Channel 17

live

channel17 live

irijalakuda

ഇരിങ്ങാലക്കുട സ്പെഷ്യൽ സബ് ജയിലിൽ തൈകൾ നട്ട് വിദ്യാർത്ഥിനികൾ

ഇരിഞ്ഞാലക്കുട: സെന്റ് ജോസഫ്സ്‌ ഓട്ടോണോമസ് കോളേജിലെ സാമൂഹ്യ പ്രവർത്തന വിഭാഗത്തിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനികളായ ശ്രീനന്ദന, അതിര, മഞ്ജു, എൽബിറ, സച്ചിനെ എന്നിവർ ഇരിഞ്ഞാലക്കുട സ്പെഷ്യൽ സബ്ജയിൽ എസ് ഐ അജയകുമാർ. യു. ന്റെ നേതൃത്വത്തിൽ ‘നേച്ചർസ് സംക്ച്വരി ‘ എന്ന ആശയത്തിൽ ജയിൽ പരിസരത്തു വിവിധയിനം ചെടികൾ, പച്ചക്കറി തൈകൾ നട്ടു. https://www.youtube.com/@channel17.online

ഗായത്രി മനോജ്‌ സെൻ്റ്. ജോസഫ്സ് കോളേജ് യൂണിയൻ ചെയർപേഴ്സൺ

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ 2024-25 അധ്യയന വർഷത്തെ കലാലയ യൂണിയൻ തിരഞ്ഞെടുപ്പ് നടന്നു. മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥിനി ഗായത്രി മനോജ്‌ ചെയർ പേഴ്സൺ ആയി വിജയിച്ചു. വൈസ് ചെയർ പേഴ്സൺ ആയി മൂന്നാം വർഷ ബികോം വിദ്യാർത്ഥിനി ഏഞ്ചലിൻ സണ്ണി തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനി കുമാരി നെൽസ ജോയ് ജനറൽ സെക്രട്ടറിയായും ജോയിന്റ് സെക്രട്ടറിയായി മൂന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനി ആതിര എസ്. ജെ യും വിജയിച്ചു. UUC …

ഗായത്രി മനോജ്‌ സെൻ്റ്. ജോസഫ്സ് കോളേജ് യൂണിയൻ ചെയർപേഴ്സൺ Read More »

“സമസ്ത 2024 – 2025”

ഇരിങ്ങാലക്കുട:- ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് (ഓട്ടോണമസ്) കോളജിലെ സാമൂഹ്യ പ്രവർത്തന വിഭാഗം അസ്സോസ്സിയേഷൻ”സമസ്ത 2024-25 ” ന് അരങ്ങേറ്റം കുറിച്ചു. കോളേജിലെ ആദ്യ വർഷ സാമൂഹ്യ പ്രവർത്തന വിഭാഗത്തിലെ പൂർവ്വ വിദ്യാർത്ഥിയും,തൃശൂർ ജില്ലാ കോടതിയിലെ അഭിഭാഷകയും ആയ അഡ്വ. ബെറ്റ്സി റാഫേൽ ഈ ചടങ്ങ് ഉദ്ഘടനം ചെയ്തു. കൂടാതെ സമസ്ത 2024-25 അദ്ധ്യായന വർഷത്തിലെ കമ്മിറ്റി ഭാരവാഹികൾ ചുമതല എറ്റെടുത്തു . ഈ പ്രസ്തുത ചടങ്ങിൽ കോളേജ് സെൽഫ് ഫിനാൻസിങ് കോർഡിനേറ്റർ ഡോ.സിസ്റ്റർ റോസ് ബാസ്റ്റ്യൻ, ഡിപ്പാർട്മെന്റ് …

“സമസ്ത 2024 – 2025” Read More »

സജീവ് രാമചന്ദ്രന് 2024 ലെ പിനാക്കിൾ അവാർഡ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടക്കാരൻ സജീവ് രാമചന്ദ്രന് 2024 ലെ പിനാക്കിൾ അവാർഡ്. യു എസ് എ കാലിഫോർണിയയിലെ സിസ്കോ നെറ്റ്‌വർക്ക് ഡയറക്ടർ ആയ സജീവ് രാമചന്ദ്രന് 2024ലെ പിനാക്കൾ വാർഡ് ലഭിച്ചു. https://www.youtube.com/@channel17.online

