Channel 17

live

channel17 live

guruvayur

ജില്ലയിൽ പുതിയ അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റ കുമാരി സ്വാതി റാത്തോറിന് ആശംസകൾ

ജില്ലയിൽ പുതിയ അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റ കുമാരി സ്വാതി റാത്തോറിന് ആശംസകൾ. സോലാപൂർ വാൽചന്ദ് കോളേജിൽ നിന്ന് ഭൂമിശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ മഹാരാഷ്ട്ര സ്വദേശിനിയായ സ്വാതി 2023 സിവിൽ സർവീസ് ബാച്ചുകാരിയാണ്. സബ് കളക്ടർ ശ്രീ അഖിൽ വി മേനോൻ, എ ഡി എം ശ്രീ മുരളി ടി, ഡെപ്യൂട്ടി കലക്ടർമാർ, വിവിധ ഡിപ്പാർട്ട്മെൻറുകളിലെ ഉദ്യോഗസ്ഥർ എന്നിവർ അസിസ്റ്റന്റ് കളക്ടറേ സ്വീകരിക്കുന്ന ചടങ്ങിൽ സന്നിഹിതരായിരുന്നു. https://www.youtube.com/@channel17.online

തൃശ്ശൂർ പൂരം എക്സ്ബിഷൻ: ഇലക്ഷൻ പവലിയൻ ഉദ്ഘാടനം ചെയ്തു

തൃശ്ശൂർ പൂരം എക്സ്ബിഷൻ 2025 ന്റെ ഭാഗമായി സജ്ജീകരിച്ച ഇലക്ഷൻ പവലിയൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ശ്രീ. അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഇലക്ഷൻ ഓഫീസും തൃശ്ശൂർ സ്വീപ് ( സിസ്റ്റമാറ്റിക് വോട്ടർ എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ഉം ചേർന്നാണ് ഇലക്ഷൻ പവലിയൻ തയ്യാറാക്കിയിട്ടുളളത്. ഇലക്ഷൻ ആർക്കൈവുകൾ, ഇന്ത്യൻ ഇലക്ഷനുമായി ബന്ധപ്പെട്ട സുപ്രധാന വ്യക്തിത്വങ്ങൾ എന്നിവ ഉൾപ്പെടുന്ന ഫോട്ടോ എക്സിബിഷൻ, ഇലക്ഷൻ ബോധവത്കരണ ഡെസ്ക്, ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഡെസ്ക്, …

തൃശ്ശൂർ പൂരം എക്സ്ബിഷൻ: ഇലക്ഷൻ പവലിയൻ ഉദ്ഘാടനം ചെയ്തു Read More »

കേരളം ശ്രമിക്കുന്നത് ലോട്ടറി തൊഴിലാളികളെ സംരക്ഷിക്കാൻ : കെ എൻ ബാലഗോപാൽ

ഗുരുവായൂർ: കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ പ്രതിസന്ധികൾ സൃഷ്ടിക്കാനായി ബോധപൂർവ്വം ശ്രമിക്കുമ്പോൾ അവയെ മറികടന്ന് കേരളത്തിനു മുന്നേറാൻ കഴിഞ്ഞുവെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഗുരുവായൂരിൽ ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ” കേന്ദ്ര നയവും ജനകീയ ബദലും” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.സംസ്ഥാനത്തെ നികുതി വരുമാനം 47.000 കോടിയിൽ നിന്ന് 87.000 കോടിയിലേക്ക് ഉയർത്തി. നികുതിയേതരവരുമാനം 50.000 കോടിയിൽ നിന്ന് …

കേരളം ശ്രമിക്കുന്നത് ലോട്ടറി തൊഴിലാളികളെ സംരക്ഷിക്കാൻ : കെ എൻ ബാലഗോപാൽ Read More »

ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം തിരുനാവായ ശങ്കര മാരാർക്ക്

ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോൽസവത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ 2025 ലെ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരത്തിന് അഷ്ടപദി കലാകാരൻ തിരുനാവായ ശങ്കര മാരാർഅർഹനായി. അഷ്ടപദി ഗാനശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. 25001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം .അഷ്ടപദി സംഗീതോൽസവ ദിനമായ ഏപ്രിൽ 28 തിങ്കളാഴ്ച രാത്രി ഏഴിന് ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് കേരള കലാമണ്ഡലം കൽപ്പിത സർവ്വകലാശാല രജിസ്ട്രാർ ഡോ.പി.രാജേഷ് കുമാർ പുരസ്കാരം സമ്മാനിക്കും. തുടർന്ന് പുരസ്കാര …

ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം തിരുനാവായ ശങ്കര മാരാർക്ക് Read More »

മഴക്കാല മുന്നൊരുക്കം: കളക്ടറുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു

മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ 30 നകം പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍ദ്ദേശിച്ചു. ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജലസേചന വകുപ്പ്, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയവര്‍ക്കാണ് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. നഗര മേഖലകളില്‍ ഉള്‍പ്പെടെ വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഡ്രെയ്നേജ്, തോടുകള്‍, ഓടകള്‍, കള്‍വര്‍ട്ടുകള്‍, കനാലുകള്‍, പുഴകള്‍, മറ്റ് ജലസേചന സംവിധാനങ്ങള്‍ എന്നിവയിലെ തടസ്സങ്ങള്‍ നീക്കി നീരൊഴുക്ക് സുഗമമാക്കാനുള്ള …

മഴക്കാല മുന്നൊരുക്കം: കളക്ടറുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു Read More »

എംഎല്‍എ ഫണ്ട് വിനിയോഗിച്ചുള്ള പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കണം: എന്‍ കെ അക്ബർ എംഎൽഎ

അവലോകന യോഗം എൻ.കെ അക്ബർ എംഎൽഎയുടെ അധ്യക്ഷതയിൽ നടന്നു. ഗുരുവായൂർ നിയോജക മണ്ഡലത്തിലെ എംഎല്‍എ ആസ്തി വികസന പദ്ധതി, പ്രത്യേക വികസന പദ്ധതി, തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ബജറ്റ് പ്രവൃത്തികള്‍ തുടങ്ങിയവ സംബന്ധിച്ചുള്ള അവലോകന യോഗം എൻ.കെ അക്ബർ എംഎൽഎയുടെ അധ്യക്ഷതയിൽ നടന്നു. എംഎല്‍എയുടെ വികസന ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ക്ക് സമയബന്ധിതമായി ഭരണാനുമതി നല്‍കുന്നതിലും നടപ്പിലാക്കുന്നതിലും പ്രത്യേക ശ്രദ്ധ വേണമെന്ന് എംഎല്‍എ യോഗത്തിൽ പറഞ്ഞു.രണ്ടര കോടിയില്‍ നിര്‍മ്മിക്കുന്ന ചേറ്റുവ സ്കൂളിന്റെ നിര്‍മ്മാണം മെയ് മാസത്തോടെ …

എംഎല്‍എ ഫണ്ട് വിനിയോഗിച്ചുള്ള പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കണം: എന്‍ കെ അക്ബർ എംഎൽഎ Read More »

എംഎല്‍എ ഫണ്ട് വിനിയോഗിച്ചുള്ള പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കണം: എന്‍ കെ അക്ബർ എംഎൽഎ

ഗുരുവായൂർ നിയോജക മണ്ഡലത്തിലെ എംഎല്‍എ ആസ്തി വികസന പദ്ധതി, പ്രത്യേക വികസന പദ്ധതി, തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ബജറ്റ് പ്രവൃത്തികള്‍ തുടങ്ങിയവ സംബന്ധിച്ചുള്ള അവലോകന യോഗം എൻ.കെ അക്ബർ എംഎൽഎയുടെ അധ്യക്ഷതയിൽ നടന്നു. എംഎല്‍എയുടെ വികസന ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ക്ക് സമയബന്ധിതമായി ഭരണാനുമതി നല്‍കുന്നതിലും നടപ്പിലാക്കുന്നതിലും പ്രത്യേക ശ്രദ്ധ വേണമെന്ന് എംഎല്‍എ യോഗത്തിൽ പറഞ്ഞു.രണ്ടര കോടിയില്‍ നിര്‍മ്മിക്കുന്ന ചേറ്റുവ സ്കൂളിന്റെ നിര്‍മ്മാണം മെയ് മാസത്തോടെ പൂര്‍ത്തീകരിക്കുമെന്നും പുന്നയൂര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള പുതിയ കെട്ടിടം, …

