വര്‍ണ്ണക്കൂടാരം ഒരുങ്ങി
ഇരിങ്ങാലക്കുട ഗവ.എല്‍.പി സ്‌കൂളില്‍ ഒരുക്കിയ വര്‍ണ്ണക്കൂടാരം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ്എസ്‌കെയുടെ സ്റ്റാര്‍സ് പദ്ധതിയിലുള്‍പ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ച് ഇരിങ്ങാലക്കുട ബിആര്‍സിയുടെ നേതൃത്വത്തിലാണ് വര്‍ണ്ണക്കൂടാരം തയ്യാറാക്കിയത്. കുട്ടികളുടെ ശാരീരിക, മാനസികശേഷി വികാസങ്ങള്‍ ലക്ഷ്യമാക്കി ശാസ്ത്രീയവും ഗുണമേന്മയുള്ളതുമായ പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം ലക്ഷ്യമാക്കുന്നതിനാണ് വര്‍ണക്കൂടാരം ഒരുക്കുന്നത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക പി.ബി അസീന, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ അഡ്വ. …