Channel 17

live

channel17 live

irijalakuda

സെൻറ് ജോസഫ്സ് കോളേജ്, ഇരിങ്ങാലക്കുടയിൽ ബിരുദദാനചടങ്ങ് നടത്തി

സെൻറ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിൽ 2023-2024 വർഷത്തെ ബിരുദദാന ചടങ്ങ് കേരള സംസ്ഥാന പ്ലാനിംഗ് ബോർഡ് മെമ്പറും കേരള കാർഷിക സർവകലാശാല മുൻ ഡയറക്ടർ ഓഫ് എക്സ്റ്റൻഷനുമായ ഡോ. ജിജു പി. അലക്സ് നിർവ്വഹിച്ചു . ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെ അദ്ദേഹം പ്രശംസിച്ചു . സെൻ്റ് ജോസഫ്സ് കോളേജിൽ നിന്ന് ബിരുദ, ബിരുദാനന്തര ബിരുദ വിഭാഗങ്ങളിൽ വിജയിച്ചവരെ അദ്ദേഹം അഭിനന്ദിച്ചു. സാമ്പ്രദായിക സമൂഹത്തിൻ്റെ ചട്ടക്കൂടുകളെ ഭേദിച്ച് സ്ത്രീ ശാക്തീകരണത്തിൻ്റെ ഉത്തമ മാതൃകകളാകാൻ വിദ്യാർത്ഥിനികൾക്ക് …

സെൻറ് ജോസഫ്സ് കോളേജ്, ഇരിങ്ങാലക്കുടയിൽ ബിരുദദാനചടങ്ങ് നടത്തി Read More »

വീട്ടമ്മയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം :പ്രതി അണ്ണല്ലൂർ സ്വദേശി പ്രവീൺ അറസ്റ്റിൽ

അണ്ണല്ലൂർ സ്വദേശി കുറ്റിക്കാട്ട് വീട്ടിൽ പ്രവീണിനെയാണ് (40) ഇരിങ്ങാലക്കുട ഡി വൈ എസ് പി എം സി കുഞ്ഞിമോയിൻകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ഇരിങ്ങാലക്കുട : വീട്ടമ്മയായ യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിലായി.അണ്ണല്ലൂർ സ്വദേശി കുറ്റിക്കാട്ട് വീട്ടിൽ പ്രവീണിനെയാണ് (40) ഇരിങ്ങാലക്കുട ഡി വൈ എസ് പി എം സി കുഞ്ഞിമോയിൻകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.ജൂൺ 19നാണ് കേസിനാസ്പദമായ സംഭവം. ഗ്യാസ് സിലിണ്ടർ പിടിക്കാൻ സഹായത്തിനായി വിളിച്ച ശേഷം കയറിപ്പിടിക്കാൻ ശ്രമച്ചതോടെ …

വീട്ടമ്മയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം :പ്രതി അണ്ണല്ലൂർ സ്വദേശി പ്രവീൺ അറസ്റ്റിൽ Read More »

തൃശൂർ – കൊടുങ്ങല്ലൂർ റോഡ് കോൺക്രീറ്റിംഗ് ഞായറാഴ്ച്ച വീണ്ടും തുടങ്ങും

ഇരിങ്ങാലക്കുട : തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ പൂച്ചിന്നിപ്പാടം മുതൽ ഊരകം വരെയുള്ള റോഡിൻ്റെ കോൺക്രീറ്റിംഗ് പണികൾ ഞായറാഴ്ച്ച മുതൽ ആരംഭിക്കും.റോഡ് പണി നടത്തുന്ന കരാർ കമ്പനി അധികൃതർ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പണികൾ ആരംഭിക്കാൻ ധാരണയായത്. ഞായറാഴ്ച്ച മുതൽ കൊടുങ്ങല്ലൂർ ഭാഗത്തു നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഊരകം സെൻ്ററിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ചേർപ്പ്, പെരുമ്പിള്ളിശ്ശേരി വഴിയും, തൃശ്ശൂരിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുന്ന വാഹനങ്ങൾ നിലവിലുള്ള റോഡ് …

