Channel 17

live

channel17 live

Kerala news

രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖരെ തിരഞ്ഞെടുത്തു. അധ്യക്ഷ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ ബിജെപി അധ്യക്ഷനായി നിയോഗിച്ചിരിക്കുന്നത്. സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനായി കഴിഞ്ഞ ദിവസം ബിജെപി തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. കേരളത്തിൽ പുതിയൊരു മുഖം നേതൃസ്ഥാനത്തേയ്ക്ക് വരട്ടെയെന്നാണ് ദേശീയ നേതൃത്വത്തിൻ്റെ നിലപാടാണ് രാജീവ് ചന്ദ്രശേഖറിന് അനുകൂലമായത്. എല്ലാ വിഭാ​​ഗത്തെയും ആകർഷിക്കാൻ പറ്റുന്ന ആൾ സംസ്ഥാന പ്രസിഡൻ്റായി വരണമെന്നായിരുന്നു ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെ നിലപാട്. …

രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ Read More »

ലഹരി മാഫിയയെ അമര്‍ച്ച ചെയ്യാനുള്ള യത്നത്തിന് പുതിയ സേനാംഗങ്ങള്‍ ശക്തി പകരണം: മുഖ്യമന്ത്രി

ലഹരി മാഫിയയുടെ പിടിയില്‍ നിന്ന് നാടിനെ മോചിപ്പിക്കാനുള്ള പരിശ്രമത്തിന് കൂടുതല്‍ ശക്തി പകരാന്‍ പുതിയ സേനാംഗങ്ങള്‍ക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൃശ്ശൂർ രാമവർമപുരം കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 31 ബി ബാച്ചിലെ 118 സബ് ഇന്‍സ്പെക്ടര്‍ പരിശീലനാര്‍ത്ഥികളുടെ പാസിംഗ്ഔട്ട് പരേഡിന് അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തകാലത്തായി അനിയന്ത്രിതമായി പടരുന്ന ലഹരി മാഫിയ പ്രായലിംഗഭേദമില്ലാതെ സമൂഹത്തെ നശിപ്പിക്കുന്നു. സിന്തറ്റിക് ലഹരി മരുന്നുകള്‍ മനുഷ്യരെ മനുഷ്യരല്ലാതാക്കുന്നു. ഇതിനെതിരെ പോലീസും എക്സൈസും ഫലപ്രദമായി ഇടപെടുന്നുണ്ട്. …

ലഹരി മാഫിയയെ അമര്‍ച്ച ചെയ്യാനുള്ള യത്നത്തിന് പുതിയ സേനാംഗങ്ങള്‍ ശക്തി പകരണം: മുഖ്യമന്ത്രി Read More »

മാലിന്യ സംസ്ക്കരണം പഠിക്കാൻ സിക്കിമിലേക്ക് പഠനയാത്ര നടത്തി

മാലിന്യ സംസ്ക്കരണ രീതികളെക്കുറിച്ച് പഠിക്കുന്നതിനായി കൊടകര ഗ്രാമപഞ്ചായത്തിൽ നിന്നും സിക്കിമിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. കിലയുടെ സഹകരണത്തോടെയാണ് പഠനയാത്ര സംഘടിപ്പിച്ചത്. മാർച്ച് രണ്ടു മുതൽ ഏഴ് വരെ കൊടകര പഞ്ചായത്തിൽ നിന്നുള്ള സംഘം സിക്കിമിൽ താമസിച്ച് വിവിധ മാലിന്യ സംസ്കരണ രീതികൾ വിലയിരുത്തി. സിക്കിം സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങൾ നടപ്പിലാക്കുന്ന മാലിന്യ സംസ്ക്കരണ പദ്ധതികളെക്കുറിച്ചും അവർ എങ്ങനെ മാലിന്യ സംസ്കരണ രീതികളിലൂടെ തങ്ങളുടെ ജനതയെ മുന്നോട്ടു നയിച്ചു എന്നും മനസ്സിലാക്കുന്നതിന് സംഘത്തിന് കഴിഞ്ഞതായി പ്രസിഡൻ്റ് അമ്പിളി സോമൻ …

