guruvayur
ജില്ലയെ ലഹരി മുക്തമാക്കാന്‍ ജാഗ്രത സമിതി
ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ ലഹരിമുക്ത പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി രൂപീകരിക്കപ്പെട്ട ജില്ലാതല ജന ജാഗ്രത സമിതിയുടെ യോഗം കളക്ട്രേറ്റ് എക്‌സിക്യുട്ടീവ് ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് അധ്യക്ഷനായി. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി മേയര്‍ എം.എല്‍ റോസി ജന ജാഗ്രത സമിതി കൂടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി.കെ സതീഷ് വിമുക്തി പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമിതി അംഗങ്ങളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും വിശദീകരിച്ചു. യോഗത്തില്‍ എക്‌സൈസ് …
വയനാടിന് കൈത്താങ്ങുമായി വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്‍മാര്‍
വയനാടിന് കൈത്താങ്ങുമായി സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്‍മാര്‍. സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന തൃശ്ശൂര്‍ ജില്ലയിലെ കലാകാരന്‍മാരും പഠിതാക്കളും വായനാട്ടിലെ ദുരന്തഭാതിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 75,170 രൂപ നല്‍കി. തുക ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന് ജില്ലാ കോഡിനേറ്റര്‍ ഇ.എസ് സുബീഷ് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.ആര്‍ മായ, ജില്ലാ ആസൂത്രണ ഫെസിലിറ്റേറ്റര്‍ അനൂപ് കിഷോര്‍, …
വയനാടിന് കൈത്താങ്ങുമായി വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്‍മാര്‍ Read More »
നടൻ നിർമ്മൽ ബെന്നിഅന്തരിച്ചു
ഡാ തടിയാ ഉൾപ്പടെ വിവിധ സിനിമകളിലും യുട്യൂബ് വീഡിയോകളിലും പരസ്യ ചിത്രത്തിലും അഭിനയിച്ച നടൻ നിർമ്മൽ ബെന്നി(35) അന്തരിച്ചു.ചേർപ്പ് വല്ലച്ചിറക്കാരൻ ബെന്നിയുടെയും ഷാൻ്റിയുടെയും മകനാണ്. കൊമേഡിയനായിട്ടാണ് നിർമ്മൽ ബെന്നി സ്റ്റേജ് പരിപാടികളിലൂടെ അഭിനയ ലോകത്തേക്ക് പ്രവേശിക്കുന്നത്.2012ൽ ജയകൃഷ്ണ കാർണവർ സംവിധാനം ചെയ്ത “നവാഗതർക്ക് സ്വാഗതം” എന്ന സിനിമയിലൂടെയാണ് സിനിമയിലെത്തുന്നത്.തുടർന്ന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ “ആമേൻ”,സുന്ദർദാസിൻ്റെ “റബേക്ക ഉതുപ്പ് കിഴക്കേമല”, ചന്ദ്രഹാസൻ്റെ “ജോണ്‍പോൾ വാതിൽ തുറക്കുന്നു.” മനു കണ്ണന്താനത്തിൻെറ “,ദൂരം” എന്നീ അഞ്ച് ചിത്രങ്ങളിൽ അഭിനയിച്ചു.സിനിമയ്ക്ക് പുറമെ പിതാവിന് …
അഭിനന്ദനങ്ങൾ
കുഴൂർ: ഇന്ത്യയിൽ എല്ലാ സ്റ്റേറ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 60 പേരിൽ കേരളത്തിലെ കുടുംബശ്രീയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ടുപേരിൽ ഒരാളായ കുഴൂർ ഗ്രാമപഞ്ചായത്തംഗം സുധാദേവദാസ് (കുഴൂർ കുടുംബശ്രീ, പ്രകൃതി കുടുംബശ്രീ അംഗം) പ്രധാനമന്ത്രിയുമായി നേരിട്ട് സംസാരിക്കുന്ന 6 പേരിൽ ഒരാളായി “value chain Development” (FPO) എന്ന വിഷയവുമായി നേരിട്ട് സംസാരിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടു. 25-ാംതീയതി മഹാരാഷ്ട്രയിൽ വെച്ച് നടക്കുന്ന മീറ്റിലാണ് അവസരം ലഭിക്കുന്നത്. ഈ വരുന്ന 23-ാം തിയതി മഹാരാഷ്ട്രയിലേക്ക് തിരിക്കുന്ന സഹപ്രവർത്തക കൂടിയായ ശ്രീമതി.സുധദേവദാസിന് യാത്രാമംഗളങ്ങളും ആശംസകളും …
