പിക്ചർസ്ക് ഫോട്ടോഗ്രഫി ഫെസ്റ്റിവലിനു വിരാമം
തൃശ്ശൂർ : സെന്റ് തോമസ് കോളേജിൽ രണ്ടുദിവസം നീണ്ടുനിന്ന ഫോട്ടോഗ്രാഫി ഫെസ്റ്റിവൽ സമാപിച്ചു. ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് ഡിപ്പാർട്മെന്റ് ഓഫ് മീഡിയ സ്റ്റഡീസ് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി സംസ്ഥാനതല ഫോട്ടോഗ്രഫി മത്സരം, മാസ്റ്റർ ക്ലാസുകൾ, ഫോട്ടോ എക്സിബിഷൻ, ഫോട്ടോഗ്രഫി ക്യാമ്പ് എന്നിവ നടത്തി. രണ്ടായിരത്തിലധികം വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്ത ഫെസ്റ്റിവലിൽ റീൽസ് കോംപറ്റീഷൻ, ഫേസ് പെയിന്റിംഗ്, ട്രഷർ ഹണ്ട് തുടങ്ങിയവ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ സ്റ്റാർട്ടപ്പ് സ്റ്റോറീസ് മറ്റൊരു പ്രധാന ആകർഷണമായിരുന്നു. ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ …