Channel 17

live

channel17 live

kunnamkulam

ജില്ലയിൽ പുതിയ അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റ കുമാരി സ്വാതി റാത്തോറിന് ആശംസകൾ

ജില്ലയിൽ പുതിയ അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റ കുമാരി സ്വാതി റാത്തോറിന് ആശംസകൾ. സോലാപൂർ വാൽചന്ദ് കോളേജിൽ നിന്ന് ഭൂമിശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ മഹാരാഷ്ട്ര സ്വദേശിനിയായ സ്വാതി 2023 സിവിൽ സർവീസ് ബാച്ചുകാരിയാണ്. സബ് കളക്ടർ ശ്രീ അഖിൽ വി മേനോൻ, എ ഡി എം ശ്രീ മുരളി ടി, ഡെപ്യൂട്ടി കലക്ടർമാർ, വിവിധ ഡിപ്പാർട്ട്മെൻറുകളിലെ ഉദ്യോഗസ്ഥർ എന്നിവർ അസിസ്റ്റന്റ് കളക്ടറേ സ്വീകരിക്കുന്ന ചടങ്ങിൽ സന്നിഹിതരായിരുന്നു. https://www.youtube.com/@channel17.online

തൃശ്ശൂർ മാളയിൽ മദ്യലഹരിയിൽ കാറുമായി പാഞ്ഞ് അപകടമുണ്ടാക്കി പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

തൃശ്ശൂർ മാളയിൽ മദ്യലഹരിയിൽ കാറുമായി പാഞ്ഞ് അപകടമുണ്ടാക്കി പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവർ അനുരാജ് പി പി യെയാണ് റൂറൽ എസ്പി ബി കൃഷ്ണകുമാർ ഐപിഎസ് സസ്പെൻറ് ചെയ്തത്. ഇന്നലെ രാത്രി 8.15ഓടെയായിരുന്നു അനുരാജ് മദ്യലഹരിയിൽ ഓടിച്ച കാർ രണ്ടു വണ്ടികളിൽ ഇടിച്ചിട്ടും നിർത്താതെ പോയതിനെ തുടർന്ന് മാള പോലീസ് സ്റ്റേഷൻ പരിധിയിലെ മാള -അന്നമനട റോഡിൽ മേലഡൂർ സ്കൂൾ ജംഗ്ഷനിൽ വച്ച് പോസ്റ്റിൽ ഇടിച്ചു കാർ കീഴ്മേൽ മറിയുകയായിരുന്നു. അപകടത്തിൽ പൊലീസുകാരനും …

തൃശ്ശൂർ മാളയിൽ മദ്യലഹരിയിൽ കാറുമായി പാഞ്ഞ് അപകടമുണ്ടാക്കി പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ Read More »

മഴക്കാല മുന്നൊരുക്കം: കളക്ടറുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു

മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ 30 നകം പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍ദ്ദേശിച്ചു. ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജലസേചന വകുപ്പ്, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയവര്‍ക്കാണ് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. നഗര മേഖലകളില്‍ ഉള്‍പ്പെടെ വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഡ്രെയ്നേജ്, തോടുകള്‍, ഓടകള്‍, കള്‍വര്‍ട്ടുകള്‍, കനാലുകള്‍, പുഴകള്‍, മറ്റ് ജലസേചന സംവിധാനങ്ങള്‍ എന്നിവയിലെ തടസ്സങ്ങള്‍ നീക്കി നീരൊഴുക്ക് സുഗമമാക്കാനുള്ള …

മഴക്കാല മുന്നൊരുക്കം: കളക്ടറുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു Read More »

ചെറുതുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ സഹോദരങ്ങൾക്കെതിരെ കാപ്പ ചുമത്തി

ചെറുതുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിലേയും മറ്റു നിരവധി സ്റ്റേഷുകളിലേയും ക്രമിനൽ കേസുകളിൽ പ്രതികളായ ചെറുതുരുത്തി വെട്ടുക്കാട്ടിരി ദേശത്ത് പാളയംകോട്ടുക്കാരൻ വീട്ടിൽ ഷജീർ (31) ;ചെറുതുരുത്തി കലാമണ്ഡലം ലക്ഷം വീട് സ്വദേശിയായ പാളയംകോട്ടുകാരൻ വീട്ടിൽ റജീബ് (30) എന്നിവർക്കെതിരെയാണ് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ െഎ എ എസ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയും പ്രകാരമുള്ള കാപ്പചുമത്തി ഉത്തരവായത്. കുന്നംകുളം അസിസ്റ്റൻറ് കമ്മീഷണറുടെ അപേക്ഷയിൽ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ െഎ പി എസിൻെറ റിപ്പോർട്ടിലാണ് …

ചെറുതുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ സഹോദരങ്ങൾക്കെതിരെ കാപ്പ ചുമത്തി Read More »

ഓപ്പറേഷൻ കാപ്പ തുടരുന്നു;കുപ്രസിദ്ധ ഗുണ്ടകളായ അഞ്ച് പേരെ നാടു കടത്തി

വടിവാൾ വിപിൻ , ഹരികൃഷ്ണൻ, നിഖിൽ, ജിതിൻ, ചന്തു എന്നു വിളിക്കുന്ന ഹരികൃഷ്ണ , എന്നീ ഗുണ്ടകളെയാണ് നാടു കടത്തിയത്. കുപ്രസിദ്ധ ഗുണ്ടകളായ വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചു വരുന്നവരായ1)വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാരേപറമ്പിൽ പl ഹരികൃഷ്ണൻ 28 വയസ്സ്2) വലപ്പാട് കോതകുളം ബീച്ച് സ്വദേശി കണ്ണംപറമ്പിൽ സുരമോൻ എന്ന് വിളിക്കുന്ന നിഖിൽ 33 വയസ്സ്3) വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാരേപറമ്പിൽ കണ്ണപ്പൻ എന്ന് വിളിക്കുന്ന ജിതിൻ 32 വയസ്സ്4) വലപ്പാട് കോതകുളം …

ഓപ്പറേഷൻ കാപ്പ തുടരുന്നു;കുപ്രസിദ്ധ ഗുണ്ടകളായ അഞ്ച് പേരെ നാടു കടത്തി Read More »

പ്രശസ്ത സാഹിത്യ നിരൂപകൻ ഇരിങ്ങാലക്കുട സ്വദേശി മാമ്പൂഴ കുമാരൻ അന്തരിച്ചു

കൊടകര ശാന്തി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ജനനം: 1933 ൽ എറണാകുളം ജില്ലയിൽ മാമ്പുഴ എന്ന ഗ്രാമത്തിൽ. കിഴക്കെത്തയ്യിൽ വീട്. അമ്മ: കിഴക്കെത്തയ്യിൽ ലക്ഷ്‌മിക്കുട്ടി അമ്മ, അച്ഛൻ: പെരുമ്പളം ചിറയിൽ എസ്. കുഞ്ഞിക്കൃഷ്ണൻനായർ. വിദ്യാഭ്യാസം: കീച്ചേരി പ്രൈമറി സ്‌കൂൾ, കാഞ്ഞിരമറ്റം സെൻ്റ് ഇഗ്‌നേഷ്യസ് യു.പി. സ്‌കൂൾ, മുളന്തുരുത്തി ഹൈസ്‌കൂൾ, എറണാ കുളം മഹാരാജാസ് കോളേജ്. 1960-ൽ എം.എ. പാസ്സായി. ഉദ്യോഗം: പാലക്കാട് വിക്ടോറിയ കോളേജ്, കൊച്ചി സാന്റാക്രൂസ് ഹൈസ്കൂൾ, കാഞ്ഞിരമറ്റം സെൻ്റ് ഇ‌ഗ്നേഷ്യസ് ഹൈസ്‌കൂൾ. 1961 മുതൽ 1988 വരെ …

പ്രശസ്ത സാഹിത്യ നിരൂപകൻ ഇരിങ്ങാലക്കുട സ്വദേശി മാമ്പൂഴ കുമാരൻ അന്തരിച്ചു Read More »

തൃശ്ശൂർ ശക്തൻ സ്റ്റാൻഡിലെത്തുന്ന മുഴുവൻ ബസ്സുകളും 30ന് പണിമുടക്കി

ഇരിങ്ങാലക്കുട : സ്വകാര്യ ബസ്സുകൾക്ക് ശക്തൻ സ്റ്റാൻഡ് പരിസരത്ത് ഏകപക്ഷീയമായി നടപ്പിലാക്കിയ ഗതാഗത പരിഷ്കാരം പിൻവലിക്കുക, ശക്തൻ സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ശക്തൻ സ്റ്റാൻഡിലെത്തുന്ന സ്വകാര്യ ബസ്സുകളിലെ തൊഴിലാളികൾ 30ന് പണിമുടക്കി. ഇതിനു മുന്നോടിയായി തിങ്കളാഴ്ച്ച ശക്തൻ സ്റ്റാൻഡിൽ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ കൂട്ട ധർണ്ണയും സംഘടിപ്പിച്ചു. https://www.youtube.com/@channel17.online

കുടിവെള്ള പദ്ധതികൾ ഉയർന്ന മുൻഗണന നൽകി പൂർത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി

കുുടിവെള്ള പദ്ധതികൾ ഉയർന്ന മുൻഗണന നൽകി സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ലാ വികസന സമിതിയിൽ ജനപ്രതിനിധികൾ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. റോഡുകൾ സഞ്ചാര യോഗ്യമാക്കുുന്നതിനും തൊട്ടടുത്ത പരിഗണന നൽകണം. ദേശീയപാത നിർമ്മാണം, സ്കൂൾ കെട്ടിട നിർമ്മാണം, സുനാമി കോളനികളിലെ അനധികൃത താമസക്കാരെ ഒഴിപ്പിക്കൽ, സർക്കാർ മന്ദിരങ്ങളിലെ ഒഴിഞ്ഞുകുടക്കുന്ന സ്ഥലങ്ങൾ സ്വന്തമായി സ്ഥലമില്ലാത്ത ഓഫീസുകൾക്ക് അനുവദിക്കൽ, കുന്നംകുളത്ത് എക്സൈസ് വകുപ്പിന് റവന്യു വകുപ്പിൻറെ സ്ഥലം അനുവദിക്കുന്നതുൾപ്പെടെ 76 വിഷയങ്ങൾ ജില്ലാ വികസന സമിതിയിൽ ചർച്ച ചെയ്തു. എംഎൽഎ, ഫണ്ട്, എം …

കുടിവെള്ള പദ്ധതികൾ ഉയർന്ന മുൻഗണന നൽകി പൂർത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി Read More »

ദ്വിദിന നാഷണൽ ഡോക്യൂമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഉദ്‌ഘാടനം ചെയ്യ്തു

തൃശൂർ സെന്റ് തോമസ് കോളേജിലെ മീഡിയ വിഭാഗവും ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് തൃശ്ശൂരും സംയുക്തമായി സംഘടിപ്പിക്കുന്ന നാഷണൽ ഡോക്യൂമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ഉദ്‌ഘാടനം പ്രിൻസിപ്പൽ ഫാ. ഡോ. മാർട്ടിൻ കെ എ നിർവഹിച്ചു. ഫാ. ഫിജോ ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് തൃശ്ശൂർ ഡയറക്ടർ ചെറിയാൻ ജോസഫ് ആശംസകൾ നേർന്നു. മീഡിയ സ്റ്റഡീസ് വിഭാഗം മേധാവി ജോസഫ് ജേക്കബ് നന്ദി പറഞ്ഞു. രണ്ടുദിവസമായി നടക്കുന്ന ഫെസ്റ്റിവലിലേക്ക് നൂറ്റിയറുപതിൽപരം എൻട്രികളാണു …

ദ്വിദിന നാഷണൽ ഡോക്യൂമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഉദ്‌ഘാടനം ചെയ്യ്തു Read More »

