Channel 17

live

channel17 live

latest news

വയനാടിന് കൈത്താങ്ങുമായി വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്‍മാര്‍

വയനാടിന് കൈത്താങ്ങുമായി സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്‍മാര്‍. സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന തൃശ്ശൂര്‍ ജില്ലയിലെ കലാകാരന്‍മാരും പഠിതാക്കളും വായനാട്ടിലെ ദുരന്തഭാതിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 75,170 രൂപ നല്‍കി. തുക ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന് ജില്ലാ കോഡിനേറ്റര്‍ ഇ.എസ് സുബീഷ് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.ആര്‍ മായ, ജില്ലാ ആസൂത്രണ ഫെസിലിറ്റേറ്റര്‍ അനൂപ് കിഷോര്‍, …

വയനാടിന് കൈത്താങ്ങുമായി വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്‍മാര്‍ Read More »

കല്ലറയ്ക്കൽ ഫൗണ്ടേഷൻ അവാർഡ് സെബി മാളിയേക്കലിന്

കൊച്ചി : കല്ലറയ്ക്കൽ ഫുട്ബോൾ അക്കാദമിയുടെ കീഴിലുള്ള കല്ലറയ്ക്കൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച ഫുട്ബോൾ റിപ്പോർട്ടിംഗിനുള്ള അവാർഡ് ദീപിക സീനിയർ സബ് എഡിറ്റർ സെബി മാളിയേക്കലിന്. 11,111 രൂപയും മെമന്റോയും അടങ്ങുന്നതാണ് അവാർഡ്. 2023 ഡിസംബർ 27 ന് ദീപിക സ്പോർട്സ് പേജിൽ പ്രസിദ്ധീകരിച്ച “സന്തോഷസ്‌മൃതിക്ക് 50”, 2024 ജൂൺ 23 ന് സൺഡേ ദീപികയിൽ പ്രസിദ്ധീകരിച്ച “മഞ്ഞില ബ്രില്യൻ്റ് @ 75” എന്നീ ഫീച്ചറുകളാണ് സെബിയെ അവാർഡിന് അർഹനാക്കിയത്.ഇരിങ്ങാലക്കുട കടുപ്പശേരി മാളിയേക്കൽ പരേതനായ പോൾസന്റെയും സെലീനയുടെയും …

കല്ലറയ്ക്കൽ ഫൗണ്ടേഷൻ അവാർഡ് സെബി മാളിയേക്കലിന് Read More »

തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 17) അവധി

ജില്ലയിൽ മഴയും പല സ്ഥലങ്ങളിലും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിലും മണ്ണിടിച്ചിലിനുള്ള സാധ്യതയും കണക്കിലെടുത്ത് നാളെ (ജൂലൈ 17) ബുധനാഴ്ച ജില്ലയിലെ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. പൂർണമായും റസിഡൻഷ്യലായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. https://www.youtube.com/@channel17.online

തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തൃശൂർ: മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കൾ (ജൂലൈ 15) ജില്ലാ കലക്ട‌ർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്‌സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. https://www.youtube.com/@channel17.online

പിഎസ്‌സി പ്രൊഫൈൽ ലോഗിൻ; ഒടിപി സംവിധാനം നിലവിൽ വന്നു

തിരുവനന്തപുരം : പിഎസ്‌സിയിൽ രജിസ്റ്റർ ചെയ്തവർക്ക് പ്രൊഫൈൽ ലോഗിൻ ചെയ്യുവാൻ ഒടിപി സംവിധാനം നിലവിൽ വന്നു.നിലവിലെ യൂസർ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ പ്രൊഫൈലിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഇമെയിൽ വിലാസവും അടങ്ങിയ സ്ക്രീൻ പ്രത്യക്ഷപ്പെടും. മൊബൈൽ നമ്പറും ഇമെയിലും ഉപയോഗത്തിൽ ഉള്ളത് ആണെന്ന് ഉറപ്പ് വരുത്തേണ്ടതും അല്ലാത്തപക്ഷം ആവശ്യമായ തിരുത്തൽ വരുത്തേണ്ടതുമാണ്. കൂടാതെ ഒടിപി സംവിധാനം ഉപയോഗിച്ച് അവ വെരിഫൈ ചെയ്യുകയും വേണം. പാസ്‌വേർഡ് നിബന്ധനകൾക്ക് അനുസരിച്ച് പുതുക്കാനുള്ള സ്ക്രീനും തുടർന്ന് പ്രത്യക്ഷപ്പെടും. …

