Channel 17

live

channel17 live

irijalakuda

കേസ് രജിസ്റ്റർ ചെയ്തു

ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് പ്രിവന്റിവ് ഓഫീസർ ഫാബിൻ പൗലോസും പാർട്ടിയും ചാലക്കുടി താലൂക്ക് വെള്ളിക്കുളങ്ങര വില്ലേജ് ഇഞ്ചക്കുണ്ട് ദേശം കണ്ണമ്പുഴ വീട്ടിൽ ദേവസി മകൻ ഷിൽജു (41വയസ്സ് ) എന്നയാളെ ടിയാൻ താമസിച്ചിരുന്ന ചാലക്കുടി താലൂക്ക് വെള്ളിക്കുളങ്ങര വില്ലേജ് ഇഞ്ചക്കുണ്ട് ദേശത്ത് മറ്റത്തൂർ പഞ്ചായത്തിലെ 4/598നമ്പർ വീടിന്റെ പുറകിലുള്ള തകര ഷീറ്റ് മേഞ്ഞ ഷെഡ്ഡിൽ നിന്നും 2 ലിറ്റർ വാറ്റ് ചാരായവും 65ലിറ്റർ വാഷുമായി അറസ്റ്റ് ചെയ്തു ഇരിഞ്ഞാലക്കുട റേഞ്ചിലെ CR 130/2024 ആയി കേസ് രജിസ്റ്റർ …

കേസ് രജിസ്റ്റർ ചെയ്തു Read More »

വാഹന മോഷ്ടാവായ യുവാവ് പിടിയിൽ

ഇരിങ്ങാലക്കുട : നെടുപുഴ, വിയ്യൂർ എന്നിവിടങ്ങളിൽ നിന്നും ബൈക്കും സ്കൂട്ടറും മോഷ്ടിച്ച യുവാവ് പോലീസിൻ്റെ പിടിയിലായി.”ഇളമനസ്സ്” എന്നറിയപ്പെടുന്ന വെളയനാട് തറയിൽ വീട്ടിൽ ലാസർ മകൻ റിജു(27)വിനെ ആണ് ഇരിങ്ങാലക്കുട പൊലീസ് പിടികൂടിയത്. മോഷണ കേസിൽ ഉൾപ്പെട്ട് വിയ്യൂർ ജയിലിൽ കഴിഞ്ഞിരുന്ന പ്രതി ഏതാനും ദിവസം മുമ്പാണ് പുറത്തിറങ്ങിയത്. പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ വിയ്യൂർ സ്റ്റേഷൻ പരിധിയിൽ നിന്നും നെടുപുഴ സ്റ്റേഷൻ പരിധിയിൽ നിന്നും ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഇരിങ്ങാലക്കുടയിൽ വെച്ച് വാഹന പരിശോധനയ്ക്കിടയിലാണ് പോലീസ് …

വാഹന മോഷ്ടാവായ യുവാവ് പിടിയിൽ Read More »

കണിമംഗലം വയൽ പടവിൽ വിത്തെറിഞ്ഞ് കർഷകർക്ക് ആവേശമായി ജില്ലാ കളക്ടർ

മാടിക്കുത്താൻ മുണ്ടില്ലെങ്കിലും, തലയിൽ കെട്ടാൻ തോർത്തില്ലെങ്കിലും, പാൻ്റ്സ് തെറുത്തു കയറ്റി, ഷർട്ടിൻ്റെ കൈ മടക്കി വെച്ച് വിത്ത് ബക്കറ്റ് കയ്യിലെടുത്തപ്പോൾ വയലിൽ നിൽക്കുന്നത് കളക്ടറോ കർഷകനോ എന്ന് തൊഴിലാളികളും ഉദ്യോഗസ്ഥരും ഒന്നുപോലെ സംശയിച്ചു. കണിമംഗലം വയലിലെ ചെളിയിലിറങ്ങി വിത്തെറിഞ്ഞ് കോൾ പാടത്ത് വിതയുത്സവത്തിന് കളക്ടർ തുടക്കം കുറിച്ചു. നെൽകൃഷി പ്രോത്സാഹിപ്പിക്കാനും വിദ്യാർത്ഥികളേയും പുതുതലമുറയേയും കൃഷിയിലേക്ക് ക്ഷണിച്ച് കർഷകരോടുള്ള സർക്കാരിൻ്റെ പ്രതിബദ്ധത ആഘോഷമാക്കാനെത്തിയതായിരുന്നു ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. കൂർക്കഞ്ചേരി കൃഷിഭവൻ പരിധിയിൽ വരുന്ന കണിമംഗലം കോൾ കർഷകസമിതിയുടെ …

