Channel 17

live

channel17 live

health

യോഗ ദിനം ആചരിച്ചു

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സംഗീത അനീഷ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ , പുത്തൻചിറ സർക്കാർ ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. അൻസൽ അഷ്റഫ് പി.എം സ്വാഗതം പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് പുത്തൻചിറ സർക്കാർ മാതൃക ഹോമിയോ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് വെല്‍നെസ്സ് സെന്റർയുടെയും പുത്തൻ ചിറ ഗ്രാമപഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ ജൂൺ 21 വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്ക് ഇ.എം.എസ് സ്മാരക കമ്മ്യൂണിറ്റി ഹാളിൽ വെച്ച് യോഗ ദിനം ആചരിച്ചു. ബഹു. ആരോഗ്യ …

യോഗ ദിനം ആചരിച്ചു Read More »

മരിച്ചനിലയിൽ കണ്ടെത്തി

ചെന്ത്രാപ്പിന്നി സ്വദേശി ഏറാക്കൽ വീട്ടിൽ സുവർണൻ (66) ആണ് മരിച്ചത്. എടമുട്ടത്ത് വാടക വീട്ടിൽ തനിച്ച് താമസിച്ചിരുന്ന അറുപത്തിയാറുകാരനെ മരിച്ചനിലയിൽ കണ്ടെത്തി. ചെന്ത്രാപ്പിന്നി സ്വദേശി ഏറാക്കൽ വീട്ടിൽ സുവർണൻ (66) ആണ് മരിച്ചത്. എടമുട്ടം പടിഞ്ഞാറ് ഹോമിയോ ആശുപത്രിക്ക് സമീപത്തെ വീട്ടിലാണ് സുവർണൻ വാടകക്ക് താമസിച്ചിരുന്നത്. ദുർഗന്ധം വമിച്ചതിനെ സമീപവാസികൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തിൽ കൂടുതൽ പഴക്കമുണ്ട്. എടമുട്ടത്തെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു സുവർണൻ. വലപ്പാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. https://www.youtube.com/@channel17.online

മാനസികാരോഗ്യം കുറയുന്നത് കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു: വനിത കമ്മിഷന്‍

തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ നടത്തിയ ജില്ലാതല സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മീഷനംഗം. മാനസികാരോഗ്യം കുറഞ്ഞു വരുന്നതു മൂലം കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നതായി വനിത കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ പറഞ്ഞു. തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ നടത്തിയ ജില്ലാതല സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മീഷനംഗം.കുടുംബജീവിതത്തിന് സഹായകമാകുന്ന സക്രിയമായ നിര്‍ദേശങ്ങള്‍ ദമ്പതികളില്‍ ഒരാള്‍ മുന്നോട്ടു വച്ചാല്‍ മാനസികമായ അപാകതമൂലം മറ്റേ ആളിന് ഇത് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. ഇതുമൂലം …

മാനസികാരോഗ്യം കുറയുന്നത് കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു: വനിത കമ്മിഷന്‍ Read More »

പാറക്കൂട്ടത്ത് വയോജനങ്ങൾക്കായി എൽഡേഴ്സ് ഹെവൻ പദ്ധതിക്ക് തുടക്കമായി

കൊരട്ടി പഞ്ചായത്തിലെ പകൽ വീടുകൾ കേന്ദ്രീകരിച്ച് എൽഡേഴ്സ് ഹെവൻ പദ്ധതിക്ക് തുടക്കമായി. കൊരട്ടി: കൊരട്ടി പഞ്ചായത്തിലെ പകൽ വീടുകൾ കേന്ദ്രീകരിച്ച് എൽഡേഴ്സ് ഹെവൻ പദ്ധതിക്ക് തുടക്കമായി. പൊങ്ങം നൈപുണ്യ കോളേജും ആയി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയിൽ വയോജനങ്ങൾക്കായി പകൽ വീടുകളിൽ യോഗ പരിശീലനം, ചിരി ക്ലബ്ബ്, മന:ശാസ്ത്ര ക്ലാസ്സുകൾ, ഫിസിയോ തെറാപ്പിസ്റ്റുകളുടെ സേവനം, വയോജന ഉല്ലാസ യാത്രകൾ, വിശേഷാദിനങ്ങളിൽ ആഘോഷങ്ങൾ എന്നിവയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. പാറക്കൂട്ടം പകൽ വീട്, വഴിച്ചാൽ പകൽ വീട് എന്നിവയാണ് വയോജനന …

