്ങി. എ.ഡി.എം. ആശ സി. എബ്രഹാമിന്റെ സാനിദ്ധ്യത്തിലാണ് ചെക്ക് കൈമാറിയത്. https://www.youtube.com/@channel17.online

error: Content is protected !!