Channel 17

live

channel17 live

crime

ഹർത്താൽ ദിനത്തിൽ വാളേന്തി കടകളും വാഹനങ്ങളും തച്ചുതകർത്തു; നാലു പോപ്പുലർ ഫ്രണ്ടുകാർ തൃശ്ശൂരിൽ പിടിയിൽ 

അറസ്റ്റിലായ പി എഫ് ഐ കാർ താമസിക്കുന്ന സ്ഥലത്ത് നിന്ന് അഞ്ചുമാറും കിലോമീറ്ററുകൾ ദുരെയുള്ള എളവള്ളി വാകയിലെത്തി പോലീസ് വിന്യാസം കുറവാണെന്ന് മനസ്സിലാക്കി തുറന്നു വച്ച കടകൾ വടിവാളുമായി എത്തി ഇവർ തകർക്കുകയായിരുന്നു….. വാളുമേന്തിയുള്ള ആക്രമണങ്ങൾ പി.എഫ്.ഐ പോലുള്ള സംഘടനകളെ ഭീകര സംഘടനകളായി പ്രഖ്യാപിച്ച് നിരോധിക്കാനും അത്തരം ആക്രമണങ്ങളിൽ ഏർപ്പെട്ടവർക്ക് തക്ക ശിക്ഷ ലഭിക്കാൻ ഉതകുന്നതാണെന്നും നിയമവിദഗ്ധർ പറയുന്നു…. തൃശൂർ: വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായ പി.എഫ്.ഐ – എസ്.ഡി. പി.ഐ ഹർത്താലിൽ തൃശ്ശൂരിലെ പാവർട്ടി പോലീസ് സ്റ്റേഷൻ …

ഹർത്താൽ ദിനത്തിൽ വാളേന്തി കടകളും വാഹനങ്ങളും തച്ചുതകർത്തു; നാലു പോപ്പുലർ ഫ്രണ്ടുകാർ തൃശ്ശൂരിൽ പിടിയിൽ  Read More »

അതിമാരക മയക്കുമരുന്ന് എം.ഡി.എം.എ യുമായി സ്ത്രീയടക്കം മൂന്നുപേർ പിടിയിൽ

തൃശൂർ: പുതുതലമുറ സിന്തറ്റിക് മയക്കുമരുന്ന് എം.ഡി.എം.എ (MDMA) യുമായി ഒരു സ്ത്രീയടക്കം മൂന്നുപേർ പിടിയിൽ. ഊരകം ഇടക്കാട്ടുപറമ്പിൽ സഞ്ജുന രാജൻ (28), പൂത്തോൾ തേറാട്ടിൽ മെബിൻ (29), ചേറൂർ പുതിയവീട്ടിൽ കാസിം (28) എന്നിവരാണ് ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. വാടാനപ്പിള്ളിയിൽ പ്ലാനറ്റ് ഹോളിഡേയ്സ് എന്ന ട്രാവൽ ഏജൻസി നടത്തിവരികയാണ് സഞ്ജുന. ബാംഗ്ലൂരിൽ ഇടക്കിടെ പോയിവരുന്ന ഇവർ അവിടെ നിന്നുമാണ് മയക്കുമരുന്ന് എത്തിച്ച് വിപണനം നടത്തുന്നത്. പിടിയിലായവരിൽ മെബിൻ എന്നയാൾ ടാറ്റൂ പതിപ്പിക്കുന്ന രാസവസ്തു കച്ചവടം നടത്തുന്നതിന്റെ മറവിലാണ് …

അതിമാരക മയക്കുമരുന്ന് എം.ഡി.എം.എ യുമായി സ്ത്രീയടക്കം മൂന്നുപേർ പിടിയിൽ Read More »

കള്ളവാറ്റ് രാജാവ് ഇനി സ്വതന്ത്രൻ. 2000 ൽ കല്ലുവാതുക്കൽ വിഷമദ്യ കേസിൽ പ്രധാന പ്രതികളിലൊരാൾ

കൊച്ചി: കൊല്ലം കല്ലുവാതുക്കലിലെ വ്യാജ വാറ്റ് കേന്ദ്രത്തിൽ 2000 ഒക്ടോബറിൽ 31 പേരുടെ മരണത്തിനിടയാക്കിയ മദ്യ ദുരന്ത കേസിലെ പ്രധാന പ്രതിയായ മണിച്ചൻ എന്ന ചന്ദ്രൻ വൈകാതെ ജയിൽ മോചിതനാകും. 22 വർഷത്തെ ജയിൽവാസത്തിനുശേഷമാണ് മണിച്ചന്റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങുന്നുത്. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി നല്ല നടപ്പുള്ള തടവുകാരെ വിട്ടയക്കുന്നതിന്റെ ഭാഗമായാണ് മറ്റ് 32 തടവുകാർക്കൊപ്പം മണിച്ചനെ മോചിപ്പിക്കാൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്തത്. ആദ്യം സംശയങ്ങൾ രേഖപ്പെടുത്തി ഫയൽ മടക്കിയയച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് …

കള്ളവാറ്റ് രാജാവ് ഇനി സ്വതന്ത്രൻ. 2000 ൽ കല്ലുവാതുക്കൽ വിഷമദ്യ കേസിൽ പ്രധാന പ്രതികളിലൊരാൾ Read More »

മോഷ്ടിച്ചത് കിലോക്കണക്കിന് സ്വർണം; ഒടുവിൽ ഡൽഹിയിൽ വെച്ച് പോലീസ് വലയിൽ

തൃശൂര്‍: ഗുരുവായൂര്‍ കോട്ടപ്പടിയില്‍ പ്രവാസി സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ തമിഴ്നാട് സ്വദേശി പിടിയില്‍. ട്രിച്ചി കാമരാജനഗര്‍ സ്വദേശി ധര്‍മ്മരാജന്‍ (26) എന്ന രാജുവാണ് ഡല്‍ഹിയില്‍ നിന്ന് പിടിയിലായത്. വീട്ടില്‍ നിന്നും മൂന്ന് കിലോ സ്വര്‍ണവും രണ്ട് ലക്ഷം രൂപയുമാണ് മോഷണം പോയത്.കോട്ടപ്പടി കൊരഞ്ഞിയൂര്‍ ബാലന്റെ വീട്ടില്‍ മെയ് 12ന് രാത്രിയാണ് മോഷണം നടന്നത്. കുടുംബം രാത്രി പുറത്തുപോയ സമയത്തായിരുന്നു പ്രതി മോഷണം നടത്തിയത്. പ്രതിയുടെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. മോഷ്ടിച്ച സ്വര്‍ണത്തില്‍ കുറച്ച് പ്രതി …

മോഷ്ടിച്ചത് കിലോക്കണക്കിന് സ്വർണം; ഒടുവിൽ ഡൽഹിയിൽ വെച്ച് പോലീസ് വലയിൽ Read More »

ഗുരുവായൂരിൽ രാത്രി 3 കിലോ സ്വര്‍ണം കവര്‍ന്നു

തൃശൂർ: സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ നിന്ന് മൂന്ന് കിലോ സ്വര്‍ണം കവര്‍ന്നു. കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടില്‍ ഇന്നലെ  രാത്രിയാണ് മോഷണം നടന്നത്.വ്യാപാര സംബന്ധമായി വീട്ടില്‍ സൂക്ഷിച്ച സ്വര്‍ണമാണ് കവര്‍ന്നത്. കിടപ്പുമുറിയിലെ ലോക്കറിനുള്ളിലായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഇത് തകര്‍ത്താണ് സ്വര്‍ണം മോഷ്ടിച്ചിരിക്കുന്നത്മോഷ്ടാവിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസി ടിവിയില്‍ മോഷ്ടാവിന്റെ മുഖം പതിഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രി ഏഴരയ്ക്കും പതിനൊന്നരയ്ക്കും ഇടയിലാണ് വന്‍ മോഷണം നടന്നതെന്നു കരുതുന്നു. ബാലനും ഭാര്യ രുഗ്മിണിയും …

ഗുരുവായൂരിൽ രാത്രി 3 കിലോ സ്വര്‍ണം കവര്‍ന്നു Read More »

നടിയെ ആക്രമിച്ച കേസില്‍ദിലീപിന് തിരിച്ചടി

കൊച്ചി : നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന് തിരിച്ചടി. കേസ്  റദ്ദാക്കാന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ദിലീപിനെതിരെ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഉത്തരവ്. കേസ് റദ്ദാക്കുന്നില്ലെങ്കില്‍ അന്വേഷണം സി.ബി.ഐക്കു വിടണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് വിധി പറഞ്ഞത്. കേസ് അന്വേഷണവുമായി ക്രൈംബ്രാഞ്ചിനു മുന്നോട്ടു പോകാമെന്നു കോടതി വ്യക്തമാക്കി. ഹര്‍ജി തള്ളിയത് നടന്‍ ദിലീപിനു കടുത്ത …

നടിയെ ആക്രമിച്ച കേസില്‍ദിലീപിന് തിരിച്ചടി Read More »

