ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ്, സി.ടി.സ്കാൻ യൂണിറ്റ് എന്നിവ ആരംഭിക്കണമെന്ന് കെ.ജി.ഒ.എ
കെ.ജി.ഒ.എ സംസ്ഥാന കമ്മറ്റി അംഗം നവനീതകൃഷ്ണൻ.എസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ്, സി.ടി.സ്കാൻ യൂണിറ്റ് എന്നിവ ആരംഭിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി.ഒ.എ) ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.കെ.ജി.ഒ.എ സംസ്ഥാന കമ്മറ്റി അംഗം നവനീതകൃഷ്ണൻ.എസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡൻ്റ് മിനി.എസ് അധ്യക്ഷത വഹിച്ചു.16 പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.ഇരിങ്ങാലക്കുട അയ്യാങ്കാളി സ്ക്വയറിൽ നടന്ന പൊതുസമ്മേളനത്തിൽ മുൻ ജില്ലാ പഞ്ചായത്ത് അംഗവും കൊരട്ടി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനുമായ അഡ്വ.കെ.ആർ.സുമേഷ് …