Channel 17

live

channel17 live

irijalakuda

കൂടൽമാണിക്യം ക്ഷേത്രം : സമയ ക്രമങ്ങളിൽ മാറ്റം

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ജൂൺ 18, 19 തീയതികളിൽ മരാമത്ത് പണികൾ നടക്കുന്നതിനാൽ രാവിലെ 6 മണിക്ക് എതൃത്ത പൂജയും, 7.30ന് ഉച്ചപൂജയും കഴിച്ച് 9 മണിയോടു കൂടി ക്ഷേത്ര നട അടക്കുന്നതാണ്. വൈകീട്ട് ക്ഷേത്ര നട പുണ്യാഹത്തിന് ശേഷമായിരിക്കും തുറക്കുന്നത്. ഈ ദിവസങ്ങളിൽ അന്നദാനം രാവിലെ 10 മണിക്ക് ആരംഭിക്കുന്നതായിരിക്കും. വഴിപാട് നടത്താനുള്ളവർ തലേദിവസം തന്നെ ബുക്ക് ചെയ്യേണ്ടതാണെന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. https://www.youtube.com/@channel17.online

മെട്രോ ഐ കെയര്‍ മള്‍ട്ടി സ്പെഷിയാലിറ്റി കണ്ണാശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു

ഇരിങ്ങാലക്കുട മെട്രോ ആശുപത്രിയുടെ സഹോദര സ്ഥാപനമായ മെട്രോ ഐ കെയര്‍ മള്‍ട്ടി സ്പെഷിയാലിറ്റി കണ്ണാശുപത്രിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ നിര്‍വഹിച്ചു. ഇരിങ്ങാലക്കുട മെട്രോ ആശുപത്രിയുടെ സഹോദര സ്ഥാപനമായ മെട്രോ ഐ കെയര്‍ മള്‍ട്ടി സ്പെഷിയാലിറ്റി കണ്ണാശുപത്രിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ നിര്‍വഹിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (IMA) പ്രസിഡണ്ട് ഡോക്ടര്‍ ഉഷാകുമാരി അധ്യക്ഷയായിരുന്നു. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് അഡ്വ. ജോൺ നിധിൻ തോമസ്‌, സേവാഭാരതിയുടെ പ്രസിഡണ്ട് നളിൻ ബാബു …

മെട്രോ ഐ കെയര്‍ മള്‍ട്ടി സ്പെഷിയാലിറ്റി കണ്ണാശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു Read More »

ഗൗരി പാർവ്വതിഭായ് തമ്പുരാട്ടികൂടൽമാണിക്യത്തിൽ ദർശനം നടത്തി

ഇരിങ്ങാലക്കുട : തിരുവനന്തപുരം രാജകൊട്ടാരത്തിലെ പൂയം തിരുനാൾ ഗൗരി പാർവ്വതിഭായ് തമ്പുരാട്ടി കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി.പത്മനാഭസ്വാമി ക്ഷേത്രം തന്ത്രി നെടുമ്പിള്ളി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട്, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ പി കെ ഗോപി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ അഡ്വ കെ ജി അജയ്കുമാർ, കെ ബിന്ദു എന്നിവർ ചേർന്ന് അവരെ സ്വീകരിച്ചു. https://www.youtube.com/@channel17.online

ജീവിതം കളറാകാൻ വിജയം തുടർച്ചയാക്കണം:റോജി എം.ജോൺ എം എൽ എ

ഇരിങ്ങാലക്കുട: എല്ലാ മേഖലയിലും കടുത്ത മത്സരത്തെ നേരിടുന്ന ഈ കാലഘട്ടത്തിൽ ജീവിതം കളറാക്കുന്നതിനു തുടർച്ചയായ വിജയം കൈവരിക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കണമെന്ന് റോജി എം.ജോൺ എം എൽ എ പറഞ്ഞു. കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ എസ് എസ് എൽ സി , പ്ലസ് ടു, വി എച്ച് എസ് സി, സി ബി എസ് ഇ, ഐ സി എസ് ഇ, ടി എച്ച് എസ് സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ നിയോജക …

ജീവിതം കളറാകാൻ വിജയം തുടർച്ചയാക്കണം:റോജി എം.ജോൺ എം എൽ എ Read More »

ദേശീയ നഗര ഉപജീവന മിഷന് കീഴിൽ അയൽക്കൂട്ട അംഗങ്ങൾക്കുള്ള ജനറൽ ഓറിയന്റേഷൻ പരിശീലനം പി കെ ചാത്തൻ മാസ്റ്റർ ഹാളിൽ വച്ച് നടത്തി

ഇരിങ്ങാലക്കുട നഗരസഭ കുടുംബശ്രീ സിഡിഎസ് കളുടെ നേതൃത്വത്തിൽ ദേശീയ നഗര ഉപജീവന മിഷന് കീഴിൽ അയൽക്കൂട്ട അംഗങ്ങൾക്കുള്ള ജനറൽ ഓറിയന്റേഷൻ പരിശീലനം പി കെ ചാത്തൻ മാസ്റ്റർ ഹാളിൽ വച്ച് നടത്തി . ഇരിങ്ങാലക്കുട നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി സി ഷിബിൻ ഉദ്ഘാടനം നിർവഹിച്ച പരിപാടിക്ക് അധ്യക്ഷ സ്ഥാനം വഹിച്ചത് ഇരിങ്ങാലക്കുട നഗരസഭ CDS 2 ചെയർപേഴ്സൺ ഷൈലജ ബാലൻ ആണ്. സി ഡി എസ് 1 ചെയർപേഴ്സൺ പുഷ്പാവതി പി കേ …

ദേശീയ നഗര ഉപജീവന മിഷന് കീഴിൽ അയൽക്കൂട്ട അംഗങ്ങൾക്കുള്ള ജനറൽ ഓറിയന്റേഷൻ പരിശീലനം പി കെ ചാത്തൻ മാസ്റ്റർ ഹാളിൽ വച്ച് നടത്തി Read More »

ക്രൈസ്റ്റ് കോളേജ് മലേഷ്യൻ സിറ്റി യൂണിവേഴ്സിറ്റിയുമായി അന്താരാഷ്ട്ര ധാരണാപത്രം ഒപ്പുവെച്ചു

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജ് മലേഷ്യയിലെ സിറ്റി യൂണിവേഴ്സിറ്റിയുമായി പഠന ഗവേഷണ സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പു വച്ചു.അധ്യാപക വിദ്യാർത്ഥി വിനിമയം, ഗവേഷണം, അന്താരാഷ്ട്ര കോൺഫറൻസുകൾ, സിലബസ് പരിഷ്കരണം, അന്താരാഷ്ട്ര ക്രെഡിറ്റ് ട്രാൻസഫർ എന്നി മേഖലകളിലാണ് സഹകരണം . മലേഷ്യൻസിറ്റി യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് യൂണിവേഴ്സിറ്റി ഡിവലപ്മെൻ്റ് ജനറൽ മനേജർ ഡോ. യാസ്മുൾ മുഹമ്മദ്, ഗ്ലോബൽ എൻഗേജ്മെൻ് ഡീൻ ഡോ. പിയർ മോൻടീൽ എന്നിവരും ക്രൈസ്റ്റ് കോളേജിനെ പ്രതിനിധീകരിച്ച് മാനേജർ ഫാ.ജോയ് പീനിക്കാപറമ്പിൽ, പ്രിൻസിപ്പൽ ഫാ. ഡോ.ജോളി ആൻഡ്രൂസ്, ഡീൻ ഓഫ് …

ക്രൈസ്റ്റ് കോളേജ് മലേഷ്യൻ സിറ്റി യൂണിവേഴ്സിറ്റിയുമായി അന്താരാഷ്ട്ര ധാരണാപത്രം ഒപ്പുവെച്ചു Read More »

കരുവന്നൂർ ബാങ്ക് തട്ടിപ്പ് : ഇരകൾക്ക് നിയമ സഹായവുമായി ബി ജെ പി

ഇരിങ്ങാലക്കുട : കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പിന് ഇരയായവർക്ക് നിയമ സഹായം ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് ബി ജെ പി. 3.5 ലക്ഷം രൂപ ബാങ്കിലുള്ള 79 വയസ്സുള്ള ഹരിഹരൻ പാഴൂരിന് പണം ലഭിക്കാൻ മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ടയുടെ നേതൃത്വത്തിൽ ഇ ഡി കോടതിയിലേക്കുള്ള നിയമസഹായങ്ങൾ ചെയ്തു നൽകി. ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ട് ഹരിഹരൻ പലതവണ ബാങ്കിൽ കയറിയിറങ്ങിയിട്ടും പണം തിരികെ ലഭിക്കാതെ വന്നപ്പോഴാണ് കരുവന്നൂർ വിഷയത്തിൽ ബി ജെ പി നിയമസഹായം ചെയ്യുന്നതറിഞ്ഞ് …

കരുവന്നൂർ ബാങ്ക് തട്ടിപ്പ് : ഇരകൾക്ക് നിയമ സഹായവുമായി ബി ജെ പി Read More »

സംസ്ഥാന ടേബിൾ ടെന്നീസ് ടൂർണ്ണമെൻ്റിനു തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട :കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നു ആൺക്കുട്ടികളും പെൺകുട്ടികളുമടക്കം അഞ്ഞൂറോളം കളിക്കാർ പങ്കെടുക്കുന്ന ക്രൈസ്റ്റ് ഓൾ കേരള റാങ്കിങ് ടേബിൾ ടെന്നീസ് ടൂർണ്ണമെൻ്റിനു തുടക്കമായി. ക്രൈസ്റ്റ് അക്വാറ്റിക് കോംപ്ളക്സ് അരീനയിൽ എട്ട് ടേബിളുകളിൽ ഒരേസമയം മത്സരം നടക്കും. ഇരുപത്തഞ്ചോളംപ്പേർ കളി നിയന്ത്രിക്കാനുണ്ടാകും.മുനിസിപ്പൽ ചെയർപ്പേഴ്സൺ സുജ സജീവ്കുമാർ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ക്രൈസ്റ്റ് സ്ഥാപനങ്ങളുടെ മേധാവി ഫാ. ജോയി പീണിക്കപ്പറമ്പിൽ, വിപിൻ പാറമേക്കാട്ടിൽ എന്നിവർ വിശിഷ്ട അതിഥികളായിരുന്നു. ക്രൈസ്റ്റ് വിദ്യാനികേതൻ പ്രിൻസിപ്പൽ ഫാദർ ജോയി ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. …

സംസ്ഥാന ടേബിൾ ടെന്നീസ് ടൂർണ്ണമെൻ്റിനു തുടക്കം കുറിച്ചു Read More »

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ ഋതു പരിസ്ഥിതി ചലച്ചിത്ര മേള യുടെ ലോഗോ, വെബ് പേജ് എന്നിവയുടെ പ്രകാശനം നിർവഹിച്ചു

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ ജൂൺ 26,27,28 തിയതികളിൽ പീച്ചി വൈൽഡ് ലൈഫ് ഡിവിഷൻ ഐഎഫ് എഫ് ടി, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ഋതു പരിസ്ഥിതി ചലച്ചിത്രമേള യുടെ ലോഗോ, വെബ് പേജ് എന്നിവയുടെ പ്രകാശനം കോളേജിൽ നടന്നു. കൃഷിഭവൻ അഗ്രിക്കൾചറൽ അസിസ്റ്റന്റ് ശ്രീ വിജയ് കുമാർ പി. എസ്. പ്രകാശനകർമ്മം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസിയും പരിസ്ഥിതി കാർണിവൽ ഭാരവാഹികളും സന്നിഹിതരായിരുന്നു https://www.youtube.com/@channel17.online

ഠാണാ – ചന്തക്കുന്ന് റോഡ് വികസനം : സ്ഥലം ഏറ്റെടുക്കൽ തുടങ്ങി

ഇരിങ്ങാലക്കുട : ഠാണാ – ചന്തക്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി സ്ഥലമേറ്റെടുക്കൽ പ്രവർത്തനങ്ങൾ ആരംഭിച്ചു.ഇരിങ്ങാലക്കുട ഠാണാ – ചന്തക്കുന്ന് വികസനത്തിന് സ്ഥലം വിട്ടു നൽകിയവരിൽ പണം ലഭിച്ച ഉടമകളിൽ നിന്നാണ് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള രേഖ ഒപ്പിട്ടു വാങ്ങുന്ന പ്രവർത്തനങ്ങൾക്ക് റവന്യൂ അധികൃതർ തുടക്കം കുറിച്ചത്. രേഖകളുടെ പരിശോധന പൂർത്തിയാക്കി ചന്തക്കുന്ന് കെ എഫ് സി കെട്ടിടം മുതൽ ഠാണാ ജംഗ്ഷൻ വരെയുള്ള ഒരു വശത്തെ 18 ഉടമസ്ഥരിൽ നിന്നാണ് ആദ്യഘട്ടത്തിൽ രേഖകൾ ഒപ്പിട്ടു വാങ്ങിയത്. റവന്യൂ വകുപ്പ് …

ഠാണാ – ചന്തക്കുന്ന് റോഡ് വികസനം : സ്ഥലം ഏറ്റെടുക്കൽ തുടങ്ങി Read More »

കേന്ദ്രമന്ത്രി സുരേഷ് ഗോപി കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി; സ്വീകരണം നൽകി എൻഡിഎ പ്രവർത്തകർ

ഇരിങ്ങാലക്കുട : കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി. വൈകീട്ട് എത്തിയ കേന്ദ്രമന്ത്രിയെ ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപിയും കമ്മറ്റിയംഗങ്ങളും ചേർന്ന് ഔദ്യോഗികമായി സ്വീകരിച്ചു.പാർട്ടി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട കോടിമുണ്ട് നൽകി അദ്ദേഹത്തെ സ്വീകരിച്ചു.തുടർന്ന് ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റി മന്ത്രിക്ക് പഴം കൊണ്ട് തുലാഭാരം വഴിപാട് നടത്തി. യജുർവേദപാഠശാലയിലെ കുട്ടികൾ മന്ത്രോച്ചാണം നടത്തി ആദരവ് പങ്കു വച്ചു. കഥകളി ചുട്ടിയാശാൻ സദനം കൃഷ്ണൻകുട്ടിയാശാനുമായി സൗഹൃദം പങ്കുവച്ചു. ദർശനത്തിന് …

കേന്ദ്രമന്ത്രി സുരേഷ് ഗോപി കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി; സ്വീകരണം നൽകി എൻഡിഎ പ്രവർത്തകർ Read More »

ശാന്തിനികേതൻ ഇനി മുതൽ ഹരിതാഭമാകും

ഹരിത കേരള മിഷൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ പച്ചതുരുത്ത് പദ്ധതി ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺ സുജസഞ്ജീവ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. എസ്. എൻ. ഇ ” എസ് പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം അദ്ധ്യക്ഷത വഹിച്ചു . നൂറോളം ഔഷധ സസ്യങ്ങൾ വിദ്യാർത്ഥികൾ ക്യാമ്പ സിൽ നട്ടു . ഹെഡ്മിസ്ട്രസ് സജിത അനിൽകുമാർ സ്വാഗതവും SMC ചെയർമാൻ പി.എസ്. സുരേന്ദ്രൻ നന്ദിയും പറഞ്ഞു ‘SNES സെക്രട്ടറി ടി.വി. പ്രദീപ് , ഹരിത മിഷൻ റിസോഴ്സ് പേഴ്സൺ …

ശാന്തിനികേതൻ ഇനി മുതൽ ഹരിതാഭമാകും Read More »

സെൻ്റ്.ജോസഫ്സ് കോളേജിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ദീപാഞ്ജലി ആയുർവ്വേദ ഹോസ്പിറ്റലിലെ ഡോക്ടർമാരായ ഡോ. ദൃശ്യ അനൂപ്, ഡോ.ധന്യ എസ് എന്നിവർ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയും മഴക്കാലചര്യയും സ്ത്രീ രോഗങ്ങളും എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് നടത്തുകയും ചെയ്തു. ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് (ഓട്ടോണമസ് ) കോളേജിലെ അമ്പത്, നൂറ്റി അറുപത്തിയേഴ് നമ്പർ എൻ.എസ്.എസ് യൂണിറ്റുകൾ ദീപാഞ്ജലി ആയുർവ്വേദ ഹോസ്പിറ്റലിൻ്റെയും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ഇരിങ്ങാലക്കുട ഏരിയയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.പത്മഭൂഷൺ ഫാദർ ഗബ്രിയേൽ സെമിനാർ ഹാളിൽ വെച്ച് …

സെൻ്റ്.ജോസഫ്സ് കോളേജിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു Read More »

ഇരിങ്ങാലക്കുടയുടെ ആദ്യത്തെ പരിസ്ഥിതി ചലച്ചിത്ര മേള സെൻ്റ് ജോസഫ്സിൽ

പാരിസ്ഥിതിക വിഷയങ്ങൾ പ്രതിപാദിക്കുന്ന ഫീച്ചർ ഫിലിമുകളും ഡോക്യുമെൻ്ററികളും അടക്കം മുപ്പതോളം സൃഷ്ടികളാണ് പ്രദർശിപ്പിക്കുകയെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ സിസ്റ്റർ ബ്ലെസ്സി, ഐഎഫ്എഫ്ടി ഡയറക്ടർ ചെറിയാൻ ജോസഫ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ആദ്യത്തെ പരിസ്ഥിതി ചലച്ചിത്രമേളയ്ക്ക് സെൻ്റ് ജോസഫ്സ് ഓട്ടോണമസ് കോളേജ് വേദിയാകുന്നു. പീച്ചി വൈൽഡ് ലൈഫ് ഡിവിഷൻ, ഐഎഫ്എഫ്ടി, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ജൂൺ 26 , 27, 28 തീയതികളിൽ നടക്കുന്ന പരിസ്ഥിതി ചലച്ചിത്ര മേളയിൽ പാരിസ്ഥിതിക വിഷയങ്ങൾ …

ഇരിങ്ങാലക്കുടയുടെ ആദ്യത്തെ പരിസ്ഥിതി ചലച്ചിത്ര മേള സെൻ്റ് ജോസഫ്സിൽ Read More »

22-ാമത് ആറാട്ടുപുഴ ശ്രീശാസ്താ സംഗീതോത്സവം ജൂലൈ 4നു തുടങ്ങും

ഇരിങ്ങാലക്കുട : ഇരുപത്തി രണ്ടാമത് ആറാട്ടുപുഴ ശ്രീശാസ്താ സംഗീതോത്സവത്തിന് അപേക്ഷ ക്ഷണിച്ചു. ആറാട്ടുപുഴ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടത്തി വരാറുള്ള സംഗീതോത്സവം ജൂലൈ 4, 5, 6, 7 തിയ്യതികളിൽ അരങ്ങേറും. സംഗീതോത്സവത്തിന്റെ ഉദ്ഘാടനം ജൂലൈ 4ന് വൈകുന്നേരം 6 മണിക്ക് സംഗീത സംവിധായകൻ അയ്യപ്പഗാനശ്രീ ടി എസ് രാധാകൃഷ്ണജി ദദ്രദീപം കൊളുത്തി നിർവ്വഹിക്കും. ക്ഷേത്രാങ്കണത്തിൽ പ്രത്യേകം സജ്ജമാക്കുന്ന സംഗീത മണ്ഡപത്തിലാണ് സംഗീതാർച്ചന നടക്കുക.സംഗീതാർച്ചനയിൽ ശാസ്ത്രീയ സംഗീതം മാത്രമേ ആലപിക്കാൻ അനുവദിക്കുകയുള്ളൂ. 10 മിനിറ്റാണ് സമയം. പരിമിതമായ പക്കമേളം …

22-ാമത് ആറാട്ടുപുഴ ശ്രീശാസ്താ സംഗീതോത്സവം ജൂലൈ 4നു തുടങ്ങും Read More »

കെ. വി. വി. ഇ. എസ്.ഇരിഞ്ഞാലക്കുട യൂണിറ്റ് വാർഷിക പൊതുയോഗം

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിഞ്ഞാലക്കുട യൂണിറ്റിന്റെ നാൽപ്പത്തി മൂന്നാമത് വാർഷിക പൊതുയോഗം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രസിഡന്റ്‌ ഷാജു പാറേക്കാടന്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി എബിൻ വെള്ളാനിക്കാരൻ സ്വാഗതം ആശംസിക്കുകയുംവാർഷിക റിപ്പോർട്ട്‌ അവതരിപ്പിക്കുകയും ചെയ്തു. സംസ്ഥാന വൈസ്പ്രസിഡന്റ്റും തൃശൂർ ജില്ലാ പ്രസിഡന്റ്റുമായ കെ. വി. അബ്ദുൽ ഹമീദ് യോഗം ഉദ്ഘാടനം ചെയ്യുകയും ഭദ്രം കുടുംബസുരക്ഷാ പദ്ധതിയുടെ മരണാനന്തര സഹായമായ പത്തു ലക്ഷം രൂപയുടെ ചെക്ക് ബന്ധുക്കൾക്ക് നൽകുകയും ചെയ്തു.S. S. L. …

കെ. വി. വി. ഇ. എസ്.ഇരിഞ്ഞാലക്കുട യൂണിറ്റ് വാർഷിക പൊതുയോഗം Read More »