മാലിന്യ സംസ്ക്കരണം പഠിക്കാൻ സിക്കിമിലേക്ക് പഠനയാത്ര നടത്തി Read More »

ലഹരി വ്യാപനത്തിനെതിരെ റണ്‍ എവേ ഫ്രം ഡ്രഗ്‌സ് കൂട്ടയോട്ടം

ജില്ലയിലെ ഐ എച്ച് ആർ ഡി സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും അധ്യാപകരും ജനപ്രതിനിധികളും കൂട്ടയോട്ടത്തിൽ പങ്കെടുത്തു. യുവജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമവാസനക്കെതിരെ സ്‌നേഹസന്ദേശം പ്രചരിപ്പിക്കുന്നതിനായി ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഐഎച്ച്ആര്‍ഡിയുടെ നേതൃത്വത്തില്‍ സ്‌നേഹത്തോണ്‍ സംഘടിപ്പിച്ചു. ജില്ലയിലെ ഐഎച്ച്ആർഡി കോളേജുകളിൽ ലഹരി വ്യാപനത്തിനെതിരെ റണ്‍ എവേ ഫ്രം ഡ്രഗ്‌സ് എന്ന പേരില്‍ കൂട്ടയോട്ടം നടത്തി.കല്ലേറ്റുംകര കെ കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്‌നിക് കോളേജ്,കോളേജ് ഓഫ് അപ്ലൈഡ് സയൻസ് നാട്ടിക,കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ചേലക്കര,കൊടുങ്ങല്ലൂർ ഐഎച്ച്ആർഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ്,ഐഎച്ച്ആർഡി …

ലഹരി വ്യാപനത്തിനെതിരെ റണ്‍ എവേ ഫ്രം ഡ്രഗ്‌സ് കൂട്ടയോട്ടം Read More »

ഓപ്പറേഷൻ കാപ്പ തുടരുന്നു;കുപ്രസിദ്ധ ഗുണ്ടകളായ അഞ്ച് പേരെ നാടു കടത്തി

വടിവാൾ വിപിൻ , ഹരികൃഷ്ണൻ, നിഖിൽ, ജിതിൻ, ചന്തു എന്നു വിളിക്കുന്ന ഹരികൃഷ്ണ , എന്നീ ഗുണ്ടകളെയാണ് നാടു കടത്തിയത്. കുപ്രസിദ്ധ ഗുണ്ടകളായ വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചു വരുന്നവരായ1)വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാരേപറമ്പിൽ പl ഹരികൃഷ്ണൻ 28 വയസ്സ്2) വലപ്പാട് കോതകുളം ബീച്ച് സ്വദേശി കണ്ണംപറമ്പിൽ സുരമോൻ എന്ന് വിളിക്കുന്ന നിഖിൽ 33 വയസ്സ്3) വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാരേപറമ്പിൽ കണ്ണപ്പൻ എന്ന് വിളിക്കുന്ന ജിതിൻ 32 വയസ്സ്4) വലപ്പാട് കോതകുളം …

ഓപ്പറേഷൻ കാപ്പ തുടരുന്നു;കുപ്രസിദ്ധ ഗുണ്ടകളായ അഞ്ച് പേരെ നാടു കടത്തി Read More »

എസ്എസ്എൽസി: ആദ്യദിനം ജില്ലയില്‍ 36,145 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി

തൃശ്ശൂര്‍ ജില്ലയില്‍ 267 സെന്ററുകളിലായി 36,145 വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതി. മൂന്നു കുട്ടികള്‍ ഹാജരായില്ല. മതിലകം സെയിന്റ് ജോസഫ്‌സ് സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് (565 വിദ്യാര്‍ത്ഥികള്‍). എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 555 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. രാമവര്‍മ്മപുരം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പൂങ്കുന്നം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കേച്ചേരി മാമ്പുള്‍ ഹൂദ സ്‌കൂള്‍ എന്നീവിടങ്ങളില്‍ ആണ് ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ (ഏഴ്) പരീക്ഷ എഴുതിയത്.തൃശ്ശൂര്‍, ഇരിങ്ങാലക്കുട, …

എസ്എസ്എൽസി: ആദ്യദിനം ജില്ലയില്‍ 36,145 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി Read More »

പഞ്ചാബിലെ പട്യാലയിൽ നടന്ന 68-ാമത് സ്കൂൾ നാഷണൽ ഗെയിംസ് ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി വെങ്കല മെഡൽ കരസ്ഥമാക്കിയ സ്റ്റേറ്റ് സ്കൂൾ അണ്ടർ19 ബാസ്ക്കറ്റ്ബോൾ ടീം (ആൺകുട്ടികൾ) അംഗമായ ഇരിഞ്ഞാലക്കുട സ്വദേശി ജോനാഥൻ ജി കരയാംപറമ്പിൽ

2024 നവംബർ 20 മുതൽ 26 വരെ പഞ്ചാബിലെ പട്യാലയിൽ നടന്ന 68-ാമത് സ്കൂൾ നാഷണൽ ഗെയിംസ് ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി വെങ്കല മെഡൽ കരസ്ഥമാക്കിയ സ്റ്റേറ്റ് സ്കൂൾ അണ്ടർ19 ബാസ്ക്കറ്റ്ബോൾ ടീം (ആൺകുട്ടികൾ) അംഗമായ ഇരിഞ്ഞാലക്കുട സ്വദേശി ജോനാഥൻ ജി കരയാംപറമ്പിൽ. ആലപ്പുഴ പുളിങ്കുന്ന് സെന്റ്. ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടൂ വിദ്യാർത്ഥിയായ ജോനാഥൻ ഇരിങ്ങാലക്കുട കൊല്ലാട്ടി അമ്പലത്തിന് മുൻവശം താമസിക്കുന്ന കെ. ജെ. ജോർജ്ജിന്റെയും പുല്ലൂർ സഹകരണ ബാങ്ക് നീതി …

പഞ്ചാബിലെ പട്യാലയിൽ നടന്ന 68-ാമത് സ്കൂൾ നാഷണൽ ഗെയിംസ് ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി വെങ്കല മെഡൽ കരസ്ഥമാക്കിയ സ്റ്റേറ്റ് സ്കൂൾ അണ്ടർ19 ബാസ്ക്കറ്റ്ബോൾ ടീം (ആൺകുട്ടികൾ) അംഗമായ ഇരിഞ്ഞാലക്കുട സ്വദേശി ജോനാഥൻ ജി കരയാംപറമ്പിൽ Read More »

അങ്കമാലി- ശബരി റെയിൽ പദ്ധതി പൂർത്തീകരിക്കണം:ബെന്നി ബഹനാൻ എം പി

കേന്ദ്ര റയിൽവേ മന്ത്രിയുടെ കേരള സന്ദർശനത്തിൻ്റെ ഭാഗമായി ആലുവയിൽ എത്തിയ കേന്ദ്ര റയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് അങ്കമാലി – ശബരി റെയിൽ പാത പദ്ധതി പൂർത്തീകരിച്ച് യാഥാർത്ഥ്യമാക്കണമെന്നും ഈ പദ്ധതി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ശബരിമല തീർത്ഥാടകർക്ക് വളരെ സഹായകരമാണ് കൂടാതെ റയിൽവേ സൗകര്യം ഇല്ലാത്ത ഇടുക്കി ജില്ലയിലെ ഉൾപെടെയുള്ള മലയോര മേഖലയിലെ ജനങ്ങൾക്ക് ഏറ്റവും അനിവാര്യമാണ് എന്ന പ്രധാനപെട്ട വിഷയങ്ങൾ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി നിവേദനം നൽകി ആലുവറയിൽവേ സ്റ്റേഷൻ അമൃത് സ്കീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട് …