‘മധുസ്മൃതി’ സംഘടിപ്പിച്ചു
ചാലക്കുടി: അന്തരിച്ച യുവമാധ്യമ പ്രവർത്തകൻ മധു സമ്പാളൂർ ഓർമയായിട്ടു 4 വർഷം തികയുന്നതിൻ്റെ ഭാഗമായി ചാലക്കുടി ചാലക്കുടി പ്രസ് ഫോറവും, മർച്ചൻ്റ്സ് അസോസിയേഷനും ചേർന്ന് ‘മധുസ്മൃതി’ സംഘടിപ്പിച്ചു. വ്യാപാരഭവൻ ഹാളിൽ നടന്ന അനുസ്‌മരണ സമ്മേളനവും സമാദരണ സദസ്സും എം.എൽ.എ.സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു.പ്രസ് ഫോറം പ്രസിഡൻ്റ് തോമാസ്കോമ്പാറ അദ്ധ്യക്ഷത വഹിച്ചു. ചാലക്കുടിയുടെ നിറസാന്നിധ്യങ്ങളായ തൃശ്ശൂർ ജില്ല പീഡറും, പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ.കെ.ബി. സുനിൽകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ട്രഷറർ .ജോയ് മൂത്തേടൻ, സംസ്ഥാന …
പിക്ചർസ്ക് ഫോട്ടോഗ്രഫി ഫെസ്റ്റിവലിനു വിരാമം
തൃശ്ശൂർ : സെന്റ് തോമസ് കോളേജിൽ രണ്ടുദിവസം നീണ്ടുനിന്ന ഫോട്ടോഗ്രാഫി ഫെസ്റ്റിവൽ സമാപിച്ചു. ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് ഡിപ്പാർട്മെന്റ് ഓഫ് മീഡിയ സ്റ്റഡീസ് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി സംസ്ഥാനതല ഫോട്ടോഗ്രഫി മത്സരം, മാസ്റ്റർ ക്ലാസുകൾ, ഫോട്ടോ എക്സിബിഷൻ, ഫോട്ടോഗ്രഫി ക്യാമ്പ് എന്നിവ നടത്തി. രണ്ടായിരത്തിലധികം വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്ത ഫെസ്റ്റിവലിൽ റീൽസ് കോംപറ്റീഷൻ, ഫേസ് പെയിന്റിംഗ്, ട്രഷർ ഹണ്ട് തുടങ്ങിയവ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ സ്റ്റാർട്ടപ്പ് സ്റ്റോറീസ് മറ്റൊരു പ്രധാന ആകർഷണമായിരുന്നു. ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ …
ജാതിയുടെയും മതത്തിന്റെയും തൊട്ടുകൂടായ്മയെ മറികടക്കാൻ ,അറിവ് ആയുധമാക്കാൻ ഉപദേശിച്ച ശ്രീനാരായണ ഗുരുവിൻറെ ജന്മദിനമാണ് ഇന്ന്
സമത്വസുന്ദരമായ ഒരു ലോകമാണ് ശ്രീനാരായണഗുരു വിഭാവനം ചെയ്തത്. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന, മാതൃകാസ്ഥാനമാണിതെന്ന് ഓരോ മനുഷ്യനെയും ,ഓർമിപ്പിക്കുന്ന എക്കാലത്തും എവിടെയും പ്രസക്തമായിട്ടുള്ള ഗുരുവചനം ഈ കാലത്തിൻറെ വഴിവിളക്കാണ്…..ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ……. https://www.youtube.com/@channel17.online
ദുരന്തബാധിതർക്ക് സഹായ ഹസ്തവുമായി ബെന്നി ബഹനാൻ എം.പി.ചാലക്കുടി എം പി ബെന്നി ബഹനാൻ
എറണാകുളം കളക്ട്രേറ്റിൽ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ചെക്ക് ഏറ്റുവാങ്ങി. വയനാട്ടിലെ ദുരന്തബാധിതർക്ക് സഹായ ഹസ്തവുമായി ബെന്നി ബഹനാൻ എം.പി.ചാലക്കുടി എം പി ബെന്നി ബഹനാൻ, പാർലമെന്റ് അംഗമെന്ന നിലയിൽ ഒരു മാസത്തെ ശമ്പളമായ 1 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. എറണാകുളം കളക്ട്രേറ്റിൽ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ചെക്ക് ഏറ്റുവാങ്ങി. എ.ഡി.എം. ആശ സി. എബ്രഹാമിന്റെ സാനിദ്ധ്യത്തിലാണ് ചെക്ക് കൈമാറിയത്. https://www.youtube.com/@channel17.online