കണിമംഗലം വയൽ പടവിൽ വിത്തെറിഞ്ഞ് കർഷകർക്ക് ആവേശമായി ജില്ലാ കളക്ടർ Read More »

ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു. എൽ.എഫ് സി. എച്ച്. എസ്. ന് ഓവറോൾ കിരീടം

ഇരിങ്ങാലക്കുട: വിദ്യഭ്യാസ ഉപജില്ല ശാസ്ത്രോത്സവത്തിൽ എൽ.എഫ്. സി. എച്ച് എസ് . ഓവറോൾ കിരീടം കരസ്ഥമാക്കി ‘ നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനം നേടി. രണ്ട് ദിവസങ്ങളിലായി നടന്ന ശാസ്ത്രോത്സവത്തിൻ്റെ സമാപന സമ്മേളനം എസ്. എൻ.ഹയർ സെക്കണ്ടറി സ്കൂളിൽ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി സമ്മാന വിതരണം …

ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു. എൽ.എഫ് സി. എച്ച്. എസ്. ന് ഓവറോൾ കിരീടം Read More »

എ ഡി എമ്മിൻ്റെ ആത്മഹത്യ : ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനവുമായി കോൺഗ്രസ്സ്

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ എ ഡി എം നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ രാജി വയ്ക്കണമെന്നും, കൊലപാതക കുറ്റത്തിന് കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനം നടത്തി. രാജീവ് ഗാന്ധി മന്ദിരത്തിൽ നിന്നും ആരംഭിച്ച പ്രകടനം ഠാണാവിൽ സമാപിച്ചു. കെ പി സി സി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് …

എ ഡി എമ്മിൻ്റെ ആത്മഹത്യ : ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനവുമായി കോൺഗ്രസ്സ് Read More »

വി. അമ്മത്രേസ്യായുടെ തിരുനാളിന് ഇരിഞ്ഞാലക്കുട രൂപത വികാരി ജനറാൾ ഫാ. വിൽസൺ ഈരത്തറ കൊടികയറ്റം നടത്തുന്നു

കോട്ടയ്ക്കൽ ആശ്രമഇടവകദേവാലയത്തിൽ വി. അമ്മത്രേസ്യായുടെ തിരുനാളിന് ഇരിഞ്ഞാലക്കുട രൂപത വികാരി ജനറാൾ ഫാ. വിൽസൺ ഈരത്തറ കൊടികയറ്റം നടത്തുന്നു. വികാരി ഫാ. ജെയ്ക്കബ് ഞെരിഞ്ഞാംപിള്ളി, അസി. വികാരി ഫാ. മേജോ ചക്കുംപീടിക, തിരുനാൾ കമ്മിറ്റി കൺവീനർ വിൽസൺ തെക്കിനിയത്ത്, കൈക്കാരന്മാരായ ജോയ് വിതയത്തിൽ, ഷാജു വിതയത്തിൽ എന്നിവർ സമീപം. https://www.youtube.com/@channel17.online

എടിഎം കൊള്ള; പ്രതികളെയും കൊണ്ട് മാപ്രാണത്ത് എത്തി പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി

ഇരിങ്ങാലക്കുട : മാപ്രാണം ബ്ലോക്ക് ജംഗ്ഷനിലുള്ള എസ്.ബി.ഐ.യുടെ എ.ടി.എം. മെഷീന്‍ തകര്‍ത്ത് പണം കവര്‍ന്ന സംഭവത്തില്‍ പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. കഴിഞ്ഞ മാസം 27 ന് പുലർച്ചെയാണ് അന്തർ സംസ്ഥാന സംഘം എടിഎം തകർത്ത് 35 ലക്ഷം രൂപയോളം കവർന്നത്. അഞ്ച് പ്രതികളെ വൻപോലീസ് സന്നാഹത്തോടെ ബസ്സിലാണ് ബുധനാഴ്ച നാല് മണിയോടെ മാപ്രാണത്ത് എത്തിച്ചത്. ഇവരിൽ ഇര്‍ഫാന്‍ (32), സാബിര്‍ ഖാന്‍ (26), മുഹമ്മദ് ഇക്രം (42) എന്നീ പ്രതികളെയാണ് പോലീസ് വണ്ടിയില്‍ നിന്നിറക്കി തെളിവെടുത്തത്. റൂറൽ …

എടിഎം കൊള്ള; പ്രതികളെയും കൊണ്ട് മാപ്രാണത്ത് എത്തി പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി Read More »

ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ -പൂതംക്കുളം റോഡ് നവീകരണം; എട്ടാം ക്ലാസ്സ് വിദ്യാർഥിക്ക് സ്‌കൂളില്‍ പോകാന്‍ ഏണി കയറി മതിൽ ചാടണം

കോട്ടൂരാൻ വീട്ടിൽ ചാക്കോയുടെ കുടുംബത്തിൻ്റെ ദുരിതം തുടരുന്നു ഇരിങ്ങാലക്കുട: ആല്‍ബിന് സ്‌കൂളില്‍ പോകാന്‍ ഏണി കയറി മതിൽ ചാടണം. ക്രൈസ്റ്റ് കോളജ് – പൂതംകുളം ജംഗ്ഷന്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമായി വീടിനു മുന്നിലെ റോഡ് പൊളിച്ചതോടെയാണ് ഈ ഗതി വന്നത്. ഠാണാ- കോളജ് ജംഗ്ഷൻ റോഡില്‍ കോട്ടൂരാന്‍ വീട്ടില്‍ പ്രവാസിയായിരുന്ന ചാക്കോയും ഭാര്യ റീനയും എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ ആല്‍ബിനും അടങ്ങുന്ന ഈ കുടുംബത്തിന് വീടിന് പുറത്തേക്കിറങ്ങണമെങ്കില്‍ ഏണി കയറി മതിലു ചാടേണ്ട അവസ്ഥയാണ് …

ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ -പൂതംക്കുളം റോഡ് നവീകരണം; എട്ടാം ക്ലാസ്സ് വിദ്യാർഥിക്ക് സ്‌കൂളില്‍ പോകാന്‍ ഏണി കയറി മതിൽ ചാടണം Read More »

ഇരിങ്ങാലക്കുട കൂടൽമാണിക്യം മ്യൂസിയം ആൻ്റ് ആർക്കൈവ്സിൻ്റെ ചരിത്ര സെമിനാറിന് തിരശ്ശീല വീണു

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട കൂടൽമാണിക്യം മ്യൂസിയം ആൻ്റ് ആർക്കൈവ്സിൻ്റെ ചരിത്ര സെമിനാറിന് തിരശ്ശീല വീണു.രണ്ട് ദിവസങ്ങളായി നടന്ന ആർക്കൈവ്സിൻ്റെ ചരിത്ര സെമിനാർ, ചരിത്രക്വിസ്, ആദരായണം എന്നീ പരിപാടികളുടെ സമാപന സമ്മേളനം ഇന്ന് വൈകീട്ട് ദേവസ്വം ചെയർമാൻ അഡ്വ. സി. കെ. ഗോപിയുടെ അദ്ധ്യക്ഷതയിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു. കേരള സർക്കാരിൻ്റെ ചലചിത്ര പിന്നണി ഗായക അവാർഡും …