പോള്‍ ടി.ജോണ്‍ തട്ടില്‍ വോളി ടൂർണമെൻ്റ് : സെൻ്റ് ജോസഫ്സ് ജേതാക്കൾ

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് കോളേജിന്‍റെ നേതൃത്വത്തില്‍ നടത്തിയ പോള്‍ ടി.ജോണ്‍ തട്ടില്‍ മെമ്മോറിയല്‍ അഖില കേരള ഇന്‍റര്‍ കൊളേജിയറ്റ് വനിതാ വോളിബോള്‍ ടൂര്‍ണമെന്‍റില്‍ ഇരിഞ്ഞാലക്കുട സെൻ്റ് ജോസഫ്സ് കോളേജ് ചാമ്പ്യന്മാരായി. ടൂർണമെന്‍റിലെ ഫൈനലിൽ സെൻ്റ് ജോസഫ്സ് കോളേജ്, പാലാ അൽഫോൻസാ കോളേജിനെ നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക് (സ്കോര്‍ : 25-14, 25-18, 25-17) തോല്‍പ്പിച്ചാണ് ചാമ്പ്യന്മാരായത്. സമ്മാനദാനം കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോക്ടർ കെ പ്രദീപ് കുമാർ നിർവഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സിസ്റ്റര്‍ ബ്ലെസ്സി അധ്യക്ഷത …

പോള്‍ ടി.ജോണ്‍ തട്ടില്‍ വോളി ടൂർണമെൻ്റ് : സെൻ്റ് ജോസഫ്സ് ജേതാക്കൾ Read More »

ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ പട്ടികജാതി വികസന ഓഫീസ് നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ ബൈജു കുറ്റിക്കാടൻ ഉദ്ഘാടനം നിർവഹിച്ചു ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി സി ഷിബിൻ അധ്യക്ഷനായിരുന്നു. പട്ടികജാതി പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമം,പട്ടികജാതി വികസന വകുപ്പ് നൽകുന്ന മറ്റ് നിയമാധിഷ്ഠിത സേവനങ്ങൾ എന്നിവയെ കുറിച്ചായിരുന്നു ക്ലാസ്. പട്ടികജാതി വിഭാഗത്തിൽ പെടുന്ന ആളുകൾക്ക് സൗജന്യമായി ലഭിക്കുന്ന നിയമ സംരക്ഷണത്തെക്കുറിച്ചും സൗജന്യ നിയമസേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളെ കുറിച്ചും വിശദമായ …

ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു Read More »

മഹിള കോൺഗ്രസ് ബ്ലോക്ക്‌ ഏകദിന ക്യാമ്പ്

ഇരിങ്ങാലക്കുട: മഹിള കോൺഗ്രസ് ബ്ലോക്ക്‌ തല ഏകദിന ക്യാമ്പ് ‘സാഹാസ്’ ജില്ലാ പ്രസിഡന്റ് ടി. നിർമല ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് മോളി ജേക്കബ് അധ്യക്ഷത വഹിച്ചു.ഡി സി സി സെക്രട്ടറി സോണിയ ഗിരി, മഹിള കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷീന ഹരിദാസ്, സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത്, ജില്ലാ സെക്രട്ടറിമാരായ അംബുജം രാജൻ, രഞ്ജിനി ശ്രീകുമാർ, കാട്ടൂർ ബ്ളോക് പ്രസിഡന്റ് ഗീത മനോജ്, കോൺഗ്രസ് ബ്ളോക് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, മണ്ഡലം പ്രസിഡന്റ് സി.എസ്.അബ്ദുൽ ഹഖ്, …

മഹിള കോൺഗ്രസ് ബ്ലോക്ക്‌ ഏകദിന ക്യാമ്പ് Read More »