പാറക്കൂട്ടത്ത് വയോജനങ്ങൾക്കായി എൽഡേഴ്സ് ഹെവൻ പദ്ധതിക്ക് തുടക്കമായി Read More »

മിഷൻ ഇന്ദ്രധനുഷ് 5.0 ഇരിങ്ങാലക്കുട നഗരസഭാതല ഉദ്ഘാടനം നിർവഹിച്ചു

മിഷൻ ഇന്ദ്രധനുഷ് 5.0 ഇരിങ്ങാലക്കുട നഗരസഭാതല ഉദ്ഘാടനം കൊരുമ്പിശ്ശേരി അങ്കണവാടി 11ൽ സംഘടിപ്പിച്ചു. മിഷൻ ഇന്ദ്രധനുഷ് 5.0 ഇരിങ്ങാലക്കുട നഗരസഭാതല ഉദ്ഘാടനം കൊരുമ്പിശ്ശേരി അങ്കണവാടി 11ൽ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജാസഞ്ജീവ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ പ്രദേശത്ത് പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ വിട്ടുപോയതും കുത്തിവെപ്പ് എടുക്കാനുള്ളതുമായ അഞ്ചുവയസ്സ് വരെയുള്ള കുട്ടികൾക്കും ഗർഭിണികൾക്കും വാക്സിനേഷൻ നൽകുകയാണ് ദൗത്യം. നഗരസഭ പ്രദേശത്തുള്ള വിവിധ അങ്കണവാടികളിലും ആശുപത്രികളിലും ഉൾപ്പെടെ മൂന്ന് ഘട്ടങ്ങളിലായാണ് കുത്തിവെപ്പ് നടക്കുന്നത്. ഈ മാസം12 വരെയും …

മിഷൻ ഇന്ദ്രധനുഷ് 5.0 ഇരിങ്ങാലക്കുട നഗരസഭാതല ഉദ്ഘാടനം നിർവഹിച്ചു Read More »

ഔഷധ കഞ്ഞി വിതരണം

കുറുപ്പം ജ്യോതി ലൈബ്രറിയുടെ നേതൃത്വത്തിൽ ഔഷധ കഞ്ഞി വിതരണം നടത്തി. കുറുപ്പം ജ്യോതി ലൈബ്രറിയുടെ നേതൃത്വത്തിൽ ഔഷധ കഞ്ഞി വിതരണം നടത്തി. പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിന്ലൈബ്രറി വൈസ്പ്രസിഡൻ്റ് ശ്രീ. കെ.എം.ജോസ് സ്വാഗതം ആശംസിച്ചു.പ്രസിഡൻറ്ശ്രി .ടി.ജെ.പൗലോസ് അദ്ധ്യക്ഷതവഹിച്ചു. താലൂക്ക് സെക്രട്ടറി ശ്രീ.സി.ഡി. പോൾസൺ യോഗം ഉദ്ഘാടനം ചെയ്തു.ഔഷധകഞ്ഞി വിതരണ ഉദ്ഘാടനം റവ.ഫാ.സാന്റോ കണ്ണമ്പുഴ നിർവ്വഹിച്ചു. പഞ്ചായത്ത് നേതൃസമിതി കൺവീനർ ശ്രീമതി കെ.കെ.ഷീജു വാർഡ്മെമ്പർ ശ്രീമതി ലക്ഷ്മി അജയൻ ലൈബ്രറി സെക്രട്ടറി ശ്രി.സി.ടി.ജോഷി,ലൈബ്രേറിയൻ ശ്രീമതി റോസ്മോൾ ബാബു തുടങ്ങിയവർ ആശംസകൾ …

ഔഷധ കഞ്ഞി വിതരണം Read More »

കർക്കിടക വിഭവങ്ങൾ കുട്ടികൾക്കായി ഒരുക്കി വ്യാസവിദ്യാനികേതൻ അമ്മമാർ

ചാലക്കുടി വ്യാസവിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ മാത്യ സമിതിയുടെ നേതൃത്വത്തിൽ കർക്കിടക ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. ചാലക്കുടി : വ്യാസവിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ മാത്യ സമിതിയുടെ നേതൃത്വത്തിൽ കർക്കിടക ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഉദ്ഘാടന സഭയിൽ സ്കൂൾ പ്രിൻസിപ്പൽ എം. കെ ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. ചാലക്കുടി ആയൂർവ്വേദ ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ. സ്മിത തോമസ് . കെ. ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ജഗദ്ഗുരു ട്രസ്റ്റ് ചെയർമാൻ ജി. പത്മനാഭ സ്വാമി, ജഗദ്ഗുരു ട്രസ്റ്റ്‌ ട്രഷറർ ടി.എൻ. …

