എറിയാട് ആതിര കുറിക്കമ്പനിയിൽ ₹.988500/- രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ സഹോദരങ്ങളായ 2 പ്രതികൾ റിമാന്റിൽ
കൊടുങ്ങല്ലൂർ : എറിയാടുള്ള ആതിര കുറിക്കമ്പനിയുടെ പേരിൽ രണ്ട് പേരിൽ നിന്നായി ₹.988500/- (ഒമ്പത് ലക്ഷത്തി എൺപത്തിയെട്ടായിരത്തി അഞ്ഞൂറ്) രൂപയുടെ തട്ടിപ്പ് നടത്തിയതിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 2 കേസുകളിലെയും പ്രതികളാണ് സഹോദരങ്ങളും കൊഴുക്കുള്ളി പള്ളിപ്പുറം സ്വദേശികളുമായ രണ്ടുതൈക്കൾ വീട്ടിൽ ആന്റണി 58 വയസ്, ജോൺസൺ 54 വയസ് എന്നിവർ. ഇവരെക്കുറിച്ച് അന്വേഷണം നടത്തി വരവെ പ്രതികൾ എറണാംകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെ ഒരു തട്ടിപ്പു കേസിൽ അറസ്റ്റിലായി എറണാംകുളം ജില്ലാ ജയിലിൽ തടവിൽ …