ഇരിങ്ങാലക്കുട കൂടൽമാണിക്യം മ്യൂസിയം ആൻ്റ് ആർക്കൈവ്സിൻ്റെ ചരിത്ര സെമിനാറിന് തിരശ്ശീല വീണു Read More »

കാറളം ആലുംപറമ്പിലെ ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചതിൽ പ്രതിഷേധവുമായി കോൺഗ്രസ്സ്

ഡി സി സി സെക്രട്ടറി ആൻ്റോ പെരുമ്പിള്ളി സമരം ഉൽഘാടനം ചെയ്തു. ഇരിങ്ങാലക്കുട : കാറളം രണ്ടാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ,കാറളം ആലുംപറമ്പ് ജംഗ്ഷനിൽ വർഷങ്ങളായി നിലകൊള്ളുന്ന പ്രവർത്തന രഹിതമായ ഹൈമാസ്റ്റ് ലൈറ്റിൻ്റെ അറ്റകുറ്റപ്പണികൾ നടത്താൻ പോലും തയ്യാറാകാത്ത പഞ്ചായത്തിനെതിരെ കാറളം രണ്ടാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. ഡി സി സി സെക്രട്ടറി ആൻ്റോ പെരുമ്പിള്ളി സമരം ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് കൂടിയായ വാർഡ് മെമ്പർ ഇക്കാര്യത്തിൽ ഉടൻ പരിഹാരം …

കാറളം ആലുംപറമ്പിലെ ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചതിൽ പ്രതിഷേധവുമായി കോൺഗ്രസ്സ് Read More »

ഇരിങ്ങാലക്കുട നഗരസഭയ്ക്ക് പുതിയ ചെയർപേഴ്സൺ

നഗരസഭ 17-ാം വാർഡ് മഠത്തിക്കര മെമ്പർ മേരിക്കുട്ടി ജോയ് ആണ് പുതിയ ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഇരിങ്ങാലക്കുട നഗരസഭയ്ക്ക് പുതിയ ചെയർപേഴ്സൺ.നഗരസഭ 17-ാം വാർഡ് മഠത്തിക്കര മെമ്പർ മേരിക്കുട്ടി ജോയ് ആണ് പുതിയ ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ടത്. മുൻ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ രാജി വെച്ചതിനെ തുടർന്നാണ് ചെവ്വാഴ്ച്ച വീണ്ടും ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് നടന്നത്. ഇടത് പക്ഷത്തിൻ്റെ സ്ഥാനാർത്ഥിയായി കെ ആർ വിജയയും ബി ജെ പി സ്ഥാനാർത്ഥിയായി സ്മിതാ കൃഷ്ണകുമാറുമാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത് …

ഇരിങ്ങാലക്കുട നഗരസഭയ്ക്ക് പുതിയ ചെയർപേഴ്സൺ Read More »

കേരളത്തില്‍ രണ്ട് പുതിയ ചീവീടുകളെ കൂടി ക്രൈസ്റ്റ് കോളേജിലെ ഗവേഷകർ കണ്ടെത്തി

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ ഗവേഷകര്‍ കേരളത്തില്‍ നിന്നും രണ്ട് ഇനം ചീവീടുകളെ കൂടി കണ്ടെത്തി. ഈക്കാന്തസ് ഇന്‍ഡിക്കസ്, ഈക്കാന്തസ് ഹെന്റിയി എന്നീ ചീവീടുകളെയാണ് സംസ്ഥാനത്ത് നിന്നും ആദ്യമായി കണ്ടെത്തിയത്. പുല്‍ച്ചാടികളും, വിവിധയിനം ചീവീടുകളും ഉള്‍പ്പെടുന്ന ഓര്‍ഡര്‍ ഓര്‍ത്തോപ്റ്റീറയിലെ ഈക്കാന്തിഡേ കുടുംബത്തില്‍പ്പെട്ടവയാണ് ഇവ. ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിലെ ഗവേഷണ വിദ്യാര്‍ഥിനിയായ ഇ.സ്. തസ്‌നിം, ഗവേഷണ മേധാവിയും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. സി. ബിജോയ്, ഡോ. ധനീഷ് ഭാസ്‌കര്‍ (ഐയുസിഎന്‍, ഗ്രാസ്‌ഹോപ്പര്‍ സ്‌പെഷ്യലിസ്റ്റ്,കെയര്‍ എര്‍ത്ത് ട്രസ്ട്, …

