Channel 17

live

channel17 live

irijalakuda

മാമ്പുഴ കുമാരൻ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : പ്രശസ്ത സാഹിത്യ നിരൂപകനും പ്രഭാഷകനും ഗ്രന്ഥകാരനുമായിരുന്ന പ്രൊഫ. മാമ്പുഴ കുമാരന്റെ നിര്യാണത്തിൽ ശക്തി സാംസ്ക്കാരിക വേദി അനുസ്മരണ സമ്മേളനം നടത്തി. പ്രസിഡണ്ട് ഉണ്ണിക്കൃഷ്ണൻ കിഴുത്താനി അദ്ധ്യക്ഷത വഹിച്ചു. വി. ആർ. രഞ്ജിത്ത്, കെ. ഹരി, എ. സി. സുരേഷ്, വി. കെ. ശ്രീധരൻ, കാറളം രാമചന്ദ്രൻ നമ്പ്യാർ, വേണു . ജി. വാര്യർ എന്നിവർ പ്രസംഗിച്ചു. https://www.youtube.com/@channel17.online

മണ്ണുതുരക്കുന്ന യന്ത്രത്തിൽ സ്കൂട്ടർ ഇടിച്ച് യുവാവ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : തിരുവനന്തപുരത്ത് രാത്രി നിർത്തിയിട്ടിരുന്ന സ്കൂട്ടർ ഇടിച്ചുകയറി പുല്ലൂരിൽ ഉള്ള കട ഉടമ മരണപ്പെട്ടു. റിഫ്രാക്ടറുകളും സിഗ്നൽ ലൈറ്റുകളും മറ്റു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് ഇരുട്ടിലാണ് യന്ത്രം പ്രവർത്തിച്ചിരുന്നത്. മുരിയാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് എളന്തോളി വീട്ടിൽ സുകുമാരൻ മകൻ സുനിൽകുമാർ ( 51 )മരണപ്പെട്ടു.അമ്മ സുലോചന. ഭാര്യ ഡിഷ. മക്കൾ സിദ്ധി വിനായക്. സിദ്ധർമയി. സംസ്കാരം2024 നവംബർമൂന്നാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് മുക്തിസ്ഥാനിൽ. https://www.youtube.com/@channel17.online

പ്രൊഫ. മാമ്പുഴ കുമാരൻ അനുസ്മരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട കഴിഞ്ഞ ദിവസം വിട പറഞ്ഞ: പ്രമുഖ സാഹിത്യ നിരൂപകനും വാഗ്മിയുമായിരുന്ന പ്രൊഫ. മാമ്പുഴ കുമാരൻ്റെ അനുസ്മരണ സംഗമം ഉന്നതവിദ്യാഭാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച ചടങ്ങിൽ ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. രാജൻ നെല്ലായി അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രൊഫ . സാവിത്രി ലക്ഷ്മണൻ, ഡോ. കെ.രാജേന്ദ്രൻ, വി.ഡി. പ്രേംപ്രസാദ്, അഡ്വ. ഗോപി, സദനം കൃഷ്ണൻകുട്ടി ആശാൻ, രാഘവനാശാൻ, പി. തങ്കപ്പൻ, …

പ്രൊഫ. മാമ്പുഴ കുമാരൻ അനുസ്മരണം സംഘടിപ്പിച്ചു Read More »

എ ഐ ടി യു സി സ്ഥാപക ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട: ഒക്ടോബർ 31 എ ഐ ടി യു സി സ്ഥാപക ദിനചാരണത്തിന്റെ ഭാഗമായി ഇരിഞ്ഞാലക്കുട മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സംഘടനാ പതാക ഉയർത്തി, ഇരിഞ്ഞാലക്കുട പട്ടണത്തിൽ ആൽത്തറക്കൽ ടൌൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി കെ ജി. ശിവാനന്ദൻ പതാക ഉയർത്തി കെ കെ ശിവൻ, വർദ്ധനൻ പുളിക്കൽ, തോമസ് പി ഒ,പി കെ.ഭാസി, സിജു പൗലോസ് എന്നിവർ നേതൃത്വം നൽകി, പടിയൂർ:എടതിരിഞ്ഞി സെൻററിൽ എഐടിയുസി …

