Channel 17

live

channel17 live

irijalakuda

അധ്യാപികക്ക് ആദരം

വെള്ളാങ്ങല്ലൂരിലെ മാധ്യമക്കൂട്ടായ്മയുടെ നേതൃത്വത്തിൽ കോണത്തുകുന്ന് ഗവ.യു.പി.സ്കൂൾ റിട്ട. അധ്യാപിക കെ.സരളയെ ആദരിച്ചു. വെള്ളാങ്ങല്ലൂരിലെ മാധ്യമക്കൂട്ടായ്മയുടെ നേതൃത്വത്തിൽ കോണത്തുകുന്ന് ഗവ.യു.പി.സ്കൂൾ റിട്ട. അധ്യാപിക കെ.സരളയെ ആദരിച്ചു. അധ്യാപികയുടെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ കൂട്ടായ്മ പ്രസിഡന്റ് പി.കെ.എം.അഷ്റഫ് അധ്യക്ഷനായി. അധ്യാപക ദിനത്തിന്റെ ഭാഗമായി രാജു വിജയൻ കവിത അവതരിപ്പിച്ചു. സെക്രട്ടറി എ.വി. പ്രകാശ്, ട്രഷറർ ജോസ് മാളിയേക്കൽ, വൈസ് പ്രസിഡന്റ് രമേശ് എളേടത്ത്, ഭരതരാജൻ തുടങ്ങിയവർ പ്രസംഗിച്ചു. https://www.youtube.com/@channel17in

ഉപജില്ലാ അധ്യാപക ദിനാഘോഷം

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ അധ്യാപക ദിനാഘോഷo മുനിസിപ്പൽ ചെയർ പേഴ്സൺ സുജ സഞ്ജീവ് കുമാർ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ അധ്യാപക ദിനാഘോഷo മുനിസിപ്പൽ ചെയർ പേഴ്സൺ സുജ സഞ്ജീവ് കുമാർ ഉദ്ഘാടനം ചെയ്തു. AEO Dr.M C നിഷ സ്വാഗതം പറഞ്ഞു. DEO ബാബു എം പ്രസാദ് അദ്ധ്യക്ഷനായി. ബാബു കോടശ്ശേരി മുഖ്യാതിയായി. DIET അധ്യാപകൻ സനോജ് എം ആർ, B P C കെ ആർ സത്യപാലൻ, BPC ഗോഡ്‌വിൻ, സിന്ധു മേനോൻ, …

ഉപജില്ലാ അധ്യാപക ദിനാഘോഷം Read More »

മാപ്രാണം കുരിശു മുത്തപ്പന്റെ തിരുനാളിനു കൊടി കയറി

തീ൪തഥകേന്ദ്രം വികാരിയും റെക്ടറുമായ റവ. ഫാ. ജോയ് കടമ്പാട്ട് തിങ്ങി നിറഞ്ഞ വിശ്വാസികളുടെ സാന്നിദ്ധ്യത്തിൽ കൊടി കയറ്റം നിർവഹിച്ചു. ചരിത്ര പ്രസിദ്ധമായ മാപ്രാണം ഹോളി ക്രോസ് ദൈവാലയത്തിൽ വി. കുരിശിന്റെ പുകഴ്ചയുടെ തിരുനാളിനു തുടക്കം കുറിച്ചുകൊണ്ട് തീ൪തഥകേന്ദ്രം വികാരിയും റെക്ടറുമായ റവ. ഫാ. ജോയ് കടമ്പാട്ട് തിങ്ങി നിറഞ്ഞ വിശ്വാസികളുടെ സാന്നിദ്ധ്യത്തിൽ കൊടി കയറ്റം നിർവഹിച്ചു. സഹ വികാരി ഫാ ജിനോ തെക്കിനിയത്ത് സഹ കാ൪മികനായിരുന്നു. രാവിലെ നവനാൾ കുർബാനയും, വൈകീട്ട് 5-30ന് സെ. ജോൺ കപ്പേളയിൽ …

മാപ്രാണം കുരിശു മുത്തപ്പന്റെ തിരുനാളിനു കൊടി കയറി Read More »

ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിന്റെ”ആഗ്നിക” വേറിട്ട അനുഭവമായി

