Channel 17

live

channel17 live

Kerala news

സ്വപ്ന ഓർമ്മിപ്പിച്ച് തുടങ്ങി; സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രിക്കെതിരെ കൂടുതൽ ആരോപണങ്ങൾ

ഞെട്ടിപ്പിക്കുന്ന അധികാര ദുർവിനിയോഗം സ്വജനപക്ഷപാതവും സംബന്ധിച്ച് ആരോപണം സത്യവാങ്മൂലത്തിൽ സ്വപ്ന പറയുന്നത്. കൊച്ചി: തൻറെ രഹസ്യമൊഴിക്ക് മുൻപായി എറണാകുളം സെഷൻസ് കോടതിയിൽ സ്വപ്ന സുരേഷ് നൽകിയ സത്യവാങ്മൂലം ഇന്ന് പുറത്തുവന്നു. മുഖ്യമന്ത്രിയുടെ മകൾക്കായി ഷാർജയിൽ ഐ.ടി കമ്പനി തുടങ്ങുന്നതിന് ഷാർജ ഭരണാധികാരിയുടെ സഹായം തേടിയിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന അധികാര ദുർവിനിയോഗം സ്വജനപക്ഷപാതവും സംബന്ധിച്ച് ആരോപണം സത്യവാങ്മൂലത്തിൽ സ്വപ്ന പറയുന്നത്. 2017 ഷാർജ ഭരണാധികാരി ഹൗസിൽ എത്തുന്നതിന് മുൻപ് അദ്ദേഹത്തെ സ്വീകരിക്കേണ്ട നടപടി ക്രമങ്ങളെക്കറിച്ച് സംസാരിക്കുവാൻ ക്ലിഫ് ഹൗസിൽ എത്തിയിരുന്നു. ഔദ്യോഗിക …

സ്വപ്ന ഓർമ്മിപ്പിച്ച് തുടങ്ങി; സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രിക്കെതിരെ കൂടുതൽ ആരോപണങ്ങൾ Read More »

കരിങ്കൊടി പ്രതിഷേധക്കാരനെ സിപിഎംക്കാർ വളഞ്ഞിട്ടടിച്ചു; പോലീസ് നോക്കിനിന്നു 

കൊച്ചി: സ്വപ്ന സുരേഷിന്റെ മുഖ്യമന്ത്രിക്കും കുടുംബത്തിനും മറ്റ് ഉദ്യോഗസ്ഥർക്കും എതിരെയുള്ള രഹസ്യമൊഴിയെ തുടർന്നുള്ള പ്രതിപക്ഷത്തിന്റെ കരിങ്കൊടി പ്രതിഷേധങ്ങൾ ഇന്നും തുടർന്നു. ഇന്ന് കണ്ണൂർ ഗസ്റ്റ് ഹൗസിൽ ഉണ്ടായിരുന്ന മുഖ്യമന്ത്രി തളിപ്പറമ്പ് കില പരിശീലന കേന്ദ്രത്തിന് ഉദ്ഘാടനത്തിനായി പുറപ്പെട്ട ഉടൻ തന്നെ  കെഎസ്‌യു – യൂത്ത് കോൺഗ്രസ്, മുസ്ലിം യൂത്ത് ലീഗ്, യുവമോർച്ച പ്രവർത്തകർ കരിങ്കൊടി പ്രതിഷേധവുമായി രംഗത്തെത്തി.  ഏകദേശം 700 ഓളം പോലീസുകാരെ കണ്ണൂർ-തളിപ്പറമ്പ് മേഖലയിൽ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു.  ഏകദേശം 30 പ്രതിഷേധക്കാരെ പലയിടങ്ങളിൽ നിന്ന് പോലീസ് …

കരിങ്കൊടി പ്രതിഷേധക്കാരനെ സിപിഎംക്കാർ വളഞ്ഞിട്ടടിച്ചു; പോലീസ് നോക്കിനിന്നു  Read More »

‘നാടന്‍ പ്രയോഗ’ത്തില്‍ കുടുങ്ങി സി.പി.എം എം.എല്‍.എ

കൊച്ചി: സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്ഷേപിച്ച് സി.പിഎം നെന്മാറ എം.എല്‍.എ കെ.ബാബു. ഇന്നലെ വൈകീട്ട് മുഖ്യമന്ത്രിയ്‌ക്കെതിരെ വിമാനത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനെതിരെ നെന്മാറയില്‍ സംഘടിപ്പിച്ച യോഗത്തിലാണ് അസഭ്യമായ വാക്കുകളുപയോഗിച്ച് എം.എല്‍.എ കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകരെ അധിക്ഷേപിച്ചത്. കോണ്‍ഗ്രസ് പ്രതിഷേധങ്ങളില്‍ ആളുകള്‍ തീരെ കുറവാണെന്നും മുന്‍പന്തിയില്‍ പോലീസ് ബാരിക്കേഡില്‍ കയറാന്‍ രണ്ട് സ്ത്രീകള്‍ കാണുമെന്നും, ബാരിക്കേഡില്‍ കയറാന്‍ സാധിച്ചില്ലെങ്കില്‍ പിന്നില്‍ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ …

‘നാടന്‍ പ്രയോഗ’ത്തില്‍ കുടുങ്ങി സി.പി.എം എം.എല്‍.എ Read More »

കടലാസുപൂക്കളൊരുക്കിയും പാട്ടുകള്‍ ആലപിച്ചും സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ സമരം

#WatchNKVideo here തൃശൂര്‍: കടലാസുപൂക്കളാല്‍ അലംകൃതമായ വേദിയില്‍ പാട്ടുപാടിയും, വിവിധ വര്‍ണങ്ങളില്‍ ക്രാഫ്റ്റുകള്‍ നിര്‍മ്മിച്ചും സമഗ്ര ശിക്ഷ കേരള പൊതുവിദ്യാലയത്തിലെ കലാകായിക അധ്യാപകര്‍ കോര്‍പറേഷന് മുന്നില്‍ സൂചനാ സമരം നടത്തി. കൂട്ടത്തോടെ വിവിധ പാട്ടുകള്‍ ആലപിച്ചും, വര്‍ണക്കടലാസില്‍ പൂക്കളൊരുക്കിയും ചിത്രങ്ങള്‍ വരച്ചുമായിരുന്നു സമരം. 11-ാം ശമ്പള കമ്മീഷന്‍ പ്രകാരമുള്ള ശമ്പള പരിഷ്‌ക്കരണ ആനുകൂല്യം സ്‌പെഷലിസ്റ്റ് അധ്യാപകര്‍ക്കും നല്‍കുക, സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ക്ക് അനുകൂലമായ ഹൈക്കോടതി വിധിയും, സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെ വിധിയും നടപ്പിലാക്കുക, നാല് വര്‍ഷമായി വെട്ടിക്കുറച്ച ശമ്പളം …

കടലാസുപൂക്കളൊരുക്കിയും പാട്ടുകള്‍ ആലപിച്ചും സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ സമരം Read More »

കള്ളവാറ്റ് രാജാവ് ഇനി സ്വതന്ത്രൻ. 2000 ൽ കല്ലുവാതുക്കൽ വിഷമദ്യ കേസിൽ പ്രധാന പ്രതികളിലൊരാൾ

കൊച്ചി: കൊല്ലം കല്ലുവാതുക്കലിലെ വ്യാജ വാറ്റ് കേന്ദ്രത്തിൽ 2000 ഒക്ടോബറിൽ 31 പേരുടെ മരണത്തിനിടയാക്കിയ മദ്യ ദുരന്ത കേസിലെ പ്രധാന പ്രതിയായ മണിച്ചൻ എന്ന ചന്ദ്രൻ വൈകാതെ ജയിൽ മോചിതനാകും. 22 വർഷത്തെ ജയിൽവാസത്തിനുശേഷമാണ് മണിച്ചന്റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങുന്നുത്. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി നല്ല നടപ്പുള്ള തടവുകാരെ വിട്ടയക്കുന്നതിന്റെ ഭാഗമായാണ് മറ്റ് 32 തടവുകാർക്കൊപ്പം മണിച്ചനെ മോചിപ്പിക്കാൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്തത്. ആദ്യം സംശയങ്ങൾ രേഖപ്പെടുത്തി ഫയൽ മടക്കിയയച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് …

കള്ളവാറ്റ് രാജാവ് ഇനി സ്വതന്ത്രൻ. 2000 ൽ കല്ലുവാതുക്കൽ വിഷമദ്യ കേസിൽ പ്രധാന പ്രതികളിലൊരാൾ Read More »

സരിത്തിനെ വിജിലൻസ് പൊക്കി; സർക്കാർ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് സ്വപ്ന

രഹസ്യ മൊഴി രേഖപ്പെടുത്തുന്നത് ഗൗരവതരമായ കാര്യമാണെന്നും കോടതി നേരമ്പോക്കിന്നല്ല അത് ചെയ്യുന്നതെന്നും സ്വപ്ന പറഞ്ഞു കൊച്ചി: മുഖ്യമന്ത്രക്കും ഉന്നതർക്കും കുടുംബാംഗങ്ങൾക്കും എതിരെ നോട്ടുകടത്തിലും സ്വർണക്കടത്തിലും ഇന്നലെ കോടതിയിൽ രഹസ്യ മൊഴി നൽകിയ ശേഷം ഇന്ന് അതേ ആരോപണങ്ങളിൽ  സ്വപ്ന സുരേഷ് ഉറച്ച് നിന്നു. പറഞ്ഞ കാര്യങ്ങൾ തനിക്ക് പറയാനുള്ളത്തിന്റെ ചെറിയ ഒരു ഭാഗം മാത്രമാണെന്നും സ്വപ്ന പറഞ്ഞിരുന്നു. സ്വപ്ന പാലക്കാട് മാധ്യമങ്ങളെ കണ്ട് അര മണിക്കൂർ ശേഷം അവരുടെ സഹായിയായ  സരിത്തിനെ  വടക്കാഞ്ചേരി ഫ്ലാറ്റ് അഴിമതിക്കേസിൽ ചോദ്യം ചെയ്യാൻ എന്ന …

സരിത്തിനെ വിജിലൻസ് പൊക്കി; സർക്കാർ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് സ്വപ്ന Read More »

ശബരിമല പൂങ്കാവനത്തിന്റെ കാവൽക്കാരൻ വിടചൊല്ലി

ദേവഹിതം നോക്കി നിത്യേന സന്ദർശനം അനുവദിക്കണമെന്ന് ഉപദേശം മുഖ്യമന്ത്രിക്ക് ഏതു ഉപദേശകൻ ആണ് നൽകിയെന്ന് പ്രയാർ ശബരിമലയിൽ നടന്ന അവലോകന യോഗത്തിൽ പൊതുവേദിയിൽ വെച്ച് പിണറായി വിജയനോട് ചോദിച്ചത് കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു കൊച്ചി: മുൻ ചടയമംഗലം എം.എൽ.എയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന പ്രയാർ  ഗോപാലകൃഷ്ണൻ വിട വാങ്ങി. ഇന്ന് ഉച്ചതിരിഞ്ഞ് കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കാർ ഡ്രൈവർ വാഹനം വട്ടപ്പാറ  എസ്.യു.ടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 2016 അധികാരം …

ശബരിമല പൂങ്കാവനത്തിന്റെ കാവൽക്കാരൻ വിടചൊല്ലി Read More »

ഉറപ്പാക്കി ഉമ. ക്യാപ്റ്റന്റെ തന്ത്രങ്ങൾ പിഴച്ചു; 99ൽ  എൽ.ഡി.എഫ് ക്ലീൻ ബോൾഡ്

2019ലെ ലോകസഭ ഇലക്ഷൻ വിജയത്തിന് ശേഷം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും അസംബ്ലി തെരഞ്ഞെടുപ്പിലും യുഡിഎഫിന് ഏറ്റ കനത്ത തിരിച്ചടിക്ക് ശേഷം തൃക്കാക്കരയിലെ മികച്ച വിജയം മുന്നണിക്ക് ആശ്വാസമായി കൊച്ചി: രാഷ്ട്രീയ കേരളം ഉറ്റുനോക്കി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വൻ തിരിച്ചടി. 25,016 വോട്ടുകളുടെ  ഭൂരിപക്ഷത്തിന് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് ചരിത്രവിജയം കുറിച്ചു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മൂവായിരത്തിൽപ്പരം വോട്ടുകളുടെ ലീഡ് മാത്രമേ തൃക്കാക്കര അസംബ്ലി മണ്ഡല പ്രദേശത്ത് യു.ഡി.എഫിന് ഉണ്ടായിരുന്നുള്ളൂ.  അപ്രതീക്ഷിതമായി ലിസി ഹോസ്പിറ്റൽ ഹൃദ്രോഗ വിദഗ്ധനായ …

ഉറപ്പാക്കി ഉമ. ക്യാപ്റ്റന്റെ തന്ത്രങ്ങൾ പിഴച്ചു; 99ൽ  എൽ.ഡി.എഫ് ക്ലീൻ ബോൾഡ് Read More »

ചരിത്രം കുറിച്ച വിജയം; അറുപത് വർഷത്തിൽ ആദ്യമായാണ്‌ ഒരു വനിത തലപ്പത്തെത്തുന്നത്

കൊച്ചി: ആവേശപ്പോരാട്ടത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന അധ്യക്ഷയായി വീക്ഷണം തൃശൂര്‍ ബ്യൂറോ ചീഫ് എം.വി.വിനീത തിരഞ്ഞെടുക്കപ്പെട്ടു. അറുപത് വര്‍ഷത്തെ യൂണിയന്റെ ചരിത്രത്തില്‍ ആദ്യമായാണ് അധ്യക്ഷ സ്ഥാനത്തേക്ക് വനിത തിരഞ്ഞെടുക്കപ്പെടുന്നത്. മാതൃഭൂമിയിലെ എം.പി.സൂര്യദാസിനെ 78 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിനീത തോല്‍പ്പിച്ചത്. ആകെ പോള്‍ ചെയ്ത 3,001 വോട്ടില്‍ വിനീതയ്ക്ക് 1,515 വോട്ടും, സൂര്യദാസിന് 1,437 വോട്ടും കിട്ടി. 49 വോട്ട് അസാധുവായി. ജനറല്‍ സെക്രട്ടറിയായി ന്യൂസ് 18-ലെ കേരള പ്രിന്‍സിപ്പല്‍ കറസ്്‌പോണ്ടന്റ് കിരണ്‍ബാബുവിനെ തിരഞ്ഞെടുത്തു. മാധ്യമത്തിലെ കെ.പി.റെജിയെയും, …

ചരിത്രം കുറിച്ച വിജയം; അറുപത് വർഷത്തിൽ ആദ്യമായാണ്‌ ഒരു വനിത തലപ്പത്തെത്തുന്നത് Read More »

മുഖ്യമന്ത്രി തന്നത് ‘ഭയങ്കര വലിയ ഉറപ്പ് ‘ : അതിജീവിത

ഈ വിഷയങ്ങളിൽ മുഖ്യമന്ത്രിയുമായി അതിജീവിത നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം എന്തെല്ലാം നടപടികൾ ഉണ്ടാകും എന്നുള്ളതാണ് ഏവരും ഉറ്റുനോക്കുന്നത് കൊച്ചി: തന്നെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ അന്വേഷണം പ്രതിയായ പ്രമുഖ നടന്റെ രാഷ്ട്രീയ സ്വാധീനം മൂലം അട്ടിമറിക്കപ്പെടുന്നു എന്ന് ഹൈക്കോടതിയിൽ തിങ്കളാഴ്ച ഹർജി സമർപ്പിച്ച അതിജീവിതയായ നടി ഇന്ന് രാവിലെ സെക്രട്ടേറിയറ്റിൽ എത്തി മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് തൻറെ ആശങ്കകൾ അറിയിച്ചു. മുഖ്യമന്ത്രി തനിക്ക് നൽകി തന്നത് ‘ ഭയങ്കര …