എ ഐ ടി യു സി സ്ഥാപക ദിനം ആഘോഷിച്ചു Read More »

ഇന്ദിരാ ഗാന്ധി അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : കോൺഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവും രാജീവ് ഗാന്ധി മന്ദിരാങ്കണത്തിൽ നടന്നു. കെ. പി. സി. സി. മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് സോമൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു . നഗരസഭാധ്യക്ഷ മേരിക്കുട്ടി ജോയ് മുഖ്യ പ്രഭാഷണം നടത്തി . കെ. വേണു മാസ്റ്റർ , സി. എസ്. അബ്ദുൾ ഹഖ് , ടി.വി. ചാർളി , …

ഇന്ദിരാ ഗാന്ധി അനുസ്മരണം നടത്തി Read More »

മാള ഹോളി ഗ്രേസ് അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ നേതൃത്വത്തിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോൺ ഇന്റർ കൊളീജിയറ്റ് വോളിബോൾ ടൂർണമെന്റിൽ ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട 3 – 1 സെറ്റിന് എസ് എൻ ജി സി ചേളനൂരിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി

മാള ഹോളി ഗ്രേസ് അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ നേതൃത്വത്തിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോൺ ഇന്റർ കൊളീജിയറ്റ് വോളിബോൾ ടൂർണമെന്റിൽ ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട 3 – 1 സെറ്റിന് എസ് എൻ ജി സി ചേളനൂരിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. ആതിഥേയരായ ഹോളി ഗ്രേസ് ആർട്സ് ആൻഡ് സയൻസ് കോളേജും സെന്റ് ജോസഫ് കോളേജ്, ദേവഗിരിയും മൂന്നാം സ്ഥാനം പങ്കിട്ടു.ഹോളി ഗ്രേസ് ഗ്രൂപ്പ് ചെയർമാൻ സാനി എടാട്ടുകാരൻ വിജയികൾക്ക് എവർ റോളിംഗ് …

മാള ഹോളി ഗ്രേസ് അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ നേതൃത്വത്തിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോൺ ഇന്റർ കൊളീജിയറ്റ് വോളിബോൾ ടൂർണമെന്റിൽ ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട 3 – 1 സെറ്റിന് എസ് എൻ ജി സി ചേളനൂരിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി Read More »

പ്രശസ്ത സാഹിത്യ നിരൂപകൻ ഇരിങ്ങാലക്കുട സ്വദേശി മാമ്പൂഴ കുമാരൻ അന്തരിച്ചു

കൊടകര ശാന്തി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ജനനം: 1933 ൽ എറണാകുളം ജില്ലയിൽ മാമ്പുഴ എന്ന ഗ്രാമത്തിൽ. കിഴക്കെത്തയ്യിൽ വീട്. അമ്മ: കിഴക്കെത്തയ്യിൽ ലക്ഷ്‌മിക്കുട്ടി അമ്മ, അച്ഛൻ: പെരുമ്പളം ചിറയിൽ എസ്. കുഞ്ഞിക്കൃഷ്ണൻനായർ. വിദ്യാഭ്യാസം: കീച്ചേരി പ്രൈമറി സ്‌കൂൾ, കാഞ്ഞിരമറ്റം സെൻ്റ് ഇഗ്‌നേഷ്യസ് യു.പി. സ്‌കൂൾ, മുളന്തുരുത്തി ഹൈസ്‌കൂൾ, എറണാ കുളം മഹാരാജാസ് കോളേജ്. 1960-ൽ എം.എ. പാസ്സായി. ഉദ്യോഗം: പാലക്കാട് വിക്ടോറിയ കോളേജ്, കൊച്ചി സാന്റാക്രൂസ് ഹൈസ്കൂൾ, കാഞ്ഞിരമറ്റം സെൻ്റ് ഇ‌ഗ്നേഷ്യസ് ഹൈസ്‌കൂൾ. 1961 മുതൽ 1988 വരെ …

പ്രശസ്ത സാഹിത്യ നിരൂപകൻ ഇരിങ്ങാലക്കുട സ്വദേശി മാമ്പൂഴ കുമാരൻ അന്തരിച്ചു Read More »

സിഐടിയു ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ്സ്റ്റാൻ്റ് പരിസരത്ത് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

ക്യൂബക്കെതിരായ അമേരിക്കൻ – സാമ്രാജ്യത്വ ഉപരോധം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ്സ്റ്റാൻ്റ് പരിസരത്ത് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. സിഐടിയു ഏരിയ പ്രസിഡണ്ട് സി ഡി സിജിത്ത് ഉത്ഘാടനം ചെയ്തു. സി വൈ ബെന്നി അദ്ധ്യക്ഷത വഹിച്ചു. പി എസ് വിശ്വംഭരൻ സംസാരിച്ചു. ഇ ആർ വിനോദ് സ്വാഗതവും വി കെ ബൈജു നന്ദിയും പറഞ്ഞു. https://www.youtube.com/@channel17.online

തൃശ്ശൂർ ശക്തൻ സ്റ്റാൻഡിലെത്തുന്ന മുഴുവൻ ബസ്സുകളും 30ന് പണിമുടക്കി

ഇരിങ്ങാലക്കുട : സ്വകാര്യ ബസ്സുകൾക്ക് ശക്തൻ സ്റ്റാൻഡ് പരിസരത്ത് ഏകപക്ഷീയമായി നടപ്പിലാക്കിയ ഗതാഗത പരിഷ്കാരം പിൻവലിക്കുക, ശക്തൻ സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ശക്തൻ സ്റ്റാൻഡിലെത്തുന്ന സ്വകാര്യ ബസ്സുകളിലെ തൊഴിലാളികൾ 30ന് പണിമുടക്കി. ഇതിനു മുന്നോടിയായി തിങ്കളാഴ്ച്ച ശക്തൻ സ്റ്റാൻഡിൽ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ കൂട്ട ധർണ്ണയും സംഘടിപ്പിച്ചു. https://www.youtube.com/@channel17.online

തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ ബസ്സുകളുടെ മത്സരപ്പാച്ചിൽ : ബി ജെ പി പ്രതിഷേധ ധർണ്ണ നടത്തി

ഇരിങ്ങാലക്കുട : തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിലെ ബസ്സുകളുടെ മത്സരപ്പാച്ചിൽ അവസാനിപ്പിക്കുക, ബസ്സ് റൂട്ട് സമയം പുന:ക്രമീകരിക്കുക, റോഡ് പണി ഉടൻ പൂർത്തിയാക്കുക, റൂറൽ എസ് പി യുടെയും മോട്ടോർ വാഹന വകുപ്പിൻ്റേയും സ്ഥിരം സംവിധാനം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാപ്രാണം സെൻ്ററിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷൈജു …

തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ ബസ്സുകളുടെ മത്സരപ്പാച്ചിൽ : ബി ജെ പി പ്രതിഷേധ ധർണ്ണ നടത്തി Read More »

KRTA ഇരിഞ്ഞാലക്കുട യൂണിറ്റ് സമ്മേളനം

സമഗ്രശിക്ഷ കേരള സ്പെഷ്യൽ എഡ്യൂക്കേറ്റർസിന്റെ സംഘടനയായ KRTA യുടെ ഇരിഞ്ഞാലക്കുട യൂണിറ്റ് സമ്മേളനം 29ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് BRC hall ൽ നടത്തി.കൺവീനർ അനുപം പോൾ T എല്ലാവരെയും സ്വാഗതം ചെയ്തു. ജോയിന്റ് കൺവീനർ ആതിര രവീന്ദ്രൻ അധ്യക്ഷയായിരുന്നു. KSTA ഉപജില്ല പ്രസിഡന്റ്‌ സത്യപാലൻ K.R ഉദ്ഘാടന ചെയ്തു സംസാരിച്ച ചടങ്ങിൽ സ്പെഷ്യൽ എഡ്യൂക്കേറ്റർസ് ആയ ലിബി M.P രക്തസാക്ഷി പ്രേമേയവും ലിൻ ജെയിംസ് അനുശോചന പ്രേമേയവും അവതരിപ്പിച്ചു. സൗമ്യ TS സംഘടന റിപ്പോർട്ട്‌ അവതരിപ്പിച്ചു, …

KRTA ഇരിഞ്ഞാലക്കുട യൂണിറ്റ് സമ്മേളനം Read More »

മാള എക്സൈസ് ഓഫീസിൽ കയറി ഉദ്യോഗസ്ഥരെ ആക്രമിച്ചവർ പിടിയിൽ

ഇരിങ്ങാലക്കുട : മാള എക്സൈസ് ഓഫീസിൽ കയറി അതിക്രമം കാണിക്കുകയും ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും ചെയ്ത കേസിലെ പ്രതികൾ അറസ്റ്റിൽ. ഞായറാഴ്ച്ച രാത്രി മാള വടമ എക്സൈസ് ഓഫീസിൽ മദ്യ ലഹരിയിൽ കയറി ബഹളം ഉണ്ടാക്കുകയും എക്സൈസ് ഉദ്യോഗസ്ഥരായ ഇൻസെപക്ടർ സജിത് കുമാർ, പ്രിവൻ്റീവ് ഓഫീസർ ദേവദാസ്, സിവിൽ എക്സൈസ് ഓഫീസർ സന്തോഷ് കുമാർ എന്നിവരെ മർദ്ദിക്കുകയും ജോലിക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്തതിന് കുന്നത്തുകാട് പടിഞ്ചേരി വീട്ടിൽ അക്ഷയ് (24), കുന്നത്തുകാട് കടുങ്ങലിൽ വീട്ടിൽ പ്രവീൺ (33) എന്നിവരെയാണ് …

മാള എക്സൈസ് ഓഫീസിൽ കയറി ഉദ്യോഗസ്ഥരെ ആക്രമിച്ചവർ പിടിയിൽ Read More »

പുല്ലൂർ എസ്. എൻ. ഡീ. പി. ശാഖ യോഗത്തിന്റെ കുടുംബസദസ്സ് എസ്. എൻ. ഡി. പി. യോഗം മുകുന്ദപുരം യൂണിയൻ സെക്രട്ടറി കെ. കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു

ഇരിഞ്ഞാലക്കുട : 2563 പുല്ലൂർ എസ്. എൻ. ഡീ. പി. ശാഖ യോഗത്തിന്റെ കുടുംബസദസ്സ് എസ്. എൻ. ഡി. പി. യോഗം മുകുന്ദപുരം യൂണിയൻ സെക്രട്ടറി കെ. കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡണ്ട്‌ പ്രദീപ് മുല്ലശ്ശേരി, സെക്രട്ടറി ബാബു കുണ്ടിൽ, വനിതാ സംഘം പ്രസിഡന്റ് വാസന്തി ദേവദാസ് എന്നിവർ സംസാരിച്ചു. യോഗം ഡയറക്ടർ യുധി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. മികച്ച കർഷക സ്മിന മനോജ്‌ കല്ലിങ്ങാപ്പുറം, മികച്ച ക്ഷീര കർഷക സുനിത വിജയൻ …

പുല്ലൂർ എസ്. എൻ. ഡീ. പി. ശാഖ യോഗത്തിന്റെ കുടുംബസദസ്സ് എസ്. എൻ. ഡി. പി. യോഗം മുകുന്ദപുരം യൂണിയൻ സെക്രട്ടറി കെ. കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു Read More »

തൃശ്ശൂർ ജില്ല സെൻട്രൽ സഹോദയ കലോത്സവത്തിൽ തിളങ്ങി ഇരിങ്ങാലക്കുടയിലെ സഹോദരിമാർ

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ബിക് സ്കൂൾ വിദ്യാർത്ഥികളായ ഭദ്ര വാര്യരും ( പ്ലസ് ടു സയൻസ് ) , ലക്ഷ്മി വാര്യരും (എട്ടാം ക്ലാസ് ) വിജയഗിരി പബ്ലിക് സ്കൂളിൽ വെച്ചു നടന്ന തൃശ്ശൂർ സെൻട്രൽ സഹോദയ ജില്ലാ കലോത്സവത്തിലാണ് മിന്നുന്ന വിജയം കാഴ്ചവെച്ചത്. ഭദ്ര വാര്യർ കാറ്റഗറി 4- ൽ ശാസ്ത്രീയ സംഗീതം , മലയാളം കവിതാരചന , സംസ്കൃതം പദ്യപാരായണം എന്നിവയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും , മലയാളം കവിതാപാരായണത്തിൽ രണ്ടാം സ്ഥാനവും എ …

തൃശ്ശൂർ ജില്ല സെൻട്രൽ സഹോദയ കലോത്സവത്തിൽ തിളങ്ങി ഇരിങ്ങാലക്കുടയിലെ സഹോദരിമാർ Read More »

കേരളം ചുവപ്പിക്കുന്നതിലെ ആദ്യ പതിതരിൽ ഒരാളാണ് കെ.വി ഉണ്ണിയെന്ന് : ടി.കെ സുധീഷ്

ഇരിങ്ങാലക്കുട: കേരളം ഒരു ജാതി കോമരങ്ങൾക്കും വിളയാനുള്ള വിളനിലമല്ലയെന്ന് അയിത്തത്തിനും അനാചാരത്തിനും ക്ഷേത്രപ്രവേശനത്തിനുവേണ്ടി നടന്ന കുട്ടംകുളം സമര സമര കേരളത്തിലെ ഐതിഹാസിക അധ്യായമാണ്. ഈ കുട്ടംകുളം നായകൻ കെ.വി ഉണ്ണി അനുസ്മരണം സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ സുധീഷ് പറഞ്ഞു. എഐടിയുസി ചെത്ത് തൊഴിലാളി യൂണിയൻ മണ്ഡലം സെക്രട്ടറി കെ.വി രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സിപിഐ മുതിർന്ന നേതാവ് കെ. ശ്രീകുമാർ, സി പി ഐ മണ്ഡലം …

കേരളം ചുവപ്പിക്കുന്നതിലെ ആദ്യ പതിതരിൽ ഒരാളാണ് കെ.വി ഉണ്ണിയെന്ന് : ടി.കെ സുധീഷ് Read More »

കരുവന്നൂർ ചെറിയ പാലത്തിന് സമീപം സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികനായ കരുവന്നൂർ സ്വദേശി മരിച്ചു

ബസ്സിൻ്റെ അമിത വേഗത അപകടകാരണമെന്ന് നാട്ടുകാർ; ബസ്സുകൾ തടഞ്ഞും വഴി തിരിച്ച് വിട്ടും പ്രതിഷേധം ഇരിങ്ങാലക്കുട : തൃശ്ശൂർ -കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ കരുവന്നൂർ ചെറിയ പാലത്തിന് സമീപം വീണ്ടും വാഹനപകടം. അമിത വേഗതയിൽ വന്ന സ്വകാര്യ ബസ്സ് കാറിലിടിച്ച് കരുവന്നൂർ സ്വദേശി മരിച്ചു . കരുവന്നൂർ തേലപ്പിള്ളി പെരുമ്പിള്ളി വീട്ടിൽ നിജു ജോണി (54 വയസ്സ്) ആണ് മരിച്ചത്. രാവിലെ പത്തരയോടെ ആയിരുന്നു അപകടം. ഇരിങ്ങാലക്കുടയിൽ നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ദേവമാത ബസ് മറ്റൊരു വാഹനത്തെ …

കരുവന്നൂർ ചെറിയ പാലത്തിന് സമീപം സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികനായ കരുവന്നൂർ സ്വദേശി മരിച്ചു Read More »

ബസുകളുടെ അമിതവേഗം നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടം ഇടപെടണം : സി പി ഐ

ഇരിങ്ങാലക്കുട : തൃശൂർ – കൊടുങ്ങല്ലൂർ റോഡിലെ സ്വകാര്യ ബസ്സുകൾ ഉൾപ്പടെയുള്ള വാഹനങ്ങളുടെ അമിതവേഗം മൂലം ദിനംപ്രതി അപകടങ്ങൾ കൂടുകയും മനുഷ്യജീവനുകൾ നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ വേഗത നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടം അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി മണി ആവശ്യപ്പെട്ടു. റോഡുകൾ സഞ്ചാരയോഗ്യമല്ലാത്തതിനാൽ അനുവദിക്കപ്പെട്ട സമയത്തിന് സർവ്വീസ് നടത്തുവാൻ സ്വകാര്യ ബസ്സുകൾക്ക് കഴിയാത്തത് അമിത വേഗതയ്ക്കും അശ്രദ്ധമായ ഡ്രൈവിങ്ങിനും കാരണമാകുന്നുണ്ട്. ബസ്സുകൾക്ക് ഓടിയെത്താൻ അനുവദിക്കപ്പെട്ട സമയം റോഡുകൾ പൂർണ്ണമായും …

ബസുകളുടെ അമിതവേഗം നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടം ഇടപെടണം : സി പി ഐ Read More »

തൃശൂർ റൂറൽ പൊലീസ് കായികമേള നാളെ ആരംഭിക്കും

ഇരിങ്ങാലക്കുട : തൃശൂർ റൂറൽ പൊലീസ് കായികമേള നാളെ ആരംഭിക്കും. തൃശൂർ റൂറൽ ജില്ലാ പൊലീസിനു കീഴിലെ ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചാലക്കുടി സബ് ഡിവിഷനുകളെ പ്രതിനിധീകരിച്ച്, വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നും ഇരിങ്ങാലക്കുട ജില്ലാ പോലീസ് ആസ്ഥാനത്തു നിന്നുമായി ആയിരത്തിലധികം പൊലീസ് കായിക താരങ്ങൾ മേളയിൽ പങ്കെടുക്കും. നാലു വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുക. അത്‌ലറ്റിക്സ്, ഫുട്ബോൾ, ക്രിക്കറ്റ് എന്നിവ ക്രൈസ്റ്റ് കോളെജ് മൈതാനത്തും, വോളിബോൾ മത്സരം സെന്റ് ജോസഫ് കോളെജിലും, നീന്തൽ മത്സരം ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂൾ …

തൃശൂർ റൂറൽ പൊലീസ് കായികമേള നാളെ ആരംഭിക്കും Read More »

ഇരിങ്ങാലക്കുട ഗായത്രി റെസിഡൻസ് അസോസിയേഷൻ്റെ കുടുംബസംഗമത്തിൻ്റെ ഉദ്ഘാടനം കൂടിയാട്ട ആചാര്യൻ വേണുജി നിർവഹിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗായത്രി റെസിഡൻസ് അസോസിയേഷൻ്റെ കുടുംബസംഗമത്തിൻ്റെ ഉദ്ഘാടനം കൂടിയാട്ട ആചാര്യൻ വേണുജി നിർവഹിച്ചു. ഗായത്രി ഹാളിൽ നടന്ന പരിപാടിയിൽ അസോസിയേഷൻ പ്രസിഡണ്ട് കെ ജി സുബ്രമണ്യൻ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ അംഗീകാരങ്ങൾ നേടിയ വേണുജി, കാവല്ലൂർ ഗംഗാധരൻ, പ്രൊഫ വി കെ ലക്ഷ്മണൻനായർ, സരിത എന്നിവരെയും കൈകൊട്ടിക്കളിയിൽ വേൾഡ് റെക്കോർഡ് നേടിയ അസോസിയേഷൻ അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. ഇതോടനുബന്ധിച്ച് സൈബർ കുറ്റകൃത്യങ്ങൾ എന്ന വിഷയത്തിൽ നടന്ന ബോധവല്ക്കരണ ക്ലാസ്സിന് ത്യശ്ശൂർ റൂറൽ സൈബർ …

ഇരിങ്ങാലക്കുട ഗായത്രി റെസിഡൻസ് അസോസിയേഷൻ്റെ കുടുംബസംഗമത്തിൻ്റെ ഉദ്ഘാടനം കൂടിയാട്ട ആചാര്യൻ വേണുജി നിർവഹിച്ചു Read More »

error: Content is protected !!