കൂടൽമാണിക്യത്തിന് മുന്നിൽ മെഗാ പൂക്കളം ഒരുക്കി സായാഹ്ന കൂട്ടായ്മ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിന് മുന്നിൽ പൂരാടം നാളിൽ 50 അടി വലിപ്പത്തിൽ മെഗാ പൂക്കളം ഒരുക്കി കൂടൽമാണിക്യം സായഹ്ന കൂട്ടായ്മ. രണ്ട് ദശാബ്ദത്തിലധികമായി ഓണക്കാലത്ത് കൂടൽമാണിക്യം ക്ഷേത്രത്തിനു മുന്നിൽ പൂക്കളമൊരുക്കുന്ന സായാഹ്ന കൂട്ടായ്മയുടെ പൂരാടം നാളിലെ പൂക്കളം ക്ഷേത്രദർശനത്തിന് എത്തിയവരുടെ ശ്രദ്ധയാകർഷിക്കും വിധം മനോഹരമായിരുന്നു. ഏകദേശം 300 കിലോ പൂ പൂവ് ഉപയോഗിച്ച് ഒരുക്കിയ പൂക്കളത്തിന്റെ പ്രധാന ആകർഷണം നടുവിലായുള്ള അയോധ്യയിലെ രാംലല്ലയുടെ ചിത്രമാണ്.അമ്പതോളം പേരുടെ പ്രയത്നത്തിൽ വ്യാഴാഴ്ച രാത്രി 8 മണിക്ക് ആരംഭിച്ച പൂക്കളമൊരുക്കൽ …

കൂടൽമാണിക്യത്തിന് മുന്നിൽ മെഗാ പൂക്കളം ഒരുക്കി സായാഹ്ന കൂട്ടായ്മ Read More »

സപ്ലൈകോ ഓണം ഫെയര്‍ തുടങ്ങിമന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു

വിപണിയിലെ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തി സാധാരണക്കാരുടെ ഓണ ബജറ്റിനെ താങ്ങി നിര്‍ത്തുന്ന സപ്ലൈകോ ഓണം ഫെയര്‍ തുടങ്ങി. തൃശ്ശൂര്‍ ജില്ലാതല ഓണം ഫെയറിന്റെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. വയനാട്ടിലെ പ്രകൃതി ദുരന്തം നമ്മുടെയെല്ലാം മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ടെങ്കിലും സിവില്‍ സപ്ലൈസ്, കണ്‍സ്യൂമര്‍ ഫെഡ്, കൃഷിവകുപ്പ് എന്നിവരുടെ ഓണച്ചന്തകള്‍ ഒരു തരത്തിലുള്ള പ്രയാസങ്ങളുമില്ലാതെ പ്രവര്‍ത്തിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ തെക്കേഗോപുര നടയില്‍ നടന്ന ചടങ്ങില്‍ പി. ബാലചന്ദ്രന്‍ എം.എല്‍.എ …

സപ്ലൈകോ ഓണം ഫെയര്‍ തുടങ്ങിമന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു Read More »

ജില്ലയെ ലഹരി മുക്തമാക്കാന്‍ ജാഗ്രത സമിതി

ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ ലഹരിമുക്ത പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി രൂപീകരിക്കപ്പെട്ട ജില്ലാതല ജന ജാഗ്രത സമിതിയുടെ യോഗം കളക്ട്രേറ്റ് എക്‌സിക്യുട്ടീവ് ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് അധ്യക്ഷനായി. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി മേയര്‍ എം.എല്‍ റോസി ജന ജാഗ്രത സമിതി കൂടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി.കെ സതീഷ് വിമുക്തി പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമിതി അംഗങ്ങളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും വിശദീകരിച്ചു. യോഗത്തില്‍ എക്‌സൈസ് …

ജില്ലയെ ലഹരി മുക്തമാക്കാന്‍ ജാഗ്രത സമിതി Read More »

വയനാടിന് കൈത്താങ്ങുമായി വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്‍മാര്‍

വയനാടിന് കൈത്താങ്ങുമായി സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്‍മാര്‍. സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന തൃശ്ശൂര്‍ ജില്ലയിലെ കലാകാരന്‍മാരും പഠിതാക്കളും വായനാട്ടിലെ ദുരന്തഭാതിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 75,170 രൂപ നല്‍കി. തുക ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന് ജില്ലാ കോഡിനേറ്റര്‍ ഇ.എസ് സുബീഷ് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.ആര്‍ മായ, ജില്ലാ ആസൂത്രണ ഫെസിലിറ്റേറ്റര്‍ അനൂപ് കിഷോര്‍, …

വയനാടിന് കൈത്താങ്ങുമായി വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്‍മാര്‍ Read More »

നടൻ നിർമ്മൽ ബെന്നിഅന്തരിച്ചു

ഡാ തടിയാ ഉൾപ്പടെ വിവിധ സിനിമകളിലും യുട്യൂബ് വീഡിയോകളിലും പരസ്യ ചിത്രത്തിലും അഭിനയിച്ച നടൻ നിർമ്മൽ ബെന്നി(35) അന്തരിച്ചു.ചേർപ്പ് വല്ലച്ചിറക്കാരൻ ബെന്നിയുടെയും ഷാൻ്റിയുടെയും മകനാണ്. കൊമേഡിയനായിട്ടാണ് നിർമ്മൽ ബെന്നി സ്റ്റേജ് പരിപാടികളിലൂടെ അഭിനയ ലോകത്തേക്ക് പ്രവേശിക്കുന്നത്.2012ൽ ജയകൃഷ്ണ കാർണവർ സംവിധാനം ചെയ്ത “നവാഗതർക്ക് സ്വാഗതം” എന്ന സിനിമയിലൂടെയാണ് സിനിമയിലെത്തുന്നത്.തുടർന്ന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ “ആമേൻ”,സുന്ദർദാസിൻ്റെ “റബേക്ക ഉതുപ്പ് കിഴക്കേമല”, ചന്ദ്രഹാസൻ്റെ “ജോണ്‍പോൾ വാതിൽ തുറക്കുന്നു.” മനു കണ്ണന്താനത്തിൻെറ “,ദൂരം” എന്നീ അഞ്ച് ചിത്രങ്ങളിൽ അഭിനയിച്ചു.സിനിമയ്ക്ക് പുറമെ പിതാവിന് …

നടൻ നിർമ്മൽ ബെന്നിഅന്തരിച്ചു Read More »

അഭിനന്ദനങ്ങൾ

കുഴൂർ: ഇന്ത്യയിൽ എല്ലാ സ്റ്റേറ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 60 പേരിൽ കേരളത്തിലെ കുടുംബശ്രീയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ടുപേരിൽ ഒരാളായ കുഴൂർ ഗ്രാമപഞ്ചായത്തംഗം സുധാദേവദാസ് (കുഴൂർ കുടുംബശ്രീ, പ്രകൃതി കുടുംബശ്രീ അംഗം) പ്രധാനമന്ത്രിയുമായി നേരിട്ട് സംസാരിക്കുന്ന 6 പേരിൽ ഒരാളായി “value chain Development” (FPO) എന്ന വിഷയവുമായി നേരിട്ട് സംസാരിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടു. 25-ാംതീയതി മഹാരാഷ്ട്രയിൽ വെച്ച് നടക്കുന്ന മീറ്റിലാണ് അവസരം ലഭിക്കുന്നത്. ഈ വരുന്ന 23-ാം തിയതി മഹാരാഷ്ട്രയിലേക്ക് തിരിക്കുന്ന സഹപ്രവർത്തക കൂടിയായ ശ്രീമതി.സുധദേവദാസിന് യാത്രാമംഗളങ്ങളും ആശംസകളും …

അഭിനന്ദനങ്ങൾ Read More »

‘മധുസ്മൃ‌തി’ സംഘടിപ്പിച്ചു

ചാലക്കുടി: അന്തരിച്ച യുവമാധ്യമ പ്രവർത്തകൻ മധു സമ്പാളൂർ ഓർമയായിട്ടു 4 വർഷം തികയുന്നതിൻ്റെ ഭാഗമായി ചാലക്കുടി ചാലക്കുടി പ്രസ് ഫോറവും, മർച്ചൻ്റ്സ് അസോസിയേഷനും ചേർന്ന് ‘മധുസ്മൃ‌തി’ സംഘടിപ്പിച്ചു. വ്യാപാരഭവൻ ഹാളിൽ നടന്ന അനുസ്‌മരണ സമ്മേളനവും സമാദരണ സദസ്സും എം.എൽ.എ.സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു.പ്രസ് ഫോറം പ്രസിഡൻ്റ് തോമാസ്കോമ്പാറ അദ്ധ്യക്ഷത വഹിച്ചു. ചാലക്കുടിയുടെ നിറസാന്നിധ്യങ്ങളായ തൃശ്ശൂർ ജില്ല പീഡറും, പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ.കെ.ബി. സുനിൽകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ട്രഷറർ .ജോയ് മൂത്തേടൻ, സംസ്‌ഥാന …

‘മധുസ്മൃ‌തി’ സംഘടിപ്പിച്ചു Read More »

പിക്ചർസ്ക് ഫോട്ടോഗ്രഫി ഫെസ്റ്റിവലിനു വിരാമം

തൃശ്ശൂർ : സെന്റ് തോമസ് കോളേജിൽ രണ്ടുദിവസം നീണ്ടുനിന്ന ഫോട്ടോഗ്രാഫി ഫെസ്റ്റിവൽ സമാപിച്ചു. ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് ഡിപ്പാർട്മെന്റ് ഓഫ് മീഡിയ സ്റ്റഡീസ് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി സംസ്ഥാനതല ഫോട്ടോഗ്രഫി മത്സരം, മാസ്റ്റർ ക്ലാസുകൾ, ഫോട്ടോ എക്സിബിഷൻ, ഫോട്ടോഗ്രഫി ക്യാമ്പ് എന്നിവ നടത്തി. രണ്ടായിരത്തിലധികം വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്ത ഫെസ്റ്റിവലിൽ റീൽസ് കോംപറ്റീഷൻ, ഫേസ് പെയിന്റിംഗ്, ട്രഷർ ഹണ്ട് തുടങ്ങിയവ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ സ്റ്റാർട്ടപ്പ് സ്റ്റോറീസ് മറ്റൊരു പ്രധാന ആകർഷണമായിരുന്നു. ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ …

പിക്ചർസ്ക് ഫോട്ടോഗ്രഫി ഫെസ്റ്റിവലിനു വിരാമം Read More »

ജാതിയുടെയും മതത്തിന്റെയും തൊട്ടുകൂടായ്മയെ മറികടക്കാൻ ,അറിവ് ആയുധമാക്കാൻ ഉപദേശിച്ച ശ്രീനാരായണ ഗുരുവിൻറെ ജന്മദിനമാണ് ഇന്ന്

സമത്വസുന്ദരമായ ഒരു ലോകമാണ് ശ്രീനാരായണഗുരു വിഭാവനം ചെയ്തത്. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന, മാതൃകാസ്ഥാനമാണിതെന്ന് ഓരോ മനുഷ്യനെയും ,ഓർമിപ്പിക്കുന്ന എക്കാലത്തും എവിടെയും പ്രസക്തമായിട്ടുള്ള ഗുരുവചനം ഈ കാലത്തിൻറെ വഴിവിളക്കാണ്…..ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ……. https://www.youtube.com/@channel17.online

ദുരന്തബാധിതർക്ക് സഹായ ഹസ്തവുമായി ബെന്നി ബഹനാൻ എം.പി.ചാലക്കുടി എം പി ബെന്നി ബഹനാൻ

എറണാകുളം കളക്ട്രേറ്റിൽ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ചെക്ക് ഏറ്റുവാങ്ങി. വയനാട്ടിലെ ദുരന്തബാധിതർക്ക് സഹായ ഹസ്തവുമായി ബെന്നി ബഹനാൻ എം.പി.ചാലക്കുടി എം പി ബെന്നി ബഹനാൻ, പാർലമെന്റ് അംഗമെന്ന നിലയിൽ ഒരു മാസത്തെ ശമ്പളമായ 1 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. എറണാകുളം കളക്ട്രേറ്റിൽ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ചെക്ക് ഏറ്റുവാങ്ങി. എ.ഡി.എം. ആശ സി. എബ്രഹാമിന്റെ സാനിദ്ധ്യത്തിലാണ് ചെക്ക് കൈമാറിയത്. https://www.youtube.com/@channel17.online

78 -മത് സ്വാതന്ത്രദിനാഘോഷം തേക്കിന്‍ക്കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ നടന്നു

ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. 78 മത് സ്വാതന്ത്രദിനാഘോഷം തേക്കിന്‍ക്കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ നടന്നു. ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. സമഭാവനയിൽ അധിഷ്ഠിതമായ നവഭാരത നിർമ്മിതിക്കായി ഓരോ ഇന്ത്യൻ പൗരനും ശ്രമിക്കണമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു. ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി പോലീസ് കമ്മീഷണർ ആർ. …

78 -മത് സ്വാതന്ത്രദിനാഘോഷം തേക്കിന്‍ക്കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ നടന്നു Read More »

error: Content is protected !!