കേരളത്തില്‍ രണ്ട് പുതിയ ചീവീടുകളെ കൂടി ക്രൈസ്റ്റ് കോളേജിലെ ഗവേഷകർ കണ്ടെത്തി Read More »

പുല്ലൂർ ലോക്കൽ സമ്മേളനത്തിന്റെ പതാകദിനം പുല്ലൂർ ബ്രാഞ്ചിൽ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : സിപിഎം 24- പാർട്ടി കോൺഗ്രസിന്റെ ഭാഗമായി 2024 ഒക്ടോബർ 20. 21. പുല്ലൂർ ലോക്കൽ സമ്മേളനത്തിന്റെ പതാകദിനം പുല്ലൂർ ബ്രാഞ്ചിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് പുല്ലൂർ ക്ഷീരോൽപാദക സഹകരണ സംഘം ( രജിസ്റ്റർ നമ്പർ 132) പ്രസിഡണ്ടും ലോക്കൽ കമ്മിറ്റി അംഗവുമായ ദിവാകരൻ കുണ്ടിൽസംസാരിക്കുന്നു. https://www.youtube.com/@channel17.online

ആചാരത്തനിമയിൽ കരുവന്നൂർ വെട്ടുകുന്നത്തുകാവ് ക്ഷേത്രത്തിൽ പോത്തോട്ടോണം ; വിവിധ ദേശങ്ങളിൽ നിന്നായി ഇത്തവണ പോത്തോട്ടോണത്തിൽ പങ്കെടുത്തത് ആറ് സംഘങ്ങൾ

ഇരിങ്ങാലക്കുട: ആചാരത്തനിമയോടെ കരുവന്നൂർ വെട്ടുകുന്നത്തുകാവ് ക്ഷേത്രത്തിൽ പോത്തോട്ടോണം. .കാര്‍ഷികാഭിവൃദ്ധിക്കും കന്നുകാലികളുടെ സംരക്ഷണത്തിനുമായി കാര്‍ഷിക ഉത്സവത്തിന്റെ ഭാഗമായാണ് ചടങ്ങ് നടത്തുന്നത്.ഏഴ് ദിവസം മുമ്പ് ക്ഷേത്രത്തില്‍ പോത്തുകള്‍ക്കായി പ്രത്യേകം പൂജ നടത്തി വ്രതമെടുത്ത് പോത്തിനെ മൂളിക്കുക എന്ന ചടങ്ങോടുകൂടിയാണ് ഈ ആഘോഷം തുടങ്ങുന്നത്. ഏഴു ദിവസത്തെ ചിട്ടയായ വ്രതത്തിനുശേഷം കര്‍ഷകര്‍ പോത്തുകളുമായി ക്ഷേത്രത്തില്‍ എത്തും. വിവിധ ദേശങ്ങളില്‍ നിന്നെത്തിയ പോത്തുകള്‍ ദേവിക്ക് മുന്നില്‍ ആര്‍ത്തോട്ടത്തിനുശേഷമാണ് പോത്തോട്ടത്തില്‍ പങ്കെടുക്കുക. പോത്തോട്ടക്കല്ലില്‍ പഴയകാലത്തിന്റെ കാര്‍ഷികോത്പന്നത്തിന്റെ പ്രതീകമെന്ന നിലയ്ക്ക് നെല്ലിന്‍കറ്റ കൊണ്ടുവെയ്ക്കും. പോത്തുകളുടെ ശക്തി …