78 -മത് സ്വാതന്ത്രദിനാഘോഷം തേക്കിന്‍ക്കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ നടന്നു
ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. 78 മത് സ്വാതന്ത്രദിനാഘോഷം തേക്കിന്‍ക്കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ നടന്നു. ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. സമഭാവനയിൽ അധിഷ്ഠിതമായ നവഭാരത നിർമ്മിതിക്കായി ഓരോ ഇന്ത്യൻ പൗരനും ശ്രമിക്കണമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു. ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി പോലീസ് കമ്മീഷണർ ആർ. …
78 -മത് സ്വാതന്ത്രദിനാഘോഷം തേക്കിന്‍ക്കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ നടന്നു Read More »
കല്ലറയ്ക്കൽ ഫൗണ്ടേഷൻ അവാർഡ് സെബി മാളിയേക്കലിന്
കൊച്ചി : കല്ലറയ്ക്കൽ ഫുട്ബോൾ അക്കാദമിയുടെ കീഴിലുള്ള കല്ലറയ്ക്കൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച ഫുട്ബോൾ റിപ്പോർട്ടിംഗിനുള്ള അവാർഡ് ദീപിക സീനിയർ സബ് എഡിറ്റർ സെബി മാളിയേക്കലിന്. 11,111 രൂപയും മെമന്റോയും അടങ്ങുന്നതാണ് അവാർഡ്. 2023 ഡിസംബർ 27 ന് ദീപിക സ്പോർട്സ് പേജിൽ പ്രസിദ്ധീകരിച്ച “സന്തോഷസ്‌മൃതിക്ക് 50”, 2024 ജൂൺ 23 ന് സൺഡേ ദീപികയിൽ പ്രസിദ്ധീകരിച്ച “മഞ്ഞില ബ്രില്യൻ്റ് @ 75” എന്നീ ഫീച്ചറുകളാണ് സെബിയെ അവാർഡിന് അർഹനാക്കിയത്.ഇരിങ്ങാലക്കുട കടുപ്പശേരി മാളിയേക്കൽ പരേതനായ പോൾസന്റെയും സെലീനയുടെയും …
തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും (ഓഗസ്റ്റ് 2) അവധി
തൃശൂര്‍ :തൃശ്ശൂർ ജില്ലയില്‍ മഴയും കാറ്റും വെള്ളക്കെട്ടും മഴ മുന്നറിയിപ്പ് തുടരുന്നതിനാലും സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ഓഗസ്റ്റ് 2) ജില്ലയിലെ അംഗണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍, വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. https://www.youtube.com/@channel17.online
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം
കാലവര്‍ഷം: ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ. രാജന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദവും വടക്കന്‍ കേരളത്തിന്റെ തീരങ്ങളിലും ന്യൂനമര്‍ദ പാത്തിയും രൂപപ്പെട്ടതിനാല്‍ കനത്ത മഴ തുടരുകയാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. കാലവര്‍ഷക്കെടുതി, നാഷണല്‍ ഹൈവേ ഗതാഗത കുരുക്ക് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി. തൃശൂരില്‍ നിന്ന് വടക്കോട്ടും, ഇടുക്കിയിലും തീവ്രമായ മഴ ഇടവിട്ട് പെയ്യുമെന്നാണ് വിവരം. കൂടാതെ മണിക്കൂറില്‍ …
എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ജിം ട്രെയിനർ മരിച്ചു
