ഇരിങ്ങാലക്കുടയിൽ വിളംബര യാത്ര
ശിങ്കാരിമേളം, തെയ്യം, കാളകളി തുടങ്ങിയവയുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ ആയിരത്തോളം പേർ പങ്കെടുത്തു. നവകേരള സദസ്സിന് മുന്നോടിയായി ഇരിങ്ങാലക്കുടയിൽ വർണ്ണാഭമായ വിളംബര ഘോഷയാത്ര നടത്തി. ഡിസംബർ 6നാണ് നവകേരള സദസ്സ് ഇരിങ്ങാലക്കുട നഗരസഭ മൈതാനിയിൽ എത്തുന്നത്. ശിങ്കാരിമേളം, തെയ്യം, കാളകളി തുടങ്ങിയവയുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ ആയിരത്തോളം പേർ പങ്കെടുത്തു. കുട്ടംകുളം പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്ര ഇരിങ്ങാലക്കുട ആർ ഡി ഒ എം കെ ഷാജി ഫ്ലാഗ് ഓഫ് ചെയ്തു. മുനിസിപ്പൽ മൈതാനിയിൽ സമാപിച്ചു. ജില്ലാ …