കഥകളി ആചാര്യന്മാരുടെ മക്കൾ നിറഞ്ഞാടിയ ദക്ഷയാഗം കഥകളി, വയലിൻ കച്ചേരി, ഗവേഷണ ബിരുദം നേടിയ തട്ടകത്തെ എട്ടു വനിതാ പ്രതിഭകളെ അനുമോദിക്കൽ എന്നീ വ്യത്യസ്ത പരിപാടികൾ ഉൾക്കൊള്ളിച്ച് അരങ്ങേറിയ “ആഗ്നിക” വേറിട്ടനുഭവമായി. ഇരിങ്ങാലക്കുട : കഥകളി ആചാര്യന്മാരുടെ മക്കൾ നിറഞ്ഞാടിയ ദക്ഷയാഗം കഥകളി, വയലിൻ കച്ചേരി, ഗവേഷണ ബിരുദം നേടിയ തട്ടകത്തെ എട്ടു വനിതാ പ്രതിഭകളെ അനുമോദിക്കൽ എന്നീ വ്യത്യസ്ത പരിപാടികൾ ഉൾക്കൊള്ളിച്ച് അരങ്ങേറിയ “ആഗ്നിക” വേറിട്ടനുഭവമായി. കലാ സാംസ്കാരിക സാമൂഹിക മേഖലകളിൽ നിരവധി സംഭാവനകൾ നല്കിയ …

ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിന്റെ”ആഗ്നിക” വേറിട്ട അനുഭവമായി Read More »

കെ എസ് എസ് പി എ ഏകദിന ക്യാമ്പും വരവേൽപ്പും സംഘടിച്ചു

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ നടത്തിയ പുതിയ അംഗങ്ങൾക്കുള്ള വരവേൽപ്പും, ഏകദിന ക്യാമ്പും കെ പി സി സി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ നടത്തിയ പുതിയ അംഗങ്ങൾക്കുള്ള വരവേൽപ്പും, ഏകദിന ക്യാമ്പും കെ പി സി സി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം …

കെ എസ് എസ് പി എ ഏകദിന ക്യാമ്പും വരവേൽപ്പും സംഘടിച്ചു Read More »

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടമി രോഹിണി മഹോത്സവം : കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു

ഉപദേശക സമിതി പ്രസിഡണ്ട് ബാബു, സെക്രട്ടറി നാരായണൻ കുട്ടി, ട്രഷറർ രമാദേവി, ക്ഷേത്രം മേൽശാന്തി ബൈജു എന്നിവർ നേതൃത്വം നൽകി. ഇരിങ്ങാലക്കുട : കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവഞ്ചിക്കുളം ദേവസ്വം കീഴേടം കരൂപ്പടന്ന പാരിജാതപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടമി രോഹിണി മഹോത്സവത്തിന്റെ ഭാഗമായുള്ള അന്നദാനത്തിലേക്കുള്ള കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു. ഉപദേശക സമിതി പ്രസിഡണ്ട് ബാബു, സെക്രട്ടറി നാരായണൻ കുട്ടി, ട്രഷറർ രമാദേവി, ക്ഷേത്രം മേൽശാന്തി ബൈജു എന്നിവർ നേതൃത്വം നൽകി. https://www.youtube.com/@channel17in

കേര കർഷകർ അവഗണനയുടെ നീർചൂഴിയിൽ : തോമസ് ഉണ്ണിയാടൻ

കേരള കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കർഷക യൂണിയന്റെ സഹകരണത്തോടെ നടത്തുന്ന നൂറ് കർഷക സൗഹൃദ സംഗമങ്ങളുടെ സംസ്ഥാനതല ഉദ്‌ഘാടനം പടിയൂരിൽ നിർവഹിച്ചു. കേരള കോൺഗ്രസിന്റെ 100 കേര കർഷക സൗഹൃദ സംഗമങ്ങൾ ആരംഭിച്ചു.ഇരിങ്ങാലക്കുട: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവഗണനയുടെ നീർചൂഴിയിൽപെട്ട് നാളികേരക്കൃഷി കേരളത്തിൽ മരിക്കുകയാണെന്നു കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു. കേരള കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കർഷക യൂണിയന്റെ സഹകരണത്തോടെ നടത്തുന്ന നൂറ് കർഷക സൗഹൃദ സംഗമങ്ങളുടെ സംസ്ഥാനതല ഉദ്‌ഘാടനം പടിയൂരിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. …

കേര കർഷകർ അവഗണനയുടെ നീർചൂഴിയിൽ : തോമസ് ഉണ്ണിയാടൻ Read More »

ഫ്രണ്ട്സ് ആർട്സ്&സ്പോർട്സ് ക്ലബ്ബ് കാട്ടൂർക്കടവ്” വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു

അനുബന്ധമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം റവന്യു വകുപ്പ് മന്ത്രി കെ രാജൻ ഉത്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട : കരാഞ്ചിറ “ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ് കാട്ടൂർക്കടവി”ന്റെ നേതൃത്വത്തിൽ ഓണാഘോഷവും 13-ാം വാർഷികവും വിപുലമായ പരിപാടികളോടെ നടത്തി. “ഓണക്കാഴ്ച 2023” എന്ന പേരിൽ ഒരുക്കിയ പരിപാടികൾ ഓണക്കളി, തിരുവാതിരക്കളി എന്നിവയോടെ ആരംഭിച്ചു. അനുബന്ധമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം റവന്യു വകുപ്പ് മന്ത്രി കെ രാജൻ ഉത്ഘാടനം ചെയ്തു.കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ടി വി ലത അധ്യക്ഷത വഹിച്ചു …

ഫ്രണ്ട്സ് ആർട്സ്&സ്പോർട്സ് ക്ലബ്ബ് കാട്ടൂർക്കടവ്” വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു Read More »

നടുവത്ര ആർട്സ് & സ്‌പോർട്സ് ക്ലബ്ഓണഘോഷ പരിപാടി സംഘടിപ്പിച്ചു

ഓണാഘോഷത്തോടാനുബന്ധിച്ച് ഒരുമിച്ചോണം 2023 എന്ന പേരിൽ കലാ കായിക പരിപാടികൾ സംഘടിപ്പിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ ജംഗ്ഷനിൽ NASC നടുവത്ര ആർട്സ് & സ്‌പോർട്സ് ക്ലബ്‌ ഓണാഘോഷത്തോടാനുബന്ധിച്ച് ഒരുമിച്ചോണം 2023 എന്ന പേരിൽ കലാ കായിക പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ 7 മണിക്ക് ക്ലബ്ബിന്റെ പതാക ഉയർത്തി . തുടർന്ന് പൂക്കളമത്സരം, ഉറിയടി, വടംവലി തുടങ്ങിയ വിവിധ കലാകായിക മത്സരങ്ങളും നടത്തി. തുടർന്ന് വൈകുന്നേരം 6 മണി മുതൽ സാംസ്‌കാരിക സമ്മേളനവും തുടർന്ന് പ്രാദേശിക കലാകാരി കലാകാരന്മാരുടെ കലാപരിപാടികളും …

നടുവത്ര ആർട്സ് & സ്‌പോർട്സ് ക്ലബ്ഓണഘോഷ പരിപാടി സംഘടിപ്പിച്ചു Read More »

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: മന്ത്രി ആർ ബിന്ദുവിന്റെയും എ സി മൊയ്തീൻ എം.എൽ എ യുടെയും രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം

ഡി സി സി പ്രസിഡൻറ് ജോസ് വള്ളൂർ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ മന്ത്രി ഡോ ആർ ബിന്ദുവും, എ സി മൊയ്തീൻ എം എൽ എ യും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ പൊതുയോഗം നടത്തി. ഡി സി സി പ്രസിഡൻറ് ജോസ് വള്ളൂർ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പിള്ളി …

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: മന്ത്രി ആർ ബിന്ദുവിന്റെയും എ സി മൊയ്തീൻ എം.എൽ എ യുടെയും രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം Read More »