ഗുരുവായൂർ മമ്മിയൂർ സ്വദേശി 62 വയസ്സുള്ള സുരേഷ് ജോർജ് ആണ് മരിച്ചത്. എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ജിം ട്രെയിനർ മരിച്ചു . ഗുരുവായൂർ മമ്മിയൂർ സ്വദേശി 62 വയസ്സുള്ള സുരേഷ് ജോർജ് ആണ് മരിച്ചത്. കോട്ടപ്പടി ജീംനേഷ്യത്തിലെ ട്രൈനറായിരുന്നു. മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കാലിക്കറ്റ് യൂണിവേഴ്സിറ്റി, മിസ്റ്റർ കേരള എന്നി പട്ടങ്ങൾ നേടിയിട്ടുള്ള സുരേഷ് പാവറട്ടി സ്കൂളിലെ ഹിന്ദി അധ്യാപകനായിരുന്നു. കഴിഞ്ഞയാഴ്ച്ചയാണ് സുരേഷ് ജോർജിന് എലിപ്പനി സ്ഥിരീകരിച്ചത്. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ …
എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ജിം ട്രെയിനർ മരിച്ചു Read More »
ഗുരുവായൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ആരംഭിച്ചു
ഗുരുവായൂരില്‍ നിന്ന് കോയമ്പത്തൂരിലേക്കുള്ള കെ.എസ്.ആര്‍.ടി.സിയുടെ ആദ്യ സര്‍വ്വീസ് എന്‍.കെ അക്ബര്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. ഗുരുവായൂരില്‍ നിന്ന് കോയമ്പത്തൂരിലേക്കുള്ള കെ.എസ്.ആര്‍.ടി.സിയുടെ ആദ്യ സര്‍വ്വീസ് എന്‍.കെ അക്ബര്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. നാല് പുതിയ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ക്കാണ് അനുമതിയായത്. ഗുരുവായൂരിലേക്കുള്ള തീര്‍ത്ഥാടകരുടെ നിരന്തരമായ ആവശ്യമാണ് യാഥാര്‍ത്ഥ്യമായത്. കൊഴിഞ്ഞാമ്പാറ വഴിയാണ് കോയമ്പത്തൂരിലേക്ക് ആദ്യ സര്‍വ്വീസ് നടക്കുന്നത്. ചടങ്ങില്‍ ആര്‍.ടി. ക്ലസ്റ്റര്‍ ഓഫീസര്‍ ടി.എ ഉബൈദ്, എ.ടി. അസി. ക്ലസ്റ്റര്‍ ഓഫീസര്‍ കെ.ജി സുനില്‍, ഇന്‍സ്‌പെക്ടര്‍മാരായ എ.ജി സജിത, …
ഗുരുവായൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ആരംഭിച്ചു Read More »
സ്വരാജ് ട്രോഫി പുരസ്‌കാരം ഏറ്റുവാങ്ങിഗുരുവായൂര്‍ നഗരസഭ
സംസ്ഥാന സര്‍ക്കാരിന്റെ 2022-23 വര്‍ഷത്തെ മികച്ച നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫി പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഗുരുവായൂര്‍ നഗരസഭ ഏറ്റുവാങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ 2022-23 വര്‍ഷത്തെ മികച്ച നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫി പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഗുരുവായൂര്‍ നഗരസഭ ഏറ്റുവാങ്ങി. 50 ലക്ഷം രൂപയും ട്രോഫിയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കൊട്ടാരക്കരയില്‍ നടന്ന തദ്ദേശ ദിനാഘോഷത്തില്‍ ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, വൈസ് ചെയര്‍പേഴ്‌സണ്‍ അനിഷ്മ ഷനോജ്, വികസന-ക്ഷേമ സ്റ്റാന്റിംഗ് കമ്മിറ്റി …
സ്വരാജ് ട്രോഫി പുരസ്‌കാരം ഏറ്റുവാങ്ങിഗുരുവായൂര്‍ നഗരസഭ Read More »
ഗുരുവായൂർ ക്ഷേത്രോത്സവം: ദുരന്ത നിവാരണം- തിരക്ക് നിയന്ത്രണ യോഗം ചേർന്നു
ഗുരുവായൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ദുരന്ത നിവാരണം- തിരക്ക് നിയന്ത്രണം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഗുരുവായൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ദുരന്ത നിവാരണം- തിരക്ക് നിയന്ത്രണം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഉത്സവത്തിന് ജില്ലാ ഭരണകൂടത്തിൻ്റെയും പോലീസിൻ്റെയും എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് കളക്ടർ യോഗത്തെ അറിയിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ക്യൂ കോംപ്ലക്സ്, ബാരിക്കേഡ് എന്നിവ കാര്യക്ഷമമായി പ്രവർത്തിപ്പിക്കണമെന്ന് …