എംഎല്‍എ ഫണ്ട് വിനിയോഗിച്ചുള്ള പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കണം: എന്‍ കെ അക്ബർ എംഎൽഎ Read More »

ഗുരുവായൂർ എസിപി ഓഫീസിൽ സ്നേഹിത പോലീസ് സ്റ്റേഷൻ എക്സ്റ്റൻഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു

ജില്ലയിലെ ഗുരുവായൂർ എസിപി ഓഫീസിലെ സ്നേഹിത പോലീസ് സ്റ്റേഷൻ എക്സ്റ്റൻഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. വടക്കേക്കാട് ഇൻസ്പെക്ടർ എസ്എച്ച്ഒ കെ അനിൽകുമാറിന്റെ അധ്യക്ഷതയിൽ ഗുരുവായൂർ എംഎൽഎ എൻ.കെ അക്ബർ ഉദ്ഘാടനം നിർവ്വഹിച്ചു. പോലീസ് സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്കും, വിവിധ ആക്രമണങ്ങൾക്കും ചൂഷണങ്ങൾക്കും ഇരകളാകുന്നവർക്കും അടിയന്തര മാനസിക പിന്തുണയും കൗൺസലിംഗ് സേവനങ്ങൾ നൽകലുമാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.ചടങ്ങിൽ ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് മുഖ്യാതിഥിയായിരുന്നു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, ഗുരുവായൂർ നഗരസഭ വൈസ് …

ഗുരുവായൂർ എസിപി ഓഫീസിൽ സ്നേഹിത പോലീസ് സ്റ്റേഷൻ എക്സ്റ്റൻഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു Read More »

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഡിസംബര്‍ 3) അവധി

തൃശ്ശൂര്‍ ജില്ലയില്‍ നാളെ (ഡിസംബര്‍ 3) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തില്‍ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.സി, ഐ.സി.എസ്.സി സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യുകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. റവന്യു ജില്ലാ കലോത്സവത്തിന് അവധി ബാധകമല്ല. റസിഡന്‍ഷല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി …

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഡിസംബര്‍ 3) അവധി Read More »

മാലിന്യമുക്തം നവകേരളം; കെഎസ്ആർടിസി ഡിപ്പോകളിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിലെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളും ഹരിത കെഎസ്ആർടിസി ആക്കുന്നതിന്റെ ഭാഗമായുള്ള ഒന്നാംഘട്ട പ്രവർത്തനങ്ങൾ തുടങ്ങി. കെഎസ്ആർടിസി ബസ്സുകളിലും ഡിപ്പോകളിലും ശുചിത്വം നിലനിർത്തുന്നതിനും സൗന്ദര്യവൽക്കരണം നടപ്പിലാക്കി യാത്രക്കാർക്ക് ആരോഗ്യകരമായ യാത്രാ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനും ക്യാമ്പയിൻ ലക്ഷ്യമിടുന്നു. ഘട്ടം ഘട്ടമായി എല്ലാ കെഎസ്ആർടിസി ഡിപ്പോകളും സമ്പൂർണ്ണ മാലിന്യമുക്തമാക്കിക്കൊണ്ട് ഹരിത കെഎസ്ആർടിസി ഡിപ്പോകൾ ആക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ചു. തൃശ്ശൂർ കെഎസ്ആർടിസി ബസ് …

മാലിന്യമുക്തം നവകേരളം; കെഎസ്ആർടിസി ഡിപ്പോകളിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി Read More »

