Channel 17

live

channel17 live

kaipamangalam

ജില്ലയിൽ പുതിയ അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റ കുമാരി സ്വാതി റാത്തോറിന് ആശംസകൾ

ജില്ലയിൽ പുതിയ അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റ കുമാരി സ്വാതി റാത്തോറിന് ആശംസകൾ. സോലാപൂർ വാൽചന്ദ് കോളേജിൽ നിന്ന് ഭൂമിശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ മഹാരാഷ്ട്ര സ്വദേശിനിയായ സ്വാതി 2023 സിവിൽ സർവീസ് ബാച്ചുകാരിയാണ്. സബ് കളക്ടർ ശ്രീ അഖിൽ വി മേനോൻ, എ ഡി എം ശ്രീ മുരളി ടി, ഡെപ്യൂട്ടി കലക്ടർമാർ, വിവിധ ഡിപ്പാർട്ട്മെൻറുകളിലെ ഉദ്യോഗസ്ഥർ എന്നിവർ അസിസ്റ്റന്റ് കളക്ടറേ സ്വീകരിക്കുന്ന ചടങ്ങിൽ സന്നിഹിതരായിരുന്നു. https://www.youtube.com/@channel17.online

പൂമംഗലം കൂരിക്കുഴി കോഴിപറമ്പിൽ കുടുംബക്ഷേത്രത്തിലെ വെളിച്ചപ്പാടിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കുറ്റക്കാരനാണെന്നു കണ്ടെത്തി

കൈപ്പമംഗലം കൂരിക്കുഴി നിവാസികളായ ഗണപതി എന്നു വിളിക്കുന്ന വിജീഷ് (38 വയസ്സ്), കണ്ണൻ എന്നു വിളിക്കുന്ന ജിത്ത് ( 43 വയസ്സ്) എന്നിവരെയാണ് ഇരിഞ്ഞാലക്കുട അഡിഷണൽ ജില്ലാ കോടതി ജഡ്ജി വിനോദ്കുമാർ. എൻ കുറ്റക്കാരാണെന്നു കണ്ടെത്തിയത്. 2007 മാർച്ച്‌ 27 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കോഴിപ്പറമ്പിൽ ശ്രീഭദ്രകാളി ഹനുമാൻ ക്ഷേത്രത്തിലെ പ്രധാന വെളിച്ചപ്പാടായ കൈപ്പമംഗലം കൂരിക്കുഴി ദേശത്ത് കോഴിപ്പറമ്പിൽ ഷൈൻ എന്നയാളാണ് കൊലപ്പെടുത്തിയത്. ഈ കേസിലെ ഒന്നാം പ്രതി വിജീഷും കൂട്ടുകാരും കൂരിക്കുഴിയിലും പ്രാന്ത പ്രദേശങ്ങളിലും …

പൂമംഗലം കൂരിക്കുഴി കോഴിപറമ്പിൽ കുടുംബക്ഷേത്രത്തിലെ വെളിച്ചപ്പാടിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കുറ്റക്കാരനാണെന്നു കണ്ടെത്തി Read More »

കയ്പമംഗലം ഗ്രാമപഞ്ചായത്ത് ഇനി ബാലസൗഹൃദ ഗ്രാമപഞ്ചായത്ത്

കയ്പമംഗലം ഗ്രാമപഞ്ചായത്ത് ഇനി ബാലസൗഹൃദ പഞ്ചായത്തായി മാറ്റും. അതിന്റെ ആദ്യ പടിയായി ബാലാവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ കളി ഉപകരണങ്ങള്‍ സ്ഥാപിച്ച ബാലസൗഹൃദ ഇടം എന്ന പദ്ധതിയും, 15 അങ്കണവാടികളിലെ ചുമര്‍ചിത്രവും ഇ.ടി ടൈസണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തീം അടിസ്ഥാനപ്പെടുത്തി ശിശു സൗഹൃദ പെയ്ന്റിംഗ്, കളി ഉപകരണങ്ങള്‍ സ്ഥാപിക്കല്‍, മ്യൂസിക് സിസ്റ്റം നല്‍കല്‍, പ്രീ സ്‌കൂള്‍ ഉപകരണങ്ങള്‍, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് കിറ്റ്, സ്‌പോര്‍ട്‌സ് കിറ്റ് വിതരണം എന്നിങ്ങനെ വിവിധ പ്രവര്‍ത്തനങ്ങള്‍ …

കയ്പമംഗലം ഗ്രാമപഞ്ചായത്ത് ഇനി ബാലസൗഹൃദ ഗ്രാമപഞ്ചായത്ത് Read More »

വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതി റിമാന്റിൽ

കയ്പമംഗലം : പെരിഞ്ഞനം സുജിത്ത് ജംഗ്ഷൻ സ്വദേശിനി കരോളിൽ വീട്ടിൽ ലത 49 വയസ് എന്നവരും, ഇവരുടെ അയൽവാസിയായ ശ്രീലക്ഷ്മിയും പ്രതികൾക്കെതിരെ പോലീസിൽ പരാതി കൊടുത്തതിലുള്ള വൈരാഗ്യത്താൽ 11.05.2025 തിയ്യതി വൈകീട്ട് 04.45 മണിക്ക് ലതയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി വീടിന്റെ ഹാളിൽ വെച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ലതയുടെ നേർക്ക് ഇരുമ്പ് പൈപ്പ് വീശുകയും ചെയ്ത സംഭവത്തിന് ലതയുടെ പരാതിയിൽ കയ്പ്മംഹലം പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തു. ഈ കേസിലെ പ്രതിയായ നിരവധി ക്രമിനൽ …

വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതി റിമാന്റിൽ Read More »

തൃശ്ശൂർ പൂരം എക്സ്ബിഷൻ: ഇലക്ഷൻ പവലിയൻ ഉദ്ഘാടനം ചെയ്തു

തൃശ്ശൂർ പൂരം എക്സ്ബിഷൻ 2025 ന്റെ ഭാഗമായി സജ്ജീകരിച്ച ഇലക്ഷൻ പവലിയൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ശ്രീ. അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഇലക്ഷൻ ഓഫീസും തൃശ്ശൂർ സ്വീപ് ( സിസ്റ്റമാറ്റിക് വോട്ടർ എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ഉം ചേർന്നാണ് ഇലക്ഷൻ പവലിയൻ തയ്യാറാക്കിയിട്ടുളളത്. ഇലക്ഷൻ ആർക്കൈവുകൾ, ഇന്ത്യൻ ഇലക്ഷനുമായി ബന്ധപ്പെട്ട സുപ്രധാന വ്യക്തിത്വങ്ങൾ എന്നിവ ഉൾപ്പെടുന്ന ഫോട്ടോ എക്സിബിഷൻ, ഇലക്ഷൻ ബോധവത്കരണ ഡെസ്ക്, ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഡെസ്ക്, …

തൃശ്ശൂർ പൂരം എക്സ്ബിഷൻ: ഇലക്ഷൻ പവലിയൻ ഉദ്ഘാടനം ചെയ്തു Read More »

ലഹരികെതിരെ പിടിമുറുക്കം ശക്തമാക്കി കയ്പമംഗലം

കയ്പമംഗലം മണ്ഡലത്തിൽ ലഹരിക്കെതിയുള്ള ജനകീയ കൂട്ടായ്മകൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇ ടി ടൈസൺ എം.എൽ.എയുടെ നേതൃത്വത്തിൽ മയക്കുമരുന്നിനെതിരെ നടക്കുന്ന സ്വരക്ഷ ക്യാമ്പയിന്റെ വാർഡ് തലങ്ങളിൽ നടത്തുന്ന ലഹരി വിരുദ്ധ കൂട്ടായ്മകളുടെ മണ്ഡലം തല ഉദ്ഘാടനം കയ്പമംഗലം ഗവ. ഫിഷറീസ് സ്കൂളിൽ നടന്നു. ഇ.ടി.ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ. കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി അധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കുട സർക്കിൾ സിവിൽ എക്സൈസ് ഓഫിസർ എ.എസ്.റിഹാസ് ക്ലാസ്സിന് നേതൃത്വം നൽകി. എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് …

ലഹരികെതിരെ പിടിമുറുക്കം ശക്തമാക്കി കയ്പമംഗലം Read More »

കൊറ്റംകുളം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിനെതിരെ പാർക്കിംഗ് ഏരിയയിൽ വച്ച് ആക്രമണം ; പ്രതി സെമീർ റിമാന്റിൽ

കൈപമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ പെരിഞ്ഞനം കൊറ്റംകുളത്തുള്ള ഹോട്ടലിന്റെ മുൻ വശം പാർക്കിംഗ് ഏരിയയിൽ വച്ച 23-4-2025 തിയ്യതി രാത്രി 11.30 മണിക്ക് കൊറ്റംകുളം സ്വദേശിയായ , മതിലകത്ത് വീട്ടിൽ സിജിൽ, 34 വയസ്സ് എന്നയാളെ സ്ത്രീകളടക്കമുള്ള തന്റെ കുടുംബത്തിനെ അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്തതിനുള്ള വിരോധത്താൽ കാറിന്റെ താക്കോലുപയോഗിച്ച് സിജിലിന്റെ മുഖത്തടിച്ചും ഇത് കണ്ട് തടയാൻ വന്ന ഉമ്മയേയും ഭാര്യയേയും മകളേയും ദേഹോപദ്രവമേൽപ്പിക്കുകയും മാനഹാനി വരുത്തിയ സംഭവത്തിന് സെമീർ, 44 വയസ്, കാക്കരാലി വീട്, പൊന്മാനിക്കുടം …

കൊറ്റംകുളം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിനെതിരെ പാർക്കിംഗ് ഏരിയയിൽ വച്ച് ആക്രമണം ; പ്രതി സെമീർ റിമാന്റിൽ Read More »

കയ്പമംഗലം മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നു

നാട്ടിക ഫർക്ക കുടിവെള്ള പദ്ധതിയിൽ പുതിയ പൈപ്പ് സ്ഥാപിക്കാൻ 11,90,01,818,17 കോടിയുടെ ടെൻഡർ അംഗീകരിച്ച് സർക്കാർ ഉത്തരവായി. അഗസ്തേശ്വരം മുതൽ മതിലകം വരെയുള്ള പഴയപൈപ്പുകൾക്ക് പകരമായി പുതിയ പൈപ്പുകൾ വരുന്നതോടെ നിരന്തമായ പൈപ്പ് പൊട്ടുന്നതിന്റെ ഭാഗമായി റോഡ് തകരുന്നതും കുടിവെള്ളം പാഴാകുന്നതും അവസാനിക്കും. കേരള സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൽപ്പെടുത്തി പദ്ധതി 18 മാസം കൊണ്ട് പൂർത്തിയാക്കാൻ കഴിയും. ഇതോടെ കയ്പമംഗലം മണ്ഡലത്തിലെ കുടിവെള്ളപ്രശ്നത്തിന് ശാശ്വത പരിഹാരമാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് ഇ ടി ടൈസൺ മാസ്റ്റർ …

കയ്പമംഗലം മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നു Read More »

ലഹരി വിരുദ്ധ ക്യാമ്പുകൾക്ക് ട്രെയിനർമാരെ സജ്ജമാക്കി കയ്പമംഗലം

കയ്പമംഗലം മണ്ഡലത്തിലെ എല്ലാ വാർഡുകളിലും ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മണ്ഡലത്തിലെ വളണ്ടിയർമാർക്കും, സന്നദ്ധ പ്രവർത്തകർക്കും അതാത് വാർഡുകളിൽ ബോധവൽക്കരണ പരിപാടികൾക്ക് നേതൃത്വം നൽകുന്നതിന് പരിശീലനം നൽകി, എം ഇ എസ് അസ്മാബി കോളേജിൽ നടന്ന വളണ്ടിയർ പരിശീലന പരിപാടി ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു. പി ആർ ശ്രീധരൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം എസ് മോഹനൻ അധ്യക്ഷത വഹിച്ചു. ലഹരി …

ലഹരി വിരുദ്ധ ക്യാമ്പുകൾക്ക് ട്രെയിനർമാരെ സജ്ജമാക്കി കയ്പമംഗലം Read More »

തൃശ്ശൂർ മാളയിൽ മദ്യലഹരിയിൽ കാറുമായി പാഞ്ഞ് അപകടമുണ്ടാക്കി പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