മുഖ്യമന്ത്രി തന്നത് ‘ഭയങ്കര വലിയ ഉറപ്പ് ‘ : അതിജീവിത Read More »

കെ-റെയില്‍ വന്നാല്‍ കേരളത്തില്‍ പ്രളയം; ജനകീയ സമരം ശക്തമാകുന്നു

പ്രൊഫ.കെ.ജി.ശങ്കരപിള്ള, പ്രൊഫ.സാറാജോസഫ്, റഫീഖ് അഹമ്മദ്, സി.ആര്‍.നീലകണ്ഠന്‍, സി.ആര്‍.പരമേശ്വരന്‍, ഡോ.എസ്.ശങ്കര്‍, പെരുവനം കുട്ടന്‍മാരാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ സമരസംഗമത്തില്‍ പങ്കെടുക്കും തൃശൂര്‍:  കെ-റെയില്‍ പദ്ധതിക്കുവേണ്ടി 8 മുതല്‍ 18 മീറ്റര്‍ വരെ ഉയരത്തില്‍ 25 മീറ്റര്‍ വീതിയില്‍ കേരളത്തിന്റെ പകുതിയോളം നീളത്തില്‍ ഭീമാകാരമായ ബണ്ട് കെട്ടുന്നത്് വെള്ളപ്പൊക്കത്തിനിടും വന്‍നാശത്തിനും ഇടയാക്കുമെന്ന് കെ-റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി മുന്നറിയിപ്പ് നല്‍കി. നിര്‍മ്മാണത്തിന് വേണ്ടി വരുന്ന 70 ലക്ഷം ലോറി കരിങ്കല്ലും, അതിലേറെ മണ്ണും ശേഖരിക്കാന്‍ പശ്ചിമഘട്ടം തുരക്കും. …

കെ-റെയില്‍ വന്നാല്‍ കേരളത്തില്‍ പ്രളയം; ജനകീയ സമരം ശക്തമാകുന്നു Read More »

കിരൺ ഇനി  41 വയസ് വരെ അഴിക്കുള്ളിൽ

ഇപ്പോൾ 31 വയസ്സുള്ള കിരൺ 41 വയസ്സ് വരെ അഴിക്കുള്ളിൽ കഴിയേണ്ടിവരും. കൊച്ചി: സ്ത്രീധന നിരോധന നിയമപ്രകാരവും IPC 304 B, IPC 306 പ്രകാരം ആത്മഹത്യാപ്രേരണ കുറ്റത്തിനും വിസ്മയ സ്ത്രീധനപീഡന – ആത്മഹത്യാ പ്രോരണ കേസിലും  മറ്റ് മുന്ന് അനുബന്ധ വകുപ്പുകളിലും ഭർത്താവും മുൻ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായ എസ്. കിരൺ കുമാറിന് ആകെ 25 വർഷം തടവും 12,55000 രൂപ പിഴയും. വിസ്മയയുടെ ആത്മഹത്യ കഴിഞ്ഞ 11 മാസത്തിനുള്ളിലാണ് കോടതി വിധി വന്നിരിക്കുന്നത്. ഇപ്പോൾ …

കിരൺ ഇനി  41 വയസ് വരെ അഴിക്കുള്ളിൽ Read More »