തൃശൂർ – കൊടുങ്ങല്ലൂർ റോഡ് കോൺക്രീറ്റിംഗ് ഞായറാഴ്ച്ച വീണ്ടും തുടങ്ങും Read More »

പാലം ആത്മഹത്യ മുനമ്പാക്കാൻ അനുവദിക്കില്ല

കരുവന്നൂർ പാലത്തിൽ വയർ ഫെൻസിംഗ് രണ്ടാഴ്ചയ്ക്കകം: മന്ത്രി ഡോ. ആർ ബിന്ദു കരുവന്നൂർ പാലത്തിൻ്റെ അരികുവശങ്ങളിൽ വയർ ഫെൻസിംഗ് പ്രവൃത്തികൾ രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയും ഇരിങ്ങാലക്കുട എംഎൽഎയുമായ ഡോ. ആർ ബിന്ദു പറഞ്ഞു. പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയുള്ള ആത്മഹത്യകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ കെ.എസ്.ടി.പി ഉദ്യോഗസ്ഥർക്ക് നല്കിയെന്നും മന്ത്രി അറിയിച്ചു. കരുവന്നൂർ പാലത്തിനെ ആത്മഹത്യാമുനമ്പാക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. പാലത്തിൻ്റെ അരികുവശങ്ങളിൽ വയർ ഫെൻസിംഗ് സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളാണ് എത്രയും …

പാലം ആത്മഹത്യ മുനമ്പാക്കാൻ അനുവദിക്കില്ല Read More »

നാമനിർദേശക പത്രിക നൽകി

വെള്ളാങ്കല്ലൂർ ബ്ലോക് പഞ്ചായത്ത് കൊമ്പത്ത് കടവ് ഡിവിഷൻ ഉപതെരെഞ്ഞെടുപ്പ് യൂ .ഡി.എഫ് സ്ഥാനാർത്ഥി നസിയ മർസൂഖ് പത്രിക നൽകി വെള്ളാങ്കല്ലൂർബ്ലോക്ക് പഞ്ചായത്ത് അസി. വരണാധികാരിയായ സെക്രെട്ടറി ഹസീബ് അലിക്കാണ് പത്രിക നൽകിയത്. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് ഐ കൊടുങ്ങലൂർ ബ്ലോക്ക് പ്രസിഡണ്ട് ഇ.എസ് സാബു, DCC മെമ്പർ പി.യു. സുരേഷ് കുമാർ, കോൺഗ്രസ് പുത്തൻചിറ മണ്ഡലം പ്രസിഡണ്ട് വി. എ. നദീർ , മുസ്ലീം ലീഗ് കൊടുങ്ങലൂർ മണ്ഡലം ജനറൽ സെക്രട്ടറി.പി.ഐ. നിസാർ, യൂ.ഡി.എഫ് നേതാക്കളായ ടി.എസ് …

നാമനിർദേശക പത്രിക നൽകി Read More »

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് വിദ്യാനികേതനിൽ നടത്തിയ ഈ -സോൺ കരാട്ടെ ടൂർണമെന്റിൽ വിവിധ പ്രായ വിഭാഗങ്ങളിലായി സ്കൂളിലെ 5 കുട്ടികൾക്ക്‌ സംസ്ഥാന തല മത്സരത്തിലേക്ക് സെലക്ഷൻ കിട്ടി

സ്നേഹഗിരി ഹോളി ചൈൽഡ് ഐ സി എസ് ഇ സെൻട്രൽ സ്കൂളിന് കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഉന്നത വിജയം.38 ഐസിഎസ്ഇ സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് വിദ്യാനികേതനിൽ നടത്തിയ ഈ -സോൺ കരാട്ടെ ടൂർണമെന്റിൽ വിവിധ പ്രായ വിഭാഗങ്ങളിലായി സ്കൂളിലെ 5 കുട്ടികൾക്ക്‌ സംസ്ഥാന തല മത്സരത്തിലേക്ക് സെലക്ഷൻ കിട്ടി.ഭൂവനേഷ്, ദേവ,ദിവാകവർ,നെഹ്സൺ, നെഹോണ, എന്നിവരാണ് സംസ്ഥാന തലത്തിൽ പങ്കെടുക്കുക. ലോവൽ, ഷോൺ എന്നിവരും മെഡൽ നേടി. https://www.youtube.com/@channel17.online

