ഊരകം പല്ലിശ്ശേരി ഇരട്ടക്കൊല,പ്രതിയ്ക്ക് മൂന്ന് ജീവപര്യന്തം കഠിനതടവും ഇരുപത് ലക്ഷത്തിൽപരം പിഴയും ശിക്ഷ
റോഡരികിലിട്ട് കാർ റിപ്പയർ ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ പല്ലിശ്ശരി സ്വദേശി ചന്ദ്രനേയും മകൻ ജിതിൻകുമാറിനേയും കുത്തി കൊലപ്പെടുത്തിയ കേസിൽ, പ്രതി പല്ലിശ്ശേരി സ്വദേശിയായ കിഴക്കൂടൻവീട്ടിൽ 62 വയസ്സുള്ള വേലപ്പനെ, വിവിധ വകുപ്പുകളിലായി മൂന്ന് ജീവപര്യന്തവും മൂന്ന് വർഷവും ഒരു മാസവും തടവിനും ഇരുപത് ലക്ഷത്തി അമ്പതിനായിരത്തി അഞ്ഞൂറ് രൂപ പിഴ അടയ്ക്കുന്നതിനും തൃശൂർ പട്ടികജാതി പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയുന്നതിനായുള്ള സ്പെഷ്യൽ കോടതി ജഡ്ജ് K. കമനീസ് ശിക്ഷ വിധിച്ചു. തടവ് ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. പിഴ …