തൃശ്ശൂർ മാളയിൽ മദ്യലഹരിയിൽ കാറുമായി പാഞ്ഞ് അപകടമുണ്ടാക്കി പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവർ അനുരാജ് പി പി യെയാണ് റൂറൽ എസ്പി ബി കൃഷ്ണകുമാർ ഐപിഎസ് സസ്പെൻറ് ചെയ്തത്. ഇന്നലെ രാത്രി 8.15ഓടെയായിരുന്നു അനുരാജ് മദ്യലഹരിയിൽ ഓടിച്ച കാർ രണ്ടു വണ്ടികളിൽ ഇടിച്ചിട്ടും നിർത്താതെ പോയതിനെ തുടർന്ന് മാള പോലീസ് സ്റ്റേഷൻ പരിധിയിലെ മാള -അന്നമനട റോഡിൽ മേലഡൂർ സ്കൂൾ ജംഗ്ഷനിൽ വച്ച് പോസ്റ്റിൽ ഇടിച്ചു കാർ കീഴ്മേൽ മറിയുകയായിരുന്നു. അപകടത്തിൽ പൊലീസുകാരനും …

തൃശ്ശൂർ മാളയിൽ മദ്യലഹരിയിൽ കാറുമായി പാഞ്ഞ് അപകടമുണ്ടാക്കി പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ Read More »

മഴക്കാല മുന്നൊരുക്കം: കളക്ടറുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു

മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ 30 നകം പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍ദ്ദേശിച്ചു. ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജലസേചന വകുപ്പ്, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയവര്‍ക്കാണ് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. നഗര മേഖലകളില്‍ ഉള്‍പ്പെടെ വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഡ്രെയ്നേജ്, തോടുകള്‍, ഓടകള്‍, കള്‍വര്‍ട്ടുകള്‍, കനാലുകള്‍, പുഴകള്‍, മറ്റ് ജലസേചന സംവിധാനങ്ങള്‍ എന്നിവയിലെ തടസ്സങ്ങള്‍ നീക്കി നീരൊഴുക്ക് സുഗമമാക്കാനുള്ള …

മഴക്കാല മുന്നൊരുക്കം: കളക്ടറുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു Read More »

അനധികൃത മദ്യവിൽപ്പന ഒരാൾ റിമാന്‍റിലേക്ക്

കയ്പമംഗലം : സംസ്ഥാന വ്യാപകമായി ലഹരി വസ്തുക്കളുടെ വിപണനം, സംഭരണം, ഉല്പാദനം എന്നിവ തടയുന്നതിനായി സംസ്ഥാന പോലീസ് മേധാവി ശ്രീ. ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് IPS ന്റെ ഉത്തരവ് പ്രകാരം തൃശൂർ റേഞ്ച് DIG ശ്രീ.ഹരിശങ്കർ ഐപിഎസ്, തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ ഐപിഎസ് എന്നിവരുടെ നിർദ്ദേശപ്രകാരം നടത്തി വരുന്ന “Operation D Hunt” ന്റെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലയിലെ കയ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ 07.04.2025 …

അനധികൃത മദ്യവിൽപ്പന ഒരാൾ റിമാന്‍റിലേക്ക് Read More »

പണം നൽകാത്തതിലുള്ള വൈരാഗ്യത്താൽ മകൻ അമ്മയെ കത്തി കൊണ്ട് കൈ ഞരമ്പ് മുറിച്ച് ഗുരുതരമായി പരിക്കേൽപിച്ചു ; മകൻ റിമാന്റിൽ

കൈപ്പമംഗലം : കൈപ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ മൂന്നുപീടിക സുജിത്ത് സെന്ററിൽ താമസിക്കുന്ന വളവത്ത് വീട്ടിൽ തങ്ക 66 വയസ് എന്നവരോട് ഇവരുടെ മകനായ അജു എന്ന അജയൻ 41 വയസ് പണം ചോദിച്ചത് കൊടുക്കാത്തതിലുള്ള വൈരാഗ്യത്താൽ കത്തി കൊണ്ട് തങ്കയുടെ വലത് കൈ തണ്ടയിൽ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിനാണ് അജയനെ അറസ്റ്റ് ചെയ്തത്. അജയൻ സ്ഥിരമായി മദ്യപിച്ച് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നയാളാണ്. 02-04-2025 രാത്രി 07.30 മണിയോടെ അജയൻ സുജിത്ത് സെന്ററിലുള്ള വീട്ടിലേക്ക് കയറി വന്ന് …

പണം നൽകാത്തതിലുള്ള വൈരാഗ്യത്താൽ മകൻ അമ്മയെ കത്തി കൊണ്ട് കൈ ഞരമ്പ് മുറിച്ച് ഗുരുതരമായി പരിക്കേൽപിച്ചു ; മകൻ റിമാന്റിൽ Read More »

ദേശീയപാത നിർമ്മാണം; കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായിജില്ലാ കളക്ടർപരിശോധന നടത്തി

ഇ.ടി ടൈസൻ മാസ്റ്റർ എം.എൽ.എ യുടെയും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ്റെയും നേതൃത്വത്തിൽ സ്ഥല സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. കൈപ്പമംഗലം : എസ്.എൻ പുരം പഞ്ചായത്തുകളിലെ ദേശീയപാത നിർമ്മാണനവുമായി ബന്ധപ്പെട്ടുണ്ടായ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ഇ.ടി ടൈസൻ മാസ്റ്റർ എം.എൽ.എ യുടെയും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ്റെയും നേതൃത്വത്തിൽ സ്ഥല സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. അഞ്ചാമ്പരത്തി മുതൽ കോതപറമ്പ് വരെ ആഴം കൂടിയ സ്ഥലങ്ങളിൽ മണ്ണിട്ട് നികത്തി പൈപ്പ് സ്ഥാപിക്കുന്നതിനുള്ള സൗകര്യം ഒരു …

ദേശീയപാത നിർമ്മാണം; കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായിജില്ലാ കളക്ടർപരിശോധന നടത്തി Read More »

കയ്പമംഗലം മണ്ഡലത്തിൽ പട്ടയ അസംബ്ലിക്ക് തുടക്കമായി

സംസ്ഥാനത്തെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അർഹരായവർക്ക് അതിവേഗത്തിൽ പട്ടയം വിതരണം നടത്തുന്നതിനുള്ള നടപടികളുമായി റവന്യൂ വകുപ്പ് മുന്നോട്ടു പോകുന്നതിന്റെ ഭാഗമായി കയ്പമംഗലം നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന വിവിധ വാർഡുകളിൽ നിലനിൽക്കുന്ന പട്ടയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന പട്ടയ അസംബ്ലി യോഗം പെരിഞ്ഞനം ജി യു പി സ്കൂളിൽ ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു.കൊടുങ്ങല്ലൂർ സ്പെഷ്യൽ തഹസിൽദാർ അനൂപ് പി ആർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി …

കയ്പമംഗലം മണ്ഡലത്തിൽ പട്ടയ അസംബ്ലിക്ക് തുടക്കമായി Read More »

ജനകീയം ഡി ഹണ്ട്” ന്റെ ഭാഗമായുള്ള പരിശോധനയിൽ MDMA യുമായി പിടികൂടിയ യുവാവ് റിമാന്റിൽ

കയ്പമംഗലം : തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം നിരോധിത ലഹരി വസ്തുക്കൾ, അനധികൃത മദ്യം എന്നിവയുടെ നിർമ്മാണം, സംഭരണം, വിപണനം എന്നിവ തടയുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലയിൽ, കേരള പോലീസിന്റെ ജനമൈത്രി സുരക്ഷാ സമിതി, കടലോര ജാഗ്രത സമിതി, സ്റ്റു‌ഡന്റ്സ് പോലിസ് കേഡറ്റ്, സ്കൂ‌ൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവയിലെ അംഗങ്ങളുടെയും റെസിഡൻറ് അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, SC/ST മോണിറ്ററിങ്ങ് കമ്മിറ്റി എന്നിവയിലെ അംഗങ്ങളുടെയും …

ജനകീയം ഡി ഹണ്ട്” ന്റെ ഭാഗമായുള്ള പരിശോധനയിൽ MDMA യുമായി പിടികൂടിയ യുവാവ് റിമാന്റിൽ Read More »

ഓപ്പറേഷൻ കാപ്പ വേട്ട തുടരുന്നു ; കുപ്രസിദ്ധ ഗുണ്ട അർജ്ജുനെ കാപ്പ ചുമത്തി തടങ്കലിലാക്കി

കൈപ്പമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട കൈപ്പമംഗലം കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുനെയാണ് (28 വയസ്സ്) 6 മാസത്തേക്ക് കാപ്പ ചുമത്തി തടങ്കലിലാക്കിയത്. അര്‍ജ്ജുന് മതിലകം പോലീസ് സ്റ്റേഷനിൽ 2017, 2018 വർഷങ്ങളിൽ ഓരോ വധശ്രമക്കേസ്സുും 2015,2016,2017 വർഷങ്ങളിൽ ഓരോ അടിപിടി കേസും , 2018 ൽ ഒരു മോഷണ കേസും കൈപമംഗലം പോലീസ് സ്റ്റേഷനിൽ 2022, 2025 വർഷങ്ങളിൽ ഓരോ വധശ്രമകേസും അടക്കം 12 ഓളം ക്രിമിനല്‍ കേസ്സുുകളിലെ പ്രതിയാണ്. തൃശ്ശൂര്‍ റൂറല്‍ …

ഓപ്പറേഷൻ കാപ്പ വേട്ട തുടരുന്നു ; കുപ്രസിദ്ധ ഗുണ്ട അർജ്ജുനെ കാപ്പ ചുമത്തി തടങ്കലിലാക്കി Read More »

ജനകീയം ഡി ഹണ്ട് ന്റെ ഭാഗമായുള്ള പരിശോധനയിൽ കൈപ്പമംഗലത്ത് ഒന്നര കിലോയോളം ഗഞ്ചാവുമായി ബീഹാർ സ്വദേശികളായ കൽപണിക്കാരായ അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

കയ്പമംഗലം : തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം നിരോധിത ലഹരി വസ്തുക്കൾ, അനധികൃത മദ്യം എന്നിവയുടെ നിർമ്മാണം, സംഭരണം, വിപണനം എന്നിവ തടയുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലയിൽ, കേരള പോലീസിന്റെ കടലോര ജാഗ്രത സമിതി, സ്റ്റു‌ഡന്റ്സ് പോലിസ് കേഡറ്റ് പദ്ധതി, സ്കൂ‌ൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗങ്ങൾ, ജനമൈത്രി പോലീസ്, റെസിഡൻറ് അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, SC/ST മോണിറ്ററിങ്ങ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സഹായത്തോടെ …

ജനകീയം ഡി ഹണ്ട് ന്റെ ഭാഗമായുള്ള പരിശോധനയിൽ കൈപ്പമംഗലത്ത് ഒന്നര കിലോയോളം ഗഞ്ചാവുമായി ബീഹാർ സ്വദേശികളായ കൽപണിക്കാരായ അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ Read More »

ജി എഫ് എൽ പി വേക്കോടിന് ഭൗതിക സൗകര്യം ഒരുങ്ങുന്നു

കയ്പമംഗലം മണ്ഡലത്തിലെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ 2023 – 24 ലെ പ്ലാൻ ഫണ്ട് 1 കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ നിർവഹിച്ചു. പ്രധാന അധ്യാപിക ശ്രീജ വിഎസ് സ്വാഗതം പറഞ്ഞ ചടങ്ങിന് ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം എസ് മോഹനൻ അധ്യക്ഷത വഹിച്ചു കൊടുങ്ങല്ലൂർ എ ഇ ഒ പി മൊയ്തീൻ കുട്ടി മുഖ്യാത്ഥിതിയായി …

ജി എഫ് എൽ പി വേക്കോടിന് ഭൗതിക സൗകര്യം ഒരുങ്ങുന്നു Read More »

മഴുകൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പേർ റിമാന്റിലേക്ക്

കൈപമം​ഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ ചക്കരപ്പാടം എന്ന സ്ഥലത്തുള്ള ഏറാട്ട് അമ്പലപറമ്പിൽ വെച്ച് പെരിഞ്ഞനം ചക്കരപ്പാടം ദേശം, ഏറാട്ട് വീട്ടിൽ , സുരേഷ് 56 വയസ്സ് എന്നയാളെ കൈകൊണ്ടും , മഴു കൊണ്ടും അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കാര്യത്തിന് പെരിഞ്ഞനം ചക്കരപ്പാടം ദേശം, കാരനാട്ട് വീട്ടിൽ മണിയൻ എന്നു വിളിക്കുന്ന ശ്രീജിത്ത് 50 വയസ്സ് , എന്നയാളെയും കൈപ്പമംഗലം വില്ലേജിൽ ഐരൂർ ദേശത്ത് ചന്ദ്രപുരക്കൽ വീട്ടിൽ, കോക്കാൻ എന്നു വിളിക്കുന്ന വിനീഷ്, 45 വയസ്സ് എന്നയാളെയുമാണ് കൈപമം​ഗലം …

മഴുകൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പേർ റിമാന്റിലേക്ക് Read More »

error: Content is protected !!