Channel 17

live

channel17 live

irijalakuda

ഇരിഞ്ഞാലക്കുട രൂപതയ്ക്ക് പുതിയ വികാരി ജനറാളച്ചന്മാർ നിയമിതരായി

ഇരിഞ്ഞാലക്കുട രൂപത മുഖ്യ വികാരി ജനറാളായി (പ്രോട്ടോ സിഞ്ചെലൂസ്) മോൺസിഞ്ഞോർ ജോസ് മാളിയേക്കലച്ചനും, വികാരി ജനറാളായി മോൺസിഞ്ഞോർ ജോളി വടക്കനച്ചനും (സിഞ്ചെലൂസ്) നിയമിതരായി.നിലവിൽ മോൺസിഞ്ഞോർ വിത്സൺ ഈരത്തറ (സിഞ്ചെലൂസ്) രൂപത വികാരി ജനറാളായി തുടരും. അഞ്ച് വർഷം രൂപത വികാരി ജനറാളായി ശുശ്രൂഷ ചെയ്ത മോൺസിഞ്ഞോർ ജോസ് മഞ്ഞളി സ്ഥാനം ഒഴിയുന്നതിലേക്കാണ് പുതിയ നിയമനം. ജൂലൈ 18-ാം തിയ്യതി പുതിയ നിയമനങ്ങൾ നിലവിൽ വരും. https://www.youtube.com/@channel17.online

സെന്റ് ജോസഫ്സ് ഓട്ടോണോമസ് കോളേജ് ഇരിങ്ങാലക്കുടയിൽ ദ്വിദിന ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ജീവശാസ്ത്ര മേഖലയിലെ വിവിധ മുന്നേറ്റങ്ങൾ പരിചയപ്പെടുത്തുന്നതിനായി, ഇന്ത്യൻ സയൻസ് അക്കാദമികളുടെ സഹകരണത്തോടെ സെന്റ് ജോസഫ്സ് ഓട്ടോണോമസ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗം ജൂലൈ 4,5 തിയ്യതികളിൽ ആയി സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാല ഇന്ന് ആരംഭം കുറിച്ചു. പത്മഭൂഷൺ ഫാ.ഗബ്രിയേൽ മെമ്മോറിയൽ റിസർച്ച് സെമിനാർ ഹാളിൽ വച്ച് പ്രിൻസിപ്പൽ ഡോ. സി ബ്ലെസി അധ്യക്ഷത വഹിച്ച ശില്പശാല, തിരുവനന്തപുരം ഐസറിലെ ഡെപ്യൂട്ടി ഡയറക്ടർ പ്രൊഫ. എസ്. മൂർത്തി ശ്രീനിവാസുല ഉദ്ഘാടനം ചെയ്തു. ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് …

സെന്റ് ജോസഫ്സ് ഓട്ടോണോമസ് കോളേജ് ഇരിങ്ങാലക്കുടയിൽ ദ്വിദിന ശില്പശാല സംഘടിപ്പിച്ചു Read More »

കനകമല തീർത്ഥാടന കേന്ദ്രത്തിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു

രാവിലെ ഏഴിനുള്ള ആഘോഷമായ പാട്ടുകുർബാനയ്ക്ക് ഫാ ഷിബു നെല്ലിശ്ശേരി മുഖ്യ കാർമ്മികനായി. ഇരിങ്ങാലക്കുട : കനകമല തീർത്ഥാടന കേന്ദ്രത്തിൽ വി മാർതോമ ശ്ലീഹായുടെ ദുക്റാന തിരുനാളിനോടനുബന്ധിച്ച് നടത്തിയ തിരുകർമ്മങ്ങളിലും നേർച്ച ഊട്ടിലും ആയിരങ്ങൾ പങ്കെടുത്തു. രാവിലെ ഏഴിനുള്ള ആഘോഷമായ പാട്ടുകുർബാനയ്ക്ക് ഫാ ഷിബു നെല്ലിശ്ശേരി മുഖ്യ കാർമ്മികനായി. ഫാ ഡോ സിജു കൊമ്പൻ സന്ദേശം നൽകി. ഫാ ഫ്രാൻസിസ് പാറക്ക സഹകാർമ്മികനായിരുന്നു.തുടർന്ന് ഊട്ടു വെഞ്ചിരിപ്പ് തീർത്ഥാടന ‘കേന്ദ്രം റെക്ടർ ഫാ അലക്സ് കല്ലേലി നിർവ്വഹിച്ചു. 8ന് കുരിശുമുടിയിലെ …

കനകമല തീർത്ഥാടന കേന്ദ്രത്തിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു Read More »

ജെ.സി.ഐ. ഇരിങ്ങാലക്കുട 20ാം ജന്മദിനം

ജെ.സി.ഐ. മുൻ വേൾഡ് പ്രസിഡന്റ് ഷൈൻ ടി ഭാസ്കർ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ. ഇരിങ്ങാലക്കുട സ്ഥാപിതമായിട്ട് 20-ാം വർഷ ജന്മദിനം ജെ.സി.ഐ. മുൻ വേൾഡ് പ്രസിഡന്റ് ഷൈൻ ടി ഭാസ്കർ ഉദ്ഘാടനം ചെയ്തു. ജെ.സി. ഐ.ചാപ്റ്റർ പ്രസിഡന്റ് ലിയോ പോൾ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സഞ്ജു പട്ടത്ത്, ട്രഷറർ ഷിജു കെ.കെ, മുൻ പ്രസിഡന്റുമാരായ മെജോ ജോൺസൺ, ടെൽസൺ കോട്ടോളി, അഡ്വ. ഹോബി ജോളി, ജോർജ് പുന്നേലി പറമ്പിൽ, ജെയിംസ് അക്കരക്കാരൻ, കൺവീനർ ഡിബിൻ അമ്പൂക്കൻ എന്നിവർ …

ജെ.സി.ഐ. ഇരിങ്ങാലക്കുട 20ാം ജന്മദിനം Read More »

പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്) ഇരിങ്ങാലക്കുടയിലെ മന:ശാസ്ത്ര വിഭാഗം പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൺസൽട്ടൻ്റ് സൈക്കോളജിസ്റ് സിസ്റ്റർ ജോഫിയ ക്ലാസ്സ് നയിച്ചു. മന: ശാസ്ത്ര , സാമൂഹ്യ സേവന വിഭാഗം കൂട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു. https://www.youtube.com/@channel17.online

പ്രതിഷേധപ്രകടനവും യോഗവും നടത്തി

കർഷക മോർച്ച ജില്ലാ പ്രസിഡണ്ട് എ ആർ അജിഘോഷ് ഉത്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ കെ കെ അനീഷ്ജിക്കെതിരെ കള്ളക്കേസ് ചുമത്തിയ പോലിസ് കിരാതനടപടിയിൽ പ്രതിഷേധിച്ച് ബിജെപി ഇരിങ്ങാലക്കുട ടൗണിൽ പ്രതിഷേധപ്രകടനവും യോഗവും നടത്തി. പ്രതിഷേധ യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് കെ കെ കൃപേഷ് അദ്ധ്യക്ഷത വഹിച്ചു. കർഷക മോർച്ച ജില്ലാ പ്രസിഡണ്ട് എ ആർ അജിഘോഷ് ഉത്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡണ്ട് കവിതാ ബിജു, മണ്ഡലം ജന:സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, സണ്ണി കവലക്കാട്ട്,ഭാരവാഹികളായ …

പ്രതിഷേധപ്രകടനവും യോഗവും നടത്തി Read More »

ഗുണ്ടകൾക്കൊരു താക്കീതുമായി കോടതി ഉത്തരവ് : ജീവപര്യന്തം ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെ ജാമ്യത്തിൽ ഇറങ്ങിയ മൂർക്കനാട് കൊലപാതക കേസിലെ പ്രതികളുടെ ജാമ്യം റദ്ദ് ചെയ്തു

ഒന്നാം പ്രതി മൂർക്കനാട് കറുത്തുപറമ്പിൽ മോഹൻദാസ് മകൻ അഭിനന്ദ് (26), രണ്ടാം പ്രതി പുല്ലൂർ വില്ലേജ് തുറവൻകാട് വേലത്തിക്കുളം സ്വദേശി തൈവളപ്പിൽ വീട്ടിൽ അഭിഷേക് എന്ന ടുട്ടു (28), മൂന്നാം പ്രതി വെള്ളാങ്ങല്ലൂർ വടക്കുംകര അമ്മാട്ടുകുളത്ത് കുന്നത്താൻ വീട്ടിൽ മെജോ (32) എന്നിവരുടെ ജാമ്യമാണ് കോടതി റദ്ദു ചെയ്തത്. ഇരിങ്ങാലക്കുട : കൊലപാതക കുറ്റത്തിന് ജീവപര്യന്തം ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെ ജാമ്യത്തിൽ ഇറങ്ങിയ മൂർക്കനാട് കൊലപാതക കേസിലെ മൂന്നു പ്രതികളുടെയും ജീവപര്യന്തം ശിക്ഷയിലെ ജാമ്യം റദ്ദു ചെയ്ത് …

ഗുണ്ടകൾക്കൊരു താക്കീതുമായി കോടതി ഉത്തരവ് : ജീവപര്യന്തം ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെ ജാമ്യത്തിൽ ഇറങ്ങിയ മൂർക്കനാട് കൊലപാതക കേസിലെ പ്രതികളുടെ ജാമ്യം റദ്ദ് ചെയ്തു Read More »

പീഡനക്കേസ്സിൽ പെരുമ്പാവൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

ഇരിങ്ങാലക്കുട : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡനത്തിനിരയാക്കിയ കേസ്സിൽ പെരുമ്പാവൂർ മുടക്കുഴ സ്വദേശി കുറുപ്പൻ വീട്ടിൽ അജൂ വർഗ്ഗീസിനെയാണ് (31 വയസ്സ്) തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. എം.സി. കുഞ്ഞിമോയിൻകുട്ടിയുടെയും ഇൻസ്പെക്ടർ മനോജ് ഗോപിയുടെയും സംഘം എറണാകുളം കച്ചേരിപ്പടിയിൽ നിന്നും അറസ്റ്റു ചെയ്തത്. മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട പരാതിക്കാരിയായ യുവതിയുമായി കൂടുതൽ സൗഹൃദത്തിലായതോടെ ഇയാൾ യുവതിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു പീഡനത്തിനിരയാക്കുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് …

പീഡനക്കേസ്സിൽ പെരുമ്പാവൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ Read More »

കൂടൽമാണിക്യം ക്ഷേത്രത്തിൽ അംഗുലിയാങ്കം കൂത്ത് തുടങ്ങി

ശ്രീരാമന്റെ പ്രതീകമായി സീതയ്ക്ക് കാഴ്ച്ച വെക്കാനുളള അംഗുലീയക മോതിരം അടയാളമായി ധരിച്ച് സമുദ്രം ചാടിക്കടന്ന് ലങ്കയിലെത്തിയ ഹനുമാൻ്റെ പുറപ്പാടാണ് ഞായറാഴ്ച്ച അരങ്ങേറിയത്. ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള കൂത്തടിയന്തിരത്തിന്റെഭാഗമായി അംഗുലിയാങ്കം കൂത്ത് പുറപ്പാട് അരങ്ങേറി. ശ്രീരാമന്റെ പ്രതീകമായി സീതയ്ക്ക് കാഴ്ച്ച വെക്കാനുളള അംഗുലീയക മോതിരം അടയാളമായി ധരിച്ച് സമുദ്രം ചാടിക്കടന്ന് ലങ്കയിലെത്തിയ ഹനുമാൻ്റെ പുറപ്പാടാണ് ഞായറാഴ്ച്ച അരങ്ങേറിയത്. രാവിലെ ക്ഷേത്രം മേൽശാന്തി കൂത്തമ്പലത്തിൽ വന്ന് രംഗപൂജ ചെയ്ത് മംഗളവാദ്യഗീത ഘോഷത്തോടെ ഹനുമദ് …

കൂടൽമാണിക്യം ക്ഷേത്രത്തിൽ അംഗുലിയാങ്കം കൂത്ത് തുടങ്ങി Read More »

ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്

ഇരിങ്ങാലക്കുട മൂന്ന് പിടിക റോഡിൽ കെ എസ് പാർക്കിന് സമീപം ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. തിങ്കളാഴ്ച്ച രാത്രിയാണ് അപകടം നടന്നത്. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും മൂന്ന്പിടിക ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും എതിരെ വന്നിരുന്ന സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രികനായ മൂർക്കനാട് സ്വദേശി കുറ്റിശ്ശേരി വീട്ടിൽ ശ്രീനിവാസൻ (46) നെയും ഓട്ടോ ഡ്രൈവർ എടതിരിഞ്ഞി സ്വദേശി മടത്തിങ്കൽ ഹരികുമാർ (23) എന്നിവരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. …

ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടത്തിൽ രണ്ട് പേർക്ക് പരിക്ക് Read More »

നാലമ്പല തീർഥാടനം : നഗരസഭയിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് കോ- ഓർഡിനേഷൻ കമ്മിറ്റി

ഇരിങ്ങാലക്കുട : നാലമ്പല തീർഥാടനക്കാലത്തിന് മുമ്പായി തകർന്ന് കിടക്കുന്ന ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ പേഷ്ക്കാർ റോഡ്, തെക്കേ നട റോഡ് ഉൾപ്പെടെയുള്ള റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് നാലമ്പല കോ-ഓർഡിനേഷൻ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ബഡ്ജറ്റ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നാല് ക്ഷേത്രങ്ങൾക്കും ഫണ്ട് അനുവദിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. കൂടൽമാണിക്യം ദേവസ്വം ഹാളിൽ ചേർന്ന യോഗത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷത വഹിച്ചു. തൃപ്രയാറിൽ നിന്നും പ്രത്യേക കെ എസ് ആർ ടി സർവീസുകൾ ആരംഭിക്കണമെന്നും …

നാലമ്പല തീർഥാടനം : നഗരസഭയിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് കോ- ഓർഡിനേഷൻ കമ്മിറ്റി Read More »

ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബു പ്രതീക്ഷാഭവനിലെ കുട്ടികൾക്കു മേശകളും കസേരകളും നല്കി

ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബു് ക്രൈസ്ററ് നഗറിലുള്ള പ്രതീക്ഷാഭവനിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രത്യേകം രൂപകല്പന ചെയ്തു നിർമിച്ച മേശകളും കസേരകളും നല്കി.റോട്ടറി ക്ലബ്ബ് പ്രസിഡണ്ടു് ജോജോ കെ. ജെ പ്രതീക്ഷ ട്രെയിനിങ് സെന്റർ പ്രിൻസിപ്പൽ സിസ്ററർ സുജിതക്കു് മേശകളും കസേരകളും കൈമാറി. ക്രൈസ്ററ് കോളേജ് മാനേജർ റവ. ഫാദർ ജോയ് പീനിക്കപ്പറമ്പിൽ വെഞ്ചിരിപ്പുകർമം നടത്തി. റോട്ടറി ക്ലബ്ബ് മുൻ പ്രസിഡണ്ടു് ഡേവിസ് കരപ്പറമ്പിൽ, ക്ലബ്ബ് ഡയറക്ടർ പി. ടി. ജോർജ്ജ് (ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലർ), റോട്ടറി വൈസ് …

ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബു പ്രതീക്ഷാഭവനിലെ കുട്ടികൾക്കു മേശകളും കസേരകളും നല്കി Read More »

പതിനാറാമത് ഗുരുസ്മരണ മഹോത്സവം ആരംഭിച്ചു

കാലടിശ്രി ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി വൈസ്ചാൻസിലർ ഡോ.കെ.കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയിൽ പതിനാറമത് അമ്മന്നൂർ അനുസ്മരണവും തുടർന്ന് ഗുരുസ്മരണ കൂടിയാട്ട മഹോത്സവവും ആരംഭിച്ചു. ഇരിങ്ങാലക്കുടമുൻസിപ്പൽ ചെയർപേഴ്സൺ സുജസഞ്ജീവ് കുമാർ അദ്ധ്യക്ഷത വഹിച്ച അനുസ്മരണയോഗം കാലടിശ്രി ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി വൈസ്ചാൻസിലർ ഡോ.കെ.കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. മാർഗിസജീവ് നാരായണ ചാക്യാർ അമ്മന്നൂരിനെ അനുസ്മരിച്ചു. ഇരിങ്ങാലക്കുടമുൻസിപ്പൽ കൌൺസിലർ സ്മിത കൃഷ്ണകുമാർ ആശംസ പ്രസംഗം നടത്തി. ടി.വി ബാലകൃഷ്ണൻ കലാമണ്ഡലം രവീന്ദ്രൻ അനുസ്മരണ …

പതിനാറാമത് ഗുരുസ്മരണ മഹോത്സവം ആരംഭിച്ചു Read More »

ഇരിങ്ങാലക്കുട റവനൂ ജില്ല സുബ്രതോ മുഖർജി ഫുട്ബോൾ മത്സരത്തിൽ അണ്ടർ 17 ഗേൾസ് വിഭാഗത്തിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട – അവിട്ടത്തൂർ എൽ.ബി.എസ് എം ഹയർ സെക്കണ്ടറി സ്കൂൾ ടീം

https://www.youtube.com/@channel17.online

ഇടപ്പള്ളി രാഘവൻപിള്ള അനുസ്മരണം

എസ് എൻ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അജിത കെ സി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇരിഞ്ഞാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയും എസ് എൻ സ്കൂളും സംയുക്തമായി ഇടപ്പള്ളി രാഘവൻപിള്ള അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി ജോയിൻ്റ് സെക്രട്ടറി പി അജയ്ഘോഷ് അധ്യക്ഷത വഹിച്ചു. എസ് എൻ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അജിത കെ സി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.ഹയർസെക്കൻഡറി അധ്യാപിക ബീന ടി ഒ അനുസ്മരണപ്രഭാഷണം നിർവഹിച്ചു.ഡോ. എസ് ആർ രാഗേഷ്,മഞ്ജുള …

ഇടപ്പള്ളി രാഘവൻപിള്ള അനുസ്മരണം Read More »

വിജ്ഞാനോത്സവത്തിലൂടെ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് നാലു വർഷ ബിരുദ(FYUGP) ത്തിന് തുടക്കം കുറിച്ചു

വിജ്ഞാനോത്സവം 2024 ന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഇരിങ്ങാലക്കുട നഗരസഭ അധ്യക്ഷ സുജ സഞ്ജീവ് കുമാർ നിർവ്വഹിച്ചു. ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് (ഓട്ടോണമസ് )കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനികൾക്കായുള്ള വിജ്ഞാനോത്സവം 2024 ന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഇരിങ്ങാലക്കുട നഗരസഭ അധ്യക്ഷ സുജ സഞ്ജീവ് കുമാർ നിർവ്വഹിച്ചു. നാലുവർഷ ബിരുദം നിരവധി അവസരങ്ങളാണ് വിദ്യാർത്ഥികൾക്ക് നൽകുന്നതെന്ന് അവർ പ്രസ്താവിച്ചു. കലാലയത്തിൻ്റെ പ്രിൻസിപ്പൽ ഡോ. സി. ബ്ലെസ്സി അധ്യക്ഷത വഹിച്ച ചടങ്ങിൽ കലാലയത്തിലെ മുൻ പ്രിൻസിപ്പലും, പാവനാത്മ പ്രൊവിൻസിന്റെ …

വിജ്ഞാനോത്സവത്തിലൂടെ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് നാലു വർഷ ബിരുദ(FYUGP) ത്തിന് തുടക്കം കുറിച്ചു Read More »

ക്രിമിനൽ നിയമങ്ങളിൽ മാറ്റം : പോലീസ് പൂർണ സജ്ജം

ഇരിങ്ങാലക്കുട: ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ നാഴികക്കല്ലായി കണക്കാക്കുന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പിലാകുന്ന സാഹചര്യത്തിൽ പോലീസ് പൂർണ സജ്ജമെന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മ IPS. ഇതുവരെ നിലവിലുണ്ടായിരുന്ന ഇന്ത്യൻ പീനൽകോഡ്, ക്രിമിനൽ നടപടിക്രമം, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയുടെ സ്ഥാനത്ത് യഥാക്രമം ഭാരതീയ ന്യായ സംഹിത, ഭാരതീയ് നാഗരിക് സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവയാണ് നടപ്പിലാകുന്നത്. നിയമം നടപ്പിൽ വരുന്ന 2024 ജൂലായ് 1 മുതൽ എല്ലാ …