അസൗകര്യം അറിയിച്ച് കാവ്യ മാധവൻ

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ സാക്ഷിമൊഴി  രേഖപ്പെടുത്താൻ നാളെ ആലുവ പോലീസ് ക്ലബ്ബിൽ ഹാജരാകണമെന്ന പോലീസ് നോട്ടീസിന് മറുപടി നൽകി കാവ്യ മാധവൻ. നോട്ടീസിൽ പറഞ്ഞത് പ്രകാരം നാളെ രാവിലെ 11 മണിക്ക് പോലീസ് ക്ലബിലെത്താൻ അസൗകര്യം ഉണ്ടെന്നു എസ്.എം.എസിലൂടെ കാവ്യ അൽപസമയം മുൻപ് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. പകരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് ആലുവയിലെ ദിലിപിന്റെ വീട്ടിലെത്തി പോലീസിന് തൻറെ മൊഴി രേഖപ്പെടുത്താമെന്നാണ് കാവ്യ പോലീസിനയച്ച സന്ദേശത്തിൽ പറയുന്നത്. നിയമപ്രകാരം സാക്ഷി മൊഴി രേഖപ്പെടുത്താൻ …

അസൗകര്യം അറിയിച്ച് കാവ്യ മാധവൻ Read More »

തിങ്കളാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യ മാധവന് നോട്ടീസ്

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ നടി കാവ്യ മാധവന് തിങ്കളാഴ്ച ആലുവ പോലീസ് ക്ലബിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രത്യേക അന്വേഷണസംഘം  നോട്ടീസയച്ചു. ദിലീപിൻറെ സഹോദരി ഭർത്താവ് സ്വരാജും ദിലീപിന്റെ സുഹൃത്തും ഹോട്ടൽ ശൃംഖലയുടെ ഉടമസ്ഥനുമായ ശരത്തും തമ്മിലുള്ള ഫോൺ സംഭാഷണം കാവ്യാമാധവന് എതിരെയുള്ള തെളിവായി അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. കാവ്യയും സുഹൃത്തുക്കളും തമ്മിലുള്ള പ്രശ്നങ്ങളാണ് കേസിനാസ്പദമായ കാര്യങ്ങളിലേക്ക് നയിച്ചതെന്നും ദിലീപിന് ഈ വിഷയത്തിൽ ഇടപെടേണ്ടി വരികയായിരുന്നുവെന്നും സ്വരാജ് ശരത്തിനോട് പറയുന്നതിന്റെ ഓഡിയോ ക്ലിപ്പാണ് പോലീസിന് …

തിങ്കളാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യ മാധവന് നോട്ടീസ് Read More »

സിനിമാ മേഖലയിലെ സാക്ഷികളെ സ്വാധീനിക്കാന്‍  കാവ്യയും ശ്രമിച്ചിരുന്നതായി അന്വേഷണസംഘം

നടിയെ ആക്രമിച്ച കേസ്: കേസിലെ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം നല്‍കി  സാഗര്‍ വിന്‍സെന്റിന്റെ ഹര്‍ജി തള്ളി ജാമ്യം ലഭിക്കാത്തത് ഒന്നാം പ്രതി പൾസർ സുനിക്ക് മാത്രം  കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പേരെ ഈ ആഴ്ച ക്രൈം ബ്രാഞ്ച് ചോദ്യം വിദേശത്തുള്ള നടിയുടെ മൊഴിയും ഉടന്‍ രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.സിനിമാ മേഖലയിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിനൊപ്പം കാവ്യയും ശ്രമിച്ചിരുന്നെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. കാവ്യയെ കൂടാതെ ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് …

സിനിമാ മേഖലയിലെ സാക്ഷികളെ സ്വാധീനിക്കാന്‍  കാവ്യയും ശ്രമിച്ചിരുന്നതായി അന്വേഷണസംഘം Read More »