അങ്കമാലി- ശബരി റെയിൽ പദ്ധതി പൂർത്തീകരിക്കണം:ബെന്നി ബഹനാൻ എം പി Read More »

പ്രശസ്ത സാഹിത്യ നിരൂപകൻ ഇരിങ്ങാലക്കുട സ്വദേശി മാമ്പൂഴ കുമാരൻ അന്തരിച്ചു

കൊടകര ശാന്തി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ജനനം: 1933 ൽ എറണാകുളം ജില്ലയിൽ മാമ്പുഴ എന്ന ഗ്രാമത്തിൽ. കിഴക്കെത്തയ്യിൽ വീട്. അമ്മ: കിഴക്കെത്തയ്യിൽ ലക്ഷ്‌മിക്കുട്ടി അമ്മ, അച്ഛൻ: പെരുമ്പളം ചിറയിൽ എസ്. കുഞ്ഞിക്കൃഷ്ണൻനായർ. വിദ്യാഭ്യാസം: കീച്ചേരി പ്രൈമറി സ്‌കൂൾ, കാഞ്ഞിരമറ്റം സെൻ്റ് ഇഗ്‌നേഷ്യസ് യു.പി. സ്‌കൂൾ, മുളന്തുരുത്തി ഹൈസ്‌കൂൾ, എറണാ കുളം മഹാരാജാസ് കോളേജ്. 1960-ൽ എം.എ. പാസ്സായി. ഉദ്യോഗം: പാലക്കാട് വിക്ടോറിയ കോളേജ്, കൊച്ചി സാന്റാക്രൂസ് ഹൈസ്കൂൾ, കാഞ്ഞിരമറ്റം സെൻ്റ് ഇ‌ഗ്നേഷ്യസ് ഹൈസ്‌കൂൾ. 1961 മുതൽ 1988 വരെ …

പ്രശസ്ത സാഹിത്യ നിരൂപകൻ ഇരിങ്ങാലക്കുട സ്വദേശി മാമ്പൂഴ കുമാരൻ അന്തരിച്ചു Read More »

റവ. ജോർജ് മാത്യു കേരള സിറ്റിസൺ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി

ഇമ്മാനുവേൽ ബാപ്റ്റിസ്റ്റ് സഭാ വൈദികനായ റവ. ജോർജ് മാത്യുവിനെ കേരള സിറ്റിസൺ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. മൂന്നു ദശാബ്ദത്തോളം ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ സാമൂഹ്യ സേവന രംഗത്തും ആതുര ശുശ്രുഷ രംഗത്തും റവ. ജോർജ് മാത്യു സേവനം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ആറു വർഷമായി റവ. ജോർജ് മാത്യുവിന്റെ പ്രവർത്തന മേഖല കേരളമാണ്.പ്രകൃതി ജീവനത്തിന്റെ പ്രചരണം, ആദ്ധ്യാത്മിക പ്രഭാഷണം, പൗരവകാശ പ്രവത്തനം, മനുഷ്യപക്ഷ പ്രകൃതി സംരക്ഷണം , ജീവകാരുണ്യ പ്രവർത്തനം എന്നീ രംഗങ്ങളിൽ റവ. ജോർജ് …

റവ. ജോർജ് മാത്യു കേരള സിറ്റിസൺ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി Read More »