ഗുരുവായൂർ ക്ഷേത്രോത്സവം: ദുരന്ത നിവാരണം- തിരക്ക് നിയന്ത്രണ യോഗം ചേർന്നു Read More »
ഹരിതകര്‍മ്മസേന; ത്രിദിന പരിശീലനം സമാപിച്ചു
പരിശീലനത്തില്‍ പങ്കെടുത്ത ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കുളള സര്‍ട്ടിഫിക്കറ്റുകള്‍ നഗരസഭാ ചെയര്‍മാന്‍ എം. കൃഷ്ണദാസ് വിതരണം ചെയ്തു. ഗുരുവായൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ കെ.എസ്.ഡബ്ല്യു.എം.പിയും കിലയും സംയുക്തമായി സംഘടിപ്പിച്ച ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്കുള്ള മൂന്ന് ദിവസം നീണ്ടു നിന്ന ഖരമാലിന്യ പരിപാലന പരിശീലന പരിപാടി സമാപിച്ചു. പരിശീലനത്തില്‍ പങ്കെടുത്ത ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കുളള സര്‍ട്ടിഫിക്കറ്റുകള്‍ നഗരസഭാ ചെയര്‍മാന്‍ എം. കൃഷ്ണദാസ് വിതരണം ചെയ്തു. ഹെല്‍ത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എ.എസ്. മനോജ്, ക്ലീന്‍ സിറ്റി മാനേജര്‍ കെ.എസ് ലക്ഷ്മണന്‍, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ …
ഗുരുവായൂര്‍ നഗരസഭയുടെ രണ്ട് നഗരജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ഉദ്ഘാടനത്തിനൊരുങ്ങി
ഗുരുവായൂര്‍ നഗരസഭയുടെ രണ്ട് ജനകീയ നഗരആരോഗ്യ കേന്ദ്രങ്ങള്‍ ഫെബ്രുവരി ആറിന് വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നാടിന് സമര്‍പ്പിക്കും. ഗുരുവായൂര്‍ നഗരസഭയുടെ രണ്ട് ജനകീയ നഗരആരോഗ്യ കേന്ദ്രങ്ങള്‍ ഫെബ്രുവരി ആറിന് വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നാടിന് സമര്‍പ്പിക്കും. പഞ്ചാരമുക്ക് കല്ലായി ബസാര്‍, മമ്മിയൂര്‍ കോണ്‍വെന്റ് റോഡ് എന്നിവിടങ്ങളിലെ നഗരജനകീയ ആരോഗ്യ കേന്ദ്രങ്ങളാണ് ഉദ്ഘാടനത്തിന് സജ്ജമായത്. 35 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ദേശീയ ഹെല്‍ത്ത് ഗ്രാന്റ് ഫണ്ട് വിനിയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. …
ഗുരുവായൂര്‍ നഗരസഭയുടെ രണ്ട് നഗരജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ഉദ്ഘാടനത്തിനൊരുങ്ങി Read More »
കെ-സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു
ഗുരുവായൂര്‍ മണ്ഡലത്തിലെ അഞ്ചാമത്തേതും, ഗുരുവായൂര്‍ നഗരസഭയിലെ ആദ്യത്തേതുമായ കെ-സ്റ്റോറിന്റെ ഉദ്ഘാടനം എന്‍.കെ അക്ബര്‍ എംഎല്‍എ നിര്‍വഹിച്ചു. ഗുരുവായൂര്‍ മണ്ഡലത്തിലെ അഞ്ചാമത്തേതും, ഗുരുവായൂര്‍ നഗരസഭയിലെ ആദ്യത്തേതുമായ കെ-സ്റ്റോറിന്റെ ഉദ്ഘാടനം എന്‍.കെ അക്ബര്‍ എംഎല്‍എ നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ അനീഷ്മ ഷനോജ് അധ്യക്ഷയായി. സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് കെ-സ്റ്റോര്‍ എന്ന ആശയം നടപ്പിലാക്കുന്നത്. ആധാര്‍ ബന്ധിത റേഷന്‍ കാര്‍ഡ് സംവിധാനത്തിലൂടെ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന റേഷന്‍ സാധനങ്ങള്‍ക്ക് പുറമേ സപ്ലൈകോയുടെ സ്വന്തം ശബരി ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍, …