ബൈക്കിലെത്തിയവർ വീട്ടമ്മയുടെ മാല കവർന്നു
ഇരിങ്ങാലക്കുട : മാളയിൽ ബൈക്കിലെത്തിയവർ വീട്ടമ്മയുടെ സ്വർണ്ണ മാല കവർന്നു.മാള കുഴൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച്ച രാവിലെ 6 മണിയോടെ ദർശനത്തിനു പോയ കുഴൂർ മഞ്ഞപ്പിള്ളി അമ്പാട്ട് വീട്ടിൽ മീനയുടെ (65) കഴുത്തിൽ നിന്നും ഏകദേശം മൂന്നേകാൽ പവനോളം തൂക്കം വരുന്ന സ്വർണ്ണമാലയാണ് ബൈക്കിലെത്തിയവർ കവർന്നത്. മീന ക്ഷേത്രത്തിലേക്ക് കയറുന്നതിന് മുൻപായിരുന്നു സംഭവം. വീഴ്ച്ചയിൽ ഇവർക്ക് പരിക്കുണ്ട്.ബൈക്കിൽ രണ്ടു പേർ ഉണ്ടായിരുന്നതായും ഹെൽമെറ്റ് വച്ചിരുന്നതായും മീന പോലീസിന് മൊഴി നൽകി. പരാതിയിൽ മാള പോലീസ് …