കർക്കിടക വിഭവങ്ങൾ കുട്ടികൾക്കായി ഒരുക്കി വ്യാസവിദ്യാനികേതൻ അമ്മമാർ Read More »

മുലയൂട്ടൽ വാരാചരണം സംഘടിപ്പിച്ചു

അന്തിക്കാട് ഐസിഡിഎസിന്റെ നേതൃത്വത്തിൽ മുലയൂട്ടൽ വാരാചരണ സമാപനത്തിന്റെ ഭാഗമായി ബേബി ഷോ, ക്വിസ് മത്സരം, ബോധവൽക്കരണ പരിപാടി തുടങ്ങിയവ സംഘടിപ്പിച്ചു. അന്തിക്കാട് ഐസിഡിഎസിന്റെ നേതൃത്വത്തിൽ മുലയൂട്ടൽ വാരാചരണ സമാപനത്തിന്റെ ഭാഗമായി ബേബി ഷോ, ക്വിസ് മത്സരം, ബോധവൽക്കരണ പരിപാടി തുടങ്ങിയവ സംഘടിപ്പിച്ചു. വാരാചരണ സമാപന ഉദ്ഘാടനം അന്തിക്കാട് മിനി സിവിൽ സ്റ്റേഷനിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശിധരൻ നിർവഹിച്ചു. വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഐസിഡിഎസ് പ്രോജക്ടിന് കീഴിലുള്ള 143 അംഗനവാടികളിലും മുലയൂട്ടൽ …

മുലയൂട്ടൽ വാരാചരണം സംഘടിപ്പിച്ചു Read More »

ജില്ലയിൽ മിഷന്‍ ഇന്ദ്രധനുഷിന് തുടക്കമായി

അഞ്ചുവയസിൽ താഴെയുള്ള മുഴുവൻ കുട്ടികളുടെയും ഗര്‍ഭിണികളുടെയും പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിനായ ഇന്റൻസിഫൈഡ് മിഷന്‍ ഇന്ദ്രധനുഷ് 5.0വിന് ജില്ലയിൽ തുടക്കമായി. ആരോഗ്യ വകുപ്പ് 2,07,662 കുട്ടികളിൽ നടത്തിയ സർവേ പ്രകാരം ജില്ലയിൽ വാക്സിനേഷൻ ചെയ്യാത്തതോ മുടങ്ങിയതോ ആയ 8243 കുട്ടികളുണ്ട്. ഇവരുടെ രക്ഷിതാക്കൾക്ക് പ്രതിരോധ കുത്തിവെപ്പിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്തി മുഴുവൻ കുട്ടികൾക്കും കുത്തിവെപ്പ് നൽകുന്നതിനാണ് സസൂർണ്ണ വാക്സിനേഷൻ യജ്ഞം ഒരുക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ ക്യാമ്പയിൻ നടപ്പാക്കുന്നത്. ആദ്യഘട്ടം ആഗസ്റ്റ് 12 വരെയും രണ്ടാംഘട്ടം സെപ്റ്റംബര്‍ …

ജില്ലയിൽ മിഷന്‍ ഇന്ദ്രധനുഷിന് തുടക്കമായി Read More »

WATCH VIDEO…. വന്ധ്യതാ നിവാരണം, എല്ലാ മാസവും സൗജന്യ ക്ലിനിക്ക് 

വൈദ്യരത്നം വന്ധ്യത ചികിത്സ ക്ലിനിക് ഉദ്ഘാടനം ചെയ്തു  WATCH VIDEO HERE…. തൃശ്ശൂര്‍: തൈക്കാട്ടുശ്ശേരി വൈദ്യരത്‌നം ആയുര്‍വേദ ഫൗണ്ടേഷന്റെ നൂതനസംരംഭമായ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക് ചലച്ചിത്ര താരവും, നര്‍ത്തകിയുമായ ആശ ശരത്ത് ഉദ്ഘാടനം ചെയ്തു. ധന്വന്തരി ഹാളില്‍ നടന്ന ചടങ്ങില്‍ വൈദ്യരത്നം ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഇ.ടി. യദു നാരായണന്‍ മൂസ്സ് അധ്യക്ഷത വഹിച്ചു.  വൈദ്യരത്നം ഫൗണ്ടേഷന്റെ കീഴിലുള്ള ആശുപത്രിയില്‍ മുന്‍നിശ്ചയ പ്രകാരമുള്ള ഒരു ദിവസം വന്ധ്യത നിവാരണവുമായി ബന്ധപ്പെട്ട സൗജന്യ കണ്‍സള്‍ട്ടേഷന്‍ എല്ലാ മാസവും നല്‍കുന്നതാണെന്നും …

