Channel 17

live

channel17 live

kodungallur

പിക്ചർസ്ക് ഫോട്ടോഗ്രഫി ഫെസ്റ്റിവലിനു വിരാമം

തൃശ്ശൂർ : സെന്റ് തോമസ് കോളേജിൽ രണ്ടുദിവസം നീണ്ടുനിന്ന ഫോട്ടോഗ്രാഫി ഫെസ്റ്റിവൽ സമാപിച്ചു. ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് ഡിപ്പാർട്മെന്റ് ഓഫ് മീഡിയ സ്റ്റഡീസ് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി സംസ്ഥാനതല ഫോട്ടോഗ്രഫി മത്സരം, മാസ്റ്റർ ക്ലാസുകൾ, ഫോട്ടോ എക്സിബിഷൻ, ഫോട്ടോഗ്രഫി ക്യാമ്പ് എന്നിവ നടത്തി. രണ്ടായിരത്തിലധികം വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്ത ഫെസ്റ്റിവലിൽ റീൽസ് കോംപറ്റീഷൻ, ഫേസ് പെയിന്റിംഗ്, ട്രഷർ ഹണ്ട് തുടങ്ങിയവ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ സ്റ്റാർട്ടപ്പ് സ്റ്റോറീസ് മറ്റൊരു പ്രധാന ആകർഷണമായിരുന്നു. ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ …

പിക്ചർസ്ക് ഫോട്ടോഗ്രഫി ഫെസ്റ്റിവലിനു വിരാമം Read More »

ജാതിയുടെയും മതത്തിന്റെയും തൊട്ടുകൂടായ്മയെ മറികടക്കാൻ ,അറിവ് ആയുധമാക്കാൻ ഉപദേശിച്ച ശ്രീനാരായണ ഗുരുവിൻറെ ജന്മദിനമാണ് ഇന്ന്

സമത്വസുന്ദരമായ ഒരു ലോകമാണ് ശ്രീനാരായണഗുരു വിഭാവനം ചെയ്തത്. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന, മാതൃകാസ്ഥാനമാണിതെന്ന് ഓരോ മനുഷ്യനെയും ,ഓർമിപ്പിക്കുന്ന എക്കാലത്തും എവിടെയും പ്രസക്തമായിട്ടുള്ള ഗുരുവചനം ഈ കാലത്തിൻറെ വഴിവിളക്കാണ്…..ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ……. https://www.youtube.com/@channel17.online

അവർപാടി വയനാടിനായി…. സ്വരൂപിച്ചത് 10050/രൂപ

പഞ്ചായത്ത് പ്രസി: പിവി വിനോദ് ഉദ്ഘാടനം നിർവഹിച്ചു. CMDRF കൊടുത്തതിന്റെ രേഖ കൊടുങ്ങല്ലൂർ എം ൽ എ അഡ്വ വി ആർ സുനിൽ കുമാറിനെ വയോജന ക്ലബ് പ്രസി: കെ പത്മനാഭൻ മാസ്റ്റർ, സെക്രട്ടറി പി കെ മോഹനൻ ചേർന്ന് ഏൽപ്പിച്ചു.അന്നമനട പഞ്ചായത്തിലെ മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയായ സ്നേഹദീപം വയോജന ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ധ്വനി മ്യൂസിക് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ 20 മുതിർന്ന കലാകാരൻമാരെ അണിനിരത്തി 20 ഗാനങ്ങൾ കോർത്തിണക്കി ഗാനലയo അന്നമനട സെന്ററിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ …

അവർപാടി വയനാടിനായി…. സ്വരൂപിച്ചത് 10050/രൂപ Read More »

ദുരന്തബാധിതർക്ക് സഹായ ഹസ്തവുമായി ബെന്നി ബഹനാൻ എം.പി.ചാലക്കുടി എം പി ബെന്നി ബഹനാൻ

എറണാകുളം കളക്ട്രേറ്റിൽ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ചെക്ക് ഏറ്റുവാങ്ങി. വയനാട്ടിലെ ദുരന്തബാധിതർക്ക് സഹായ ഹസ്തവുമായി ബെന്നി ബഹനാൻ എം.പി.ചാലക്കുടി എം പി ബെന്നി ബഹനാൻ, പാർലമെന്റ് അംഗമെന്ന നിലയിൽ ഒരു മാസത്തെ ശമ്പളമായ 1 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. എറണാകുളം കളക്ട്രേറ്റിൽ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ചെക്ക് ഏറ്റുവാങ്ങി. എ.ഡി.എം. ആശ സി. എബ്രഹാമിന്റെ സാനിദ്ധ്യത്തിലാണ് ചെക്ക് കൈമാറിയത്. https://www.youtube.com/@channel17.online

78 -മത് സ്വാതന്ത്രദിനാഘോഷം തേക്കിന്‍ക്കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ നടന്നു

ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. 78 മത് സ്വാതന്ത്രദിനാഘോഷം തേക്കിന്‍ക്കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ നടന്നു. ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. സമഭാവനയിൽ അധിഷ്ഠിതമായ നവഭാരത നിർമ്മിതിക്കായി ഓരോ ഇന്ത്യൻ പൗരനും ശ്രമിക്കണമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു. ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി പോലീസ് കമ്മീഷണർ ആർ. …

78 -മത് സ്വാതന്ത്രദിനാഘോഷം തേക്കിന്‍ക്കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ നടന്നു Read More »

വെള്ളാങ്ങല്ലൂർ ഇരിങ്ങാലക്കുട ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ പൊതുയോഗം നോട്ടീസ്

സംസ്ഥാന കൃഷി വകുപ്പിൻ്റെ കൃഷിയിടാധിഷ്ഠിത ഫാം പ്ലാൻ പദ്ധതിയുടെ ഭാഗമായി വെള്ളാങ്ങല്ലൂർ ബ്ലോക്കിലേയും ഇരിങ്ങാലക്കുട ബ്ലോക്കിലേയും കർഷകരെ ഉൾപ്പെടുത്തി രൂപീകരിച്ചിട്ടുള്ള വെള്ളാങ്ങല്ലൂർ ഇരിങ്ങാലക്കുട ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ്റെ (VIFPO) ആദ്യ പൊതുയോഗം 2024 ആഗസ്റ്റ് 9 ന് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.00 മണിക്ക് ഇരിങ്ങാലക്കുട ടൗൺ ഹാളിന് എതിർവശത്തുള്ള നക്കര കോംപ്ലക്സിലെ എസ് & എസ് ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു. കൊടുങ്ങല്ലൂർ നിയോജക മണ്ഡലം MLA വി.ആർ സുനിൽകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ഉച്ചതിരിഞ്ഞ് 2 മണിയ്ക്ക് ചേരുന്ന പൊതുയോഗത്തിൻ്റെ …

വെള്ളാങ്ങല്ലൂർ ഇരിങ്ങാലക്കുട ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ പൊതുയോഗം നോട്ടീസ് Read More »

കല്ലറയ്ക്കൽ ഫൗണ്ടേഷൻ അവാർഡ് സെബി മാളിയേക്കലിന്

കൊച്ചി : കല്ലറയ്ക്കൽ ഫുട്ബോൾ അക്കാദമിയുടെ കീഴിലുള്ള കല്ലറയ്ക്കൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച ഫുട്ബോൾ റിപ്പോർട്ടിംഗിനുള്ള അവാർഡ് ദീപിക സീനിയർ സബ് എഡിറ്റർ സെബി മാളിയേക്കലിന്. 11,111 രൂപയും മെമന്റോയും അടങ്ങുന്നതാണ് അവാർഡ്. 2023 ഡിസംബർ 27 ന് ദീപിക സ്പോർട്സ് പേജിൽ പ്രസിദ്ധീകരിച്ച “സന്തോഷസ്‌മൃതിക്ക് 50”, 2024 ജൂൺ 23 ന് സൺഡേ ദീപികയിൽ പ്രസിദ്ധീകരിച്ച “മഞ്ഞില ബ്രില്യൻ്റ് @ 75” എന്നീ ഫീച്ചറുകളാണ് സെബിയെ അവാർഡിന് അർഹനാക്കിയത്.ഇരിങ്ങാലക്കുട കടുപ്പശേരി മാളിയേക്കൽ പരേതനായ പോൾസന്റെയും സെലീനയുടെയും …

കല്ലറയ്ക്കൽ ഫൗണ്ടേഷൻ അവാർഡ് സെബി മാളിയേക്കലിന് Read More »

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കൺവെൻഷനും തിരഞ്ഞെടുപ്പും മാള വ്യാപാരഭവനിൽ നടന്നു

ജില്ല ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ യോഗം ഉൽഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കൺവെൻഷനും തിരഞ്ഞെടുപ്പും മാള വ്യാപാരഭവനിൽ നടന്നു.ജില്ല ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ യോഗം ഉൽഘാടനം ചെയ്തു. ചെയർമാൻ കെ.ഐ.നജാഹ് അദ്ധ്യക്ഷത വഹിച്ചു. മരണപ്പെട്ട വ്യാപാരി ഷൈൻ്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ മരണാനന്തര സഹായം നൽകി.തൃശൂർചേംബർ ഓഫ് കൊമേഴ്സ് ബെസ്റ്റ് ഓർഗനൈസർ അവാർഡ് നേടിയ എൻ.ആർ. വിനോദ് കുമാറിനെ യോഗം ആദരിച്ചു.വയനാട് …

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കൺവെൻഷനും തിരഞ്ഞെടുപ്പും മാള വ്യാപാരഭവനിൽ നടന്നു Read More »

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും (ഓഗസ്റ്റ് 2) അവധി

തൃശൂര്‍ :തൃശ്ശൂർ ജില്ലയില്‍ മഴയും കാറ്റും വെള്ളക്കെട്ടും മഴ മുന്നറിയിപ്പ് തുടരുന്നതിനാലും സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ഓഗസ്റ്റ് 2) ജില്ലയിലെ അംഗണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍, വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. https://www.youtube.com/@channel17.online

യംഗ് ഇന്ത്യ ലീഡേഴ്സ് മീററിൻ്റെ ഭാഗമായി കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം കെ.പി.സി.സി.ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

നവ ഇന്ത്യക്ക് യുവശക്തി എന്ന മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിററിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന യംഗ് ഇന്ത്യ ലീഡേഴ്സ് മീററിൻ്റെ ഭാഗമായി കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം കെ.പി.സി.സി.ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചാലക്കുടി എം പി ബെന്നി ബെഹനാൻ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് ഹക്കീം ഇക്ബാൽ അദ്ധ്യക്ഷനായി.സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ അഡ്വ.ഓ.ജെ.ജനീഷ്, അഡ്വ.അബിൻ വർക്കി, പി.എസ്.അനുതാജ്,ജില്ലാ പ്രസിഡണ്ട് ഹരീഷ് മോഹൻ,സംസ്ഥാന ജനറൽ …

യംഗ് ഇന്ത്യ ലീഡേഴ്സ് മീററിൻ്റെ ഭാഗമായി കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം കെ.പി.സി.സി.ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു Read More »