കൊലപാതകശ്രമ കേസ് പ്രതി അറസ്റ്റിൽപ്രതി സ്ഥിരം പ്രശ്നക്കാരൻ

ആളൂർ മാനാട്ടുകുന്ന് സ്വദേശി പേരിപ്പറമ്പിൽ രതീഷ് എന്ന മുറി രതീഷിനെയാണ് (40 വയസ്സ്) തൃശൂർ റൂറൽ എസ്.പി.ഐശ്വര്യ ഡോണ്ഗ്രേയുടെ നിർദ്ദേശപ്രകാശം ചാലക്കുടി ഡി.വൈ.എസ്.പി. ടി.എസ്.സിനോജും ഇൻസ്പെക്ടർ കെ.സി.രതീഷും സംഘവും അറസ്റ്റു ചെയ്തത്. ഇരിങ്ങാലക്കുട ആളൂരിൽ യുവാക്കളെ വാളു വീശി ആക്രമിച്ച പ്രതി അറസ്റ്റിലായി. ആളൂർ മാനാട്ടുകുന്ന് സ്വദേശി പേരിപ്പറമ്പിൽ രതീഷ് എന്ന മുറി രതീഷിനെയാണ് (40 വയസ്സ്) തൃശൂർ റൂറൽ എസ്.പി.ഐശ്വര്യ ഡോണ്ഗ്രേയുടെ നിർദ്ദേശപ്രകാശം ചാലക്കുടി ഡി.വൈ.എസ്.പി. ടി.എസ്.സിനോജും ഇൻസ്പെക്ടർ കെ.സി.രതീഷും സംഘവും അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ …

കൊലപാതകശ്രമ കേസ് പ്രതി അറസ്റ്റിൽപ്രതി സ്ഥിരം പ്രശ്നക്കാരൻ Read More »

എ.​സി. മൊ​യ്തീ​ന് വീ​ണ്ടും എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ് നോ​ട്ടീ​സ്

ചോ​ദ്യം ചെ​യ്യ​ലി​ന് തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​കാ​നാ​ണ് നോ​ട്ടീ​സ്.10 വ​ര്‍​ഷ​ത്തെ നി​കു​തി രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​നും ഇ​ഡി നി​ര്‍​ദേ​ശം ന​ല്‍​കി. ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ല്‍ സ​ഹ​ക​ര​ണ വ​കു​പ്പ് മു​ന്‍ മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ എ.​സി. മൊ​യ്തീ​ന് വീ​ണ്ടും എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ് നോ​ട്ടീ​സ് ന​ല്‍​കി. ചോ​ദ്യം ചെ​യ്യ​ലി​ന് തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​കാ​നാ​ണ് നോ​ട്ടീ​സ്.10 വ​ര്‍​ഷ​ത്തെ നി​കു​തി രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​നും ഇ​ഡി നി​ര്‍​ദേ​ശം ന​ല്‍​കി. നേ​ര​ത്തെ, വ്യാ​ഴാ​ഴ്ച ഹാ​ജ​രാ​ക​ണ​മെ​ന്ന് മൊ​യ്തീ​ന് ഇ​ഡി​യു​ടെ അ​റി​യി​പ്പ് ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​സൗ​ക​ര്യം അ​റി​യി​ച്ച് മൊ​യ്തീ​ന്‍ മ​റു​പ​ടി ന​ല്‍​കി​യി​രു​ന്നു. പു​തു​പ്പ​ള്ളി …

എ.​സി. മൊ​യ്തീ​ന് വീ​ണ്ടും എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ് നോ​ട്ടീ​സ് Read More »

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനു കൊടിയേറി

വികാരി ഫാ. പയസ് ചെറപ്പണത്ത് തിരുനാള്‍ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനു കൊടിയേറി. വേളാങ്കണ്ണി മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ നിന്നും വെഞ്ചിരിച്ചു കൊണ്ടുവന്ന പതാകയാണ് തിരുനാളിന്റെ ഭാഗമായി കൊടിയേറ്റിയത്. വികാരി ഫാ. പയസ് ചെറപ്പണത്ത് തിരുനാള്‍ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. സെപ്റ്റംബര്‍ ഏഴ്‌വരെ ദിവസവും വൈകീട്ട് 5.30ന് ലദീഞ്ഞ്, ആഘോഷമായ ദിവ്യബലി എന്നിവ ഉണ്ടായിരിക്കും. സെപ്റ്റംബര്‍ ആറിന് വൈകീട്ട് ഏഴ് മണിക്ക് തിരുനാള്‍ ദീപാലങ്കാരങ്ങളുടെ സ്വിച്ച് …

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനു കൊടിയേറി Read More »