വെണ്ണൂരിന്റെ ഫുട്ബോൾ താരം സന്തോഷ് ട്രോഫി ക്യാമ്പിലേക്ക്

വെണ്ണൂരിന്റെ ഫുട്ബോൾ താരം സന്തോഷ് ട്രോഫി ക്യാമ്പിലേക്ക്.ഈ വർഷത്തെ തൃശ്ശൂർ ജില്ലാ സീനിയർ ടീം വൈസ് ക്യാപ്റ്റൻ ആയിരുന്ന ആൻ്റണി പൗലോസിന് ആണ് ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടിയത്. 2017-2018,18-19 എന്നീ വർഷങ്ങളിലും തൃശ്ശൂർ സീനിയർ ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്. 2019-2020 വർഷത്തെ സീനിയർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വിജയികളായ തൃശ്ശൂർ ടീമിലും അംഗം ആയിരുന്നു.2019-2020 വർഷത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിലും ജേഴ്‌സി അണിഞ്ഞു. അന്നമനട വെണ്ണൂർ കുന്നത്ത് പറമ്പിൽ പൗലോസ്, ബേബി ദമ്പതികളുടെ മകനാണ് ബെസ്റ്റിൻ, ബെബിൻ എന്നിവർ …

വെണ്ണൂരിന്റെ ഫുട്ബോൾ താരം സന്തോഷ് ട്രോഫി ക്യാമ്പിലേക്ക് Read More »

നാഷണൽ ഡോക്യൂമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ (NDSF) സമാപിച്ചു

തൃശൂർ സെന്റ് തോമസ് കോളേജിലെ മീഡിയ വിഭാഗവും നാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് തൃശ്ശൂരും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയതല ഡോക്യുമെൻററി – ഹ്രസ്വചലച്ചിത്രമേളയ്ക്ക് സമാപനം കുറിച്ചു. മീഡിയ സ്റ്റഡീസ് ഡയറക്ടർ റവ. ഫാ. ഫിജോ ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പൽ ഫാ. ഡോ. മാർട്ടിൻ കെ എ അധ്യക്ഷനായി. സിനിമ നിരൂപകനും നാഷണൽ അവാർഡ് ജേതാവുമായ ഐ ഷൺമുഖദാസ് മുഖ്യ അതിഥിയായിരുന്നു.ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ ചെറിയാൻ ജോസഫ്, ഡിപ്പാർട്ട്മെൻറ് ഹെഡ് ജോസഫ് ജേക്കബ്, …

നാഷണൽ ഡോക്യൂമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ (NDSF) സമാപിച്ചു Read More »

ദ്വിദിന നാഷണൽ ഡോക്യൂമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഉദ്‌ഘാടനം ചെയ്യ്തു

തൃശൂർ സെന്റ് തോമസ് കോളേജിലെ മീഡിയ വിഭാഗവും ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് തൃശ്ശൂരും സംയുക്തമായി സംഘടിപ്പിക്കുന്ന നാഷണൽ ഡോക്യൂമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ഉദ്‌ഘാടനം പ്രിൻസിപ്പൽ ഫാ. ഡോ. മാർട്ടിൻ കെ എ നിർവഹിച്ചു. ഫാ. ഫിജോ ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് തൃശ്ശൂർ ഡയറക്ടർ ചെറിയാൻ ജോസഫ് ആശംസകൾ നേർന്നു. മീഡിയ സ്റ്റഡീസ് വിഭാഗം മേധാവി ജോസഫ് ജേക്കബ് നന്ദി പറഞ്ഞു. രണ്ടുദിവസമായി നടക്കുന്ന ഫെസ്റ്റിവലിലേക്ക് നൂറ്റിയറുപതിൽപരം എൻട്രികളാണു …

ദ്വിദിന നാഷണൽ ഡോക്യൂമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഉദ്‌ഘാടനം ചെയ്യ്തു Read More »

