വിസ തട്ടിപ്പ് : വിദേശത്ത് ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് പലരിൽ നിന്നായി ₹.29,800,00/- രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ റിമാന്റിൽ
ഇരിങ്ങാലക്കുട : വിദേശത്ത് ജോലിക്കുള്ള ജോബ് വിസ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലരിൽ നിന്നായി ₹.2980000/- (ഇരുപത്തിയെമ്പത് ലക്ഷത്തി എൺപതിനായിരം) രൂപ തട്ടിയെടുത്ത കേസിൽ കാറളം ചെമ്മണ്ട സ്വദേശി തെക്കേക്കര വീട്ടിൽ ആൽവിൻ 28 വയസ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS രൂപികരിച്ച പ്രത്യക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അഗ്നീറ എബ്രോഡ് എഡുക്കേഷണൽ ആൻറ് ജോബ് കൺസൽട്ടൻസി എന്ന സ്ഥാപനം നടത്തിയിരുന്ന ആൽവിനും കിഴുത്താണി സ്വദേശി ചെമ്പിപറമ്പിൽ വീട്ടിൽ …