നാലമ്പല ദർശനം; കൂടൽമാണിക്യ ക്ഷേത്രത്തിൽ ആയിരം രൂപയുടെ നെയ്‌വിളക്ക് ദർശന വഴിപാട് ചെയ്യുന്നവർക്ക് വരിയിൽ നില്ക്കാതെ ദർശനം നടത്താനുള്ള സൗകര്യം; വിമർശനവുമായി മുൻ ദേവസ്വം ചെയർമാൻ;തീരുമാനം തീർഥാടകരുടെ അഭ്യർഥന മാനിച്ചെന്ന് വിശദീകരിച്ച് ദേവസ്വം അധികൃതർ

ഇരിങ്ങാലക്കുട : നാലമ്പലദർശനത്തോടനുബന്ധിച്ച് കൂടൽമാണിക്യക്ഷേത്രത്തിൽ ഭക്തജനങ്ങളിൽ നിന്നും ആയിരം രൂപ ഈടാക്കി പ്രത്യേക ക്യൂ സംവിധാനം എർപ്പെടുത്തുന്നതായി വിമർശനം. പ്രത്യേക ക്യൂ സംവിധാനം വിവേചനപരമാണെന്നും എല്ലാവർക്കും കാലതാമസം കൂടാതെ ദർശനം നടത്തി മടക്കാനുള്ള സൗകര്യം ഒരുക്കുകയാണ് വേണ്ടതെന്നും മറ്റ് മൂന്ന് ക്ഷേത്രങ്ങളിലും ഈ സംവിധാനം ഇല്ലെന്നും തീരുമാനം പിൻവലിക്കണമെന്നും ദേവസ്വം മുൻചെയർമാൻ പ്രദീപ്മേനോൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ദേവസ്വം ഭരണസമിതിക്കും അഡ്മിനിസ്ട്രേറ്റർക്കും മുൻചെയർമാൻ നിവേദനം നൽകിയിട്ടുണ്ട്. എന്നാൽ വിമർശനത്തിൽ കഴമ്പില്ലെന്നും തീർഥാടകരുടെ അഭ്യർഥന പ്രകാരം നെയ്‌വിളക്ക് ദർശനം …

നാലമ്പല ദർശനം; കൂടൽമാണിക്യ ക്ഷേത്രത്തിൽ ആയിരം രൂപയുടെ നെയ്‌വിളക്ക് ദർശന വഴിപാട് ചെയ്യുന്നവർക്ക് വരിയിൽ നില്ക്കാതെ ദർശനം നടത്താനുള്ള സൗകര്യം; വിമർശനവുമായി മുൻ ദേവസ്വം ചെയർമാൻ;തീരുമാനം തീർഥാടകരുടെ അഭ്യർഥന മാനിച്ചെന്ന് വിശദീകരിച്ച് ദേവസ്വം അധികൃതർ Read More »

കിഴുത്താണിയിൽ എഴ് പേർക്ക് തെരുവുനായയുടെ കടിയേറ്റു

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ കിഴുത്താണിയിൽ എഴ് പേർക്ക് തെരുവുനായയുടെ കടിയേറ്റു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കിഴുത്താണി പറളം സ്വദേശി അംബിക വിജയൻ (61) , ഓട്ടോ ഡ്രൈവർ സെന്തിൽവൻ കുഞ്ഞിലക്കാട്ടിൽ (45) , സുനന്ദ ഐക്കരപ്പറമ്പിൽ (50) എന്നിവർ ഉൾപ്പെടെ എഴോളം പേരാണ് തെരുവുനായയുടെ അക്രമണത്തിന് ഇരകളായത്. ഇവർ താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. പഞ്ചായത്ത് അധികൃതർ അറിയിച്ചതിനെ തുടർന്ന് തളിക്കുളത്ത് നിന്നുള്ള ആനിമൽ സ്ക്വാഡ് എത്തി വൈകീട്ടോടെ തെരുവുനായയെ പിടികൂടി ചെമ്മണ്ടയിൽ ഉള്ള ഡോഗ് …

