സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിൽ പുരുഷാർത്ഥക്കൂത്ത് ആരംഭിച്ചു
ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വത്തിന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട കൂടിയാട്ട ആസ്വാദക സംഘത്തിന്റെ നേതൃത്വത്തിൽ ക്ഷേത്രം കൂത്തമ്പലത്തിൽ നടന്നുവരുന്ന സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിൽ പുരുഷാർത്ഥക്കൂത്തിന് ആരംഭം കുറിച്ചു.നാലാം ദിവസമായ വ്യാഴാഴ്ച വിദൂഷകൻ കൗണ്ഡിന്യൻ്റെ പുറപ്പാടിൽ കർമ്മം സാധിക്കൽ എന്ന ഭാഗം അരങ്ങേറി. ക്ഷേത്രം പാരമ്പര്യ അവകാശികളായ അമ്മന്നൂർ ഗുരു കുട്ടൻ ചാക്യാർ കൗണ്ഡിന്യനായി രംഗത്തുവന്നു. https://www.youtube.com/@channel17.online