കേരള കർഷക സംഘം കാറളം മേഖലാ സ്പെഷ്യൽ കൺവെൻഷൻ
ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട:- കേരള കർഷക സംഘം കാറളം മേഖലാ സ്പെഷ്യൽ കൺവെൻഷൻ ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി പി.വി.ഹരിദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മേഖലാ പ്രസിഡന്റ് കെ.കെ.ഷൈജു അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ടി.ജി.ശങ്കരനാരായണൻഅഭിവാദ്യം ചെയ്തു സംസാരിച്ചു.അമ്പിളി റെനിൽ സ്വാഗതവും, വി.എൻ. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. പ്രസിഡന്റായി പി.വി.ഹരിദാസ്, സെക്രട്ടറിയായി കെ.കെ.ഷൈജു, ട്രഷററായി വി.എൻ. ഉണ്ണികൃഷ്ണൻ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. https://www.youtube.com/@channel17.online