കിഴുത്താണിയിൽ എഴ് പേർക്ക് തെരുവുനായയുടെ കടിയേറ്റു Read More »

ടി.എൻ നമ്പൂതിരി സ്മാരക അവാർഡ് എസ്.ജി ഗോമസ് മാസ്റ്റർക്ക്

ഇരിങ്ങാലക്കുട: സ്വാതന്ത്ര്യ സമര സേനാനിയും സി.പി ഐ നേതാവും, കലാ- സാംസ്കാരിക – നാടക പ്രവർത്തകനുമായിരുന്ന. ടി.എൻ നമ്പൂതിരിയുടെ സ്മരാണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള അവാർഡ് 2024 വർഷത്തിൽ ശ്രീ എസ്.ജി ഗോമസ് മാസ്റ്റർക്കു നൽകുവാൻ ടി.എൻ സ്മാരക സമിതി തീരുമാനിച്ചതായി സമിതി പ്രസിഡന്റ് ഇ ബാലഗംഗാധരനും സെക്രട്ടറി കെ. ശ്രീകുമാറും അറിയിച്ചു. സർക്കാർ സ്കൂൾ അദ്ധ്യാപകനും നിരവധി സ്കൂൾ കലാലയ ബാൻ്റ് സംഘങ്ങൾക്ക് സംഗീത ശിക്ഷണം നടത്തിയ 96കാരനായ ബാൻ്റ് ആചാര്യൻ സംഗീതപോഷണരംഗത്ത് നൽകിയ സമർപ്പിത സേവനം പരിഗണിച്ചാണ് …

ടി.എൻ നമ്പൂതിരി സ്മാരക അവാർഡ് എസ്.ജി ഗോമസ് മാസ്റ്റർക്ക് Read More »

കർക്കടകമാസാചരണവും 1000 പേർക്ക്കഞ്ഞിക്കുട്ട് വിതരണവും

ഔപചാരികമായ ഉദ്ഘാടനം ബഹുമാനപ്പെട്ട നഗരസഭ ചെയർപേഴ്സൺ സുജസഞ്ജീവ് കുമാർ രാവിലെ നിർവ്വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭയുടേയും പൊറത്തിശ്ശേരി ഗവ. ആയുർവേദ ഡിസ്പൻസറിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ കർക്കടകമാസാചരണവും 1000 പേർക്ക്കഞ്ഞിക്കുട്ട് വിതരണവും ,പത്തില ശില്പശാല, ദശപുഷ്പ പ്രദർശനം എന്നിവയും നഗരസഭ പ്രിയദർശിനി കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തുകയുണ്ടായി. ആയതിൻ്റെ ഔപചാരികമായ ഉദ്ഘാടനം ബഹുമാനപ്പെട്ട നഗരസഭ ചെയർപേഴ്സൺ സുജസഞ്ജീവ് കുമാർ നിർവ്വഹിച്ചു.യോഗത്തിൽ നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ …

കർക്കടകമാസാചരണവും 1000 പേർക്ക്കഞ്ഞിക്കുട്ട് വിതരണവും Read More »

സിം ക്ലബ് അസോസിയേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി

മുൻ കോളേജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റ൪ ഇസബെൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു . ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിൽ മാത്തമാറ്റിക്സ് അസോസിയേഷനായ സിം ക്ലബ്ബിൻ്റെ 2024 -25 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു . മുൻ കോളേജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റ൪ ഇസബെൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു . കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി അധ്യക്ഷത വഹിച്ചു. പ്രസ്തുത പരിപാടിയിൽ ഗണിതശാസ്ത്ര വകുപ്പ് മേധാവി മിസ്സ് സി൯ഡ ജോയ് , മിസ്സ് ധന്യ വി.എസ്, കെ കെ ടി …

സിം ക്ലബ് അസോസിയേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി Read More »