പിഎസ്‌സി പ്രൊഫൈൽ ലോഗിൻ; ഒടിപി സംവിധാനം നിലവിൽ വന്നു Read More »

അനുസ്മരണ യോഗം നടത്തി

പ്രമുഖ കോൺഗ്രസ് നേതാവും, കൂടൽമാണിക്യ ദേവസ്വം ബോർഡ് ചെയർമാനുമായിരുന്ന ശ്രീ പനമ്പിള്ളി രാഘവമേനോന്റെ ഒന്നാം ചരമവാർഷിക അനുസ്മരണ യോഗം കൊരട്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. ശ്രീ പനമ്പിള്ളി രാഘവമേനോന്റെ വിയോഗം ചാലക്കുടി നിയോജകമണ്ഡലത്തിൽ വളരെയധികം തീരാൻ നഷ്ടമാണെന്ന് യോഗം വിലയിരുത്തി.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ശ്രീമതി ലീലാ സുബ്രഹ്മണ്യൻയോഗത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് തങ്കച്ചൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.എം എ രാമകൃഷ്ണൻ, ജോഷി വല്ലൂരാൻ,ബിജോയ് വടക്കുപുറം,പി പി …

അനുസ്മരണ യോഗം നടത്തി Read More »

ഗജവീരന്‍ മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു

മാസങ്ങളായി ചികിത്സയില്‍ തുടരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. പൂരപ്പറമ്പുകളിലെ നിറസാന്നിധ്യമായ, ആനപ്രേമികളുടെ അഭിമാനമായിരുന്ന ആനയാണ് ചരിഞ്ഞത്. പാലക്കാട് മംഗലാംകുന്ന് ബ്രദേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് മംഗലാംകുന്ന് അയ്യപ്പന്‍. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിരവധി ആരാധകരെ സ്വന്തമാക്കാനും ഈ ആനയ്ക്ക് സാധിച്ചു.നിരവധി സിനിമകളില്‍ തന്റെ അഴക് കാട്ടിയിട്ടുള്ള കൊമ്പനാണ് മംഗലാംകുന്ന് അയ്യപ്പന്‍. തമിഴില്‍ രജനികാന്ത് നായകനായ ‘മുത്തു’, ശരത്കുമാര്‍ നായകനായ ‘നാട്ടാമെ’ എന്നീ ചിത്രങ്ങളില്‍ മംഗലാംകുന്ന് അയ്യപ്പന്‍ തിളങ്ങിയിട്ടുണ്ട്. മലയാളത്തില്‍ ജയറാം നായകനായ ‘ആനച്ചന്തം’ ഉള്‍പ്പെടെ ഒട്ടേറെ സിനിമകളിലും ഭാഗമായി . 305 …

ഗജവീരന്‍ മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു Read More »

ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു

രാജ്യത്തെ 543 ലോക്‌സഭാ സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏഴുഘട്ടങ്ങളിലായാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ ഏപ്രിൽ 26നാണ് വോട്ടെടുപ്പ്. കേരളത്തിൽ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 19ന് നടക്കും. രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 26ന്. ജൂൺ നാലിന് വോട്ടെണ്ണല്‍ നടക്കും. 2024 ജൂൺ 16 വരെയാണ് നിലവിലെ ലോക്സഭയുടെ കാലാവധി. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നാലു സംസ്ഥാന നിയമസഭകളിലേയ്ക്കും ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം വോട്ടെടുപ്പ് നടക്കും. 26 നിയമസഭാ സീറ്റുകളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പും നടക്കും. ആന്ധ്രാപ്രദേശ്, സിക്കിം, …

ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു Read More »

സംഘാടക സമിതി രൂപീകരിച്ചു

പുത്തൻച്ചിറ GVHSS ൽ പുതുതായി ഒരു കോടി ചെലവിൽ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി 26 ന് നിർവ്വഹിക്കും.സംഘാടക സമിതി രൂപീകരണ യോഗം V. R. സുനിൽകുമാർ. M. L. A ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ റോമി ബേബി അധ്യക്ഷത വഹിച്ചു. https://www.youtube.com/@channel17.online