ചാലക്കുടിയില്‍ 2 കോടിയുടെ കഞ്ചാവ് പിടികൂടി, 2 സ്ത്രീകളടക്കം നാല് പേര്‍ പിടിയില്‍

തൃശൂര്‍: ചാലക്കുടിയില്‍  വന്‍ കഞ്ചാവ് വേട്ട. രണ്ട് കോടി രൂപയുടെ 70 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകള്‍ അടക്കം നാലു പേര്‍ പിടിയിലായി. രണ്ട് കാറുകളിലായി കഞ്ചാവ് കൊണ്ട് പോകുന്നതിനിടെയാണ് പ്രതികള്‍ എക്‌സൈസിന്റെ പിടിയിലായത്. വയനാട് മേപ്പാടി സ്വദേശി മുനീര്‍, ഭാര്യ മൈസൂര്‍ സ്വദേശിനി ശാരദ, ബന്ധു ശ്വേത, മണ്ണാര്‍ക്കാട്ട് സ്വദേശി താഴത്തെകല്ലടി വീട്ടില്‍ ഇസ്മയില്‍ എന്നിവരെയാണ് തൃശ്ശൂര്‍ എക്‌സ്‌സൈസ് ഇന്റലിജെന്‍സ് സംഘം പിടികൂടിയത്. കോയമ്പത്തൂരില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുപോവുകയായിരുന്നു കഞ്ചാവ്. നെടുമ്പാശേരിയിലെ രഹസ്യ ഗോഡൗണിലേയ്ക്ക് എത്തിക്കാനായിരുന്നു പ്രതികളുടെ …

ചാലക്കുടിയില്‍ 2 കോടിയുടെ കഞ്ചാവ് പിടികൂടി, 2 സ്ത്രീകളടക്കം നാല് പേര്‍ പിടിയില്‍ Read More »

കൊടകരയില്‍ വന്‍ മയക്കുമരുന്ന് വേട്ടചരക്ക് ലോറിയിലെകടലാസുകെട്ടുകള്‍ക്കിടയില്‍ 5 കോടിയുടെ കഞ്ചാവ് കണ്ടെത്തി

കൊടകരയില്‍ വന്‍ മയക്കുമരുന്ന് വേട്ടചരക്ക് ലോറിയിലെകടലാസുകെട്ടുകള്‍ക്കിടയില്‍ 5 കോടിയുടെ കഞ്ചാവ് കണ്ടെത്തി ചാലക്കുടി:   ക്വട്ടേഷന്‍സംഘങ്ങളും യുവാക്കളും സജീവമായി മയക്കുമരുന്ന് വിതരണ രംഗത്തേക്ക്്.  കൊടകരയില്‍ 460 കിലോഗ്രാം കഞ്ചാവ് പിടികൂടി. അഞ്ച് കോടി രൂപ വിലയുള്ള മുന്തിയ ഇനം കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചരക്കുലോറിയില്‍ കടലാസ് കെട്ടുകള്‍ക്കിടയില്‍  അതിവിദഗ്ധമായി ഒളിപ്പിച്ചാണ് കഞ്ചാവ് കടത്തിയത്. ചാലക്കുടി ഡിവൈ.എസ്.പി സി.ആര്‍.സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട.കൊടുങ്ങല്ലൂര്‍ ചന്തപ്പുര മണപ്പാട്ട് വീട്ടില്‍ ലുലു …

കൊടകരയില്‍ വന്‍ മയക്കുമരുന്ന് വേട്ടചരക്ക് ലോറിയിലെകടലാസുകെട്ടുകള്‍ക്കിടയില്‍ 5 കോടിയുടെ കഞ്ചാവ് കണ്ടെത്തി Read More »

ഫ്രാങ്കോ കേസിൽ വിധി അട്ടിമറിച്ചു :സിസ്റ്റർ അനുപമ

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പണവും സ്വാധീനവും കൊണ്ട് വിധി അട്ടിമറിക്കുകയായിരുന്നു എന്ന് പരാതിക്കാരിയായ കന്യാസ്ത്രീക്ക് പിന്തുണ പ്രഖ്യാപിച്ചു പ്രതിഷേധങ്ങളില്‍ പങ്കെടുത്ത സിസ്റ്റര്‍ അനുപമ. പരാതിക്കാരിയായ കന്യാസ്ത്രീ താമസിച്ചിരുന്ന കുറവിലങ്ങാട് കോണ്‍വെന്റില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അനുപമ. വിധി അവിശ്വസനീയമാണ്. കന്യാസ്ത്രീക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും അപ്പീല്‍ പോകുമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. Photo Credit: Facebook 

ബലാത്സംഗക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റവിമുക്തനാക്കി

കോട്ടയം: പ്രമാദമായ കന്യാസ്ത്രീ ബലാത്സംഗ കേസില്‍ മുന്‍ ജലന്തര്‍ ആര്‍ച്ച് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ടു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ചുമത്തിയ എല്ലാ കുറ്റങ്ങളില്‍ നിന്നും ഫ്രാങ്കോ മുളയ്ക്കലിനെ ഒഴിവാക്കിയത്. ഒറ്റവരി വിധിപ്രസ്താവം മാത്രമാണ് ഇന്ന് രാവിലെ ജഡ്ജി കോടതിയില്‍ വാദിച്ചത്. ‘ദൈവത്തിന് സ്തുതി ‘ എന്നായിരുന്നു വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയ ഫ്രാങ്കോ മുളയ്ക്കലിന്റെ പ്രതികരണം. pic credit: Koo