കൂടൽമാണിക്യത്തിന് മുന്നിൽ മെഗാ പൂക്കളം ഒരുക്കി സായാഹ്ന കൂട്ടായ്മ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിന് മുന്നിൽ പൂരാടം നാളിൽ 50 അടി വലിപ്പത്തിൽ മെഗാ പൂക്കളം ഒരുക്കി കൂടൽമാണിക്യം സായഹ്ന കൂട്ടായ്മ. രണ്ട് ദശാബ്ദത്തിലധികമായി ഓണക്കാലത്ത് കൂടൽമാണിക്യം ക്ഷേത്രത്തിനു മുന്നിൽ പൂക്കളമൊരുക്കുന്ന സായാഹ്ന കൂട്ടായ്മയുടെ പൂരാടം നാളിലെ പൂക്കളം ക്ഷേത്രദർശനത്തിന് എത്തിയവരുടെ ശ്രദ്ധയാകർഷിക്കും വിധം മനോഹരമായിരുന്നു. ഏകദേശം 300 കിലോ പൂ പൂവ് ഉപയോഗിച്ച് ഒരുക്കിയ പൂക്കളത്തിന്റെ പ്രധാന ആകർഷണം നടുവിലായുള്ള അയോധ്യയിലെ രാംലല്ലയുടെ ചിത്രമാണ്.അമ്പതോളം പേരുടെ പ്രയത്നത്തിൽ വ്യാഴാഴ്ച രാത്രി 8 മണിക്ക് ആരംഭിച്ച പൂക്കളമൊരുക്കൽ …

കൂടൽമാണിക്യത്തിന് മുന്നിൽ മെഗാ പൂക്കളം ഒരുക്കി സായാഹ്ന കൂട്ടായ്മ Read More »

ജില്ലയെ ലഹരി മുക്തമാക്കാന്‍ ജാഗ്രത സമിതി

ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ ലഹരിമുക്ത പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി രൂപീകരിക്കപ്പെട്ട ജില്ലാതല ജന ജാഗ്രത സമിതിയുടെ യോഗം കളക്ട്രേറ്റ് എക്‌സിക്യുട്ടീവ് ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് അധ്യക്ഷനായി. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി മേയര്‍ എം.എല്‍ റോസി ജന ജാഗ്രത സമിതി കൂടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി.കെ സതീഷ് വിമുക്തി പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമിതി അംഗങ്ങളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും വിശദീകരിച്ചു. യോഗത്തില്‍ എക്‌സൈസ് …

ജില്ലയെ ലഹരി മുക്തമാക്കാന്‍ ജാഗ്രത സമിതി Read More »

വയനാടിന് കൈത്താങ്ങുമായി വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്‍മാര്‍

വയനാടിന് കൈത്താങ്ങുമായി സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്‍മാര്‍. സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന തൃശ്ശൂര്‍ ജില്ലയിലെ കലാകാരന്‍മാരും പഠിതാക്കളും വായനാട്ടിലെ ദുരന്തഭാതിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 75,170 രൂപ നല്‍കി. തുക ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന് ജില്ലാ കോഡിനേറ്റര്‍ ഇ.എസ് സുബീഷ് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.ആര്‍ മായ, ജില്ലാ ആസൂത്രണ ഫെസിലിറ്റേറ്റര്‍ അനൂപ് കിഷോര്‍, …

വയനാടിന് കൈത്താങ്ങുമായി വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്‍മാര്‍ Read More »