കുടുംബശ്രീ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു

പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ.ചിറ്റിലപ്പിള്ളി കുടുംബശ്രീ ഹെല്‍പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്തു. മുരിയാട് ഗ്രാമപഞ്ചായത്തിലെ 100 ദിന പരിപാടിയുടെ ഭാഗമായി ഊരകം ഈസ്റ്റ് 10-ാം വാര്‍ഡിലെ സേവാഗ്രാം ഗ്രാമകേന്ദ്രത്തില്‍ കുടുംബശ്രീയുടെ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള 12 സേവനങ്ങളാണ് ആദ്യ ഘട്ടത്തില്‍ സാധ്യമാവുക. ഈവനിങ് കൗണ്ടര്‍ എന്ന രീതിയിലാണ് പ്രവര്‍ത്തനം ക്രമീകരിച്ചിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ.ചിറ്റിലപ്പിള്ളി കുടുംബശ്രീ ഹെല്‍പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ വൈസ് ചെയര്‍പേഴ്‌സണ്‍ രൂപ സൂരജ് അധ്യക്ഷയായി. …

കുടുംബശ്രീ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു Read More »

ജില്ലാതല ഓണാഘോഷത്തിന് വര്‍ണാഭമായ തുടക്കം

അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ജില്ലാതല ഓണാഘോഷ പരിപാടികള്‍ക്ക് തേക്കിന്‍കാട് മൈതാനിയില്‍ വര്‍ണാഭമായ തുടക്കം. പുലിക്കളിയിലേക്ക് പുതുതലമുറയെ ആകര്‍ഷിക്കാന്‍ പദ്ധതി: മന്ത്രി കെ രാജന്‍ അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ജില്ലാതല ഓണാഘോഷ പരിപാടികള്‍ക്ക് തേക്കിന്‍കാട് മൈതാനിയില്‍ വര്‍ണാഭമായ തുടക്കം. താളമേളങ്ങളും നൃത്തനൃത്യങ്ങളും ആട്ടവും പാട്ടുമെല്ലാം കൊഴുപ്പേകിയ ചടങ്ങില്‍ ആഘോഷപരിപാടികളുടെ ജില്ലാതല ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. കേരളത്തിന്റെ സാംസ്‌കാരിക സന്ദേശമാണ് ഓണമെന്നും തൃശൂരിന്റെ ഓണാഘോഷങ്ങളില്‍ പുലിക്കളി ഈ വര്‍ഷവും മികച്ച അനുഭവങ്ങള്‍ സമ്മാനിക്കുമെന്നും …

ജില്ലാതല ഓണാഘോഷത്തിന് വര്‍ണാഭമായ തുടക്കം Read More »

കർഷക ചന്ത ആരംഭിച്ചു

കാവിൽക്കടവ് നഗരസഭ കോംപ്ലക്സിൽ ആരംഭിച്ച കർഷക ചന്ത നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീത ഉദ്ഘാടനം ചെയ്തു. ഓണത്തോടനുബന്ധിച്ച് കൊടുങ്ങല്ലൂർ നഗരസഭയിൽ ഓണച്ചന്തയായ കർഷക ചന്ത ആരംഭിച്ചു. കാവിൽക്കടവ് നഗരസഭ കോംപ്ലക്സിൽ ആരംഭിച്ച കർഷക ചന്ത നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീത ഉദ്ഘാടനം ചെയ്തു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൊടുങ്ങല്ലൂർ നഗരസഭയും കൃഷിഭവനും സംയുക്തമായാണ് കർഷക ചന്ത ആരംഭിച്ചിരിക്കുന്നത്. വിപണി വിലയേക്കാൾ 30 ശതമാനം വിലക്കുറവിലാണ് പച്ചക്കറികൾ വിൽക്കുന്നത്. കർഷകരിൽ നിന്ന് വിപണി വിലയേക്കാൾ …

കർഷക ചന്ത ആരംഭിച്ചു Read More »

ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു

മികച്ച നടൻ അല്ലു അർജുൻ; മികച്ച നടി ആലിയാ ഭട്ടും കൃതി സാനോണും ന്യൂഡൽഹി : 69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഓസ്കാർ വേദിയിൽ തിളങ്ങിയ ആർആർആർ പുരസ്കാര നേട്ടത്തിൽ മുന്നിട്ടു നിന്നു. മികച്ച നടിയായി ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, കൃതി സനോൻ എന്നിവർ അർഹരായി. ഗംഗുഭായ് കത്തിയാവാഡിയിലെ പ്രകടനത്തിലൂടെയാണ് ആലിയ മികച്ച നടിയായത്. മിമിയിലെ അഭിനയമാണ് കൃതി സനോനിന് പുരസ്കാരം നൽകിയത്. പുഷ്പയിലെ അഭിനയത്തിന് അല്ലു അർജുൻ സ്വന്തമാക്കി. നമ്പി നാരായണന്റെ ജീവിതകഥയെ …

ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു Read More »

error: Content is protected !!