ദിലീപിനെതിരെ വീണ്ടും ജാമ്യമില്ലാ കേസ് കേസ്

കൊച്ചി: നടിയെ തട്ടിപ്പു കൊണ്ടുപോയ കേസിൽ പ്രതിയായ നടൻ ദിലീപിനെതിരെ ക്രൈംബ്രാഞ്ച് ജാമ്യമില്ലാവകുപ്പ് ചേർത്ത് പുതിയ കേസെടുത്തു. സംവിധായകനും ദിലീപിന്റെ മുൻ സുഹൃത്തുമായിരുന്നു ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലിന്റെ വെളിച്ചത്തിലാണ് വീണ്ടും കേസെടുത്തത്. നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി.വൈ.എസ്.പി. ബൈജു പൗലോസിനെ ലോറി ഇടിപ്പിച്ച് കൊല്ലാൻ ഗൂഢാലോചന നടത്തി എന്നതാണ് പുതിയ ജാമ്യമില്ലാ കേസിന് ആധാരം. ദിലീപ് ഒന്നാം പ്രതിയും, സഹോദരൻ അനൂപ് രണ്ടാം പ്രതിയും സഹോദരി ഭർത്താവ് സുരാജ് മൂന്നാം പ്രതിയുമാണ്. …

ദിലീപിനെതിരെ വീണ്ടും ജാമ്യമില്ലാ കേസ് കേസ് Read More »

കനാലിൽ നവജാതശിശുവിന്റെ  മൃതദേഹം: മണിക്കൂറുകൾക്കുള്ളിൽ കുഞ്ഞിന്റെ അമ്മയും കാമുകനും പോലീസിന്റെ പിടിയിൽ

തൃശൂര്‍: പൂങ്കുന്നം എംഎല്‍എ റോഡ് കനാലില്‍ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയടക്കം മൂന്ന് പേരെ തൃശൂര്‍ സിറ്റി പോലീസ് അറസ്റ്റു ചെയ്തു. തൃശ്ശൂര്‍ വരടിയം മമ്പാട്ട് വീട്ടില്‍ മേഘ (22) വരടിയം ചിറ്റാട്ടുകര വീട്ടില്‍ മാനുവല്‍ (25) ഇയാളുടെ സുഹൃത്ത് വരടിയം പാപ്പനഗര്‍ കോളനി കുണ്ടുകുളം വീട്ടില്‍ അമല്‍ (24) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെയാണ് പൂങ്കുന്നം എം.എല്‍.എ റോഡിനു സമീപം വെള്ളം ഒഴുകുന്ന കനാലില്‍ നവജാതശിശുവിന്റെ മൃതദേഹം സഞ്ചിയില്‍ പൊതിഞ്ഞ …

കനാലിൽ നവജാതശിശുവിന്റെ  മൃതദേഹം: മണിക്കൂറുകൾക്കുള്ളിൽ കുഞ്ഞിന്റെ അമ്മയും കാമുകനും പോലീസിന്റെ പിടിയിൽ Read More »

കൊരട്ടിയില്‍ 200 കിലോ കഞ്ചാവുമായി അഞ്ച് പേര്‍ പിടിയില്‍, നാല് പേര്‍ തൃശൂര്‍ സ്വദേശികള്‍

തൃശൂര്‍: കൊരട്ടി ദേശീയപാതയില്‍ വന്‍ കഞ്ചാവ് കടത്ത് പിടികൂടി. അഞ്ച് പേര്‍ പിടിയിലായി. കൊരട്ടി പോലീസും ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ്്  200 കിലോ കഞ്ചാവ് പിടിച്ചെടുത്തത്്.. ലോറിയിലും കാറിലുമായി കടത്തുകയായിരുന്നു കഞ്ചാവ്.  നേരത്തെ പിടിയിലായ കഞ്ചാവ് സംഘത്തെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇവരെ കുറിച്ചുള്ള വിവരം ലഹരി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ചത്.വിശാഖപട്ടണത്തുനിന്നാണ് കഞ്ചാവ് കടത്തിയത്്. പിടിയിലായവരില്‍ നാലു പേര്‍ തൃശൂര്‍ സ്വദേശികളും ഒരാള്‍ തമിഴ്‌നാട് സ്വദേശിയുമാണ്. Photo Credit: Face Book

error: Content is protected !!