വിദ്യാർത്ഥികളിൽ ദേശസ്നേഹം വളർത്തി കാർഗിൽ ദിനാഘോഷം

മാള പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ബാബു ഉദ്ഘാടനം ചെയ്തു. മാള:- സ്നേഹഗിരി ഹോളി ചൈൽഡ് സി. ഇ ‘എം.എച്ച്.എസ്.എസിൽ രാജ്യത്തിനുവേണ്ടി ജീവൻ ഹോമിച്ച ധീര ജവാന്മാർക്ക് പ്രണാമം അർപ്പിക്കുന്നതിനും, നാടിന് വേണ്ടി സേവനം ചെയ്ത രക്ഷിതാക്കളായ ജവാന്മാരെ ആദരിക്കുന്നതിനും വേണ്ടി കാർഗിൽ ദിനാഘോഷം സംഘടിപ്പിച്ചു.മാള പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ബാബു ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ എസ്.എച്ച്.ഒ. ബി. വി അരുൺ കുമാർ മുഖ്യ അതിഥിയായി. സ്കൂൾ പ്രിൻസിപാൾ സി. ഫ്ലോറൻസ് അധ്യക്ഷം വഹിച്ചു. സ്കൂൾ ലീഡർസാവിയോൺ ഏ.എസ് …

വിദ്യാർത്ഥികളിൽ ദേശസ്നേഹം വളർത്തി കാർഗിൽ ദിനാഘോഷം Read More »

വെള്ളാങ്ങല്ലൂർ ഗവ. യു പി സ്കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

കൊടുങ്ങല്ലൂർ എം എൽ എ അഡ്വ. വി ആർ സുനിൽകുമാറിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപയും , വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപയും ഉപയോഗിച്ച് നിർമിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം അഡ്വ.വി. ആർ സുനിൽ കുമാർ എം എൽ എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം എം മുകേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനദ്ധ്യാപിക ഷീബ എ.കെ സ്വാഗതവും , ബ്ലോക്ക് …

വെള്ളാങ്ങല്ലൂർ ഗവ. യു പി സ്കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു Read More »

ആദരവ്

‘സനാധനധർമ്മം ഒരു സുസ്ഥിര സംസ്കാരം’ എന്ന പുസ്തകം രചിച്ച ഡോ: ശ്രീമതി: ആശാലത ടീച്ചർക്ക് ബി.ജെ.പി കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി 41-ാം വാർഡിൽ നല്കിയ ആദരവ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന കൗൺസിൽ അംഗം T.B. സജീവൻ പൊന്നാടയണിച്ചു. OBC മോർച്ച മണ്ഡലം സെക്രട്ടറി മുരുകദാസ് അദ്ധ്യക്ഷത വഹിച്ചു , മണ്ഡലം ജന: സെക്രട്ടറിമാരായ L K മനോജ്, K.R. വിദ്യാസാഗർ, മുൻ കൗൺസിലർ അഡ്വ: DT വെകിടേശ്വരൻ എന്നിവർ ആശംസിച്ചു. ബൂത്ത് പ്രസിഡണ്ട് ശ്രീ: വാമനൻ കൃതഞ്ജത രേഖപ്പെടുത്തി. https://www.youtube.com/@channel17.online

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

കാലവര്‍ഷം: ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ. രാജന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദവും വടക്കന്‍ കേരളത്തിന്റെ തീരങ്ങളിലും ന്യൂനമര്‍ദ പാത്തിയും രൂപപ്പെട്ടതിനാല്‍ കനത്ത മഴ തുടരുകയാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. കാലവര്‍ഷക്കെടുതി, നാഷണല്‍ ഹൈവേ ഗതാഗത കുരുക്ക് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി. തൃശൂരില്‍ നിന്ന് വടക്കോട്ടും, ഇടുക്കിയിലും തീവ്രമായ മഴ ഇടവിട്ട് പെയ്യുമെന്നാണ് വിവരം. കൂടാതെ മണിക്കൂറില്‍ …

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം Read More »