ലോക എയിഡ്‌സ് ദിനാചരണ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ രാജന്‍ നിര്‍വ്വഹിച്ചു

ലോക എയിഡ്‌സ് ദിനാചരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ റവന്യൂ വകുപ്പു മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. 2025ഓടെ കേരളത്തില്‍ എച്ച്ഐവി അണുബാധിതരായ ആരും ഉണ്ടാവരുത് എന്ന ലക്ഷ്യത്തിനായ് ഒന്നായ് പൂജ്യത്തിലേക്ക്- എന്ന പേരിലുള്ള ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. അണുബാധിതരായവര്‍ ഒരിക്കലും ഒറ്റപ്പെടേണ്ടവരല്ല. അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന് റവന്യൂ മന്ത്രി പറഞ്ഞു. ‘2030-ഓടുകൂടി പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുവാന്‍ ലോക രാജ്യങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിലാണ് ഈ വര്‍ഷത്തെ ലോക …

ലോക എയിഡ്‌സ് ദിനാചരണ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ രാജന്‍ നിര്‍വ്വഹിച്ചു Read More »

പ്രശസ്ത സാഹിത്യ നിരൂപകൻ ഇരിങ്ങാലക്കുട സ്വദേശി മാമ്പൂഴ കുമാരൻ അന്തരിച്ചു

കൊടകര ശാന്തി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ജനനം: 1933 ൽ എറണാകുളം ജില്ലയിൽ മാമ്പുഴ എന്ന ഗ്രാമത്തിൽ. കിഴക്കെത്തയ്യിൽ വീട്. അമ്മ: കിഴക്കെത്തയ്യിൽ ലക്ഷ്‌മിക്കുട്ടി അമ്മ, അച്ഛൻ: പെരുമ്പളം ചിറയിൽ എസ്. കുഞ്ഞിക്കൃഷ്ണൻനായർ. വിദ്യാഭ്യാസം: കീച്ചേരി പ്രൈമറി സ്‌കൂൾ, കാഞ്ഞിരമറ്റം സെൻ്റ് ഇഗ്‌നേഷ്യസ് യു.പി. സ്‌കൂൾ, മുളന്തുരുത്തി ഹൈസ്‌കൂൾ, എറണാ കുളം മഹാരാജാസ് കോളേജ്. 1960-ൽ എം.എ. പാസ്സായി. ഉദ്യോഗം: പാലക്കാട് വിക്ടോറിയ കോളേജ്, കൊച്ചി സാന്റാക്രൂസ് ഹൈസ്കൂൾ, കാഞ്ഞിരമറ്റം സെൻ്റ് ഇ‌ഗ്നേഷ്യസ് ഹൈസ്‌കൂൾ. 1961 മുതൽ 1988 വരെ …

പ്രശസ്ത സാഹിത്യ നിരൂപകൻ ഇരിങ്ങാലക്കുട സ്വദേശി മാമ്പൂഴ കുമാരൻ അന്തരിച്ചു Read More »

തൃശ്ശൂർ ശക്തൻ സ്റ്റാൻഡിലെത്തുന്ന മുഴുവൻ ബസ്സുകളും 30ന് പണിമുടക്കി

ഇരിങ്ങാലക്കുട : സ്വകാര്യ ബസ്സുകൾക്ക് ശക്തൻ സ്റ്റാൻഡ് പരിസരത്ത് ഏകപക്ഷീയമായി നടപ്പിലാക്കിയ ഗതാഗത പരിഷ്കാരം പിൻവലിക്കുക, ശക്തൻ സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ശക്തൻ സ്റ്റാൻഡിലെത്തുന്ന സ്വകാര്യ ബസ്സുകളിലെ തൊഴിലാളികൾ 30ന് പണിമുടക്കി. ഇതിനു മുന്നോടിയായി തിങ്കളാഴ്ച്ച ശക്തൻ സ്റ്റാൻഡിൽ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ കൂട്ട ധർണ്ണയും സംഘടിപ്പിച്ചു. https://www.youtube.com/@channel17.online