സെന്റ് ജോസഫ്സ് കോളേജിൽ നിന്ന് വീണ്ടുമൊരു ഇന്ത്യൻ താരോദയം

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജിൽ നിന്ന് വീണ്ടുമൊരു ഇന്ത്യൻ താരോദയം. തുർക്കിയിൽ വെച്ച് നടക്കുന്ന വേൾഡ് കോർഫ്ബോൾ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലേക്കു ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ ചെൽസ ടി ജെയെ തിരഞ്ഞെടുത്തു.. സെന്റ് ജോസഫ്സ് കോളേജിലെ ഒന്നാം വർഷ ഡിഗ്രി സൈക്കോളജി വിദ്യാർത്ഥിനിയാണ് ചെൽസ ടി ജെ .ചാലക്കുടി തേയ്ക്കാനത്ത് ജോബിയുടെയും ജെസ്റ്റിമോളിന്റെയും മൂത്ത മകളാണ് ചെൽസ.ബാസ്കറ്റ്ബോൾ താരം കൂടിയായ ചെൽസ ദേശീയ സംസ്ഥാനതല മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. തുർക്കിയിൽവച്ച് ജൂലൈ 13 വരെയാണ് ലോകകപ്പ്‌ മത്സരം …

സെന്റ് ജോസഫ്സ് കോളേജിൽ നിന്ന് വീണ്ടുമൊരു ഇന്ത്യൻ താരോദയം Read More »

സി ഐ ടി യു അഖിലേന്ത്യ അവകാശ ദിനം -ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

തൊഴിലാളികളെ ദ്രോഹിക്കുന്ന ലേബർ കോഡ് നിയമം നടപ്പിലാക്കാനും പൊതുമേഖല ആസ്തികൾ വിറ്റു തുലയ്ക്കാനുമുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള അഖിലേന്ത്യാ അവകാശ ദിനത്തിൻ്റെ ഭാഗമായി സിഐടിയു ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സമരം സംസ്ഥാന കമ്മിറ്റി അംഗം ലത ചന്ദ്രൻ ഉത്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് സി ഡി സിജിത്ത് അദ്ധ്യക്ഷത വഹിച്ചു.വി എ മനോജ് കുമാർ അഭിവാദ്യം ചെയ്തു. ഏരിയ സെക്രട്ടറി കെ എ ഗോപി …

സി ഐ ടി യു അഖിലേന്ത്യ അവകാശ ദിനം -ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു Read More »

ഇരിങ്ങാലക്കുട ശാന്തിനികേതനിൽ മെറിറ്റ് ഡേ ആഘോഷിച്ചു

ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ മെറിറ്റ് ഡേ ഇരിങ്ങാലക്കുട ഡി. ഇ. ഒ ടി . ഷൈല ഉദ്ഘാടനം നിർവ്വഹിച്ചു. ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ മെറിറ്റ് ഡേ ഇരിങ്ങാലക്കുട ഡി. ഇ. ഒ ടി . ഷൈല ഉദ്ഘാടനം നിർവ്വഹിച്ചു. എസ് എൻ . ഇ ‘ എസ് ചെയർമാൻ പി കെ പ്രസന്നൻ,പ്രിൻസിപ്പാൾ പി എൻ ഗോപകുമാർ, എസ്. എം. സി. ചെയർമാൻ പി. എസ്. സുരേന്ദ്രൻ , മാനേജർ പ്രൊഫസർ എം. എസ്. വിശ്വനാഥൻ …

ഇരിങ്ങാലക്കുട ശാന്തിനികേതനിൽ മെറിറ്റ് ഡേ ആഘോഷിച്ചു Read More »

വനമഹോത്സവത്തിൻ്റെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു

ശാസ്താംപൂവ്വം റേഞ്ച് ഓഫീസർ ശരത് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട: വനമഹോത്സവത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് (ഓട്ടോണമസ് ) കോളേജിലെ അമ്പത്, നൂറ്റി അറുപത്തിയേഴ് എൻ.എസ്.എസ്.കൂട്ടായ്മകൾ ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ്ബിൻ്റെ സംയുക്താഭിമുഖ്യത്തിൽ ചാലക്കുടി ഡിവിഷനിലെ 12 സങ്കേതങ്ങളിലെ ഇരുന്നൂറോളം വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു.ശാസ്താംപൂവ്വം ട്രൈബൽ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് ശാസ്താംപൂവ്വം റേഞ്ച് ഓഫീസർ ശരത് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ഹാരിഷ് പോൾ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സെൻ്റ്.ജോസഫ്സ് കോളേജ് …