സായാഹ്ന ധർണ്ണ ബി.ജെ.പി സംസ്ഥാന വൈ.പ്രസിഡണ്ട് അഡ്വ: ബിഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിൽ ICU പ്രവർത്തിപ്പിക്കുക, വിവിധ ഇനങ്ങളിൽ രോഗികളിൽ നിന്നും കൊള്ളയടിക്കുന്ന അമിതമായ ഫീസ് വർദ്ധന പിൻവലിക്കുക, x Ray, CT Scan എന്നിവ പ്രവർത്തനക്ഷമമാക്കുക, കൂടുതൽ ഡൊക്ടർമാരെയും മറ്റു സ്റ്റാഫുകളെയും നിയമിക്കുക, പുതിയ കെട്ടിടത്തിൽ ലിഫ്റ്റ് നിർമ്മിക്കുക, സൂപ്രണ്ടിനെ നിയമിക്കുക. പേവിഷബാധക്ക് ചികിത്സ ഏർപ്പെടുത്തുക, ജീവിതശൈലീ രോഗങ്ങൾക്കുള്ള കൂടുതൽ മരുന്ന് എത്തിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി കൊടുങ്ങല്ലൂർ മണ്ഡലം കമ്മറ്റി വടക്കേ നടയിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ബി.ജെ.പി സംസ്ഥാന വൈ.പ്രസിഡണ്ട് അഡ്വ: ബിഗോപാലകൃഷ്ണൻ …

സായാഹ്ന ധർണ്ണ ബി.ജെ.പി സംസ്ഥാന വൈ.പ്രസിഡണ്ട് അഡ്വ: ബിഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു Read More »

കാപ്പാ ഉത്തരവ് ലംഘിച്ചയാൾ റിമാന്റിൽ

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ റൌഡി ലിറ്റിൽ ഉൾപ്പെട്ട നാരായണമഗലം പാറക്കൽ വീട്, അഖിൽ എന്നയാളാണ് റിമാന്റിലായത്. തൃശ്ശൃർ DIG യുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 6 മാസക്കാലത്തേക്ക് തൃശ്ശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിരുന്ന ടിയാൻ രഹസ്യമായി നാരായണമംഗലത്തുള്ള വീട്ടിൽ വരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാത്രി ടിയാനെ നാരായണമംഗലത്തുള്ള വീട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. കാപ്പാ ഉത്തരവ് ലംഘിച്ചതിന് ടിയാനെതിരെ FIR രജിസ്റ്റർ ചെയ്ത് …

കാപ്പാ ഉത്തരവ് ലംഘിച്ചയാൾ റിമാന്റിൽ Read More »

പി.ഭാസ്കരന്റെ ആശയം നിലനിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: സച്ചിദാനന്ദൻ

കൊടുങ്ങല്ലൂർ: പി.ഭാസ്കരന്റെ ആശയം നിലനിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ. കേരള സംഗീത നാടക അക്കാദമിയുടെയും പി.ഭാസ്കരൻ ഫൗണ്ടേഷന്റെയും സഹകരണത്തോടെ കേരള സാഹിത്യ അക്കാദമി കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ച പി. ഭാസ്കരൻ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവലമായ പ്രത്യയശാസ്ത്രത്തിന്റെ ഒരുമ മാത്രമല്ല മാനവസ്നേഹം എന്ന് അദ്ദേഹം നിരന്തരം ഓർമ്മിപ്പിച്ചു. ജോലി തേടിപ്പോകുന്ന പിതാക്കൻമാരെ കുറിച്ചും അവരുടെ വിഹ്വലതകളെക്കുറിച്ചും അദ്ദേഹം പതിറ്റാണ്ടുകൾക്കു മുമ്പേ എഴുതി. നിറഞ്ഞ കണ്ണുകളാണ് പി.ഭാസ്കരന്റെ കവിതകളിലുള്ളത്. ഭാവനിയന്ത്രണമാണ് …

പി.ഭാസ്കരന്റെ ആശയം നിലനിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: സച്ചിദാനന്ദൻ Read More »