രോഗം മാറാൻ ദുരിതം മാറാൻ മന്ത്രവാദംസി.സി.ടി.വി ചതിച്ചു ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട: മന്ത്രവാദത്തിലൂടെ ശത്രുദോഷം മാറ്റാമെന്നു പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസ്സിലെ പ്രതി ചേർപ്പ് കോടന്നൂർ സ്വദേശി ചിറയത്ത് വീട്ടിൽ റാഫിയെ(51 വയസ്സ്) തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷിൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ അനീഷ് കരീം അറസ്റ്റു ചൊയ്തു. ഇരിങ്ങാലക്കുട സ്വദേശിയായ പ്രവാസിയിൽ നിന്ന് മാത്രം മൂന്നര ലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തിട്ടുണ്ട് .. രോഗബാധിതരെ കണ്ടെത്തി വീടിൻ്റെയും വസ്തുവിൻ്റെയും ദോഷങ്ങളാണ് രോഗത്തിന് കാരണമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്ന ഇയാൾ പിന്നീട് ഉടമകൾ അറിയാതെ …

രോഗം മാറാൻ ദുരിതം മാറാൻ മന്ത്രവാദംസി.സി.ടി.വി ചതിച്ചു ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ Read More »

സമസ്ത 2024 – 2025

അഡ്വ. ബെറ്റ്സി റാഫേൽ ഈ ചടങ്ങ് ഉദ്ഘടനം ചെയ്തു. ഇരിങ്ങാലക്കുട:- ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് (ഓട്ടോണമസ്) കോളജിലെ സാമൂഹ്യ പ്രവർത്തന വിഭാഗം അസ്സോസ്സിയേഷൻ”സമസ്ത 2024-25 ” ന് അരങ്ങേറ്റം കുറിച്ചു. കോളേജിലെ ആദ്യ വർഷ സാമൂഹ്യ പ്രവർത്തന വിഭാഗത്തിലെ പൂർവ്വ വിദ്യാർത്ഥിയും,തൃശൂർ ജില്ലാ കോടതിയിലെ അഭിഭാഷകയും ആയ അഡ്വ. ബെറ്റ്സി റാഫേൽ ഈ ചടങ്ങ് ഉദ്ഘടനം ചെയ്തു. കൂടാതെ സമസ്ത 2024-25 അദ്ധ്യായന വർഷത്തിലെ കമ്മിറ്റി ഭാരവാഹികൾ ചുമതല എറ്റെടുത്തു . ഈ പ്രസ്തുത ചടങ്ങിൽ കോളേജ് …

സമസ്ത 2024 – 2025 Read More »

പോള്‍ ടി.ജോണ്‍ തട്ടില്‍ വോളി ടൂര്‍ണമെന്‍റെ

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്‍റെ.ജോസഫ്സ് നടത്തുന്ന പോള്‍ ടി.ജോണ്‍ തട്ടില്‍ മെമ്മോറിയല്‍ 34 മത് അഖില കേരള ഇന്‍റര്‍ കൊളേജിയറ്റ് വനിതാ വോളിബോള്‍ ടൂര്‍ണമെന്‍റിന്റെ ഉത്ഘാടനം മുന്‍ അന്ധര്‍ദ്ധേശീയ ഫുഡ്ബോള്‍ താരവും കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌മായ യൂ. ഷറഫലി നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ബ്ലെസ്സി അധ്യക്ഷത വഹിച്ചു. വർഷങ്ങളായി സെന്റ് ജോസഫ്സ് കോളേജ് സംഘടിപ്പിക്കുന്ന ഈ ടൂർണമെന്‍റില്‍ കേരളത്തിലെ ഏറ്റവും മികച്ച വനിത വോളിബാൾ ടീമുകള്‍ പങ്കെടുക്കുന്നു. തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ …

പോള്‍ ടി.ജോണ്‍ തട്ടില്‍ വോളി ടൂര്‍ണമെന്‍റെ Read More »