ആചാരത്തനിമയിൽ കരുവന്നൂർ വെട്ടുകുന്നത്തുകാവ് ക്ഷേത്രത്തിൽ പോത്തോട്ടോണം ; വിവിധ ദേശങ്ങളിൽ നിന്നായി ഇത്തവണ പോത്തോട്ടോണത്തിൽ പങ്കെടുത്തത് ആറ് സംഘങ്ങൾ Read More »

ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻഡ് ആർക്കൈവ്സ് വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം ഹയർ എഡ്യൂക്കേഷൻ കൗൺസിൽ വൈസ് ചെയർമാൻ ഡോ.രാജൻ ഗുരുക്കൾ നിർവഹിച്ചു

2024 ഒക്ടോബർ 14, 15 തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നടക്കുന്ന ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻ്റ് ആർക്കൈവ്സ് വാർഷികാഘോഷം, ചരിത്ര സെമിനാർ, ചരിത്ര ക്വിസ് എന്നീ പരിപാടികളുടെ ഉദ്ഘാടനം ഹയർ എഡൂക്കേഷൻ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ അഡ്വ. സി. കെ. ഗോപി. അദ്ധ്യക്ഷത വഹിച്ചു. ഡോ.സി.സി. ബാബു മുഖ്യ പ്രഭാഷണം നടത്തി. ലാറ്റിനമേരിക്കൻ കരീബിയൻ ട്രേഡ് കൗൺസിൽ ഗുഡ് വിൽ അംബാസഡറായ ഐ. സി. എൽ. …

ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻഡ് ആർക്കൈവ്സ് വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം ഹയർ എഡ്യൂക്കേഷൻ കൗൺസിൽ വൈസ് ചെയർമാൻ ഡോ.രാജൻ ഗുരുക്കൾ നിർവഹിച്ചു Read More »

ഇരിങ്ങാലക്കുട സ്പെഷ്യൽ സബ് ജയിലിൽ തൈകൾ നട്ട് വിദ്യാർത്ഥിനികൾ

ഇരിഞ്ഞാലക്കുട: സെന്റ് ജോസഫ്സ്‌ ഓട്ടോണോമസ് കോളേജിലെ സാമൂഹ്യ പ്രവർത്തന വിഭാഗത്തിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനികളായ ശ്രീനന്ദന, അതിര, മഞ്ജു, എൽബിറ, സച്ചിനെ എന്നിവർ ഇരിഞ്ഞാലക്കുട സ്പെഷ്യൽ സബ്ജയിൽ എസ് ഐ അജയകുമാർ. യു. ന്റെ നേതൃത്വത്തിൽ ‘നേച്ചർസ് സംക്ച്വരി ‘ എന്ന ആശയത്തിൽ ജയിൽ പരിസരത്തു വിവിധയിനം ചെടികൾ, പച്ചക്കറി തൈകൾ നട്ടു. https://www.youtube.com/@channel17.online

ഗായത്രി മനോജ്‌ സെൻ്റ്. ജോസഫ്സ് കോളേജ് യൂണിയൻ ചെയർപേഴ്സൺ

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ 2024-25 അധ്യയന വർഷത്തെ കലാലയ യൂണിയൻ തിരഞ്ഞെടുപ്പ് നടന്നു. മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥിനി ഗായത്രി മനോജ്‌ ചെയർ പേഴ്സൺ ആയി വിജയിച്ചു. വൈസ് ചെയർ പേഴ്സൺ ആയി മൂന്നാം വർഷ ബികോം വിദ്യാർത്ഥിനി ഏഞ്ചലിൻ സണ്ണി തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനി കുമാരി നെൽസ ജോയ് ജനറൽ സെക്രട്ടറിയായും ജോയിന്റ് സെക്രട്ടറിയായി മൂന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനി ആതിര എസ്. ജെ യും വിജയിച്ചു. UUC …