കുടിവെള്ള പദ്ധതികൾ ഉയർന്ന മുൻഗണന നൽകി പൂർത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി

കുുടിവെള്ള പദ്ധതികൾ ഉയർന്ന മുൻഗണന നൽകി സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ലാ വികസന സമിതിയിൽ ജനപ്രതിനിധികൾ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. റോഡുകൾ സഞ്ചാര യോഗ്യമാക്കുുന്നതിനും തൊട്ടടുത്ത പരിഗണന നൽകണം. ദേശീയപാത നിർമ്മാണം, സ്കൂൾ കെട്ടിട നിർമ്മാണം, സുനാമി കോളനികളിലെ അനധികൃത താമസക്കാരെ ഒഴിപ്പിക്കൽ, സർക്കാർ മന്ദിരങ്ങളിലെ ഒഴിഞ്ഞുകുടക്കുന്ന സ്ഥലങ്ങൾ സ്വന്തമായി സ്ഥലമില്ലാത്ത ഓഫീസുകൾക്ക് അനുവദിക്കൽ, കുന്നംകുളത്ത് എക്സൈസ് വകുപ്പിന് റവന്യു വകുപ്പിൻറെ സ്ഥലം അനുവദിക്കുന്നതുൾപ്പെടെ 76 വിഷയങ്ങൾ ജില്ലാ വികസന സമിതിയിൽ ചർച്ച ചെയ്തു. എംഎൽഎ, ഫണ്ട്, എം …

കുടിവെള്ള പദ്ധതികൾ ഉയർന്ന മുൻഗണന നൽകി പൂർത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി Read More »

നാഷണൽ ഡോക്യൂമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ (NDSF) സമാപിച്ചു

തൃശൂർ സെന്റ് തോമസ് കോളേജിലെ മീഡിയ വിഭാഗവും നാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് തൃശ്ശൂരും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയതല ഡോക്യുമെൻററി – ഹ്രസ്വചലച്ചിത്രമേളയ്ക്ക് സമാപനം കുറിച്ചു. മീഡിയ സ്റ്റഡീസ് ഡയറക്ടർ റവ. ഫാ. ഫിജോ ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പൽ ഫാ. ഡോ. മാർട്ടിൻ കെ എ അധ്യക്ഷനായി. സിനിമ നിരൂപകനും നാഷണൽ അവാർഡ് ജേതാവുമായ ഐ ഷൺമുഖദാസ് മുഖ്യ അതിഥിയായിരുന്നു.ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ ചെറിയാൻ ജോസഫ്, ഡിപ്പാർട്ട്മെൻറ് ഹെഡ് ജോസഫ് ജേക്കബ്, …

നാഷണൽ ഡോക്യൂമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ (NDSF) സമാപിച്ചു Read More »

ദ്വിദിന നാഷണൽ ഡോക്യൂമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഉദ്‌ഘാടനം ചെയ്യ്തു

തൃശൂർ സെന്റ് തോമസ് കോളേജിലെ മീഡിയ വിഭാഗവും ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് തൃശ്ശൂരും സംയുക്തമായി സംഘടിപ്പിക്കുന്ന നാഷണൽ ഡോക്യൂമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ഉദ്‌ഘാടനം പ്രിൻസിപ്പൽ ഫാ. ഡോ. മാർട്ടിൻ കെ എ നിർവഹിച്ചു. ഫാ. ഫിജോ ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് തൃശ്ശൂർ ഡയറക്ടർ ചെറിയാൻ ജോസഫ് ആശംസകൾ നേർന്നു. മീഡിയ സ്റ്റഡീസ് വിഭാഗം മേധാവി ജോസഫ് ജേക്കബ് നന്ദി പറഞ്ഞു. രണ്ടുദിവസമായി നടക്കുന്ന ഫെസ്റ്റിവലിലേക്ക് നൂറ്റിയറുപതിൽപരം എൻട്രികളാണു …