അന്തരാഷ്ട്ര ഗണിത പുരസ്കാരം

ഇരിങ്ങാലക്കുട ക്രൈസ്റ് കലാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായ ടി. എം. രാമചന്ദ്രൻ അന്താരാഷ്ട്ര പുരസ്കാരത്തിന് അർഹനായി. ഗണിതശാസ്ത്ര ലോകത്തിന് പ്രത്യേകിച്ച് വേദിക് മാത്തമാറ്റിക്സിൻ്റെ ശാഖയിൽ അദ്ദേഹം നൽകിയ സംഭാവനകളെ കണക്കിലെടുത്തുകൊണ്ടാണ് , യൂണിവേഴ്സൽ റെക്കോർഡ് ബുക്ക്സ് ( യു ആർ ബി) അന്താരാഷ്ട്ര പുരസ്കാരം ‘ബെസ്റ്റ് മാത്തമാറ്റിഷൻ ഓഫ് ദ ഇയർ 2024‘ അവാർഡ് ഇദ്ദേഹത്തിന് നൽകിയത്. ഗണിതശാസ്ത്രലോകത്തിൽ തൻ്റെതായ വ്യക്തിമുദ്ര പതിച്ചിച്ചു കൊണ്ടാണ് അദ്ദേഹത്തിൻ്റെ ഈ പുരസ്‌കാരനേട്ടം. ഒക്ടോബർ 5-ാം തിയതി ബുധനാഴ്ച്ച ക്രൈസ്റ്റ് കോളേജിൽ വച്ച് …

അന്തരാഷ്ട്ര ഗണിത പുരസ്കാരം Read More »

യങ്ങ് കമ്യൂണിക്കേറ്റേഴ്സ് ക്ലബ് ഉദ്ഘാടനവും പി ആർ സി ഐ യു മായുള്ള ധാരണാപത്രം ഒപ്പുവയ്ക്കലും ക്രൈസ്റ്റ് കോളേജിൽ

ഇരിങ്ങാലക്കുട: പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ (പിആർസിഐ) കോളേജ് വിദ്യാർഥികൾക്കായി രൂപീകരിച്ച സംഘടനയായ ‘യങ് കമ്മ്യൂണിക്കേറ്റേഴ്സ് ക്ലബ്ബി’ന്റെ (വൈസിസി) ക്രൈസ്റ്റ് കോളേജ് ഘടകത്തിൻ്റെ പ്രവർത്തനോൽഘാടനവും പബ്ലിക് റിലേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുമായുള്ള ധാരണാപത്രം ഒപ്പുവയ്ക്കലും ക്രൈസ്റ്റ് സെമിനാർ ഹാളിൽ വച്ചു നടന്നു. വിദ്യാർത്ഥികൾ ഭാരവാഹികളായി നയിക്കുന്ന വൈ സി സി യുടെ മൂന്നാമത് ഇൻഡക്ഷൻ പ്രോഗ്രാമും ഇതിനോടൊപ്പമായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ സത്യപ്രതിജ്ഞ ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസ്അധ്യക്ഷനായിരുന്നു. ഇംഗ്ലീഷ് വിഭാഗം മേധാവി …

യങ്ങ് കമ്യൂണിക്കേറ്റേഴ്സ് ക്ലബ് ഉദ്ഘാടനവും പി ആർ സി ഐ യു മായുള്ള ധാരണാപത്രം ഒപ്പുവയ്ക്കലും ക്രൈസ്റ്റ് കോളേജിൽ Read More »

കെ എസ് ആർ ടി സി ബസിൽ കാർ ഇടിച്ച് ഇരിങ്ങാലക്കുട സ്വദേശിയായ യുവാവ് മരിച്ചു

ഇരിങ്ങാലക്കുട സ്വദേശി പെരുമ്പാല രാമചന്ദ്രൻ സതീരത്നം ദമ്പതികളുടെ മകൻ സരീഷ് (40) അന്തരിച്ചത്. ദുബൈയിൽ അക്കൗണ്ടൻ്റായിരുന്നു. മൂന്നു ദിവസം മുൻപാണ് നാട്ടിൽ എത്തിയത്. കൊല്ലാം ചാത്തനൂരിരുള്ള ഭാര്യ വീട്ടിലേക്ക് പോയതായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 7.30 ന് പോളയത്തോട് വച്ചാണ് അപകടം നടന്നത്. അപകടത്തിൽ ബസിൻ്റെ ടയർ പൊട്ടിതെറിച്ചു. അര മണിക്കൂറോളം കാറിൽ കുടുങ്ങിയ സരീഷിനെ ഏറെ ശ്രമകരമായാണ് പുറത്തെടുത്തത്.ഭാര്യ: മഞ്ചുഷ ആയുർവേദ ഡോക്ടറാണ്.മകൻ: ഘനശ്യാം. https://www.youtube.com/@channel17.online