WATCH VIDEO…. വന്ധ്യതാ നിവാരണം, എല്ലാ മാസവും സൗജന്യ ക്ലിനിക്ക്  Read More »

21 വർഷത്തെ ദുരിതത്തിന്

ലക്ഷദ്വീപിൽ നിർധനരായ രോഗികൾക്കായി മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കാനൊരുങ്ങി  ആസ്റ്റർ ഹോസ്പിറ്റൽസ് ആസ്റ്റർ മെഡ്സിറ്റിയിൽ നിന്ന് ഒരു വിജയകഥ കൂടി, 26 കിലോഗ്രാം മാത്രം ഭാരമുള്ള 27 വയസുകാരി സാധാരണ ജീവിതത്തിലേക്ക് പെർ ഓറൽ എൻഡോസ്കോപ്പിക്ക് മയോട്ടമി (Per Oral Endoscopic Myotomy (POEM)) മിയിലൂടെ അന്നനാളത്തിലെ തടസം നീക്കി. കൊച്ചി: കഴിഞ്ഞ 21 വർഷമായി ഭക്ഷണം ഇറക്കാനാകാതെ ദുരിതമനുഭവിച്ച ലക്ഷ്വദ്വീപ് സ്വദേശിയായ 27 വയസുകാരിക്ക് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലൂടെ പുതുജീവൻ. അതിനൂതന ചികിത്സാരീതിയിലൂടെ മർജാനയുടെ അന്നനാളത്തിലുണ്ടായിരുന്ന തടസം നീക്കി. …

21 വർഷത്തെ ദുരിതത്തിന് Read More »

ഉന്നതവിദ്യാഭ്യാസത്തിന് അറിയപ്പെടുന്ന നാടായി കേരളത്തെ മാറ്റും : മന്ത്രി കെ.രാജന്‍

ആധുനിക കാലത്തിന്റെ  എല്ലാ വെല്ലുവിളികളെയും നേരിടാന്‍ കെല്‍പ്പുള്ള ആഗോള പൗരന്മാരെ വാര്‍ത്തെടുക്കുകയാണ് സ്‌കൂളിന്റെ ലക്ഷ്യമെന്ന്  ഡയറക്ടര്‍ ഡോ. കവിത ബാജ്പൈ പറഞ്ഞു മണ്ണുത്തി: വിദേശങ്ങളില്‍ നിന്നുവരെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാവുന്ന രീതിയില്‍ കേരളത്തിന്റെ  ഉന്നത വിദ്യാഭ്യാസരംഗത്തെ മാറ്റിയെടുക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ  ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ അറിയിച്ചു. പൊതുവിദ്യാഭ്യാസരംഗം കേരളത്തിന്റെ  കരുത്തും അഭിമാനവുമാണ്. പ്രാഥമിക വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭിക്കുന്ന വിധത്തില്‍ കേരളം മുന്നോട്ടു പോയിട്ടുണ്ട.് എന്നാല്‍ ഉന്നത വിദ്യാഭ്യാസരംഗത്തെ ഗൗരവത്തോടെയും വിശാലതയോടെയും സമീപിക്കേണ്ട ആവശ്യമുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന്റെ   …

ഉന്നതവിദ്യാഭ്യാസത്തിന് അറിയപ്പെടുന്ന നാടായി കേരളത്തെ മാറ്റും : മന്ത്രി കെ.രാജന്‍ Read More »