ക്രിമിനൽ നിയമങ്ങളിൽ മാറ്റം : പോലീസ് പൂർണ സജ്ജം Read More »

“ഇരിങ്ങാലക്കുട ടൈംസി”ന് പുരസ്കാരം

ഇരിങ്ങാലക്കുട നഗരസഭയുടെ ഈ വർഷത്തെ ഞാറ്റുവേല മഹോത്സവം സംബന്ധിച്ച വാർത്തകൾ ഏറ്റവും നന്നായി റിപ്പോർട്ട് ചെയ്തതിനുള്ള പുരസ്കാരം (ഓൺലൈൻ വിഭാഗം) “ഇരിങ്ങാലക്കുട ടൈംസി”ന് ലഭിച്ചു.പ്രതിപക്ഷ നേതാവ് വി ഡി സതീശനിൽ നിന്ന് ചീഫ് എഡിറ്റർ രാജീവ് മുല്ലപ്പിള്ളിയും, പ്രോഗ്രാം കോർഡിനേറ്റർ രാജേഷ് തംബുരുവും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. https://www.youtube.com/@channel17.online

ജൂലൈ 3 പൊതു അവധി പ്രഖ്യാപിക്കണം ക്രിസ്തീയ ന്യൂനപക്ഷ അവകാശ സമിതി

ഇരിങ്ങാലക്കുട: കേരള ക്രൈസ്തവർക്ക് ഏറെ പ്രാധാന്യമർഹിക്കുന്ന മാർത്തോമ്മാ ശ്ലീഹായുടെ ഓർമ്മ ദിനമായ ജൂലൈ 3 നു പൊതു അവധി പ്രഖ്യാപിക്കുക, ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പഠിക്കാൻ കേരള സർക്കാർ നിയോഗിച്ച ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ പുറത്തു വിടുക എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇരിങ്ങാലക്കുട രൂപത ക്രിസ്തീയ ന്യൂനപക്ഷ അവകാശ സമിതി അഗംങ്ങൾ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിനു അപേക്ഷ സമർപ്പിച്ചു. കേരളത്തിലെ ക്രൈസ്തവ വിശ്വാസികളുടെ പിതാവായ മാർത്തോമാ ശ്ലീഹായുടെ ഓർമ്മദിനമായാ …

ജൂലൈ 3 പൊതു അവധി പ്രഖ്യാപിക്കണം ക്രിസ്തീയ ന്യൂനപക്ഷ അവകാശ സമിതി Read More »

ക്രൈസ്റ്റ് കോളേജ് ഗണിതശാസ്ത്ര വിഭാഗം CUFYUGP-ശില്പശാല നടത്തി

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗണിതശാസ്ത്ര വിഭാഗവും ഐ ക്യൂ എ സി യും സംയുക്തമായി CUFYUGP- ബി. എസ് സി മാത്തമാറ്റിക്സ് കരിക്കുലം ആസ്പദമാക്കി 2024 ജൂൺ 29 ന് ഏകദിന ശില്പശാല നടത്തി. CUFYUGP- സ്റ്റിയറിംഗ് കമ്മിറ്റി മെമ്പറും മാത്തമാറ്റിക്സ് യു ജി ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പറും സി.കെ.ജി.എം ഗവ.കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ സന്തോഷ് കുമാർ. എൻ FYUGP ഗണിതശാസ്ത്രത്തിൻ്റെ കരിക്കുലം ശിലപശാലയിൽ പരിചയപ്പെടുത്തി. വൈസ് പ്രിൻസിപ്പൽ ഡോ. സേവ്യർ ജോസഫ് അധ്യക്ഷത വഹിച്ച …

ക്രൈസ്റ്റ് കോളേജ് ഗണിതശാസ്ത്ര വിഭാഗം CUFYUGP-ശില്പശാല നടത്തി Read More »

error: Content is protected !!