വനമഹോത്സവത്തിൻ്റെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു Read More »

കത്തോലിക്ക കോൺഗ്രസ് ഫുട്ബോളുകളും ജഴ്സികളും നൽകി

ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തിഡ്രൽ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഗാന്ധി ഗ്രാം മേഖലയിൽ ഫുട്ബോൾ കളിക്കുന്ന കുട്ടികൾക്ക് ഫുട്ബോളുകളും ജഴ്സികളും വിതരണം ചെയ്തു. ഗാന്ധി ഗ്രാം ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിസന്റ് രഞ്ചി അക്കരക്കാരൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവിനർ പി.ടി. ജോർജ്, ജോ. കൺവീനർ മാരായ ജോസ് മാമ്പിള്ളി, ടെൽസൺ കോട്ടോളി, എ.കെ.സി.സി. ട്രഷാർ വിൻസെൻ കോമ്പാറക്കാരൻ, പി.ആർ.ഒ. റെയ്സൺ കോലങ്കണ്ണി, സെബി അക്കരക്കാരൻ, വർഗിസ് അക്കരക്കാരൻ എന്നിവർ പ്രസംഗിച്ചു. ഗാന്ധി ഗ്രാം ഫുട്ബോൾ …

കത്തോലിക്ക കോൺഗ്രസ് ഫുട്ബോളുകളും ജഴ്സികളും നൽകി Read More »

വാദ്യകലാ- കളമെഴുത്തു കലാകാരൻ ചന്ദ്രൻ അമ്പാട്ടുപറമ്പിൽ അന്തരിച്ചു

ഇരിങ്ങാലക്കുട : വാദ്യകലാ – കളമെഴുത്തുകലാകാരനും നിരവധി ക്ഷേത്ര പുരസ്കാരങ്ങളുടെ ഉടമയുമായ പുല്ലൂർ ചമയം നഗറിൽ അമ്പാട്ടുപറമ്പിൽ നാരായണൻ മകൻ ചന്ദ്രൻ ( 80 ) അന്തരിച്ചു. ഭാര്യ പാഴായി മുല്ലക്ക പറമ്പിൽ കുടുംബാംഗം കാർത്യായനി.ബിജു ചന്ദ്രൻ ( മുൻ മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം ) പുല്ലൂർ സജു ചന്ദ്രൻ ( കേരളസംഗീത നാടക അക്കാദമി ജനറൽ കൗൺസിൽ അംഗം ) രഞ്ജു കാർത്യായനി ( ടിവി താരം നാടക പ്രവർത്തകൻ ) എന്നിവർ മക്കളും അബിത. …

വാദ്യകലാ- കളമെഴുത്തു കലാകാരൻ ചന്ദ്രൻ അമ്പാട്ടുപറമ്പിൽ അന്തരിച്ചു Read More »

വിവിധ രാഷ്ട്രീയ പാർട്ടികളോടുള്ള ജനങ്ങളുടെ പകയാണ് തനിക്ക് വിജയം സമ്മാനിച്ചതെന്നും ആർത്തി പൂണ്ട് കേരളത്തെ നശിപ്പിച്ചവർക്ക് 2026 ൽ തിരിച്ചടി നൽകുമെന്നും നമ്മുടെ ത്രിപുര പോലെ നമ്മുടെ കേരളവും യാഥാർഥ്യമാകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി

ഇരിങ്ങാലക്കുട : വിവിധ രാഷ്ട്രീയ പാർട്ടികളോടുള്ള ജനങ്ങളുടെ പകയാണ് തനിക്ക് വിജയം സമ്മാനിച്ചതെന്ന് കേന്ദ്രമന്ത്രിയും തൃശ്ശൂർ എംപി യുമായ സുരേഷ്ഗോപി. ആർത്തി പൂണ്ട് കേരളത്തെ നശിപ്പിച്ചവർക്ക് 2026 ൽ തിരിച്ചടി നൽകുമെന്നും നമ്മുടെ ത്രിപുര പോലെ നമ്മുടെ കേരളവും യാഥാർഥ്യമാകുന്ന മുഹൂർത്തങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ഇരിങ്ങാലക്കുട ടൗൺ ഹാളിൽ ബിജെപി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം എറ്റ് വാങ്ങികൊണ്ട് സുരേഷ് ഗോപി പറഞ്ഞു. ലോകം മുഴുവനായി വ്യാപിച്ച് കിടക്കുന്ന മലയാളികളുടെ പ്രാർഥനകളുടെ ഫലം കൂടിയാണ് വിജയം. …

വിവിധ രാഷ്ട്രീയ പാർട്ടികളോടുള്ള ജനങ്ങളുടെ പകയാണ് തനിക്ക് വിജയം സമ്മാനിച്ചതെന്നും ആർത്തി പൂണ്ട് കേരളത്തെ നശിപ്പിച്ചവർക്ക് 2026 ൽ തിരിച്ചടി നൽകുമെന്നും നമ്മുടെ ത്രിപുര പോലെ നമ്മുടെ കേരളവും യാഥാർഥ്യമാകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി Read More »

ഇരിഞ്ഞാലക്കുട രൂപതയ്ക്ക് പുതിയ വികാരി ജനറാളച്ചന്മാർ നിയമിതരായി

ഇരിഞ്ഞാലക്കുട രൂപത മുഖ്യ വികാരി ജനറാളായി (പ്രോട്ടോ സിഞ്ചെലൂസ്) മോൺസിഞ്ഞോർ ജോസ് മാളിയേക്കലച്ചനും, വികാരി ജനറാളായി മോൺസിഞ്ഞോർ ജോളി വടക്കനച്ചനും (സിഞ്ചെലൂസ്) നിയമിതരായി.നിലവിൽ മോൺസിഞ്ഞോർ വിത്സൺ ഈരത്തറ (സിഞ്ചെലൂസ്) രൂപത വികാരി ജനറാളായി തുടരും. അഞ്ച് വർഷം രൂപത വികാരി ജനറാളായി ശുശ്രൂഷ ചെയ്ത മോൺസിഞ്ഞോർ ജോസ് മഞ്ഞളി സ്ഥാനം ഒഴിയുന്നതിലേക്കാണ് പുതിയ നിയമനം. ജൂലൈ 18-ാം തിയ്യതി പുതിയ നിയമനങ്ങൾ നിലവിൽ വരും. https://www.youtube.com/@channel17.online

സെന്റ് ജോസഫ്സ് ഓട്ടോണോമസ് കോളേജ് ഇരിങ്ങാലക്കുടയിൽ ദ്വിദിന ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ജീവശാസ്ത്ര മേഖലയിലെ വിവിധ മുന്നേറ്റങ്ങൾ പരിചയപ്പെടുത്തുന്നതിനായി, ഇന്ത്യൻ സയൻസ് അക്കാദമികളുടെ സഹകരണത്തോടെ സെന്റ് ജോസഫ്സ് ഓട്ടോണോമസ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗം ജൂലൈ 4,5 തിയ്യതികളിൽ ആയി സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാല ഇന്ന് ആരംഭം കുറിച്ചു. പത്മഭൂഷൺ ഫാ.ഗബ്രിയേൽ മെമ്മോറിയൽ റിസർച്ച് സെമിനാർ ഹാളിൽ വച്ച് പ്രിൻസിപ്പൽ ഡോ. സി ബ്ലെസി അധ്യക്ഷത വഹിച്ച ശില്പശാല, തിരുവനന്തപുരം ഐസറിലെ ഡെപ്യൂട്ടി ഡയറക്ടർ പ്രൊഫ. എസ്. മൂർത്തി ശ്രീനിവാസുല ഉദ്ഘാടനം ചെയ്തു. ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് …

സെന്റ് ജോസഫ്സ് ഓട്ടോണോമസ് കോളേജ് ഇരിങ്ങാലക്കുടയിൽ ദ്വിദിന ശില്പശാല സംഘടിപ്പിച്ചു Read More »

error: Content is protected !!