യുവ കർഷകനെ ആദരിച്ചു

സംസ്ഥാന സർക്കാരിന്റെ യുവ കർഷകൻ അവാർഡ് ജേതാവായ ശ്യാം മോഹനനെ മുസ്ലിം ലീഗ് വെള്ളാങ്ങല്ലൂർ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. വെള്ളാങ്ങല്ലൂർ: സംസ്ഥാന സർക്കാരിന്റെ യുവ കർഷകൻ അവാർഡ് ജേതാവായ ശ്യാം മോഹനനെ മുസ്ലിം ലീഗ് വെള്ളാങ്ങല്ലൂർ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. വെള്ളാങ്ങല്ലൂർ മുടിക്കന്നൂർ സ്വദേശിയാണ് ബിരുദദാരിയായ ചങ്ങനാത്ത് ശ്യാം മോഹനൻ. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തരിശ് കിടക്കുന്ന പറമ്പുകൾ പാട്ടത്തിനെടുത്ത് വിഷരഹിതമായ പച്ചക്കറികളും പൂക്കളും പരമ്പരാഗത രീതിയിൽ കൃഷി ചെയ്താണ് അദ്ദേഹം ഈ അവാർഡിന് അർഹനായത്. ചടങ്ങിൽ …

യുവ കർഷകനെ ആദരിച്ചു Read More »

തൃപ്രയാർ ജലോത്സവം: താണിയൻ വള്ളവും ഗോതുരുത്ത് വള്ളവും ജലോത്സവ ജേതാക്കൾ

തൃപ്രയാർ ജലോത്സവത്തിൽ എ ഗ്രേഡ് വിഭാഗത്തിൽ പാലാഴി ന്യൂ പല്ലവി ബോട്ട് ക്ലബിന്റെ താണിയൻ വള്ളവും ബി ഗ്രേഡ് വിഭാഗത്തിൽ തൃപ്രയാർ യുണൈറ്റഡ് ബ്ലോട്ട് ക്ലബ്ബിന്റെ ഗോതുരുത്ത് വള്ളവും ജേതാക്കളായി. തൃപ്രയാർ ജലോത്സവത്തിൽ എ ഗ്രേഡ് വിഭാഗത്തിൽ പാലാഴി ന്യൂ പല്ലവി ബോട്ട് ക്ലബിന്റെ താണിയൻ വള്ളവും ബി ഗ്രേഡ് വിഭാഗത്തിൽ തൃപ്രയാർ യുണൈറ്റഡ് ബ്ലോട്ട് ക്ലബ്ബിന്റെ ഗോതുരുത്ത് വള്ളവും ജേതാക്കളായി. എ ഗ്രേഡിൽ രണ്ടാം സ്ഥാനം പൊഞ്ഞനത്തമ്മ വള്ളവും മൂന്നാം സ്ഥാനം ഗോതുരുത്ത് പുത്രൻ വള്ളവും …

തൃപ്രയാർ ജലോത്സവം: താണിയൻ വള്ളവും ഗോതുരുത്ത് വള്ളവും ജലോത്സവ ജേതാക്കൾ Read More »

കരുവന്നൂർ ബാങ്ക് കൊള്ളയ്ക്കെതിരെ തിരുവോണനാളിൽ ബിജെപി യുടെ പട്ടിണി സമരം

തട്ടിപ്പിന് ഇരയായ സഹകാരികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് രാവിലെ 7 ന് ബാങ്കിന് മുമ്പിൽ അടുപ്പ് കൂട്ടി കഞ്ഞി വച്ച് ആരംഭിച്ച സമരം ബിജെപി മധ്യമേഖല വൈസ്- പ്രസിഡണ്ട് ബിജോയ് തോമസ് ഉദ്ഘാടനം ചെയ്തതു. ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്ക് കൊള്ളയ്ക്കെതിരെ തിരുവോണനാളിൽ ബിജെപി യുടെ പട്ടിണി സമരം. തട്ടിപ്പിന് ഇരയായ സഹകാരികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് രാവിലെ 7 ന് ബാങ്കിന് മുമ്പിൽ അടുപ്പ് കൂട്ടി കഞ്ഞി വച്ച് ആരംഭിച്ച സമരം ബിജെപി മധ്യമേഖല വൈസ്- പ്രസിഡണ്ട് ബിജോയ് …

കരുവന്നൂർ ബാങ്ക് കൊള്ളയ്ക്കെതിരെ തിരുവോണനാളിൽ ബിജെപി യുടെ പട്ടിണി സമരം Read More »

കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു

ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ആൽ തറയ്ക്കലിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനവും BSNL ഓഫീസ് പരിസരത്ത് ചേർന്ന പൊതുയോഗം കർഷക സംഘം ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി.ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട:കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു.കേന്ദ്ര സർക്കാരിന്റെ തട്ടുകമായി പ്രവർക്കിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിനെ ഉപയോഗപ്പെടുത്തി മുൻമന്ത്രിയും കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയും എം.എൽ.എ യുമായ എ.സി. …

കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു Read More »

പുലിക്കളി ആഘോഷം : സപ്ലിമെന്റ് പ്രകാശനം സിനിമാതാരം ടൊവിനോ തോമസ് നിര്‍വഹിച്ചു

പുലിക്കളി ആഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സപ്ലിമെന്റിന്റെ പ്രകാശനം സിനിമാതാരം ടൊവിനോ തോമസ് പ്രധാന സ്പോണ്‍സറായ ജെ.പി ട്രേഡിങ്ങ് കമ്പനി മാനേജിങ് ഡയറക്ടര്‍ ബിനോയ് സെബാസ്റ്റ്യന്റെ സാന്നിധ്യത്തില്‍ നിര്‍വഹിച്ചു. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെയും ലെജന്റ്‌സ് ഓഫ് ചന്തക്കുന്നിന്റേയും സംയുക്താഭിമുഖ്യത്തില്‍തിരുവോണപിറ്റേന്ന് (ആഗസ്റ്റ് 30ന്) ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിക്കുന്ന പുലിക്കളി ആഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സപ്ലിമെന്റിന്റെ പ്രകാശനം സിനിമാതാരം ടൊവിനോ തോമസ് പ്രധാന സ്പോണ്‍സറായ ജെ.പി ട്രേഡിങ്ങ്കമ്പനി മാനേജിങ് ഡയറക്ടര്‍ ബിനോയ് സെബാസ്റ്റ്യന്റെ സാന്നിധ്യത്തില്‍ നിര്‍വഹിച്ചു. പുലിക്കളി ആഘോഷ പബ്‌ളിസിറ്റി കണ്‍വീനര്‍ …

പുലിക്കളി ആഘോഷം : സപ്ലിമെന്റ് പ്രകാശനം സിനിമാതാരം ടൊവിനോ തോമസ് നിര്‍വഹിച്ചു Read More »

ബോധവത്കരണ ബോർഡുകൾ സ്ഥാപിച്ചു

ഇരിങ്ങാലക്കുട ലയൺസ് ക്ലബ് പ്രസിഡണ്ട് അഡ്വ ജോൺ നിധിൻ തോമസ് ബോധവത്കരണ ബോർഡ് സ്ക്കൂളിലേക്ക് സമർപ്പിച്ചു. ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ചൈൽഡ് ഹുഡ് ക്യാൻസർ ബോധവത്കരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഗവ.മോഡൽ ഗേൾസ് സ്കൂളിൽ ബോധവത്കരണ ബോർഡുകൾ സ്ഥാപിച്ചു.ഇരിങ്ങാലക്കുട ലയൺസ് ക്ലബ് പ്രസിഡണ്ട് അഡ്വ ജോൺ നിധിൻ തോമസ് ബോധവത്കരണ ബോർഡ് സ്ക്കൂളിലേക്ക് സമർപ്പിച്ചു. ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് ഉഷ ടീച്ചർ, പ്രിൻസിപ്പൽമാരായ ധന്യ. K.R, ബിന്ദു ജോൺ എന്നിവർ ബോർഡ് ഏറ്റു വാങ്ങി.ഫസ്റ്റ് വൈസ് പ്രസിഡന്റ് ബിജു …

ബോധവത്കരണ ബോർഡുകൾ സ്ഥാപിച്ചു Read More »

കൊമ്പടിഞ്ഞാമാക്കലിൽ ഇനി 365ദിവസവും പ്രമേഹ നിര്‍ണ്ണയ ക്യാമ്പ്

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട : വൈക്കര ഡയമണ്ട് റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബിന്റെ സഹകരണത്തോടെ എല്ലാ ദിവസവും തുടര്‍ച്ചയായി നടത്തുന്ന (365 ദിവസം) പ്രമേഹ നിര്‍ണ്ണയ ക്യാമ്പും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. റസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സണ്‍ കോലങ്കണ്ണി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ലത ചന്ദ്രന്‍, വെള്ളാങ്ങല്ലുര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് …

കൊമ്പടിഞ്ഞാമാക്കലിൽ ഇനി 365ദിവസവും പ്രമേഹ നിര്‍ണ്ണയ ക്യാമ്പ് Read More »

error: Content is protected !!