ദ്വിദിന നാഷണൽ ഡോക്യൂമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഉദ്‌ഘാടനം ചെയ്യ്തു Read More »

കൂടൽമാണിക്യത്തിന് മുന്നിൽ മെഗാ പൂക്കളം ഒരുക്കി സായാഹ്ന കൂട്ടായ്മ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിന് മുന്നിൽ പൂരാടം നാളിൽ 50 അടി വലിപ്പത്തിൽ മെഗാ പൂക്കളം ഒരുക്കി കൂടൽമാണിക്യം സായഹ്ന കൂട്ടായ്മ. രണ്ട് ദശാബ്ദത്തിലധികമായി ഓണക്കാലത്ത് കൂടൽമാണിക്യം ക്ഷേത്രത്തിനു മുന്നിൽ പൂക്കളമൊരുക്കുന്ന സായാഹ്ന കൂട്ടായ്മയുടെ പൂരാടം നാളിലെ പൂക്കളം ക്ഷേത്രദർശനത്തിന് എത്തിയവരുടെ ശ്രദ്ധയാകർഷിക്കും വിധം മനോഹരമായിരുന്നു. ഏകദേശം 300 കിലോ പൂ പൂവ് ഉപയോഗിച്ച് ഒരുക്കിയ പൂക്കളത്തിന്റെ പ്രധാന ആകർഷണം നടുവിലായുള്ള അയോധ്യയിലെ രാംലല്ലയുടെ ചിത്രമാണ്.അമ്പതോളം പേരുടെ പ്രയത്നത്തിൽ വ്യാഴാഴ്ച രാത്രി 8 മണിക്ക് ആരംഭിച്ച പൂക്കളമൊരുക്കൽ …

കൂടൽമാണിക്യത്തിന് മുന്നിൽ മെഗാ പൂക്കളം ഒരുക്കി സായാഹ്ന കൂട്ടായ്മ Read More »

സപ്ലൈകോ ഓണം ഫെയര്‍ തുടങ്ങിമന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു

വിപണിയിലെ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തി സാധാരണക്കാരുടെ ഓണ ബജറ്റിനെ താങ്ങി നിര്‍ത്തുന്ന സപ്ലൈകോ ഓണം ഫെയര്‍ തുടങ്ങി. തൃശ്ശൂര്‍ ജില്ലാതല ഓണം ഫെയറിന്റെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. വയനാട്ടിലെ പ്രകൃതി ദുരന്തം നമ്മുടെയെല്ലാം മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ടെങ്കിലും സിവില്‍ സപ്ലൈസ്, കണ്‍സ്യൂമര്‍ ഫെഡ്, കൃഷിവകുപ്പ് എന്നിവരുടെ ഓണച്ചന്തകള്‍ ഒരു തരത്തിലുള്ള പ്രയാസങ്ങളുമില്ലാതെ പ്രവര്‍ത്തിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ തെക്കേഗോപുര നടയില്‍ നടന്ന ചടങ്ങില്‍ പി. ബാലചന്ദ്രന്‍ എം.എല്‍.എ …

സപ്ലൈകോ ഓണം ഫെയര്‍ തുടങ്ങിമന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു Read More »

ജില്ലയെ ലഹരി മുക്തമാക്കാന്‍ ജാഗ്രത സമിതി

ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ ലഹരിമുക്ത പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി രൂപീകരിക്കപ്പെട്ട ജില്ലാതല ജന ജാഗ്രത സമിതിയുടെ യോഗം കളക്ട്രേറ്റ് എക്‌സിക്യുട്ടീവ് ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് അധ്യക്ഷനായി. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി മേയര്‍ എം.എല്‍ റോസി ജന ജാഗ്രത സമിതി കൂടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി.കെ സതീഷ് വിമുക്തി പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമിതി അംഗങ്ങളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും വിശദീകരിച്ചു. യോഗത്തില്‍ എക്‌സൈസ് …

ജില്ലയെ ലഹരി മുക്തമാക്കാന്‍ ജാഗ്രത സമിതി Read More »

error: Content is protected !!