വൈക്കം മുഹമ്മദ് ബഷീർ നവോത്ഥാന കാലഘട്ടത്തിലെ ധീരനായകഥാകാരൻ ഡോ.എൻ ആർ ഗ്രാമപ്രകാശ്

ഇരിങ്ങാലക്കുട : മനുഷ്യത്വത്തിൻ്റെ ഗാഥകളെഴുതിയ വിശ്വ കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് എഴുത്തുകാരനും ചിന്തകനുമായ ഡോ.എൻ.ആർ.ഗ്രാമ പ്രകാശ് അഭിപ്രായപ്പെട്ടു’.നവോത്ഥാന ഗന്ധമുൾക്കൊണ്ടു വളർന്ന ബഷീർ ഒരു സമുദായത്തിൻ്റെയോ മതത്തിൻ്റെയോ കഥയല്ല മനുഷ്യരുടെ കഥയാണ് എഴുതിയതു്.അവരെല്ലാം നവോത്ഥാനത്തിൻ്റെ പ്രതീകങ്ങളായിരുന്നു. വെളിച്ചത്തിനെന്തിനു വെളിച്ചം എന്നു പറയാൻ അത്തരം കഥാപാത്രങ്ങൾക്കെ കഴിയൂവെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു.ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ ബഷീൻ്റെ നോവൽ ബാല്യകാലസഖിയുടെ എൺപതാം വാർഷികാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിആർസി ഡയറക്ടർ കെ.ആർ.സത്യപാലൻ അദ്ധ്യക്ഷത വഹിച്ചു.ഡോ. ഷഹൻഷ.പി.ആർ. ബഷീർ പ്രഭാഷണം …

വൈക്കം മുഹമ്മദ് ബഷീർ നവോത്ഥാന കാലഘട്ടത്തിലെ ധീരനായകഥാകാരൻ ഡോ.എൻ ആർ ഗ്രാമപ്രകാശ് Read More »

കെ.വി. ചന്ദ്രൻ ചരമ വാർഷികത്തിൽ ആയൂർവേദ ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : കലാ- സാംസ്കാരിക സാമൂഹ്യ പൊതുരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന കെ.വി. ചന്ദ്രൻ വാരിയരുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് മുൻസിപ്പൽ ടൗൺ ഹാളിൽ നടന്നആയൂർവ്വേദ മെഡിക്കൽ ക്യാമ്പ് അഷ്ടവൈദ്യൻ ഇ.ടി. ദിവാകരൻ മൂസ്സ് ഉദ്ഘാടനം ചെയ്തു . അനുസ്മരണ സമിതി ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു . യു. പ്രദീപ് മേനോൻ , എ. എസ്. സതീശൻ , എ.സി. സുരേഷ് , പി നന്ദകുമാർ , നന്ദു വാര്യർ എന്നിവർ സംബന്ധിച്ചു. തുടർന്ന് ഡോക്ടർമാരായ ഇ.ടി. ദിവാകരൻ …

കെ.വി. ചന്ദ്രൻ ചരമ വാർഷികത്തിൽ ആയൂർവേദ ക്യാമ്പ് നടത്തി Read More »

യന്തി ദിനാചരണവും സ്മൃതി സംഗമവും നടത്തി

ഇരിങ്ങാലക്കുട: ഗാന്ധി ദർശൻ വേദി നിയോജക മണ്ഡലം കമ്മിറ്റി ഗാന്ധിജയന്തി ദിനാചരണവും ,സ്മൃതി സംഗമവും നടത്തി. റെസ്റ്റ് ഹൗസ് വളപ്പിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന ഗാന്ധിസ്മൃതി സംഗമത്തിൽ സെക്രട്ടറി എ.സി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് ചെയർമാൻ പി.കെ. ജിനൻ, എം.സനൽകുമാർ, കെ. വേലായുധൻ, പവിത്രൻ, സി. എസ്. ഉണ്ണികൃഷ്ണൻ , പ്രിൻസ് എന്നിവർ പ്രസംഗിച്ചു. https://www.youtube.com/@channel17.online