മുസിരിസ് പാസ്പോര്‍ട്ട്: സഞ്ചാരികള്‍ ആദരണീയരാകുന്നു

കേരളത്തിന്റെ ചരിത്ര സ്മാരകങ്ങളിലൂടെ സഞ്ചരിക്കാന്‍ കൗതുകമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ മുസിരിസിന്റെ ഭാവികാല അംബാസിഡര്‍മാര്‍ എന്ന നിലയില്‍ മുസിരിസ് പൈതൃക പദ്ധതി നിങ്ങളെ ആദിരിക്കും.കൗതുകമേറിയ മുസിരിസ് പാസ്പോര്‍ട്ട് സംവിധാനത്തിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. മുസിരിസ് പദ്ധതിയുടെ ഭാഗമായി സംരക്ഷിക്കുകയും നവീകരിക്കുകയും നിര്‍മ്മാണം നടത്തുകയും ചെയ്ത പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച വേദിയില്‍ എം.എല്‍.എ വി.ആര്‍ സുനില്‍കുമാറിന് ആദ്യ പാസ്പോര്‍ട്ട് നല്‍കിയാണ് മന്ത്രി ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്. മുസിരിസ് പൈതൃക പദ്ധതിയുടെ കീഴില്‍ കൊടുങ്ങല്ലൂര്‍, പറവൂര്‍ മേഖലകളിലുള്ള …

മുസിരിസ് പാസ്പോര്‍ട്ട്: സഞ്ചാരികള്‍ ആദരണീയരാകുന്നു Read More »

കൊടുങ്ങല്ലൂര്‍ – ഷൊര്‍ണൂര്‍ റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂർത്തിയാക്കും മന്ത്രി ഡോ. ആര്‍ ബിന്ദു

ഷൊര്‍ണ്ണൂര്‍ – കൊടുങ്ങല്ലൂര്‍ റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിൻ്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. റോഡ് നിർമ്മാണം വേഗത്തിലാക്കാനും ഗതാഗത ക്രമീകരണങ്ങളെ കുറിച്ച് ചർച്ച ചെയ്യാനും വിളിച്ച് ചേർത്ത യോഗത്തിലാണ് മന്ത്രി ആർ. ബിന്ദു കെ.എസ്.ടി.പി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. ആദ്യഘട്ടത്തില്‍ ഊരകം – പൂച്ചിന്നിപ്പാടം റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങും. ഊരകം – പൂച്ചിന്നിപ്പാടം റോഡിന്റെ 1.20 കി.മീ നിര്‍മ്മാണ …

കൊടുങ്ങല്ലൂര്‍ – ഷൊര്‍ണൂര്‍ റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂർത്തിയാക്കും മന്ത്രി ഡോ. ആര്‍ ബിന്ദു Read More »

അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നിര്‍മാണം ആരംഭിക്കും- മന്ത്രി ഡോ. ആര്‍ ബിന്ദു

കൊടുങ്ങല്ലൂര്‍- ഷൊര്‍ണൂര്‍ റോഡ് നിര്‍മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് റോഡിലെ അറ്റകുറ്റപ്പണികള്‍ ജൂലൈ അഞ്ചിനകം പൂര്‍ത്തിയാക്കാന്‍ ഉന്നതവിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍ദേശം നല്‍കി. കൊടുങ്ങല്ലൂര്‍- ഷൊര്‍ണൂര്‍ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന അവലോകന യോഗത്തിലാണ് കെ.എസ്.ടി.പി അധികൃതര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്. റോഡിന്റെ അപകടാവസ്ഥ പരിഹരിക്കുന്നതിന് വിവിധ സ്ഥലങ്ങളില്‍ പാച്ച് വര്‍ക്ക് നടത്തേണ്ടതുണ്ട്. പുതുതായി രൂപപ്പെട്ട കുഴികളും തകരാറുകളും ജൂലൈ അഞ്ചിനകം പരിഹരിച്ച് നിര്‍മാണം ഉടന്‍ ആരംഭിക്കും. ഇതിന് മുന്നോടിയായുള്ള യൂട്ടിലിറ്റി ഷിഫ്റ്റിങ് …

അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നിര്‍മാണം ആരംഭിക്കും- മന്ത്രി ഡോ. ആര്‍ ബിന്ദു Read More »

error: Content is protected !!