പി.സി.ജോര്‍ജിനെ വേട്ടയാടേണ്ടെന്നും, ചെറുക്കുമെന്നും കെ.സുരേന്ദ്രന്‍

#WatchNKVideo below തൃശൂര്‍: മതവിദ്വേഷപ്രസംഗം നടത്തിയ ഡോ.ഫസല്‍ ഗഫൂരിനെപ്പോലെയുള്ളവരെ അറസ്റ്റ് ചെയ്തിട്ടു  പി.സി.ജോര്‍ജിനെ വേട്ടയാടിയാല്‍ മതിയെന്ന്് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ശ്രീ ശങ്കര ഓഡിറ്റോറിയത്തില്‍ നടന്ന ബി.ജെ.പി. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ ബന്ധം വിട്ട്് ബി.ജെ.പിയിലേക്കെത്തിയവര്‍ക്ക്് കെ.സുരേന്ദ്രന്‍ മെമ്പര്‍ഷിപ്പ് നല്‍കി.ഹിന്ദുക്കളെ ഭിന്നിപ്പിച്ച് 2045 ഓടുകൂടി ഇന്ത്യയില്‍ അധികാരത്തിലെത്തുമെന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ വേദിയില്‍ പ്രസംഗിച്ച ഫസല്‍ ഗഫൂരിനെതിരേ ചെറുവിരലനക്കാന്‍ പോലും ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് …

പി.സി.ജോര്‍ജിനെ വേട്ടയാടേണ്ടെന്നും, ചെറുക്കുമെന്നും കെ.സുരേന്ദ്രന്‍ Read More »

പി.സി യുടെ വിവാദ പ്രസ്താവനയിൽ എരിഞ്ഞ് രാഷ്ട്രീയ കേരളം

കൊച്ചി: തിരുവനന്തപുരത്ത് നടക്കുന്ന അനന്തപുരി മഹാ ഹിന്ദു സമ്മേളനത്തിൽ മത വിദ്വേഷ പ്രസംഗം നടത്തി എന്ന ആരോപണത്തിൽ അറസ്റ്റിലായ കേരള ജനപക്ഷം നേതാവും കേരള നിയമസഭയിലെ മുൻ ചീഫ്  വിപ്പുമായ പി.സി.ജോർജിനെ കസ്റ്റഡിയിലെടുത്ത ശേഷം തിരുവനന്തപുരത്തെ എ.ആർ ക്യാമ്പിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തി. മൊഴിയെടുത്ത ശേഷം തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുൻപിൽ ഓൺലൈനായി അല്പസമയത്തിനുള്ളിൽ പോലീസ് ഹാജരാക്കും.  കടുത്ത ഉപാധികളോടെ പി.സിക്ക്  കോടതി ജാമ്യം നൽകാനാണ് സാധ്യത.  ജോർജിൻറെ ഈരാറ്റുപേട്ടയിലെ പുലർച്ച 5 മണിക്ക് കസ്റ്റഡിയിലെടുത്ത …

പി.സി യുടെ വിവാദ പ്രസ്താവനയിൽ എരിഞ്ഞ് രാഷ്ട്രീയ കേരളം Read More »

സ്കൂൾ പാഠപുസ്തക വിതരണം ഏപ്രിൽ 28 മുതൽ : മന്ത്രി വി ശിവൻകുട്ടി

തൃശ്ശൂർ :സ്കൂൾ പാഠപുസ്തക വിതരണം  ഏപ്രിൽ 28 മുതൽ തുടങ്ങുമെന്ന് മന്ത്രി വി ശിവൻകുട്ടി. തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠപുസ്തക പരിഷ്കരണത്തിന്  കരിക്കുലം കമ്മിറ്റി  രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു. മാതൃഭാഷ പഠനത്തിന് മലയാള അക്ഷരമാല പാഠപുസ്തകത്തിൽ ഉൾക്കൊള്ളിക്കും. ഹയർസെക്കൻഡറിക്കായി പുതിയ പരീക്ഷ മാനുവൽ തയ്യാറാക്കും. വിദ്യാലയങ്ങളിലെ അക്കാദമിക് നിലവാരം ഉയർത്തും. എല്ലാ സ്കൂളുകളിലും പൂർവ വിദ്യാർത്ഥി സംഘടനകൾ രൂപീകരിക്കും. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ചെമ്പുച്ചിറ സ്കൂൾ കെട്ടിട  നിർമ്മാണത്തിലെ  …