നിരാഹാരസമരം തുടങ്ങി

ഇരിങ്ങാലക്കുട : ടൗൺ പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നും കൈയ്യേറ്റങ്ങൾ ഒഴിവാക്കി പെരുംതോട് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഗാന്ധി ജയന്തി ദിനത്തിൽ ക്രൈസ്റ്റ് നഗർ റെസിഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നിരാഹാരസമരം തുടങ്ങി. പ്രതീക്ഷാഭവൻ റോഡിന് സമീപമത്തായി ആരംഭിച്ച എകദിന നിരാഹാര സമരം പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. വികസനമെന്നാൽ റോഡ് – കെട്ടിട നിർമ്മാണം മാത്രമാണെന്ന ഭരണാധികാരികളുടെ വികലമായ വികസനനയത്തിൻ്റെ ഉദാഹരണമാണ് പ്രദേശത്ത് ദൃശ്യമാകുന്നതെന്ന് സി ആർ നീലകണ്ഠൻ പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് തോംസൺ …

നിരാഹാരസമരം തുടങ്ങി Read More »

നീന്തൽ മേള – അവിട്ടത്തൂർ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇരിങ്ങാലക്കുട : വിദ്യാഭ്യാസ ഉപജില്ല നീന്തൽ മത്സരത്തിൽ 166 പോയൻ്റ് നേടി അവിട്ടത്തൂർ എൽ . ബി. എസ്.എം. ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി 97 പോയൻ്റോടെ എടതിരിഞ്ഞി എച്ച്. ഡി. പി. എസ്. ഹയർ സെക്കണ്ടറി സ്കൂളും, 91 പോയൻ്റോടെ ഡോൺ ബോസ്കോ എച്ച് എസ്. എസ്. ഉം യഥാക്രമം രണ്ടും , മൂന്നും സ്ഥാനം നേടി. തുടർച്ചയായി 58-ാം തവണയാണ് അവിട്ടത്തൂർ സ്കൂൾ ജേതാക്കളാകുന്നത്. ഡോൺ ബോസ്കോ സ്കൂൾ സ്വമ്മിങ്ങ് പൂളിലാണ് …

നീന്തൽ മേള – അവിട്ടത്തൂർ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് Read More »

ഇരങ്ങാലക്കുട മെട്രോ ആശുപതിയിൽ ആരംഭിച്ച വയോജന ക്ലിനിക്കിന്റെ ഉദ്ഘാടനം മെട്രോ ആശുപത്രി മാനേജിങ് ഡയറക്ടർ ഡോക്ടർ എം ആർ രാജീവ് നിർവഹിച്ചു

അന്തരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് ഐ എം എ കേരള ഘടകത്തിൻ്റെ ആഹ്വാനം അനുസരിച്ച് ഇരങ്ങാലക്കുട മെട്രോ ആശുപതിയിൽ ആരംഭിച്ച വയോജന ക്ലിനിക്കിന്റെ ഉദ്ഘാടനം മെട്രോ ആശുപത്രി മാനേജിങ് ഡയറക്ടർ ഡോക്ടർ എം ആർ രാജീവ് നിർവഹിച്ചു. ഐ എം എ ഇരിഞ്ഞാലക്കുട യൂണിറ്റ് പ്രസിഡണ്ട് ഡോക്ടർ ഉഷാകുമാരി അധ്യക്ഷത വഹിച്ചു.വയോജനങ്ങൾ അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അവർക്കുവേണ്ട കരുതലും പരിചരണവും ശുശ്രൂഷയും നൽകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും IMA IMAGE തൃശൂർ ജില്ലാ കോ ഓർഡിനേറ്റർ ഡോക്ടർ ഹരീന്ദ്രനാഥ് പ്രഭാഷണം നടത്തി.മാനേജർ …

ഇരങ്ങാലക്കുട മെട്രോ ആശുപതിയിൽ ആരംഭിച്ച വയോജന ക്ലിനിക്കിന്റെ ഉദ്ഘാടനം മെട്രോ ആശുപത്രി മാനേജിങ് ഡയറക്ടർ ഡോക്ടർ എം ആർ രാജീവ് നിർവഹിച്ചു Read More »

error: Content is protected !!