നടൻ നിർമ്മൽ ബെന്നിഅന്തരിച്ചു

ഡാ തടിയാ ഉൾപ്പടെ വിവിധ സിനിമകളിലും യുട്യൂബ് വീഡിയോകളിലും പരസ്യ ചിത്രത്തിലും അഭിനയിച്ച നടൻ നിർമ്മൽ ബെന്നി(35) അന്തരിച്ചു.ചേർപ്പ് വല്ലച്ചിറക്കാരൻ ബെന്നിയുടെയും ഷാൻ്റിയുടെയും മകനാണ്. കൊമേഡിയനായിട്ടാണ് നിർമ്മൽ ബെന്നി സ്റ്റേജ് പരിപാടികളിലൂടെ അഭിനയ ലോകത്തേക്ക് പ്രവേശിക്കുന്നത്.2012ൽ ജയകൃഷ്ണ കാർണവർ സംവിധാനം ചെയ്ത “നവാഗതർക്ക് സ്വാഗതം” എന്ന സിനിമയിലൂടെയാണ് സിനിമയിലെത്തുന്നത്.തുടർന്ന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ “ആമേൻ”,സുന്ദർദാസിൻ്റെ “റബേക്ക ഉതുപ്പ് കിഴക്കേമല”, ചന്ദ്രഹാസൻ്റെ “ജോണ്‍പോൾ വാതിൽ തുറക്കുന്നു.” മനു കണ്ണന്താനത്തിൻെറ “,ദൂരം” എന്നീ അഞ്ച് ചിത്രങ്ങളിൽ അഭിനയിച്ചു.സിനിമയ്ക്ക് പുറമെ പിതാവിന് …

നടൻ നിർമ്മൽ ബെന്നിഅന്തരിച്ചു Read More »

അഭിനന്ദനങ്ങൾ

കുഴൂർ: ഇന്ത്യയിൽ എല്ലാ സ്റ്റേറ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 60 പേരിൽ കേരളത്തിലെ കുടുംബശ്രീയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ടുപേരിൽ ഒരാളായ കുഴൂർ ഗ്രാമപഞ്ചായത്തംഗം സുധാദേവദാസ് (കുഴൂർ കുടുംബശ്രീ, പ്രകൃതി കുടുംബശ്രീ അംഗം) പ്രധാനമന്ത്രിയുമായി നേരിട്ട് സംസാരിക്കുന്ന 6 പേരിൽ ഒരാളായി “value chain Development” (FPO) എന്ന വിഷയവുമായി നേരിട്ട് സംസാരിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടു. 25-ാംതീയതി മഹാരാഷ്ട്രയിൽ വെച്ച് നടക്കുന്ന മീറ്റിലാണ് അവസരം ലഭിക്കുന്നത്. ഈ വരുന്ന 23-ാം തിയതി മഹാരാഷ്ട്രയിലേക്ക് തിരിക്കുന്ന സഹപ്രവർത്തക കൂടിയായ ശ്രീമതി.സുധദേവദാസിന് യാത്രാമംഗളങ്ങളും ആശംസകളും …

അഭിനന്ദനങ്ങൾ Read More »

‘മധുസ്മൃ‌തി’ സംഘടിപ്പിച്ചു

ചാലക്കുടി: അന്തരിച്ച യുവമാധ്യമ പ്രവർത്തകൻ മധു സമ്പാളൂർ ഓർമയായിട്ടു 4 വർഷം തികയുന്നതിൻ്റെ ഭാഗമായി ചാലക്കുടി ചാലക്കുടി പ്രസ് ഫോറവും, മർച്ചൻ്റ്സ് അസോസിയേഷനും ചേർന്ന് ‘മധുസ്മൃ‌തി’ സംഘടിപ്പിച്ചു. വ്യാപാരഭവൻ ഹാളിൽ നടന്ന അനുസ്‌മരണ സമ്മേളനവും സമാദരണ സദസ്സും എം.എൽ.എ.സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു.പ്രസ് ഫോറം പ്രസിഡൻ്റ് തോമാസ്കോമ്പാറ അദ്ധ്യക്ഷത വഹിച്ചു. ചാലക്കുടിയുടെ നിറസാന്നിധ്യങ്ങളായ തൃശ്ശൂർ ജില്ല പീഡറും, പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ.കെ.ബി. സുനിൽകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ട്രഷറർ .ജോയ് മൂത്തേടൻ, സംസ്‌ഥാന …

‘മധുസ്മൃ‌തി’ സംഘടിപ്പിച്ചു Read More »

error: Content is protected !!