സ്കൂൾ പാഠപുസ്തക വിതരണം ഏപ്രിൽ 28 മുതൽ : മന്ത്രി വി ശിവൻകുട്ടി Read More »

കെ-റെയില്‍ പദ്ധതിയെ പരാമര്‍ശിക്കാതെ മന്ത്രി രാജന്റെ പ്രസംഗം

തൃശൂര്‍: പിണറായി വിജയന്‍  മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ‘എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടന പ്രസംഗത്തില്‍ റവന്യുമന്ത്രി കെ.രാജന്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് പരാമര്‍ശിച്ചില്ല. ഇടതുപക്ഷ സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ കെ-റെയില്‍ (സില്‍വര്‍ ലൈന്‍) പദ്ധതിയെക്കുറിച്ച് പ്രസംഗത്തില്‍ പ്രതിപാദിക്കാതിരുന്നത് പദ്ധതിയില്‍ സി.പി.ഐയ്ക്കുള്ള പരോക്ഷമായ എതിര്‍പ്പിനെ തുടര്‍ന്നാണെന്ന് പറയപ്പെടുന്നു. പട്ടയമേളയെക്കുറിച്ചും, ക്ഷേമപെന്‍ഷനുകളെക്കുറിച്ചും, സുവോളജിക്കല്‍ പാര്‍ക്കിനെക്കുറിച്ചും, ഗ്യാസ് ലൈന്‍ പദ്ധതിയെക്കുറിച്ചും എല്ലാം മന്ത്രി രാജന്‍ പ്രസംഗത്തില്‍ സവിസ്തരം പരാമര്‍ശിച്ചു. കോവിഡ് കാലഘട്ടത്തില്‍ പിണറായി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ …

കെ-റെയില്‍ പദ്ധതിയെ പരാമര്‍ശിക്കാതെ മന്ത്രി രാജന്റെ പ്രസംഗം Read More »

വിട, ജോസഫൈന്‍………….

കൊച്ചി: സി.പി.എം  കേന്ദ്ര കമ്മിറ്റി അംഗവും, മുന്‍ സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷയുമായ   എം.സി. ജോസഫൈന്‍ (73) അന്തരിച്ചു.  പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ ജോസഫൈനെ കടുത്ത ഹൃദയാഘാതത്തെ  തുടര്‍ന്ന്  ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.  ഉച്ചയോടെയായിരുന്നു അന്ത്യം.  ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍, വിശാലകൊച്ചി വികസന അതോറിറ്റി ചെയര്‍പേഴ്സണ്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. വിദ്യാര്‍ഥി – യുവജന – മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്തെത്തിയത്. 1978-ല്‍ സി.പി.എം  അംഗത്വം. 1984-ല്‍ സി.പി.എം …

വിട, ജോസഫൈന്‍…………. Read More »

സഹകരണ മേഖലയുടെ വിശ്വാസ്യത നഷ്ടപ്പെടുന്നു. വി. മുരളീധരൻ .

സഹകരണ മേഖലയിലെ സാമ്പത്തിക സ്ഥാപനങ്ങളുടെ വിശ്വാസ്യത ജനങ്ങൾക്കിടയിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു കേന്ദ്ര മന്ത്രി വി. മുരളീധരൻ അഭിപ്രായപ്പെട്ടു. നിധി കമ്പനികളുടെ സംസ്ഥാന സമ്മേളനം തൃശൂരിൽ ഉദ്ഘാടനം ചെയ്തു കൊണ്ടു  സംസാരിക്കുകയായിരുന്നു മന്ത്രി.  സഹകരണ സ്ഥാപനങ്ങളിലെ തട്ടിപ്പുകൾക്കും തിരിമറികൾക്കും അടുത്തിടെ കേരളത്തിൽ തന്നെ നിരവധി ഉദാഹരണങ്ങളുണ്ട്. സാധാരണക്കാരായ പാവപ്പെട്ടവരുടെ പേരിൽ അവർ അറിയാതെ നേതൃത്വത്തിലുള്ള ചിലർ വൻ തുക വായ്പയെടുത്ത്  നിരവധി ആളുകൾ കട കെണിയിലാകുന്ന പ്രവണത വർദ്ധിച്ചു വരുകയാണ്. ഇത്തരത്തിലുള്ള തെറ്റായ പ്രവർത്തികൾ മൂലം വിശ്വാസ്യത നഷ്ടപ്പെട്ട സഹകരണ …