ആയുര്‍വേദ സ്ഥാപനങ്ങള്‍ കേരളത്തിന്റെ  സവിശേഷത: മന്ത്രി ആര്‍ ബിന്ദു

സംസ്ഥാന ഔഷധസസ്യ ബോര്‍ഡും കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും നല്‍കിയ ഔഷധസസ്യങ്ങള്‍ ചടങ്ങില്‍ പങ്കെടുത്ത കുടുംബശ്രീ അംഗങ്ങള്‍ക്ക് വിതരണം ചെയ്തു…. കോവിഡ്  കാലത്ത് ആയുര്‍വേദത്തിന്റെ പ്രതിരോധം വലിയതോതില്‍ ഫലപ്രദമായെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ച വൈദ്യരത്‌നം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഷ്ടവൈദ്യന്‍ ഡോ. നീലകണ്ഠന്‍ മൂസ് പറഞ്ഞു….. തൃശൂര്‍: ആയുര്‍വേദം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അന്തര്‍ ദേശീയതലത്തിലും  ആയുര്‍വേദ സ്ഥാപനങ്ങള്‍ കേരളത്തിന്റെ  സവിശേഷതയായി  മാറിക്കഴിത്തെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു അഭിപ്രായപ്പെട്ടു. …

ആയുര്‍വേദ സ്ഥാപനങ്ങള്‍ കേരളത്തിന്റെ  സവിശേഷത: മന്ത്രി ആര്‍ ബിന്ദു Read More »

ജീവിതം 2022” – ലോക ട്രോമ ദിനത്തിന്റെ ഭാഗമായി റോഡ്ഷോ ഒരുക്കി ആസ്റ്റര്‍ മെഡ്സിറ്റി

എട്ട് ദിവസത്തെ റോഡ്ഷോ സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ അമ്പതിലേറെ പൊതുസ്ഥലങ്ങളില്‍ പ്രഥമശുശ്രൂഷയെ പറ്റി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും… തിരുവനന്തപുരം: അടിയന്തര ഘട്ടങ്ങളില്‍ പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം ഓര്‍മപ്പെടുത്തുന്നതിനായി ”ജീവിതം 2022” റോഡ്‌ഷോ സംഘടിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി. ഒക്ടോബര്‍ 17, ലോക ട്രോമ ദിനത്തോട് അനുബന്ധിച്ചാണ് ബോധവത്കരണ പരിപാടി. കേരളത്തിലെ എട്ട് തെക്കന്‍ ജില്ലകളില്‍ അമ്പതിലേറെ ഇടങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കും. പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം വിളിച്ചറിയിക്കുന്ന സ്‌കിറ്റ് റോഡ്ഷോയില്‍ അവതരിപ്പിക്കും. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാര്‍, …

ജീവിതം 2022” – ലോക ട്രോമ ദിനത്തിന്റെ ഭാഗമായി റോഡ്ഷോ ഒരുക്കി ആസ്റ്റര്‍ മെഡ്സിറ്റി Read More »

Watch Video….വെട്ടിക്കുറച്ച അടിസ്ഥാന ശമ്പളം പുന:സ്ഥാപിച്ചു കിട്ടാനായി ഡി.എം.ഒ ഓഫീസിന് മുന്നില്‍  ഡോക്ടര്‍മാരുടെ സമരം

ശമ്പളം കൂട്ടുന്നതിന് വേണ്ടിയല്ല മറിച്ച് വെട്ടിക്കുറച്ച അടിസ്ഥാന ശമ്പളം പുന:സ്ഥാപിച്ചു കിട്ടുന്നതിനുവേണ്ടിയാണ് തങ്ങളുടെ സമരമെന്ന്…… READ MORE തൃശൂര്‍: പതിനൊന്നാം ശമ്പളപരിഷ്‌കരണ ഉത്തരവിലെ സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് കെ.ജി.എം.ഒ.എ തൃശൂര്‍ ജില്ലാ ഘടകത്തിന്റെ നേതൃത്വത്തില്‍  പ്രതിഷേധദിനം ആചരിച്ചു.  ഡി.എം.ഒ. ഓഫീസ് അങ്കണത്തില്‍ നടന്ന പ്രതിഷേധ ധര്‍ണ മിഡ്‌സോണ്‍ വൈസ് പ്രസിഡണ്ട് ഡോക്ടര്‍ മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി ഗവ.ഡോക്ടര്‍മാര്‍ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ നിസ്സഹകരണ സമരം തുടരുകയാണ്. ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതോടെ തങ്ങളുടെ അടിസ്ഥാന …

Watch Video….വെട്ടിക്കുറച്ച അടിസ്ഥാന ശമ്പളം പുന:സ്ഥാപിച്ചു കിട്ടാനായി ഡി.എം.ഒ ഓഫീസിന് മുന്നില്‍  ഡോക്ടര്‍മാരുടെ സമരം Read More »

ഔഷധിക്ക് റെക്കോര്‍ഡ് വിറ്റുവരവ്: ശോഭന ജോർജ്

തൃശൂര്‍: ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഔഷധി റെക്കോര്‍ഡ് വിറ്റുവരവായ 173.09 കോടി നേടിയതായി ഔഷധി ആയുര്‍വേദ ഫാര്‍മസി ചെയര്‍മാന്‍ ശോഭന ജോര്‍ജ് പത്രസമ്മേളനത്തില്‍ അറിയിച്ചു.അടുത്ത രണ്ട് വര്‍ഷം കൊണ്ട് ഉത്പാദനത്തിലും, വില്‍പനയിലും നൂറ് ശതമാനം വര്‍ദ്ധന നേടുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അവര്‍ പറഞ്ഞു.കോവിഡിനെ പ്രതിരോധിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഒപ്പം നില്‍ക്കാന്‍ ഔഷധിക്ക് കഴിഞ്ഞു.ഔഷധി കുട്ടനെല്ലൂരിലെ ഫാക്ടറി അങ്കണത്തില്‍ ഒരു വനിതാ ക്ലിനിക് ആരംഭിച്ചതായും അവര്‍ അറിയിച്ചു.എം.ഡി.ഡോ.ഋത്വിക്.ടി.കെ, ഷിബു.ഇ, സുരേഷ്‌കുമാര്‍.ആര്‍. എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

‘കാഴ്ചശക്തി അപഹരിക്കുന്ന നിശബ്ദനായകള്ളൻ’- ഗ്ലോക്കോമ

#worldglaucomaweek2022 ലോക ഗ്ലൂക്കോമ വാരാചരണത്തോടനുബന്ധിച്ച് തൃശ്ശൂരിലെ ആര്യ ഐ കെയർ ആശുപത്രിയിലെ ഡോ.  മീനുദത്ത്  കെ.ബി. യുടെ ലേഖനം അറുപത് വയസിന് മുകളിലുള്ളവരിൽ അന്ധതക്കുള്ള പ്രധാന കാരണമാണ് ഗ്ലോക്കോമ. എന്നിരുന്നാലും ഇത് ഏതു പ്രായക്കാരെയും ബാധിക്കാം. ആഗോളതലത്തിൽ അന്ധതക്കു കാരണമാകുന്ന രോഗങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഗ്ലോക്കോമ. ഈ രോഗം മൂലം 4.5 ദശലക്ഷം ആളുകൾ അന്ധരാണെന്ന് ലോകാരോഗ്യസംഘടന കണക്കാക്കുന്നു. കണ്ണിലെ അസാധാരണമായ ഉയർന്ന മർദ്ദം (intra ocular pressure) മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്.  ഗ്ലോക്കോമ മൂലമുണ്ടാകുന്ന കാഴ്ചനഷ്ടം വീണ്ടെടുക്കാൻ സാധ്യമല്ല. എന്നാൽ രോഗാരംഭത്തിൽ തന്നെ …

‘കാഴ്ചശക്തി അപഹരിക്കുന്ന നിശബ്ദനായകള്ളൻ’- ഗ്ലോക്കോമ Read More »

ഡ്രൈവിംഗ് ലൈസൻസിന് മെഡിക്കൽ സർട്ടിഫിക്കറ്റ്; ആയുർവേദ ഡോക്ടർമാർക്കും അനുമതി

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സിന് വേണ്ടി ഹാജരാക്കേണ്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ആയുര്‍വേദ ബിരുദമുള്ള രജിസ്റ്റേര്‍ഡ് ഡോക്ടര്‍മാര്‍ക്കും അനുമതി. അലോപ്പതി ഡോക്ടര്‍മാരുടെയും ആയുര്‍വേദത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരുടെയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മാത്രമേ പരിഗണിച്ചിരുന്നുള്ളൂ. ഇനി ആയുര്‍വേദത്തില്‍ ബിരുദധാരികളായ രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഡ്രൈവിംഗ് ലൈസന്‍സിനു വേണ്ടി ഉപയോഗിക്കാന്‍ സാധിക്കും.  വിവിധ തലത്തില്‍ നിന്നുള്ള നിരന്തര അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. Photo Credit: Twitter

error: Content is protected !!