ഓട്ടോറിക്ഷ ഇടിച്ച് വയോധികൻ മരണപ്പെട്ട സംഭവം, നിർത്താതെ പോയ ഓട്ടോറിക്ഷാ ഡ്രൈവറും സ്റ്റേഷൻ റൗഡിയുമായ വിഷ്ണു റിമാന്റിൽ
വെള്ളിക്കുളങ്ങര : 20-07-2025 തീയ്യതി വൈകീട്ട് 04.45 മണിയോടെ മൂന്നുമുറി പെട്രോൾ പമ്പിനടുത്ത് വെച്ച് കൊടകര കോടാലി റോഡ് ക്രോസ് ചെയ്ത നടന്നിരുന്ന മറ്റത്തൂർ വില്ലേജ് അവിട്ടപ്പള്ളി സ്വദേശി ആട്ടോക്കാരൻ വീട്ടിൽ ദേവസി 68 വയസ്സ് എന്നയാളെ ആ വഴി വന്ന ഒരു ഓട്ടോ ഇടിച്ചതിന് ശേഷം നിർത്താതെ പോവുകയും അപകടത്തിൽ ഗുരുതര പരിക്കേറ്റ ദേവസി മരണപ്പെടാൻ ഇടയായ സംഭവത്തിന് വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ എടുത്ത കേസിലെ പ്രതിയായ മറ്റത്തൂർ നന്ദിപ്പാറ സ്വദേശി വടക്കൂട്ട് വീട്ടിൽ വിഷ്ണു …