സഹകരണ മേഖലയുടെ വിശ്വാസ്യത നഷ്ടപ്പെടുന്നു. വി. മുരളീധരൻ . Read More »

‘കൈവിട്ട്’ കെ.വി തോമസ്; ഹൈകമാൻഡ് നിർദേശം വകവയ്ക്കാതെ  സി.പി.എം ദേശിയ പാർട്ടി കോൺഗ്രസിലെ സെമിനാറില്‍ പങ്കെടുക്കും

എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവും സുപ്രധാനമായ തീരുമാനമാണ് ഇന്ന് അറിയിക്കുന്നത് എന്ന മുഖവുരയോടെയാണ് . കെ.വി തോമസ് വാര്‍ത്താ സമ്മേളനം തുടങിയത്. കൊച്ചി: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കെ.വി.തോമസ് ഇടതുപക്ഷത്തോടടുക്കുന്നു. എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവും സുപ്രധാനമായ തീരുമാനമാണ് ഇന്ന് അറിയിക്കുന്നത് എന്ന മുഖവുരയോടെയാണ് . കെ.വി തോമസ് വാര്‍ത്താ സമ്മേളനം തുടങിയത്.കണ്ണൂരില്‍ സി.പി.എം പാര്‍ട്ടികോണ്‍ഗ്രസിനോടനുബന്ധിച്ച് നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുമമെന്ന് കോണ്‍ഗ്രസ് നേതാവ്  കെ.വി തോമസ്. മുമ്പ് ചെന്നൈയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തിട്ടുണ്ട്. …

‘കൈവിട്ട്’ കെ.വി തോമസ്; ഹൈകമാൻഡ് നിർദേശം വകവയ്ക്കാതെ  സി.പി.എം ദേശിയ പാർട്ടി കോൺഗ്രസിലെ സെമിനാറില്‍ പങ്കെടുക്കും Read More »

‘മരിക്കേണ്ടിവന്നാലും ശക്തമായി കെ-റെയിലിനെ എതിർക്കും’; മുൻ മന്ത്രി എ.സി മൊയ്തീനോട്  കുടുംബം

#wathcNKvideo here തൃശൂർ: കെ – റെയിൽ അനുകൂല ബോധവൽക്കരണ പരിപാടിക്ക് കുന്നംകുളത്തിനടുത്ത് കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്തിലെ അയിനൂരിൽ എത്തിയ മുൻ മന്ത്രി എ.സി മെയ്തീന് വീട്ടമ്മ ഉൾപ്പെടെയുള്ളവരിൽ നിന്ന് നേരിടേണ്ടി വന്നത് ശക്തമായ എതിർപ്പ്.കൃത്യമായ നഷ്ടപരിഹാരം ലഭിക്കും എന്ന് പറഞ്ഞപ്പോൾ അതിനെക്കുറിച്ച് ഒരു വ്യക്തതയും ഇല്ലെന്ന് വീട്ടുകാർ മൊയ്തീനോട് പറഞ്ഞു. ശക്തമായ ഭാഷയിൽ സംസാരിച്ച വീട്ടുകാരോട് തന്നെ പ്രകോപിപ്പിക്കാൻ ശ്രമിക്കേണ്ട എന്നായി അപ്പോൾ മൊയ്തീൻ. വീഡിയോ എടുക്കുന്നത് താൻ ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. അയൽപക്കത്തെ വീടുകൾ …

‘മരിക്കേണ്ടിവന്നാലും ശക്തമായി കെ-റെയിലിനെ എതിർക്കും’; മുൻ മന്ത്രി എ.സി മൊയ്തീനോട്  കുടുംബം Read More »

error: Content is protected !!