ജനസേവനത്തോടൊപ്പം കിടപ്പ് രോഗി പരിചരണ രംഗത്തേക്ക് സന്ധ്യ നൈസൺ

ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചുമതല പൂർത്തിയാക്കി ഇനി കിടപ്പു രോഗികളുടെ പരിചരണ രംഗത്തേയ്ക്കിറങ്ങുകയാണ് സന്ധ്യ നൈസൺ. കഴിഞ്ഞ മൂന്നു വർഷമായി മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. ഇന്നലെ മുതൽ കിടപ്പ് രോഗികളെ ശാസ്ത്രീയമായി പരിശീലിപ്പിക്കുന്ന നിപ്മറിലെ പത്ത് മാസ കെയർ ഗിവിങ്ങ് കോഴ്സിന് ചേർന്നു. മുൻപ് അഞ്ചു വർഷം ആളൂർ പഞ്ചായത്ത് പ്രസിഡൻ്റായിരുന്നതുൾപ്പടെ എട്ടു വർഷമായി തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള പാലിയേറ്റിവ് യൂണിറ്റുകളുടെ പ്രവർത്തനത്തിൽ നേരിട്ട് പങ്കെടുത്ത് അനുഭവമുണ്ടെന്ന് സന്ധ്യ നൈസൺ പറഞ്ഞു. പരിചരണം കിട്ടേണ്ടവരുടെ …

ജനസേവനത്തോടൊപ്പം കിടപ്പ് രോഗി പരിചരണ രംഗത്തേക്ക് സന്ധ്യ നൈസൺ Read More »

എസ്എസ്എൽസി, പ്ലസ് ടു: ഇരിഞ്ഞാലക്കുട മണ്ഡലത്തിലെ പ്രതിഭകളെ ആദരിച്ചു

ഇരിഞ്ഞാലക്കുട ടൗൺഹാളിൽ ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇരിഞ്ഞാലക്കുട നിയോജക മണ്ഡലത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ 100 ശതമാനം വിജയം നേടിയ പ്രതിഭകളെ അനുമോദിക്കുന്ന ‘ആദരം’ പരിപാടി സംഘടിപ്പിച്ചു. ഇരിഞ്ഞാലക്കുട ടൗൺഹാളിൽ ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പരാജയം നേരിടാനുള്ള ശക്തി ഉണ്ടാക്കുകയാണ് പ്രധാനം എന്ന് അദ്ദേഹം പറഞ്ഞു. പരാജയങ്ങളെ തിരുത്തി മുന്നോട്ടു പോയാൽ മഹത്തായ പ്രവർത്തനങ്ങൾ നടപ്പാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉന്നത …

എസ്എസ്എൽസി, പ്ലസ് ടു: ഇരിഞ്ഞാലക്കുട മണ്ഡലത്തിലെ പ്രതിഭകളെ ആദരിച്ചു Read More »

മുൻ ഐഎസ്ആർഒ ചെയർമാൻ ഡോക്ടർ കെ രാധാകൃഷ്ണൻ കൂടൽമാണിക്യത്തിൽ ദർശനം നടത്തി

ഇരിങ്ങാലക്കുട:മുൻ ഐഎസ്ആർഒ ചെയർമാൻ ഡോക്ടർ കെ രാധാകൃഷ്ണൻ കൂടൽമാണിക്യത്തിൽ ഇന്ന് രാവിലെ ദർശനം നടത്തുകയും നേന്ത്രപ്പഴം കൊണ്ട് തുലാഭാരംനടത്തുകയും ചെയ്തു. ശ്രീ കൂടൽ മാണിക്യം ദേവസ്വം ചെയർമാൻ അഡ്വക്കേറ്റ് സി കെ ഗോപി, മാനേജിംഗ് കമ്മിറ്റിയംഗം അഡ്വക്കേറ്റ് കെ ജി അജയകുമാർ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു. https://www.youtube.com/@channel17.online

സെന്റ് തോമസ് കത്തീഡ്രൽ ദുക്റാന തിരുനാൾ 2024 സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം

ദുക്റാന തിരുനാളിൻ്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ജൂൺ 5-ാം തിയതി രാവിലെ 8.30 ന് കത്തീഡ്രൽ വികാരി റവ. ഫാ. പ്രൊഫ. ഡോ. ലാസർ കുറ്റിക്കാടൻ നിർവ്വഹിച്ചു. ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ ഇടവക മദ്ധ്യസ്ഥനായ വി. തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ 2024 ജൂലായ് 3-ാം തിയതി ഊട്ടുനേർച്ചയോടെ സമുചിതമായി ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. 501 പേർ അംഗങ്ങളായി വളന്റിയർ കമ്മിറ്റി രൂപീകരിച്ചു. ദുക്റാന തിരുനാളിൻ്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ജൂൺ 5-ാം തിയതി രാവിലെ 8.30 …

സെന്റ് തോമസ് കത്തീഡ്രൽ ദുക്റാന തിരുനാൾ 2024 സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം Read More »

error: Content is protected !!