ജില്ലയെ ലഹരി മുക്തമാക്കാന്‍ ജാഗ്രത സമിതി
ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ ലഹരിമുക്ത പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി രൂപീകരിക്കപ്പെട്ട ജില്ലാതല ജന ജാഗ്രത സമിതിയുടെ യോഗം കളക്ട്രേറ്റ് എക്‌സിക്യുട്ടീവ് ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് അധ്യക്ഷനായി. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി മേയര്‍ എം.എല്‍ റോസി ജന ജാഗ്രത സമിതി കൂടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി.കെ സതീഷ് വിമുക്തി പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമിതി അംഗങ്ങളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും വിശദീകരിച്ചു. യോഗത്തില്‍ എക്സൈസ് …