ഗായത്രി മനോജ്‌ സെൻ്റ്. ജോസഫ്സ് കോളേജ് യൂണിയൻ ചെയർപേഴ്സൺ Read More »

“സമസ്ത 2024 – 2025”

ഇരിങ്ങാലക്കുട:- ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് (ഓട്ടോണമസ്) കോളജിലെ സാമൂഹ്യ പ്രവർത്തന വിഭാഗം അസ്സോസ്സിയേഷൻ”സമസ്ത 2024-25 ” ന് അരങ്ങേറ്റം കുറിച്ചു. കോളേജിലെ ആദ്യ വർഷ സാമൂഹ്യ പ്രവർത്തന വിഭാഗത്തിലെ പൂർവ്വ വിദ്യാർത്ഥിയും,തൃശൂർ ജില്ലാ കോടതിയിലെ അഭിഭാഷകയും ആയ അഡ്വ. ബെറ്റ്സി റാഫേൽ ഈ ചടങ്ങ് ഉദ്ഘടനം ചെയ്തു. കൂടാതെ സമസ്ത 2024-25 അദ്ധ്യായന വർഷത്തിലെ കമ്മിറ്റി ഭാരവാഹികൾ ചുമതല എറ്റെടുത്തു . ഈ പ്രസ്തുത ചടങ്ങിൽ കോളേജ് സെൽഫ് ഫിനാൻസിങ് കോർഡിനേറ്റർ ഡോ.സിസ്റ്റർ റോസ് ബാസ്റ്റ്യൻ, ഡിപ്പാർട്മെന്റ് …

“സമസ്ത 2024 – 2025” Read More »

സജീവ് രാമചന്ദ്രന് 2024 ലെ പിനാക്കിൾ അവാർഡ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടക്കാരൻ സജീവ് രാമചന്ദ്രന് 2024 ലെ പിനാക്കിൾ അവാർഡ്. യു എസ് എ കാലിഫോർണിയയിലെ സിസ്കോ നെറ്റ്‌വർക്ക് ഡയറക്ടർ ആയ സജീവ് രാമചന്ദ്രന് 2024ലെ പിനാക്കൾ വാർഡ് ലഭിച്ചു. https://www.youtube.com/@channel17.online

പോള്‍ ടി.ജോണ്‍ തട്ടില്‍ വോളി ടൂർണമെൻ്റ് : സെൻ്റ് ജോസഫ്സ് ജേതാക്കൾ

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് കോളേജിന്‍റെ നേതൃത്വത്തില്‍ നടത്തിയ പോള്‍ ടി.ജോണ്‍ തട്ടില്‍ മെമ്മോറിയല്‍ അഖില കേരള ഇന്‍റര്‍ കൊളേജിയറ്റ് വനിതാ വോളിബോള്‍ ടൂര്‍ണമെന്‍റില്‍ ഇരിഞ്ഞാലക്കുട സെൻ്റ് ജോസഫ്സ് കോളേജ് ചാമ്പ്യന്മാരായി. ടൂർണമെന്‍റിലെ ഫൈനലിൽ സെൻ്റ് ജോസഫ്സ് കോളേജ്, പാലാ അൽഫോൻസാ കോളേജിനെ നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക് (സ്കോര്‍ : 25-14, 25-18, 25-17) തോല്‍പ്പിച്ചാണ് ചാമ്പ്യന്മാരായത്. സമ്മാനദാനം കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോക്ടർ കെ പ്രദീപ് കുമാർ നിർവഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സിസ്റ്റര്‍ ബ്ലെസ്സി അധ്യക്ഷത …

പോള്‍ ടി.ജോണ്‍ തട്ടില്‍ വോളി ടൂർണമെൻ്റ് : സെൻ്റ് ജോസഫ്സ് ജേതാക്കൾ Read More »

error: Content is protected !!